പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പദവിയിലിരിക്കുന്ന പാഴ് ജന്മങ്ങൾ 

ഒരു ക്രൈസ്തവസംഘടനയിലെ തെരഞ്ഞെടുപ്പിൽ അവസാനം മുൻ തീരുമാനങ്ങളില്ലാതെ മത്സരരംഗത്തേക്കു വരുന്ന ചിലരുടെ അവസ്ഥ ഓർത്ത് പരിതാപമാണ് വരുന്നത്. ശക്തമായി നയിക്കപ്പെടേണ്ട ഒരു സംഘടനയുടെ നാവാണ് അതിൻറെ  നിലവാരത്തെ  ജനങ്ങളിൽ എത്തിക്കുന്നത് . വായനാശീലമുള്ളവനാണ് എഴുത്തുകാരൻ . അവൻ എഴുതുന്നത് വായിക്കാൻ മറ്റുള്ള വരെ പ്രേരിപ്പിക്കുന്നതുപോലെ തന്നെ എഴുത്തുകാരനും വായനാശീലം ഉണ്ടായിരിക്കണം . അങ്ങനെ ഇല്ലാത്തവൻറെ   കയ്യിൽ എഴുത്തുകൊൽ കൊടുത്താൽ ചെവിയിൽ ചെറിയാനും മറ്റുള്ളവരെ മാന്തിവിളിക്കാനും മാത്രമേ ആ എഴുത്തുകൊൽ ഉപകരിക്കുകയുള്ളൂ . ഒരു സഭയുടെ യുവജനസംഘടനയിൽ പുറത്തിറക്കുന്ന മാസികയിൽ എഴുതുന്നവരുടെ ഫോട്ടോയും പേരും ഉണ്ടെന്നല്ലാതെ ആരുടെപേരിൽ അക്ഷരങ്ങൾ പേപ്പറിൽ വിസർജ്ജിക്കുന്നുവോ ആ വ്യക്തി ഇത് അറിയുന്നതേ ഇല്ല. പകരം ആളെ വച്ച് തകർപ്പൻ എഴുത്തുകളാണ് അടവെച്ചിറക്കുന്നതു . എഴുതിയ ആൾ വേറെ, ലേഖനം അറിയപ്പെടുന്നത് മറ്റൊരാളുടെ പേരിൽ , അതിൽ എഴിതിയിരിക്കുന്നതിനെക്കുറിച്ചു ആരുടെപേരിലാണോ പുറത്തിറക്കിയിരിക്കുന്നത് അയാൾ തല ചൊരിഞ്ഞു നിൽക്കും . ഒരിക്കൽ ഈ മാസികയുടെ സ്പോൺസറോട് ചോദിച്ചപ്പോൾ സത്യസന്ധമായ മറുപടി കിട്ടി . എങ്ങനെങ്കിലും ഇതൊന്നു പുറത്തിറക്കണ്ടേ , എൻറെ പേരിലും വരുന്നതൊന്നും ഞാൻ എഴുതിയതല്ല എനിക്കെവിടാ നേരം അല്ലെങ്കിൽ തന്നെ എഴുത്തും ലേഖനവും ഒന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ ? ദയവുചെയ്ത് ശല്യമുണ്ടാക്കരുത് ! എന്ന മറുപടിയാണ് ലഭിച്ചത്.

സർക്കാർ ഓഫീസുകളുടെ മുന്നിൽ ആവശ്യക്കാരനുവേണ്ടി അപേക്ഷ തയ്യാറാക്കാൻ ആളുകൾ ഇരിക്കുന്നതുപോലെ ആർക്കുവേണമെങ്കിലും എന്തും എഴുതിക്കൊടുക്കാനും കമ്മീഷൻ വാങ്ങാകും ഒപ്പം കാക്ക നോക്കുന്നതുപോലെയുള്ള ചരിഞ്ഞ മുഖവും വച്ചുകൊണ്ടു കൂലിയെഴുത്തുകാർ ഐപിസിയിൽ ഇന്ന് വാതിൽക്കൽ ഉണ്ടല്ലോ. പലർക്കും വേണ്ടി എഴുതുവാൻ ഇവരൊക്കെ തയ്യാറാണ് ( വായിക്കാൻ ആളുകൾ കൂട്ടാക്കാറില്ലെന്നത് സത്യമായ കാര്യം). പഴയ മാസികകളിൽ നിന്നും അടിച്ചുമാറ്റുന്നതാണ് പലതും . പല നേതാക്കന്മാരുടെയും ലേഖനങ്ങൾ മാസികയിൽ വരുമ്പോൾ ഓർത്തുകൊള്ളണം ഇതൊക്കെ പണ്ടത്തെ പല മാസികകളിൽ നിന്നും കോപ്പിയടിച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്നറിയുന്നില്ല. കാരണം ഇവരാരും മാസികകളിൽ റെഗുലർ എഴുത്തുകാരല്ലല്ലോ.  വില്ലേജ് ഓഫീസിൽ പേരിൽക്കൂട്ടി കരം കൊടുക്കുവാൻ സംഭവം ഉള്ളതുപോലെ കാക്കകൾ ചിറകടിച്ചു നിൽക്കുകയല്ലേ , ആരുടെ ലേഖനങ്ങൾ വേണമെങ്കിലും തയ്യാർ പേരിൽ കൂട്ടുന്നതിന് നിശ്ചിത ഫീസ് മാത്രം. അങ്ങനെ യുവജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കാഹളവുമായി കാക്കകൾ രംഗത്തുണ്ടു . അത് മുതലാക്കി നടക്കുന്ന പബ്ലിസിറ്റിക്കാരെ ഓർക്കുമ്പോൾ പരിതാപം മാത്രമേ ഉള്ളൂ. അറപ്പുരയിൽ മന്ത്രിക്കുന്നത് പുരമുകളിൽ പബ്ലിസിറ്റി ആകും എന്നറിഞ്ഞാൽ നന്ന് . ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട് അതെ ചെയ്യാവൂ.

തറവേല  കാണിക്കുന്നവർ

ഐപിസി സഭ ഏറെ ആദരിക്കുന്ന വ്യക്തിയായിരുന്നു പാസ്റ്റർ ടി എസ് എബ്രഹാം. സഭയെ കൃത്യമായ ദിശാബോധത്തോടുകൂടി നയിച്ച കർമ്മയോഗിആയിരുന്നു അദ്ദേഹം  . പി വൈ പി എ യുടെ ഓഫീസ് പുതിയ കെട്ടിടത്തിൽ സ്ഥാപിച്ചപ്പോൾ അതിൻറെ  ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചത്‌ പാസ്റ്റർ ടി എസ് എബ്രഹാം ആയിരുന്നു. അതിനു സാക്ഷ്യം വഹിക്കുവാൻ ഇന്ന് ഐപിസിയെ ഭരിക്കുന്നെന്നു പറയുന്ന പാസ്റ്റർ കെ സി തോമസ് ഉൾപ്പടെയുള്ളവർ അന്ന് സന്നിഹിതരായിരുന്നു . പുതിയ ഓഫിസിൻറെ  ശിലാഫകം പി വൈ പി എ ഓഫീസിൻറെ  ഭിത്തിയിൽ പുറമെ നിന്ന് നോക്കുന്നവർക്ക് കാണത്തക്കനിലയിൽ പ്രദർശിപ്പിച്ചിരുന്നു . ഭിത്തിക്കുള്ളിൽ ഉറപ്പിച്ചു വച്ചിരുന്ന ഫലകമാണ് ആധുനിക പി വൈ പി എ ക്കാർ വൈറ്റ് വാഷ് ചെയ്യാൻ ശ്രമിച്ചപ്പോൾ മന:പ്പൂർവ്വം ഇളക്കി മാറ്റിയത് .

ഐപിസി ഏറെ ബഹുമാനിച്ച ആ ദൈവദാസൻറെ  പേര് കൊത്തിവച്ച ശിലാഫലകം അവിടെ നിന്നും ഇളക്കി മാറ്റി മൂലയിൽ എറിഞ്ഞു . പകരം പെയിന്റടിച്ചവരുടെയും അതിനു നേതൃത്വം കൊടുത്തവരുടെയും പേരുകൾ കൊത്തിയ ഫലകം തൽസ്ഥാനത്തു പ്രതിഷ്ഠിച്ചു. വർണ്ണം ചാർത്തി എ സി ഫിറ്റു ചെയ്തപ്പോൾ ഉത്‌ഘാടകനായ പാസ്റ്റർ കെ സി തോമസിൻറെ പേര് വച്ച ഫലകം മറ്റു പാരാവാഹികൾക്കൊപ്പം ഭിത്തിയിൽ കയറി . അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും പെയിന്റടി നടക്കും അപ്പോൾ ഫലകം വീണ്ടും മാറും . ഇത്ര നാണം കെട്ട പരിപാടി ഐപിസിയിലല്ലാതെ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? രാഷ്ട്രീയപാർട്ടികളിൽ കണ്ടിട്ടുണ്ടോ? . പാസ്റ്റർ കെ സി തോമസ് ഈ കുഞ്ഞാടുകളെ പറഞ്ഞു മനസിലാക്കിക്കാണാമായിരുന്നു . ബഹുമാന്യനായ കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ടി എസ് ഏബ്രഹാമിൻറെ  ഫലകം മാറ്റിയിട്ടു തൻറെ പേര് ചാർത്തിയ ഫലകം അവിടെ വയ്ക്കരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് മാന്യതയുണ്ടാകുമായിരുന്നു .

എന്നാൽ കാലം പൊറുക്കാത്ത ഒരു തെറ്റിന് കൂട്ടുനിൽക്കുകയാണ് അദ്ദേഹം ചെയ്തത് . ഐപിസി ഉള്ള കാലത്തോളം ഇത് മാപ്പു അർഹിക്കുന്ന കാര്യമല്ല . എത്രയും വേഗം സഭാ ജനങ്ങളുടെ വികാരം മാനിച്ചു പാസ്റ്റർ കെ സി തോമസ്‌ രക്ഷാധികാരി ആയിരിക്കുന്ന പി വൈ പി എ ക്കാരെക്കൊണ്ട് അനാവശ്യമായി പൊളിച്ചുമാറ്റിയ ഫലകം തിരികെ സ്ഥാപിക്കണം . പാസ്റ്റർ ടി എസ് ഏബ്രഹാം ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ബംഗ്ളാവിലെ വൈദ്യുതി മോഷ്ടിച്ചു എന്ന് കാണിച്ചു കുടുക്കാൻ ശ്രമിച്ചവർ ഐപിസിയിൽ ഉണ്ടായിരുന്നു എന്നത് ഐപിസിക്കാർ മറന്നിട്ടില്ല . ഇപ്പോഴിതാ അദ്ദേഹത്തിൻറെ പേര് കൊത്തിവച്ച ഫലകവും കുഞ്ഞന്മാർ എടുത്തു കളഞ്ഞിരിക്കുന്നു . ഇതിലും ഐപിസിക്ക് മിണ്ടാട്ടം ഉണ്ടാകില്ല.കാര്യം നിസാരമായി കാണരുത്. എത്രയും വേഗം ഫലകം പുനഃസ്ഥാപിക്കണം . ഇല്ലെങ്കിൽ പ്രതികരണത്തിന്  ഭാവം മാറാൻ ഇടയുണ്ട്

നാല് നൂറ്റാണ്ടായി ഐപിസിയിൽ പ്രവർത്തിക്കുന്ന ഹനുമാൻ റീജിയൻ പ്രസിഡണ്ട് പോലും

ക്ളോസറ്റ്‌ ജോൺസൺ എന്നുപറഞ്ഞാൽ അറിയാത്തവരില്ല . ഇതിനു ഒരു ചരിത്രം തന്നെയുണ്ടെന്ന് സഭക്കാർ പറയുന്നു . ഇദ്ദേഹം സഭാപാസ്റ്ററായിരുന്ന സമയത്തു പാഴ്‌സനേജിൽ സ്വന്തം ഉപയോഗത്തിനായി വാങ്ങി വച്ച കക്കൂസിലെ ക്ളോസറ്റ്‌ അവിടെ നിന്നും സ്ഥലം മാറിയപ്പോൾ.ഇളക്കിക്കൊണ്ടുപോയത്രെ . ക്ളോസറ്റ്‌ പറഞ്ഞു ” നീ പോകുന്നിടത്ത് ഞാനും വരും ” പിന്നെ രണ്ടുവട്ടം ചിന്തിച്ചില്ല ഇളക്കിയെടുത്ത് യാത്രയായി . അന്നുമുതൽ ഇദ്ദേഹം ക്ളോസറ്റ്‌ ജോൺസനായി . അവരുടെ പ്രവർത്തി അവരെ പിന്തുടരും എന്ന വചനവും നിവർത്തിയായി . നേതാക്കൾക്ക് അബദ്ധം പറ്റി  ഹനുമാൻ രാജ്യത്തിൻറെ  കോർഡിനേറ്ററാക്കി . കോർഡിനേറ്റർ പത്തുമിനിട്ടുകൊണ്ടു ഇരുപത്തിയേഴു സഭ സ്ഥാപിച്ചു ഹനുമാൻ രാജ്യത്തിൻറെ  പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചു. അതിൻറെ  രേഖകൾ പോലീസ് സ്റ്റേഷനിലും ഉണ്ട് .ഡൽഹിയിലെ ന്യൂ ഇന്ത്യ സഭയുടെ അമരക്കാരനായ പാസ്റ്ററുടെ  ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളജിൻറെ  അഡ്മിഷൻ കമ്മീഷൻ ഏജൻറ് ആയിരുന്നു ഇയ്യാൾ .നടപടി ദൂഷ്യം കൊണ്ട് സഭാ പാസ്റ്റർ സ്ഥാനം ഇല്ലാതാകുകയും കമ്മീഷൻ പരിപാടി നടത്തുകയും ചെയ്ത ആൾ കോളജിൽ അഡ്മിഷൻ വാങ്ങിക്കൊടുത്ത ഇനത്തിൽ ഭീമമായ കമ്മീഷൻ വാങ്ങുകയും രക്ഷകർത്താക്കളും കുട്ടികളും നിരന്തരം ശല്യപ്പെടുത്തിയതിനാൽ ആ ജോലി രാജി വച്ച് പഴയ ശുശ്രൂഷ തെരഞ്ഞെടുത്തു . വാചക കസർത്ത് നടത്തുന്നതിനാൽ തരപ്പെടുത്തിയെടുത്ത ശ്രീലങ്കൻ കോർഡിനേറ്റർ സ്ഥാനം ഒരു സഭപോലും ഇല്ലാതെ സ്വയം പ്രഖ്യാപിത റീജിയനാക്കി സ്വയം പ്രസിഡണ്ടായി അവരോധിക്കപ്പെട്ടു . ഇതിന്നിടയിൽ ഗൾഫിലും പര്യടനം നടത്തി. വൈസ്പ്രസിഡണ്ടു മുതൽ താഴോട്ടുള്ള ഭാരവാഹിത്തം വിദേശത്തുള്ളവർക്കു വിൽക്കാൻ ശ്രമിച്ചു . അവരാരും കേട്ട ഭാവം നടിച്ചില്ല . ആളിനെ നന്നായി അറിയാവുന്നതിനാൽ മൈന്റുപോലും ചെയ്തില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ഹാലേലുയ്യാ മാസികയിൽ വാർത്ത കൊടുത്ത് ജനശ്രദ്ധപിടിച്ചുപറ്റി മറ്റുള്ളവരിൽ നിന്നും പണം തട്ടാം എന്ന ചിന്ത ഉദിച്ചത് . അല്ലെങ്കിൽ ശ്രീലങ്കയിൽ തമിഴും സിംഹള ഭാഷയും ഉപയോഗിക്കുന്നയിടത്തു മലയാളത്തിൽ ഇറങ്ങുന്ന പാത്രത്തിൽ അയ്യായിരമോ അതിനോടടുത്ത തുകയും കൊടുത്ത് ഈ വ്യാജം ചമക്കണോ ?. ഇത് ആർക്കു വേണ്ടിയാണ് ഹാലേലുയ്യായിൽ കൊടുത്തത്? ഇതിൻറെ  ഉദ്ദേശമെന്തു?പണം തട്ടാൻ വേണ്ടിയെന്ന് വ്യക്തമല്ലേ?

ഒരു മനുഷ്യൻറെ  ആയുസു എഴുപതു ഏറെ ആയാൽ എൺപതു സംവത്സരം ഇതാണ് വചനം പറയുന്നത് . ഇവിടെ ഇതാ നാനൂറുകൊല്ലമായി ക്ളോസറ്റ്‌ ശുശ്രൂഷ ചെയ്യുന്നു . അയൽ  രാജ്യമായ ശ്രീലങ്കയിൽ പ്രവർത്തനം പോലും . ആരുടെ അയൽ  രാജ്യമാണാവോ ? പത്രം വായിക്കുന്ന ആരെങ്കിലും അബദ്ധം പറ്റി കൊടുക്കുന്നത് തട്ടിയെടുക്കാനുള്ള വ്യഗ്രതയാണിയാൾ കാണിക്കുന്നത്. നാളിതുവരെ  ഒരു സഭപോലും സ്ഥാപിച്ചിട്ടില്ലാത്ത ഇയാൾ എന്തൊരു ‘ചവ ‘സ്ഥാപിക്കാനാണ് . സഭയായി കൊടുത്തിരുന്നത് നശിപ്പിച്ച ചരിത്രമാണുള്ളത് . ഇല്ലെങ്കിൽ അങ്ങ് ഭാരതത്തിൻറെ  വടക്കുമുതൽ ഇങ്ങു കുണ്ടറ വരെ ഒന്ന് അന്വേഷിച്ചു നോക്കുക . ദൈവമക്കൾ ജാഗ്രതൈ

മറ്റൊരു പ്രധാന കാര്യം അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് . ശ്രീലങ്ക എന്ന രാജ്യത്തു ഐപിസിയുടെ സഭകൾ സ്ഥാപിക്കുന്നതിനും സഭാപ്രവർത്തനങ്ങൾ നടത്തുന്നതിനും അമേരിക്കയിൽ ഫ്‌ലോറിഡയിൽ ഐപിസിയുടെ പാസ്റ്ററായിരിക്കുന്ന നോർത്തമേരിക്കാൻ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ പ്രസിഡണ്ടായിരുന്ന പാസ്റ്റർ കെ സി ജോണിനെയാണ് ഐപിസി ഏറ്റവും ഒടുവിലായി ചുമതല ഏൽപ്പിച്ചിരിക്കുന്നത് എന്നറിയിക്കട്ടെ

കടൽകാക്ക ബോബൻ ക്ളീറ്റസ് അമേരിക്കയിൽ പറന്നിറങ്ങി.ദൈവമക്കൾ സൂക്ഷിക്കുക

ഐപിസി സഭയ്ക്ക് ഇടമണ്ണിൽ (പുനലൂർ ) ഏറെ ദോഷങ്ങൾ ചെയ്യുകയും സഭാജനങ്ങൾക്കെതിരെ കോടതിയിൽ കള്ളക്കേസുകൊടുക്കുകയും ഇടമാണ് സഭയിലെ വിശ്വാസികളെ വഴിയാധാരമാക്കുകയും ചെയ്ത ആത്മീയ കപടവേഷധാരി ബോബൻ ക്ളീറ്റസ് അമേരിക്കയിൽ വീണ്ടും പറന്നിറങ്ങി . സായിപ്പിന് പറ്റിയ അബദ്ധത്താൽ വിസ ലഭിച്ച ഇവൻ 2016 ലെ പി സി എൻ എ കെ  കോൺഫറൻസിലാണ് ആദ്യം എത്തിയത് . അന്ന് ആരും ഇവനെ കൈക്കൊള്ളുവാൻ ഇല്ലാഞ്ഞതിനാൽ തിരികെ പോരേണ്ടതായി വന്നു . എന്നാൽ കുറെ നാൾ മൗനം ആയിരുന്നതിനുശേഷം ഈ കള്ളനും അമേരിക്കയിൽ വന്നിറങ്ങിയിട്ടുണ്ട് . ഇടമൺ സഭയിലെ ഒരു സാധു വിധവ മരിച്ചപ്പോൾ വെറും മൂന്നുസെന്റ്‌ സ്ഥലത്തു താമസിക്കുന്ന ഇവരുടെ ശവസംസ്‌കാരം സഭാവക സെമിത്തേരിയിൽ നടത്താൻ അനുവദിക്കാതെ ഗുണ്ടകൾക്ക് മദ്യവും ബിരിയാണിയും വാങ്ങിക്കൊടുത്തു ശവക്കോട്ടയിൽ ഇവന്റെ നേതൃത്വത്തിൽ നാടകീയരംഗങ്ങൾ ഉണ്ടാക്കി . ഒടുക്കം ആ സാധു സ്ത്രീയുടെ ഭൗതീക ശരീരം വീട്ടുമുറ്റത്തു മറവുചെയ്യേണ്ടസ്ഥായി വന്നു . അത്രയ്ക്ക് ഹീനമായ കൃത്യം ചെയ്തു രസിച്ചവനാണ് ഇവൻ എന്ന് ജനം മനസിലാക്കണം. സാമ്പത്തിക ക്രമക്കേടുൾപ്പടെ നിരവധി കാര്യങ്ങളാണ് ഇവൻ ചെയ്തുകൂട്ടിയിട്ടുള്ളത് , ഇവനോട് ദൈവം പോലും പൊറുക്കാത്ത തെറ്റുകളാണ് ചെയ്തുകൂട്ടിയിട്ടുള്ളത്

ഇപ്പോൾ ഭരണത്തിൽ കയറിയ പിവൈപി എ ക്കാരുടെ കൂലി എഴുത്തുകാരനായി നടക്കുകയാണ് ഇയാൾ .ആർക്കു വ വേണമെങ്കിലും മറ്റാരുടേയെങ്കിലും   പഴയ ലേഖനങ്ങൾ അതുപോലെ കോപ്പിയടിച്ചു മറ്റുള്ളവരുടെ പേരിൽ എഴുതിയതായി വരുത്തും .മരിച്ചുപോയവർ എഴുതിയ ലേഖനങ്ങളാണ് ഇങ്ങനെ അടിച്ചു മാറ്റുന്നത് . ഇപ്പോൾ യുവജനകാഹളം മാസികയിൽ വരുന്ന സൃഷ്ടികൾ പലതു ഇവൻ  ഇങ്ങനെ തട്ടിക്കൂട്ടി പുറത്തിറക്കുന്നവയാണ് .യുവജനകാഹളത്തിൽ പി വൈ പി എ ക്കാർക്ക് അവരുടെ പെരുവച്ചു അവർ എഴുതാത്ത ലേഖനങ്ങൾ ( ഇവർക്കാർക്കുനേരെ ചൊവ്വേ രണ്ടു വാക്കുകൾ പറയാൻ അറിയത്തില്ല എന്നത് എല്ലാവർക്കും  അറിവുള്ളതാണ് ) അവർക്കു വേണ്ടി ഇവൻ സൃഷ്ടി നടത്തും . എന്നിട്ടു ഇവരുടെ പേരുകൾ വയ്ക്കും . ഈ നിലയിലാണ് ഇന്ന് യുവജനകാഹളം പുറത്തിറങ്ങുന്നത് . കള്ളന്മാരുടെ എഴുത്തുകൊൽ എന്ന് പേരിടുന്നതായിരിക്കും നല്ലതു

ഇവൻ അമേരിക്കയിലോ എത്തി ജനങ്ങളെ സമീപിക്കുന്നതും ഇതിന്റെ പേരിലാണ് .അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ ഇവൻ എത്താൻ സാധ്യതയുണ്ട് . ഇവനെ ദൈവജനം ഒഴിവാക്കുക . ഏതെങ്കിലും നിലയിൽ ഇവനെ സഹായിക്കാൻ നിൽക്കുന്നവരോ ഇവന് താമസം ഒരുക്കുന്നവരോ പ്രോഗ്രാം കൊടുക്കുന്നവരോ സൂക്ഷിക്കുക നിങ്ങൾ ഇവനെപ്പോലുള്ളവർ ആണെന്നും സകല കള്ളത്തരത്തിനും കൂട്ടാളികൾ ആണെന്നും ഇവന് സഹായം ചെയ്യുന്നവരെ പ്രബോധനം ശരിക്കും മനസിലാക്കി നിങ്ങളും പ്രബോധനത്തിന്റെ വായനക്കാരുടെ മുന്നിൽ എത്തുമെന്നതിനു സംശയമില്ല. സത്യസന്ധതയോടുകൂടി വരുന്നവരെ അംഗീകരിക്കുകയും അവരെ സഹായിക്കുകയും വേണം . എന്നാൽ ബോബൻ ക്ളീറ്റസിനെപ്പോലുള്ള തരികിടക്കാരനെ ഒഴിവാക്കുക. ഇവൻറെ  ഇടപെടീലിലിൽ ഇവനെപ്പോലെ ഭക്തനും താഴ്മയുള്ളവനും വേറെയില്ല എന്ന തരത്തിലാണ് ഇടപെടുന്നതു . ചില പരമകള്ളന്മാരുടെ ലക്ഷണം അതാണ് എന്നുമനസിലാക്കുക . സൂക്ഷിക്കുക ഇവനെ സഹായിക്കുന്നവർ പ്രബോധനത്തിന്റെ കണ്ണിലാണ് . നിങ്ങൾ വെറുതെ പുലിവാല് പിടിക്കരുത് .അതുമാത്രമേ ഞങ്ങൾക്ക് അമേരിക്കയിലുള്ള ദൈവജനത്തോടും കർത്തൃദാസന്മാരോടും പറയാനുള്ളൂ

ദൈവം വെറുത്തവനെ സഹായിക്കുവാൻ നിൽക്കുന്നവരെ ദൈവം വെറുക്കും . ഒരുത്തനെ ദൈവം സാത്താനെ ഏൽപ്പിച്ചാൽ അവനെ സഹായിക്കുവാൻ നില്ക്കുന്നവന്റെ  സമ്പത്തിനെ ദൈവം ഊതിക്കളയും . അവന്റെ പണസഞ്ചിയുട ചുവടു ദൈവം കീറിക്കളയും . ദൈവം വെറുത്തവനെ സഹായിക്കുവാൻ നിൽക്കുന്നവർ ദൈവത്തിൻറെ  ശിക്ഷാനിമിത്തം സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കും . ഓർത്തുകൊള്ളുക ദൈവനാമത്തിനു അപമാനം ഉണ്ടാക്കുന്നവരെ സഹായിക്കരുത് . നിങ്ങൾ ദൈവത്തിൽ നിന്നും ശിക്ഷ ഏറ്റുവാങ്ങും തീർച്ച.നിങ്ങൾ കൊടുക്കുന്നതിന്റെ ആയിരം മടങ്ങായിരിക്കും ശിക്ഷ ആയിട്ട് ഏറ്റുവാങ്ങുക

വസ്തു വിൽപ്പനക്ക് 

കുമ്പനാട്‌ മുട്ടുമണ്ണിന്‌ സമീപം

കുമ്പനാടിനും പുല്ലടിനുമിടയിൽ മുട്ടുമണ്ണിൽ നിന്നും ഒരു കിലോമീറ്റർ ആത്മാവ് ജംഗ്‌ഷനിൽ 22 സെന്റ്‌ സ്ഥലം വിൽപ്പനക്ക് . വെള്ളം ഇലക്ട്രിസിറ്റി എന്നിവ ലഭ്യമാണ് . ഗതാഗതയോഗ്യമായ ടാർ റോഡും വസ്തുവിനോട് ചേർന്ന് പോകുന്നു .നല്ല നിലയിൽ രണ്ടു വീടുകൾ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം ഉടൻ വിൽപ്പനക്ക്   ആവശ്യമുള്ളവർ ബന്ധപെടുക.ഫോൺ 9447359133

 

മാവേലിക്കര കൊല്ലകടവിൽ വസ്തുവിൽപ്പനക്ക്

കൊല്ല കടവ് ജംഗ്‌ഷനിൽ ആധുനികസൗകര്യങ്ങളോടുകൂടി നിർമ്മിച്ച ഇരുനില വീടും 56 സെന്റ്‌ സ്ഥലവും വിൽപ്പനക്ക് . ഉദ്ദേശവില . 2 .25 കോടി രൂപ

കൊല്ലകടവ് ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കത്തക്കവണ്ണമുള്ള 10 സെന്റ്‌ സ്ഥലവും അനുബന്ധ സൗകര്യങ്ങളും ഉള്ള സ്ഥലമുടൻ വിൽപ്പനക്ക് .ആവശ്യമുള്ളവർ ബന്ധപ്പെടുക . 9447359133

 

ഭർത്താവ് ഭാര്യക്ക് ശമ്പളം നൽകണമെന്ന് വ്യവസ്ഥചെയ്യുന്ന നിയമം ഉടൻ

ഭാര്യമാർക്ക് ശമ്പളം നൽകിയില്ലെങ്കിൽഒരു പക്ഷെ പട്ടിണികിടക്കേണ്ടിവരും അല്ലാത്തപക്ഷം ഭാര്യ ഭർത്താവിനെതിരെ കോടതിയിൽപോകാനും സാധ്യതയുണ്ട് . ഭാര്യമാർ സ്വന്തം വീടുകളിൽ  ചെയ്യുന്ന ജോലികൾക്കാണ് ഭർത്താക്കന്മാർ പ്രതിമാസ ശമ്പളം നൽകണമെന്ന വ്യവസ്ഥചെയ്യുന്ന ബിൽ നിലവിൽ വരാൻ പോകുന്നത്.   ഭക്ഷണമുണ്ടാക്കുന്നതുൾപ്പടെ വീട്ടമ്മമാർ നിത്യേന ചെയ്യുന്ന ജോലികൾക്കു നിശ്ചിത തുക പ്രതിമാസ വരുമാനമായി നൽകാൻ ഭർത്താക്കന്മാരെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതാണ് ബിൽ , ഇതിന്റെ കരടുരൂപം തയ്യാറാക്കി വരുന്നു .ഇതിന്റെ പിന്നിൽ കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പാണെന്നും അറിയുന്നു.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് സർക്കാർ നടപടിയെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണ തിരത്തു പറഞ്ഞു .വീട്ടമ്മമാർക്ക് പ്രതിമാസം നൽകേണ്ട ശമ്പളത്തുക സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കും . കരടുബിൽ തയ്യാറായാൽ ആറുമാസത്തിനുള്ളിൽ ഇത് പാർലമെന്റിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയതായിപറയുന്നു .ഭർത്താക്കന്മാരുടെപ്രതിമാസ വരുമാനത്തിന്റെപത്തുമുതൽ ഇരുപതു ശതമാനം വരെ തുക ഭാര്യയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥയെക്കുറിച്ചു ആലോചിച്ചുവരികയാണെന്നും റിപ്പോർട്ടുചെയ്യപ്പെടുന്നു

പ്രവാസികളും ആത്മീയതയും

പ്രവാസജീവിതത്തിൽ ആയിരിക്കുന്ന മലയാളിൽ വളരെയധികം മാനസികനൊമ്പരങ്ങളും വേദനകളും നിറഞ്ഞജീവിതമാണ് നയിക്കുന്നത് . സ്വന്തദേശംവിട്ട് അന്യദേശത്തുവന്നവരുടെ വേദനകൾ ആരോടും പങ്കുവയ്ക്കാതെയാണ് പലരും മുന്നോട്ടുപോകുന്നത്. അല്ലെങ്കിൽത്തന്നെ ആരോട് പങ്കുവയ്ക്കുവാനാണ് കേള്കുന്നവരും ഒരുപക്ഷെ ഈവിധം നൊമ്പരങ്ങൾ അനുഭവിക്കുന്നവരായിരിക്കുമെന്നതിന്‌സംശയമില്ല . കുട്ടികളാണ് കൂടുതൽ വേദനപ്പെടുന്നത് . സ്‌കൂളിൽ പഠിക്കുന്നവർ സ്‌കൂൾ വാഹനത്തിൽ അവിടേക്കു ചെന്ന് അടച്ചിട്ടിരിക്കുന്ന എയർകണ്ടീഷൻ ചെയ്ത ക്ലാസ് മുറികളിൽ ഇരുന്നു അടിക്കുന്നു. പ്രകൃതിയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത വിധത്തിലാണ് ഇവിടുള്ള ക്രമീകരണങ്ങൾ . ചൂട് മിതമാകുന്ന കാലാവസ്ഥയാണ് ഉള്ളത്. ആസമയങ്ങളിൽ വെളിയിലിറങ്ങുക ദുഷ്കരമാണ് . വീടുകളിൽ എത്തിയാലും അടച്ചിട്ടമുറികളിലാണ് പാർക്കുന്നതു . ആരാധനാസ്ഥലങ്ങളിൽ ചെന്നാലും ഇവർ അടച്ചിട്ട ഹാളുകളിൽ തന്നെ കഴിയണം . ഇങ്ങനെയുള്ള കുട്ടികൾക്ക് പ്രകൃതിയുമായി ഇടപഴകുവാനും ദൂരെദൂരെയുള്ള കാഴ്ചകൾ കാണാനും കഴിയാതെ വരുന്നു . അതുകൊണ്ടു കൊച്ചുകുഞ്ഞുങ്ങൾ പോലും നന്നേ ബാല്യത്തിൽ തന്നെ കണ്ണട ധരിക്കുവാൻ നിർബ്ബന്ധിക്കപ്പെടുന്നു . ഒന്നുചിന്തിച്ചുനോക്കൂ നമ്മുട കുഞ്ഞുങ്ങളുടെ സ്ഥിതി . ദിവസവും ലഭിക്കുന്ന മാംസ്യാഹാരങ്ങളാണ് മറ്റൊരു കാര്യം . ശരീരം അമിതവണ്ണത്തിലേക്കു നീങ്ങുന്നതും ഇക്കാരണത്താലാണന്നു അനുമാനിക്കാം

ദൂരക്കാഴ്ചകൾ കാണാതെ അടച്ചിട്ട മുറികളിലെ ചുവരുകളും ക്ലാസ്‌റൂമുകളുടെ നാലുഭിത്തിക്കുള്ളിലുമാണ് നമ്മുടെ കുട്ടികളുടെ കാഴ്ചകൾ . അതുനിമിത്തമാണ് ലോങ്ങ് സൈറ്റ് ഇല്ലാതെയാകുന്നത് . നമ്മൾ നോക്കിയാൽ കൂടുതൽ കുഞ്ഞുങ്ങളും വിദേശത്തുനിന്നും വരുമ്പോ കണ്ണട വെച്ചിരിക്കുന്നതിന്റെ കാരണവും അതാണ് . എന്തുചെയ്യാം നള വിദ്യാഭ്യാസവും മാതാപിതാക്കളുടെ സംരക്ഷണയുമാണ് കുട്ടികളെ മാതാപിതാക്കൾ കൂടെ നിർത്തുന്നത്. അവർ മാതാപിതാക്കളുടെ സ്നേഹം കിട്ടാൻ സമയം നോക്കിയിരിക്കണം . ജോലിയുള്ള മാതാപിതാക്കളാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ . അവർ ജോലി കഴിഞ്ഞു ക്ഷീണത്തോടുകൂടി വരുന്നത് ഒരു സമയത്തായിരിക്കും . ആരാധനായോഗങ്ങളും മറ്റിടപ്രാർത്ഥനകളും ഒക്കെ രാത്രി എട്ടര മുതലാണ് തുടങ്ങുന്നതും . അത് തീർന്നുവരുമ്പോഴേക്കും പത്തരമണി കഴിയും . വീടുകളിൽ എത്തുന്നതിനു ട്രാഫിക്ക് ബ്ലക്കുകൾ സംഭവിച്ചാൽ പിന്നെ പറയുകയും വേണ്ടാ . നേരം പ്രഭാതമാകുമ്പോൾ തന്നെ ജോലിക്കു ഹാജരായെങ്കിൽ മാത്രമേ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ കഴികയുള്ളൂ . സാധാരണ കുടുംബങ്ങൾക്കു ജീവിക്കണമെങ്കിൽ ഭാര്യയും ഭർത്താവും ജോലിക്കുപോയെങ്കിൽ മാത്രമേ കഴികയുള്ളൂ . കുടുംബമായി താമസിക്കുന്നതിനുള്ള വീട്ടുവാടക വലുതാണ് . ചിലർക്ക് താങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരിക്കും . അറുപതുവയസുവരെ ജോലിനോക്കുന്നവർ അത് കഴിഞ്ഞു വിരമിക്കുമ്പോൾ പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല . ആരോഗ്യമുള്ള കാലത്തു അറുപതുവയസുവരെ ജോലിചെയ്യാൻ എന്നേയുള്ളു

അതിനിടയിലാണ് നാട്ടിലെ പാസ്റ്ററന്മാർ സന്ദര്ശനത്തിനെത്തുന്നത് . ദൈവസ്നേഹത്തിൽ അവാര്ഡ് ദുരിതങ്ങൾ പറയാതെയും അവ പങ്കുവയ്ക്കാതെയും ഈ പാവങ്ങൾ വളരെ കാര്യമായി സൽക്കരിക്കുന്നതും തങ്ങളുടെ ഇല്ലായ്മയിൽ നിന്നും കൂട്ടായ്മകൾ കാണിക്കുന്നതും . വിളമ്പുന്നവൻ അറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവൻ അറിയേണ്ടേ എന്ന പഴമക്കാരുടെ വാക്കുകളും ഇവിടെ ഓർത്തുപോകുകയാണ് .ഇവരുടെയൊക്കെ നൊമ്പരങ്ങൾ ആരറിയാൻ?കൃത്യസമയങ്ങളിൽ നാട്ടിലേക്ക് പണം അയച്ചില്ലെങ്കിൽ അതും ബുദ്ധിമുട്ടു. ആത്മീയമണ്ഡലത്തിലെ പണപ്പിരിവുകൾ തീർന്നിട്ട് പിന്നെ ഒന്നും നടക്കുകയില്ല.ഇങ്ങനെ പലവിധബുദ്ധിമുട്ടുകളാണ് പ്രവാസികളിൽ ഗൾഫുകാർ അനുഭവിക്കുന്നത്. വളരെയധികം ജനങ്ങൾ ഈ വിധം ബുദ്ധിമുട്ടുള്ളപ്പോൾ സമ്പന്നർ എന്ന് പറയുന്ന മേൽത്തട്ടുകാരും ബിസിനസുകാരും സ്ഥാപനങ്ങൾ നടത്തുന്നവരും ബഹുസമ്പന്നരും ഉണ്ട്. അവരൊന്നും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മുന്നോട്ടുവരികയില്ല. കാര്യങ്ങൾ ചിരിയിലും തലോടലിലും ഒതുക്കികിടന്നുപോകും. മുറിവേറ്റു അർദ്ധപ്രാണനായി വഴിയരുകിൽ കിടക്കുന്നവനെ കണ്ടു കടന്നുപോയവനെപ്പോലെ ഇവർ ആകുന്നതു കണ്ടിട്ടുണ്ട്. എന്നാൽ നല്ല ശമര്യക്കാരനെപ്പോലെ തനിക്കുള്ളതെല്ലാം മുറിവേറ്റവന് പങ്കിട്ടു കൊടുത്തിട്ടു അധികം വല്ലതും ചിലവിട്ടാൽ അതും തരാം എന്ന് പറയുന്ന പാവങ്ങളാണ് പലരെയും സഹായിക്കുന്നത് എന്നോർക്കുമ്പോൾ എത്ര സന്തോഷമാണുള്ളതെന്നറിയാമോ? ഇങ്ങനെയുള്ളവർ സഭയിൽ ആളാകാൻ പോലും നിൽക്കുന്നില്ല . ആർക്കും ഒന്നും കൊടുക്കാത്തവരാണ്ഇവിടെ സഭാഭരണത്തിലും സഭാകമ്മറ്റിയിലുംകയറിക്കൂടിയിരിക്കുന്നതെന്നറിയ രസം തോന്നും . ഏതായാലും ഞെരുക്കത്തിലും കർത്താവിന്റെ നാമത്തെ ഓർക്കുന്ന സാധാരണക്കാർ ദൈവസഭകളിൽപ്രവാസികളുടെയിടയിൽ ഉണ്ടെന്നുള്ളത് കാണുമ്പോൾ എങ്ങനെ അവരെ ഓർത്ത് പ്രാർത്ഥിക്കാതിരിക്കും(തുടരും)

ഗതിമാറി ഒഴുകുന്ന പെന്തക്കോസ്തു നദി

പെന്തക്കോസ്തു എന്ന് പറഞ്ഞാൽ ഒരു വലിയ ആത്മീയ പ്രവാഹമാണ് . ഈ നദി ചെല്ലുന്നിടത്തൊക്കെയും ചലിക്കുന്ന പ്രാണികൾ ഉണ്ടാകും എന്ന് വചനം പറയുന്നു . ഈ പ്രവാഹത്തിൽ വീണവർ അനുഗ്രഹിക്കപ്പെടുകയും അനുഗ്രഹം പ്രാപിക്കാനുള്ളവർ ഈ നദി എന്റെ മേൽ ഒന്ന് ഒഴുക്കണമേ എന്ന് പ്രാർത്ഥിക്കുകയും അതിനായി വഞ്ചിക്കുകയും ചെയ്യുന്നവരാണ് . അത്രയ്ക്ക് മഹത്വമുള്ള ഒരു ആത്‌മീയപ്രവാഹമാണ് പെന്തക്കോസ്തു എന്ന് ആരായുന്നത് . എന്നാൽ ഇന് എങ്ങനെ? ചില പ്രസ്ഥാനങ്ങളിൽ അതിൻറെ  കേന്ദ്രങ്ങളിൽ ഭരണസ്ഥലങ്ങളിൽ ഭരണകർത്താക്കളിൽ ഈ നടിയുടെ ചെറു കണങ്ങൾ പോലും തെറിക്കുന്നതുപോലുമില്ല എന്നുതന്നെ സങ്കടത്തോടുകൂടി പറയട്ടെ . പിന്നെ ആത്മാവിൻറെ  തീയറി വിളിച്ചുകൂകുന്ന അധരവ്യായാമക്കാർ നമ്മുടെയിടയിൽ കൂടി വരുന്നു. സത്യസന്ധന്മാരെന്നു നമ്മൾ വിചാരിച്ച പലരും തനി കള്ളന്മാരായതെങ്ങനെ? നിയമജ്ഞരുടെ മണ്ണിൽ ഇവർ കുറ്റക്കാരല്ലെന്നു തോന്നിയാലും ദൈവത്തിൻറെ  മുമ്പാകെ ഇവർ തികച്ചും കള്ളന്മാർ തന്നെയാണ്

സ്വന്തം സഹോദരനെ വലവച്ചുപിടിക്കാൻ നിൽക്കുന്ന കള്ളനാണയങ്ങളാണ് ഇക്കൂട്ടർ . ഭരണം പദവി പ്രസിഡണ്ട് മുതൽ ട്രഷറർ വരെയുള്ള സ്ഥാനങ്ങളിലാണ് ഇക്കൂട്ടരെ അധികം ദർശിക്കുവാൻ കഴിയുന്നത് . പദവിക്കുവേണ്ടി ഇവർ കാണിക്കുന്ന പ്രാകൃതവും സാത്താന്യവുമായ തന്ത്രങ്ങൾ കാണുമ്പോൾദേവാലയത്തിനുള്ളിൽ കയറിച്ചെന്നു  ചാട്ടവാറെടുത്തു തല്ലിയോടിച്ച കർത്താവിന്റെ  ചിന്തയാണുള്ളിൽ വരുന്നത് . ദൈവത്തിന്റെ നാമം വിളിക്കപ്പെട്ടിടത്തെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർക്കാൻ ഒരു ദിവസത്തെ ജോലി ഉപേക്ഷിച്ചു സഭാആസ്ഥാനങ്ങളിൽ എത്തി വോട്ടുപിടിച്ചും വോട്ടുകൊടുത്തും കള്ളന്മാരെ സഭയ്ക്കുള്ളിൽ പ്രതിഷ്ഠിച്ചവരാണ് ദൈവമുമ്പാകെ കുറ്റക്കാർ . സഭ എന്ന കർത്താവിന്റെ ശരീരത്തെ വികലമാക്കിയ ഇക്കൂട്ടർക്ക് കർത്താവ് മാപ്പുകൊടുക്കുകയില്ല . പണത്തിനുവേണ്ടിപദവി കൊടുത്ത ഏറ്റവും വലിയ സഭാദ്രോഹികളാണ് ഇങ്ങനെയുള്ളവർ . മുപ്പതുവെള്ളിക്കാശിനു യേശുവിനെ ഒറ്റിക്കൊടുത്ത യൂദാ ഇസ്‌കോറിയത്തിനെ ‘ദ്രോഹി ‘എന്നാണു വചനം സംബോധന ചെയ്തിരിക്കുന്നത് . അങ്ങനെയെങ്കിൽ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങൾ പണം വാങ്ങി കൊടുക്കുന്നവർ സഭാദ്രോഹികൾ തന്നെയാണ് . പണത്തിനുവേണ്ടി എന്ത് കളവു പറയുന്നവരെ നമ്മുടെ സഭകളിൽ അല്ലാതെ മറ്റെങ്ങും കാണുകയില്ല , ഇവിടെ കറപ്‌ഷൻ നടത്തിയാൽ ആത്മീയമണ്ഡലത്തിൽ പിടിക്കാൻ കഴികയില്ല . എന്നാൽ സര്വശക്തന്റെ  കണ്ണിനുമുന്നിൽ ഇവയെല്ലാം നഗ്നമായി തന്നെ കിടക്കുകയാണ് . അവൻ അതുകണ്ണിൻറെ  മുന്നിൽ നിർത്തിവയ്ക്കുന്ന ഒരു ദിവസമുണ്ട്. അര്ഹതയില്ലാത്തതു കയ്യിൽ വരുമ്പോ ൾ ഓർക്കണം ഇത് അടിവേദിക്കാനുള്ള വകുപ്പാണുള്ളത് . സഭാശുശ്രൂഷയിലുള്ള ഒരാൾക്ക് ലഭിക്കുന്ന സഭാവരുമാനം  കൈക്കൂലി അല്ല. അഴിമതി  ആരോപണം അതിൽ പറയാനില്ല . എന്നാൽ പദവിയിൽ ഇരിക്കുമ്പോൾ ലഭിക്കുന്ന പണം യാത്രാച്ചിലവുകൾ വേണമെങ്കിൽ എടുത്തിട്ടു ബാക്കി തുക സഭയുടെപൊതു പ്രയോജനത്തിനായി തന്നെ കൊടുക്കുന്നവരാണ് മാതൃകയുള്ള ശുശ്രൂഷകന്മാർ . സഭ കൊടുക്കുന്ന വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന ശുശ്രൂഷകന്മാരാണ് അധികവും ഇന്നുള്ളത് . അവരെപ്പോലെ സഭാശുശ്രൂഷ ചെയ്യുന്ന പദവിക്കാർ സഭയുടെ വരുമാനം കൊണ്ട് മാത്രം ജീവിക്കണം

ഇവിടെ ഇന്ന് എന്താണ് നടക്കുന്നത് . ലക്കൽ സഭയുടെ സീനിയർ പാസ്റ്റർ , കുറെ വിശ്വാസികളെ അസോസിയേറ്റ് പാസ്റ്റർ ആക്കി വാഴിക്കുന്നതിനാൽ സാമ്പത്തികം കൊടുക്കണ്ട ആവശ്യമില്ല . സെന്റർ ശുശ്രൂഷയും ഇവർ തന്നെ കയ്യാളുന്നതിനാൽ ശുശ്രൂഷകന്മാരുടെ ദശാംശം ചോദിച്ചും വിരട്ടിയും വാങ്ങുന്നു. ഒന്നുമില്ലാതെ പട്ടിണി കിടക്കുന്നവൻറെ  കയ്യിൽ നിന്നും ദശാംശം എന്ന ഓമനപ്പേരിൽ പണം വാങ്ങുന്നു . പിന്നെ പ്രാദേശിക സഭകളിൽ സ്നാനം ഉൾപ്പടെ വിശേഷാൽ നടക്കുന്ന എല്ലാ കാര്യത്തിലും മേൽക്കോയ്‌മ ഇക്കൂട്ടർ പിടിച്ചു വാങ്ങും . പിന്നെ സ്റ്റേറ്റ് പദവികൾ . അതിലൂടെ ലഭിക്കുന്ന സാമ്പത്തികം വലുതാണ് . പിന്നീട് കൺവൻഷൻ പ്രസംഗം . അതിനു ഇവരെ കൊല്ലത്തില്ലെങ്കിലും വിളിച്ചേ പറ്റൂ . ഇല്ലെങ്കിൽ കണ്ണുരുട്ടും .ഈ വിധത്തിലും നല്ലൊരുതുക ലഭിക്കും . ഇങ്ങനെ പണം ലഭിക്കും എന്ന ആശയുള്ളതിനാലും മാസം തോറും പദവിയുടെ മറവിൽ വിദേശയാത്രചെയ്തും സ്ഥിരം വരുമാനം ലഭിക്കത്തക്കവണ്ണം കാര്യങ്ങൾ ലഭിക്കാൻ ഇവർ ജനത്തെ സ്വാധീനിക്കും

ഒന്ന് ചിന്തിച്ചു നോക്കൂ ! ഇവർ പണത്തിനുവേണ്ടി എന്തെല്ലാം ചെയ്യുന്നു . ഈ നേതാക്കന്മാർ വരുമാനം ഒന്നുമില്ലാത്തവരാണോ ? ലോക്കൽ സഭയുടെ ചുമതലയുള്ളവർ അവിടെ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കണം . സാധാരണ ശുശ്രൂഷകന്മാരല്ലേ ബഹുഭൂരിപക്ഷവും ഉള്ളത് . അവരൊക്കെ ജീവിതം കഴിക്കുന്നതും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതും ഈ വരുമാനത്തിൽ നിന്നല്ലേ?. അതിൽ നിന്നല്ലേ സെന്റർ ശുശ്രൂഷകന് ദശാംശം കൊടുക്കുന്നത് .പതിനായിരത്തിൽ താഴെ രൂപ വരുമാനമുള്ള ധാരാളം ശുശ്രൂഷകന്മാർ നമ്മുടെയിടയിൽ ഇല്ലേ?, പുതിയ സ്ഥലത്തേക്ക് ഇവരുടെ ഇഷ്ടത്തിന് നിൽക്കാത്തവരെ പറഞ്ഞയച്ചിട്ടു അവർ ജീവിക്കുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ ?. അവർ ജീവിക്കുന്നത് മാതൃക ആക്കിക്കൂടെ .വേണ്ടാ ഓരോരുത്തർ ശുശ്രൂഷിക്കുന്ന സഭയിലെ വരുമാനം കൊണ്ട് അവർ ജീവിക്കുന്നതുപോലെ നേതാക്കന്മാരും സ്വന്തം സഭകളിലെ വരുമാനം കൊണ്ടുതന്നെ ജീവിക്കണം . സാധാരണ സഭകളെക്കാൾ നല്ല വരുമാനമുള്ള സഭകളാണല്ലോ ഇവർ ഉണ്ടാക്കിയിരിക്കുന്നത്. മറ്റുള്ളവരുടെ സഭയിൽ സാമ്പത്തികമുള്ള അടിച്ചുമാറ്റി സ്വന്തം പൂണിയിൽ പനമെത്താനുള്ള തന്ത്രങ്ങളും മെനഞ്ഞുകൊണ്ടല്ലേ സഭാപ്രവർത്തനങ്ങൾ ഇന്നും തുടരുന്നത് , അതുകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വന്തം സഭയിൽ നിന്നും തന്നെ ഉപജീവനം നടത്തണം . സഭയ്ക്ക് വെളിയിൽ നിന്നും ലഭിക്കുന്ന പണം എത്രയായാലും പൊതു ഫണ്ടിൽ തന്നെ കൊടുക്കണം

മറ്റിതര പെന്തക്കോസ്തുസമൂഹങ്ങളായ ചർച്ച് ഓഫ് ഗോഡ് ,അസംബ്ലിസ് ഓഫ് ഗോഡ് തുടങ്ങിയ സഭകളിലെ ശുശ്രൂഷകന്മാരുടെദശാംശം ഡിസ്ട്രിക്റ്റ് പാസ്റ്റർക്കോ  സെക്ഷൻ പ്രെസ്ബിറ്റർക്കോ അല്ല കൊടുക്കുന്നത് സഭയുടെ പൊതു ഖജനാവിലേക്കാണ് . സഭാശുശ്രൂഷകനും ഡിസ്ട്രിക്റ്റ് ശുശ്രൂഷകനും ഒക്കെ പ്രായപരിധി വച്ചിട്ടുണ്ട് . ആ പ്രായംകഴിയുമ്പോൾ വിരമിക്കണം . ചില വല്യേട്ടൻ പെന്തക്കോസ്തുസഭകളിൽ കണ്ണും കാണാൻ കാഴിയില്ല ചെവിയും കേൾക്കാൻ കഴിയില്ല (ഈയർ ഫോൺ വച്ചാലും കേൾക്കാത്ത ലോക്കൽ , സെന്റർ , മേഖല /സംസ്ഥാന )സമിതികളിൽ ഇരിക്കുന്നവർ ഉണ്ട് . മരണപര്യന്തം ശുശ്രൂഷ ഏൽപ്പിച്ചെന്ന ഭാവത്തിലാണ് ഇരിക്കുന്നത്. അതിൻറെ  കാരണം ശുശ്രൂഷയോടുള്ള ആത്മാർത്ഥതയല്ല മറിച്ചു പണത്തോടുള്ള അത്യാർത്തിയാണ് . ലോക്കൽ സഭയുടെ ചുമതലയുള്ള സെന്റർ ശുശ്രൂഷകനായാലും മറ്റു ഭാരവാഹികളായാലും സഭയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ജീവിക്കുകയും ലോക്കൽ സഭക്കുവെളിയിൽ നിന്നും ലഭിക്കുന്ന സകല വരുമാനവും സഭാ ആസ്ഥാനത്തു തന്നെ കൊടുക്കത്തക്ക വക്രമീകരണം ചെയ്യണം . സഭയുടെ ഭരണഘടനയിൽ അങ്ങനെ ചെയ്യാൻ പാടില്ല എന്നൊന്നും എഴുതിയിട്ടില്ല. അതുകൊണ്ടു പുതിയ നിയമങ്ങൾ ഒന്നും പാസാക്കേണ്ടതുമില്ല .കൗൺസിലിലേക്ക് വരുന്ന ശുശ്രൂഷകന്മാർ തങ്ങളുടെ പണം ചിലവാക്കിത്തന്നെയാണ് വരുന്നത് . അവരെ ആരും മറ്റൊന്നിനും വിളിക്കുന്നുമില്ല . അങ്ങനെ വരുമ്പോൾ എല്ലാറ്റിനും പണം വാങ്ങിക്കുന്ന നേതാക്കന്മാർ തിന്നു കൊഴുത്തുതടിച്ചു ബാങ്ക് ബാലൻസ് കൂട്ടുകയല്ലേ ചെയ്യുന്നത്. ഇത് ശരിയായ നിലയല്ല

വിശ്വാസികളാണ് ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് .അറുത്ത കൈക്കു ഉപ്പുതേക്കാത്തവർ എന്നുപഴമക്കാർ പറയുന്നത് ഇവരെത്തന്നെയാണ് . നേതാക്കന്മാരുടെ കയ്യിൽ നിന്നും സഹായം വാങ്ങിയിട്ടുള്ളവർ എത്രപേരുണ്ട് . ആർക്കെങ്കിലും അരസ്യമായി രംഗത്തു വരാമോ? ദൈവമക്കളുടെ സാമ്പത്തികം ഊറ്റിയെടുക്കുന്ന ഈ വിധ നേതാക്കന്മാരെ ജനം വാഴിക്കാൻ കൂട്ടുനിൽക്കരുത് , എന്നാൽ തങ്ങളുടെ സാമ്പത്തികം ദൈവവേളക്ക് സഹായകമാക്കുന്നവരെ ഇരട്ടിമണത്തിനു യോഗ്യരായി എണ്ണണം . അത് മറക്കരുത് . ദൈവത്തിന്റെ ഈ നദിയിൽ വിഷം കലക്കുന്നവരും ജലം മലിനമാക്കുന്നവരും സഭായാം ഗാത്രത്തെ ഇല്ലാതാത്താക്കും , അവരവരുടെ വാഴ്ച കാത്തുകൊണ്ട് അവരവരുടെ ലോക്കൽ തലങ്ങളിൽ നിൽക്കട്ടെ . ഇനിയും ഒരബദ്ധം ദൈവജനത്തിനു സംഭവിക്കരുത് , വാങ്ങുന്ന നേതാവിനെയല്ല കൊടുക്കുന്ന നേതാവിനെയാണ് നമ്മുടെ സഭകൾക്കാവശ്യം (തുടരും )

ദൈവജനത്തെ കൈപ്പുചീര തീറ്റിക്കരുത്

നമ്മുടെ സഭാജനങ്ങൾ സമ്മേളിക്കുകയും ആണ്ടിലൊരിക്കൽ ഒത്തുചേരുന്നയിടമായി നമ്മുടെ കൺവൻഷനുകൾ തീരുന്നു. ദൂരം കണക്കിലെടുക്കാതെയും സാമ്പത്തികചിലവുകൾ നോക്കാതെയു വിദേശരാജ്യങ്ങളിൽപ്പെട്ടവരുൾപ്പടെ ഈ സമ്മേളനത്തിലെ ഭാഗമാകുവാൻ കാത്തിരുന്നു വരികയാണവർ . അവധിക്കാലങ്ങൾ പ്രയോജനപ്പെടുത്തുന്നത് പലരും ജനുവരിയിലായിരിക്കും കാരണം കണ്വന്ഷനിലും സംബന്ധിക്കാൻ എന്ന ആശയാണ് അവരുടെ ഉള്ളിലുള്ളത് . വളരെ താല്പര്യത്തോടുകൂടി വരുന്നവർ പലപ്പോഴും നിരാശരായിട്ടാണ് മടങ്ങിപ്പോകുന്നു. അതിനുള്ള കാരണം പ്രഭാഷണങ്ങളുടെ അപര്യാപ്തതയാണ് , സഭയുടെ സമതികളിലും ജീവിതത്തിൻറെ  അനുഭവങ്ങളിലും പാളിച്ചകൾ സംഭവിച്ചവരും സഭാജനങ്ങളാൽ തന്നെ വിമര്ശനവിധേയരായവരും ഒക്കെയാണ് പ്രഭാഷകരായി തുടരുന്നത്. ഇവർക്ക് പ്രസംഗിക്കാനുള്ള അവസരമായിട്ടാണ് നമ്മുടെ കൺവൻഷനുകൾ മാറ്റുന്നത്

വലിയ ജനസമൂഹത്തെ അഭിസംബോധന  ചെയ്യാൻ തക്ക പരിജ്ഞാനം ഇല്ലാതെയും വലിയ ജനക്കൂട്ടത്തോട് പ്രതിവാദിക്കാൻ തക്ക വചന പാണ്ഡിത്യമില്ലാതെയും പ്രഭാഷണ രംഗത്തു കടിപിടികൂടി അവസരം നേടിയെടുത്തു സാധാരണജനങ്ങളെ കൈപ്പുചീര തീറ്റിച്ചുവിടുന്ന സംഭവങ്ങളാണ് മുന്നോക്കമുള്ള സഭകൾ ചെയ്യുന്നത്. ഒന്നുകിൽ നന്നായി വചനം പേടിച്ചു ധ്യാനിച്ച് ദൈവത്തിൽ നിന്നും പ്രാപിച്ചു പരിശുദ്ധാത്മനിറവോടുകൂടി പ്രഭാഷണത്തിനൊരുങ്ങണം. അല്ലാതെ ജനത്തെ ഉറക്കം തൂങ്ങിക്കുന്ന പ്രഭാഷണമാണ് ജനത്തിനിടയിൽ പലരും വിതക്കുന്നതു. യാതൊരുവിധഫലവും ചെയ്യാത്ത ഈ വിധ അക്ഷര വിസർജ്ജനം കെട്ടണം മനസുമടിച്ചിരിക്കയാണ്. എന്തുകേട്ടാലും ആരവങ്ങളുയർത്തി സ്തോത്രവും സ്തുതിയും അന്യഭാഷയും കൈയടിയും ബഹളവുമായി ഈ അഭിനവപ്രഭാഷകർക്കു അകമ്പടി നൽകുവാൻ ചിലർ രംഗത്തുവരും. പ്രഭാഷണം കഴിഞ്ഞാൽ പ്രസംഗകനെക്കണ്ടു സ്തുതിയുടെകൂലിവാങ്ങി ഇക്കൂട്ടർ പോകും . സ്ഥിരം തൊഴിലുറപ്പുകാരെപ്പോലെ ആർക്കുവേണമെങ്കിലും അകമ്പടി ആക്കാൻ ഇവരെ കിട്ടും . അതുകൊണ്ടു എല്ലാം ആത്മീയമാണെന്നാണ് ഇവരുടെ ചിന്ത

സഭയുടെ ഉന്നതാധികാര സമിതിയിൽ ആയ്സതുകൊണ്ടു പ്രഭാഷണ ആകണമെന്നില്ല .ഓരോരുത്തരുടെമേൽ ദൈവം നൽകിയിട്ടുള്ള ശുശ്രൂഷകളുണ്ട് . പ്രവചനം എങ്കിൽ പ്രവചന ശുശ്രൂഷ ,രോഗശാന്തിയുടെ വരമാണെങ്കിൽ അത് ഇവരാരും ഭരണം ഏറ്റെടുക്കരുത് , ഭരിക്കുന്നുവെങ്കിൽ പൂർണ്ണ ജാഗ്രതയോടുകൂടി തന്നെ . പ്രാർത്ഥനയും വചനശുശ്രൂഷയിലുമായിരിക്കുന്ന ഒരാൾ പ്രസംഗകനാകാം , അങ്ങനെയുള്ളവർ ഭ്ശ്രണത്തിനിറങ്ങരുത്. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ ഇരട്ടി മാനത്തിനു യോഗ്യരാക്കണമെന്നു വചനം പറയുന്നു. സഭയെ മേയ്ക്കുന്നതും ഭരിക്കുന്നതും രണ്ടാണ് ,അപ്പോസ്തോലന്മാർ ഇടയന്മാർ പ്രവാചകന്മാർ ഉപാദ്ഷ്ടാക്കന്മാർ സുവിശേഷകന്മാർ എന്നിവരുടെ ജോലി ഭരണമല്ല ആത്മീയ ശുശ്രൂഷയാണ് .അതുകൊണ്ടാണ് ആദിമസഭയിൽ അൽപ്പം പ്രശ്നമുണ്ടായപ്പോൾ അത് പരിഹരിക്കുവാൻ സഹോദരന്മാരുടെ ഇടയിൽ നിന്നും ആത്മാവും ജ്ഞാനവുമുള്ളതും നല്ലസാക്ഷ്യമുള്ളതുമായ എഴുപുരുഷന്മാരെ തെരഞ്ഞെടുക്കുവാൻ അപ്പോസ്തോലന്മാർ പറഞ്ഞത്. അവരിൽ ഒരാളായിരിപ്പാൻ ഈ അപ്പൂസിഹോളൻമാർ ആഗ്രഹിച്ചില്ല . അവർ പറയുന്നത് ”ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നാണ് . അതുകൊണ്ടാണ് അപ്പോസ്തോലന്മാരുടെ കയ്യാൽ അത്ഭുതങ്ങളും വീര്യപ്രവർത്തികളും നടന്നത്. ഇക്കാലത്തു അതൊന്നും നടക്കാത്തത്തിന്റെ  കാരണവും നമുക്ക് മനസിലാക്കാവുന്നതേയുള്ളു

ഇന്നത്തെ നേതാക്കന്മാർ അപ്പോസ്തോലൻ എന്ന് പറയുകയും പ്രാർത്ഥനയും വചനധാനവുമില്ലാതെ ഭരണത്തിലും പാനമോഹത്താൽ അനീതിചെയ്തു കാലംതള്ളിനീക്കുന്നതിനാൽ ഇവരിലൂടെ ദൈവപ്രവൃത്തി നടക്കുന്നില്ല .  കാരണം ഇവർ ദൈവദാസന്മാരല്ല ദ്രവ്യദാസന്മാരാണ് പലരും. മാത്രമല്ല ദൈവം വിലക്ക് വിളിച്ചതാണ് ദൈവത്തെ വിളിച്ചു വേലക്കിറങ്ങിയവരാണ് ,അത് തങ്ങളുടെ ഉദരപൂരണത്തിനായി മാറ്റുന്നു . ദൈവം വിളിച്ച സമ്പന്നരായ അവൻറെ  ശിഷ്യന്മാർ ഒന്നും സമ്പാദിക്കാൻ നിന്നില്ല , പൗലോസിന് ലാഭമായിരുന്നതൊക്കെയും ഛേദം എന്നി ജീവിതം അവസാനിപ്പിക്കുകയായിരുന്നു , ഇന്നത്തെ സഭാനേതാക്കന്മാർ സുവിശേഷത്തിൻറെ  പേരിൽ ലഭിച്ച പണം തങ്ങളുടെ പുരയിടത്തിൽ കുഴിച്ചിട്ടു . ആത്മക്കളെ നേടുന്നതിനുപകരം സിമിന്റും മണലും കമ്പിയും വാങ്ങി സൗധങ്ങൾ ആണിത് അതിൻറെ  തണലിൽ ഇരുന്നുകൊണ്ട് അഹങ്കരിച്ചു സഭയെ ഭരിക്കുന്. സുവിശേഷം അറിയിക്കാൻ പട്ടിണിയോടും പരിവട്ടത്തോടും കൂടി വിയർപ്പൊഴുക്കി സഭകൾ സ്ഥാപിക്കുമ്പോൾ അവരുടെ മേലാളന്മാരായി ഫറവോന്ധ്യാഭരണം നടത്തുന്നവരാണ് ഇന്നുള്ളതെന്നുപറഞ്ഞാൽ എല്ലാവരും അംഗീകരിക്കുമെന്നറിയാം . പത്രോസിൻറെ  കാലഘട്ടത്തിൽ ദൈവത്തോട് വ്യാജം കാണിച്ചുവെന്ന അനന്യാസിനെയും സഫീറയെയും ശവക്കോട്ടയിലേക്കു ശവമായി പറഞ്ഞുവിട്ട ശുശ്രൂഷയാണ് പത്രോസ് ചെയ്തത്.ഇന്നായിരുന്നെങ്കിൽ അവർ കൊണ്ടുവന്ന പണം വാങ്ങിയിട്ട് അനന്യാസിനെ റീജിയൻ പ്രസിഡണ്ടും സഫീറയെ സാഹോദരീസമാജത്തിന്റെ  പ്രസിഡണ്ടുമാക്കി തീർക്കുമായിരുന്നു. അതാണ് ഇന്നത്തെ അപ്പോസ്തോലന്മാർ എന്നുപറയുന്നവരും ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന അപ്പോസ്തോലന്മാരും തമ്മിലുള്ള വ്യത്യാസം

നേതാക്കന്മാർ പദവിയുള്ളതുകൊണ്ടു പ്രസംഗിച്ചേ പറ്റൂ എന്ന ചിന്തവെടിയുക . നല്ല പ്രഭാഷകരെ കണ്ടെത്തി അവർക്കു അവസരം കൊടുക്കുക / അല്ലാതെ പണം മുടക്കി വന്നുചേരുന്ന ജനത്തെ കൈപ്പുചീര തീറ്റിക്കരുത്

നേരില്ലാത്ത നേതാക്കന്മാർ

പെന്തക്കോസ്തുസമൂഹം സത്യത്തിനും നീതിക്കും വേണ്ടി നിലനിന്നുവന്ന പാരമ്പര്യമുള്ള ദൈവഭക്തരുടെ കൂട്ടമായിരുന്നു . അവരിൽ നിന്നും ഇത് ഇന്നിൻറെ അധികാരമോഹികൾ തട്ടിയെടുത്തുവെന്നുവേണം പറയാൻ . ഐപിസിയുടെ സംസ്ഥാനപ്രസിഡണ്ടുമാരിൽ ഏറ്റവും നിലവാരം കുറഞ്ഞ ഭരണരീതികൾ അവലംബിച്ചത് പാസ്റ്റർ കെ സി തോമസിൻറെ  കാലത്താണ് . അദ്ദേഹം ഭരണത്തിൽ വന്ന കാലഘട്ടം എന്തൊക്കെയാണ് ചെയ്തുകൂട്ടിയതു എന്ന് സാധാരണ ജനങ്ങൾക്കറിയുകയില്ല .  പലരും ഈ വിഷയത്തിൽ എത്തിനോക്കാത്തതുകൊണ്ടും കുമ്പനാടുള്ള ഓഫീസുകളിൽ കയറിയിറങ്ങാത്തതുകൊണ്ടും പലരും പലതും അറിയുന്നില്ല .ഏതെങ്കിലുമൊക്കെ പൊതുകാര്യങ്ങൾ വരുമ്പോൾ മാത്രം ഇവരുടെ ആത്മീയതയുടെ മുഖം മൂടി അണിഞ്ഞു വരുമെന്നതൊഴിച്ചാൽ ഭരണരംഗത്ത് ഇവർ തീർത്തും പരാജയം തന്നെയാണ് . പണം മുടക്കി പാനൽ ഉണ്ടാക്കുന്നതുകൊണ്ടും പാനൽ സംവിധാനത്തിൽ നിലവാരമില്ലാത്ത പണക്കൊതിയന്മാരായ ചില പാസ്റ്ററന്മാരും  വാക്കു കേൾക്കുന്ന വിശ്വാസികളും വന്നു വോട്ടു ചെയ്തു ഇവരെ വിജയിപ്പിച്ചിട്ടു  പോകുന്നതൊഴിച്ചാൽ ഇവരെക്കുറിച്ചും ഇവരുടെ പ്രവർത്തികളെക്കുറിച്ചും എന്തറിയാം .

വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ വച്ച് പണം വാങ്ങി കരാർ പറഞ്ഞൊപ്പിച്ചു ആരും അറിയാതെ സെൻറർ കൊടുത്തതിലും തീരുമാനങ്ങൾ എടുത്തതിലും വളരെയധികം അഴിമതികൾ നടത്തിയിട്ടുണ്ട്. അതിനൊക്കെ സെക്രട്ടറിയും കൂട്ടുനിന്നു ലഭിക്കുന്ന അപ്പക്കഷണങ്ങൾ പങ്കിട്ടെടുക്കുകയും ചെയ്യുന്ന പ്രവണത  നാളുകളായിഅരങ്ങേറുകയാണ്  . എവിടെങ്കിലും സെൻറർ പാസ്റ്ററുടെ സ്ഥാനം ഒഴിഞ്ഞാൽ അവിടെ ആരുടെയെങ്കിലും സ്വന്തത്തിലുള്ളതോ ബന്ധത്തിലുള്ളതോ ആയവർക്ക് അത് കൊടുക്കാൻ ഞരങ്ങിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് പാസ്റ്റർ കെ സി തോമസ് കാണിച്ചിട്ടുള്ളത് . ആരെങ്കിലും മരിച്ചാൽ ചാകര സ്വപ്നം കാണുകയാണിവർ .യു കെ യിലുള്ള ഒരാളുടെ സഹോദരന് തിരുവനന്തപുരത്തുള്ള ഒരു സെൻറർ  പതിച്ചു കൊടുത്തതിൽ ഇദ്ദേഹം വ്യാപകമായ അഴിമതി നടത്തിയിട്ടുണ്ട്. പണം വാങ്ങാതെ കൊടുക്കാൻ തക്ക പരിചയമോ ശുശ്രൂഷാ പരിചയമോ ഇല്ലാത്ത ഒരാൾക്കാണ് ഇദ്ദേഹത്തിൻറെ ൩സൂത്രവിദ്യയിൽ ക്രമീകരണം ചെയ്തത് ആരും  ഇദ്ദേഹത്തിൻറെ  വിചാരം . അവിടെയുള്ള സെൻറർ പാസ്റ്റർ മരിച്ച ഒഴിവിൽ ഒരാളെ നിയമിക്കുന്നതിന് സെൻറർ  പാസ്റ്ററുടെ ഭാര്യയുടെ കത്തുവാങ്ങുകയും അവിടെയുള്ള ശുശ്രൂഷകന്മാരെ ബോധവൽക്കരിച്ചു അവരിൽ നിന്നും കത്തും വാങ്ങി ആരും ഒന്നുമറിയാത്ത രീതിയിൽ ആരും എതിരില്ലാ എന്ന് കാണിച്ചു സെൻറർ  അനുവദിച്ചു കൊടുത്ത് ഇദ്ദേഹം നല്ല പിള്ള ചമഞ്ഞു . ഇല്ലെങ്കിൽ ഇപ്പോൾ നിയമിതനായ പാസ്റ്റർക്കു അതിനുള്ള യോഗ്യതയുണ്ടെന്നു പാസ്റ്റർ കെ സി തോമസിനും പാസ്റ്റർ രാജു പൂവക്കാലക്കും പാസ്റ്റർ ഷിബു നെടുവേലിക്കും പാസ്റ്റർ സി സി എബ്രഹാമിനും എങ്ങനെ മനസിലായി . അതാണ് പൗണ്ടിൻറെ വില .

ഇത്ര തരംതാണ നിയ,മനങ്ങൾ നടത്തി സഭയെ തകർക്കുകയല്ലേ ഇവർ  ചെയ്തത് ?ഇവരൊക്കെ ഏതെങ്കിലും സർക്കാർ ഉദ്ദ്യോഗസ്ഥർ ആയിരുന്നെങ്കിൽ അഴിമതിയിലും കൈക്കൂലി വാങ്ങുന്നതിലും തൊണ്ടിസഹിതം പിടിച്ചു ഇവരെ ജയിലിൽ അടക്കുമായിരുന്നു . അത്ര നാണംകെട്ട കാര്യങ്ങളാണ് ചെയ്തുകൂട്ടുന്നത്  . ഇതൊക്കെ വിളിച്ചു പറയാതിരുന്നാൽ ദൈവകോപം ഉണ്ടാകും . ഇതൊന്നും പറയാൻ ആരുമില്ലെന്ന് അവർക്കറിയാം അതാണ് ഇവർ അഴിമതിയിൽ മുങ്ങിക്കുളിക്കുന്നതു , കഴിയുമെങ്കിൽ പാസ്റ്റർ പിള്ളയുടെ പേരിൽ ആക്ഷൻ എടുക്കുക . അങ്ങനെ വന്നാൽ നിങ്ങളുടെ വരുമാനത്തിൻറെ  ഉറവിടവും നിങ്ങൾ ഇന്നുണ്ടാക്കിയ ധനാഗമമാർഗ്ഗങ്ങളും എങ്ങനെയുണ്ടായി എന്ന് കാണിച്ചു ശരിക്കും നിങ്ങൾക്ക്  നീതിന്യായ വകുപ്പിൻറെ  സഹായത്താൽ ശിക്ഷ വാങ്ങിച്ചു തരാതെ പാസ്റ്റർ പിള്ള അടങ്ങിയിരിക്കുകയിലല്ല . ഇതൊരു വെല്ലുവിളിയാണെന്ന് മനസ്സിലാക്കട്ടെ. ഐപിസി തെന്മല ഏരിയായിൽ പെട്ട ഇടമൺ സഭയെ പുനലൂർ സെൻററിൽ ആക്കിക്കൊടുക്കുവാൻ പാസ്റ്റർ കെ സി തോമസും പാസ്റ്റർ സി സി എബ്രഹാമും കളിച്ച കളി രാഷ്ട്രീയക്കാർ പോലും ചെയ്യുന്നതിലും അപ്പുറമാണ്. ഇന്ന് ആ സഭയുടെ അവസ്ഥ ഒന്ന് കാണാൻ നിങ്ങൾ ഒന്ന് പോയി നോക്കണം . അന്ന് നിങ്ങൾ ആർക്കുവേണ്ടി സപ്പോർട്ട് ചെയ്തുവോ അവരൊക്കെ അവിടെ ഉണ്ടോ എന്ന് നോക്കി ഒന്ന് നെടുവീർപ്പിടുക . ആരെങ്കിലും തരുന്ന പണം പെട്ടന്ന് തീരും എന്നാൽ നിന്ദ മാറില്ല എന്നറിയണം . ഏറെ വര്ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കലയപുരം സെൻററിൽ ഒഴിവുനികത്താൻ പാസ്റ്റർ കെ സി തോമസിനും പാസ്റ്റർ രാജു പൂവക്കാലക്കും പാസ്റ്റർ ഷിബു നെടുവേലിക്കും പാസ്റ്റർ സി സി ഏബ്രഹാമിനും എന്തുകൊണ്ട് കഴിയുന്നില്ല . പകരം ആരും അപേക്ഷ നൽകിയില്ല?പാസ്റ്റർ കെ സുദർശനൻ പിള്ള നൽകിയ അപേക്ഷ എവിടെപ്പോയി.  മുപ്പത്തിയഞ്ചു വർഷമായി ശുശ്രൂഷാരംഗത്തുണ്ടല്ലോ സകല ആത്മീയ ശുശ്രൂഷകളും നിങ്ങളെക്കാൾ ഭംഗിയായി ചെയ്യാനുള്ള കഴിവും പ്രാപ്തിയും ദൈവകൃപയും ഉണ്ടല്ലോ ? നിങ്ങള്ക്ക് അത് അറിയാമല്ലോ? എന്നിട്ടെന്തേ തീരുമാനം എടുക്കാത്തത്. വെള്ളറടയിൽ നിങ്ങൾ നിങ്ങൾ ഒന്ന് ചെയ്‌താൽ മതിയല്ലോ ? ചെയ്യില്ല ! കാരണം പണം തന്നു ശുശ്രൂഷ പിടിച്ചെടുക്കാൻ പിള്ള തയ്യാറല്ല ! അതുതന്നെയാണ് കാര്യം . അടൂർ വെസ്റ്റ് സെൻറർ കൊടുക്കുന്നതിനും പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസിനെ പദവിയിൽ നിന്നും താഴെയിറക്കാൻ നിങ്ങൾ കാണിച്ച നീചമായ കലിയുണ്ടല്ലോ അത് ദൈവം ക്ഷമിക്കുന്നതല്ല . അതിൻറെ  പരിപൂർണ്ണ ഉത്തരവാദി പാസ്റ്റർ ഷിബു നെടുവേലിയാണ് . ബ്രദർ ജോയിസ് ചാക്കോ കോടതിയിൽ കൊടുത്ത കേസാണ് വിഷയമെങ്കിൽ അടൂർ വേസ്റ്റിൻറെ  വിഷയം മാത്രമായിരുന്നില്ലല്ലോ തൻറെ  പരാതിയിൽ ഉണ്ടായിരുന്നത്. ഐപിസി കലയപുരം സെൻററിൻറെ വിഷയവും ഉണ്ടായിരുന്നില്ലേ? നിങ്ങളുടെ ഈ അവിശുദ്ധ കൂട്ടുകെട്ട് ദൈവം കണ്ടുകൊണ്ടിരിക്കയില്ല എന്നറിയണം

പാസ്റ്റർ സാം ജോർജ്ജിനെതിരെ തിരുവല്ല മുൻസിഫ് കോടതിയിൽ കള്ളസത്യവാങ്മൂലം കൊടുത്തതിൽ പാസ്റ്റർ കെ സി തോമസിനും പാസ്റ്റർ രാജപൂവക്കാലക്കും പശ്ചാത്താപം ഉണ്ടോ? ഐപിസി ജനറൽ ആക്റ്റിങ്ങു് സെക്രട്ടറി ആയിരുന്ന പാസ്റ്റർ സാംജോർജ്ജു സഭയുടെ മിനിട്സ് ബുക്ക് കീറിയെന്നും സഭയുടെ കോടികൾ തട്ടിയെടുത്തെന്നും പറഞ്ഞു കോടതിയിൽ കയറ്റി അദ്ദേഹത്തെ വിസ്തരിപ്പിച്ചില്ലേ ? ഇത് ശരിയായ നടപടി
ആയിരുന്നോ? പച്ചക്കള്ളമല്ലേ  രേഖാമൂലം കോടതിയിൽ കൊടുത്തത് . ഇന്നും ആ കേസുകൾ നിലനിൽക്കുകയല്ലേ?പാസ്റ്റർ സാം ജോർജ്ജിൽ ഞ്ഞിന്നും നന്മ സ്വീകരിക്കാത്ത നേതാക്കന്മാർ ആരുണ്ട് ? സഭയ്ക്കുവേണ്ടി കോടികൾ മുടക്കി സഭയെ സ്നേഹിച്ച അദ്ദേഹത്തിനെതിരെ നിങ്ങൾ നടത്തിയ ചാട്ടുളി പ്രയോഗം സദൈവം ക്ഷമിക്കുമോ? ന്യായവിധി ദിവസത്തിൽ ദൈവമുമ്പാകെ നിങ്ങൾ നിൽക്കേണ്ടി വന്നാൽ നിങ്ങളുടെ മുട്ടാടും എന്ന വിചാരം നിങ്ങൾക്കുണ്ടായോ? ദൈവീക ന്യായവിധിയെക്കുറിച്ചെല്ലാം  എഴുത്തുയും പ്രസംഗിച്ചും നടക്കുന്ന നിങ്ങൾ നിങ്ങളോടെന്തേ സംസാരിക്കാത്തതു . ഈ വിധ കള്ളസത്യവാങ്മൂലം കൊടുത്തിട്ടു അടുത്ത തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പാസ്റ്റർ കെ സി തോമസും സ്റ്റേറ്റ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പാസ്റ്റർ രാജൂ പൂവക്കാലക്കും മത്സരിക്കാനും വോട്ടു ചോദിച്ചിറങ്ങാനും ലജ്ജയില്ലേ?അല്ല ഇതെല്ലാം കള്ളമാണെങ്കിൽ വരുന്ന കുമ്പനാട് കൺവൻഷനിൽ പരസ്യമായി പറഞ്ഞു തങ്ങൾ ചെയ്തത് ശരിയാണെന്നു പറയുക. അല്ല തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ കുമ്പനാട് കൺവെൻഷന്റെ പൊതുവേദിയിൽ മാപ്പു പറഞ്ഞു കേസ് പിൻവലിക്കുക . ഇല്ലെങ്കിൽ ദൈവകോപത്തിനൊരുങ്ങിക്കൊൾക