പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക!പാസ്റ്റർ പിള്ളയുടെ ഇടതു കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വിജയകരമായി നടന്നു . പ്രാർത്ഥിചവർക്ക് നന്ദി !കുമ്പനാട് കൺവെൻഷനിൽ രണ്ട് അതിഥി പ്രസംഗകർ ! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !

പ്രബോധനത്തിൻറെ പുതിയ ലൈവ് ചാനൽ www.indianettv (ഇന്ത്യാനെറ്റ് ടി വി ) ആരംഭിച്ചു

പ്രബോധനത്തിൻറെ പുതിയ ലൈവ് ചാനലായ www.indianettv.com പ്രവർത്തനം ആരംഭിച്ചു  ആരംഭിച്ചു . ഐപിസി ആസ്ട്രേലിയൻ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് പ്രാർത്ഥിച്ചു ലോഗ് ഓൺ ചെയ്തു  .നാളിതുവരെ പ്രബോധനം പത്രത്തിൻറെ വെബ്‌സൈറ്റിലൂടെ ആയിരുന്നു തത്സമയ സംപ്രേഷണം നടത്തിവന്നത് . എന്നാൽ ലൈവ് പ്രോഗ്രാമിനു വേണ്ടിമാത്രം ഒരു സൈറ്റ് ആരംഭിക്കണമെന്നുള്ള ആഗ്രഹം ദൈവം സാധ്യമാക്കിത്തരുകയായിരുന്നു .ഇനി മുതൽ നല്ല നിലയിൽ തത്സമയ സംപ്രേഷണം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക  www.indianettv.com phone 9447359133

ഐപിസി ജനറൽ കൺവൻഷനു മുന്നോടിയായി നടക്കുന്ന  ഉപവാസ പ്രാർത്ഥനയുടെയും കൺവെൻഷൻറേയും തത്സമയം പകലും രാത്രിയിലും സംപ്രേഷണം ചെയ്യുന്നതാണ്

ഏനാത്ത് പാലം തകരാറിൽ ഭാരം കയറ്റിയ വാഹനങ്ങൾ കടത്തിവിടുന്നില്ല ! വൻ പോലീസ് കാവൽ

ഏനാത്ത് കല്ലടയാറിനു കുറുകെയുള്ള പാലം തകരാറിൽ .അടൂർ കൊട്ടാരക്കര റൂട്ടിലുള്ള ഏനാത്ത് പാലത്തിനാണ് ദുരവസ്ഥ നേരിട്ടത്  . ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിലൂടെ പോയപ്പോൾ ഉഗ്രശബ്ദം ഉണ്ടായതിനെത്തുടർന്നു നടന്ന പരിശോധനയിൽ പാലത്തിന്റെ നടുഭാഗത്തുള്ള പില്ലറിൽ ഘടിപ്പിച്ചിട്ടുള്ള പില്ലർ ബിയറിങ് അടർന്നു മാറി നദിയിൽ വീണതിനാൽ പാലത്തിനു ഒരു ഭാഗത്തേക്ക് ചരിവുണ്ടാകുകയും അതുനിമിത്തം ഭാരം കയറ്റിയ ലോറികൾ, ബസ് സർവ്വീസുകൾ ഒന്നും പാലത്തിലൂടെ കയറ്റി വിടുന്നില്ല. ചെറിയ വാഹനങ്ങൾ മാത്രം പാലത്തിലൂടെ പോകാൻ പോലീസ് അനുവദിക്കുന്നുണ്ട്‌. അതും നിയന്ത്രണ വിധേയമായി മാത്രം അനുവദിക്കുന്നു . വൻ പോലീസ് സന്നാഹവും ഫയർ ഫോഴ്സും  രംഗത്തുണ്ട്. പാലം അപകടത്തിലായ വാർത്തയറിഞ്ഞു വൻ ജനാവലിയാണ് തടിച്ചു കൂടുന്നത്

അടൂർ കൊട്ടാരക്കര റൂട്ടിൽ എത്താൻ ഏനാത്ത് വഴിയല്ലാതെ ബദൽ സംവിധാനമില്ല. പാലത്തിലൂടെയുള്ള യാത്ര മാത്രമായിരുന്നു ഏക പോംവഴി. ഈ റൂട്ടിൽ വരുന്ന ഭാരം കയറ്റിയ വാഹനങ്ങൾ വളരെ ദൂരം കറങ്ങി മാത്രമേ കൊട്ടാരക്കരയിൽ എത്താൻ നിർവാഹമുള്ളൂ

കുമ്പനാട് കൺവൻഷൻ പകലും രാത്രിയിലും തത്സമയ സംപ്രേഷണം ചെയ്യുന്നതാണ്

93 മാതു കുംമ്പനാട് കൺവൻഷൻറെ പ്രോഗ്രാമുകൾ പകലും രാത്രിയിലും പ്രബോധനം പത്രത്തിൻറെ ലൈവ് വെബ് സൈറ്റായ www.indianettv.com ലും  www.vsquaretv.com ലും ദർശിക്കാവുന്നതാണ്. പ്രോഗ്രാമിൻറെ വീഡിയോ സീഡി ആവശ്യമുള്ളവർ പ്രബോധനം പത്രാധിപർ പാസ്റ്റർ സുദർശനൻ പിള്ളയെ അറിയിക്കുക . പ്രഭാഷകരും സീഡി ആവശ്യമുള്ളവർക്കും പ്രഭാഷണം കഴിയുന്ന ഉടൻ ലഭിക്കത്തക്കവണ്ണമുള്ള ക്രമീകരണമാണ് ചെയ്യുന്നത് . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കെ സുദർശനൻപിള്ള ഫോൺ 9447359133

ഐപിസി കൺവൻഷൻ സ്റ്റേജ് പണി പൂർത്തിയായി ! ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു

ഇന്ന് (10 / 1 ) കുമ്പനാട് കൺവൻഷൻ സ്റ്റേജിൻറെ സമർപ്പണ ശുശ്രൂഷ ഹെബ്രോൻ പുരത്തു നടന്നു. പാസ്റ്റർ കെസി ജോൺ അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് ജോൺ സമർപ്പണശുശ്രൂഷ നിർവ്വഹിച്ചു. പാസ്റ്റർ ടി എസ് ഏബ്രഹാം ശിലാഫലകം അനാഛാദനം ചെയ്ത് പ്രാർത്ഥിച്ചു. പാസ്റ്റർ വത്സൻ ഏബ്രഹാം വചനം ശുശ്രൂഷിച്ചു.ജനറൽ ,സ്റ്റേറ്റ് ഭാരവാഹികൾ ആശംസ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമാക്കാൻ സഹായിച്ച സാങ്കേതിക അനുവാദം നൽകിയ  കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോൻസി കിഴക്കേടത്ത് കോൺട്രാക്ടർ ബ്രദർ ജോയി എന്നിവരെ പ്രശംസിക്കുകയും ചെയ്തു .

വളരെ മനോഹരമായ നിലയിൽ നിർമ്മിച്ച സ്റ്റേജിൻറെ നിർമ്മാണച്ചിലവ് വഹിച്ചത് പേര് വെളിപ്പെടുത്തരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ ഉത്സാഹത്തിനും പ്രാർത്ഥനക്കുമായി പറയട്ടെ , ആഞ്ഞിലിത്താനം ഐപിസി സഭാംഗമായ ബ്രദർ എൻ .എം രാജു ,നെടുംപറമ്പിൽ എന്ന സഹോദരനാണ് നാൽപ്പതു ലക്ഷത്തോളം രൂപ ചിലവഴിച്ചു നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്. സ്റ്റേജിൻറെ അടിയിൽ നാനൂറു പേർക്കിരുന്നു പ്രാർത്ഥിക്കാവുന്ന എയർകണ്ടീഷൻ ചെയ്ത പ്രയർ ചേയ്മ്പർ സമർപ്പിക്കപ്പെട്ടു

ഐപിസിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഐപിസിയുടെ ഭാരവാഹികൾ അടങ്ങിയ ജനറൽ കൗൺസിലാണ്‌. ആരൊക്കെ ഏതു ഉത്തരവാദിത്തങ്ങൾ വഹിക്കണം. എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുന്നതും ഈ സമിതിയാണ്. ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പരിഹാസികളുടെ വാക്കുകൾ ആരും തന്നെ മുഖവിലക്കെടുക്കുന്നില്ല . ഐപിസിക്ക് ഏതെങ്കിലും നിലയിൽ സാമ്പത്തിക സഹായമോ പ്രാർത്ഥന ചെയ്യുന്നവരോ പറയുന്ന കാര്യങ്ങാകും ഐപിസി സഭാംഗങ്ങളായ മാന്യത ഉള്ളവരും പറയുന്ന നിർദ്ദേശങ്ങൾ അംഗീകാരയോഗ്യമായി എടുക്കാറുണ്ട്. അല്ലാത്തവക്ക് ശ്രദ്ധ കൊടുക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. വ്യക്തികളെ ആക്ഷേപിക്കുകയും മോർഫ് ചെയ്ത ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമപരമായ രീതിയിൽ കാര്യങ്ങൾ നീങ്ങിക്കഴിഞ്ഞു. ഐപിസിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ കൂടുതൽ പുരോഗമിക്കുകയാണ്

പുതുതായി വാങ്ങിയ ഭൂമിയിൽ ഭക്ഷണശാലയും ബഹുനില പാർക്കിംഗ് സംവിധാനവും അടുത്തവർഷത്തെ കൺവൻഷന്‌ മുമ്പായി പണിയത്തക്ക നിലയിൽ കാര്യങ്ങൾ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. ജനുവരി 22 നു വിശാലമായ എയർകണ്ടീഷൻ ചെയ്ത ഓഡിറ്റോറിയത്തിന് ശിലാസ്ഥാപനം നടത്തും . 23 നു നടക്കുന്ന ജനറൽ കൗൺസിൽ പുതിയ എയർകണ്ടീഷൻ ചെയ്ത ഹാളിൽ നടത്തത്തക്കവണ്ണമുള്ള ക്രമീകരണം ചെയ്തു കഴിഞ്ഞു

സീവേജ് പ്ലാൻറ് , പൊതു ക്രമീകരണങ്ങൾ എന്നിവ വിലയിരുത്തുവാനും ബോധ്യപ്പെടുവാനും ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ഹെബ്രോൻപുരത്തെത്തുകയും ഇതുവരെയുള്ള ക്രമീകരണത്തിനു അനുകൂല സാക്ഷ്യപത്രം നൽകുകയും ചെയ്തു. ഈ കാര്യങ്ങളുടെ ചുമതല ആരോഗ്യവകുപ്പിനോട് ചേർന്ന് പാസ്റ്റർ പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മറ്റി സജീവമായി പ്രവർത്തിക്കുന്നു. കൺവൻഷൻ സ്ഥലത്തു മെഡിക്കൽ സേവനങ്ങൾ പത്തനംതിട്ട ഡി എം ഒ വാഗ്ദാനം നൽകിയിട്ടുണ്ട്

ഐപിസി ആസ്ഥാനത്തു നടക്കുന്ന വികസനപ്രവർത്തനങ്ങൾ മനസിലാക്കി വിറളിപൂണ്ട ദൈവസഭയുടെ ശത്രുക്കൾ പരിഹാസവും നുണക്കഥകളും പ്രചരിപ്പിച്ചു സായൂജ്യമടയുകയാണ് .എന്നാൽ പരിഹാസികളുടെ പരിഹാസത്തിനല്ല ദൈവസഭയുടെ പുരോഗതിക്കായി പ്രാർത്ഥിക്കുന്ന ഒരു കൂട്ടം ഹെബ്രോനിൽ നിരന്തര ധൂപം കത്തിക്കുന്നുണ്ട്. അതിനെ മറികടക്കാൻ പരിഹാസികളുടെ വാക്കിനു കഴിയുകയില്ല .എത്ര പരിഹസിക്കുന്നുവോ അത്രമാത്രം ജനം ദൈവസഭയുടെ പ്രവർത്തനങ്ങളിൽ മുന്നോട്ടു വരുന്നു.

കുമ്പനാട് കൺവൻഷനിൽ  കഴിഞ്ഞ വർഷവും ബ്രദർ സാം കുഴിക്കാല ഗാനശുശ്രൂഷയിൽ പങ്കാളി ആയിരുന്നു. ഈ വർഷം അദ്ദേഹം ജനറൽ കൗൺസിലിൽ അംഗമായതിനാൽ  എതിരില്ലാതെ അദ്ദേഹത്തെ ഗാനശുശ്രൂഷ നിർവ്വഹിക്കുവാൻ ജനറൽ കൗൺസിൽ ചുമതലപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന ചില വാർത്തകളുടെ അടിസ്ഥാനത്തിൽ ചില പരീശന്മാർ പരിഹസിക്കുന്നുണ്ട്. പ്രബോധനം ഒരിക്കലും തെറ്റിന് കൂട്ട് നികൾക്കുന്നില്ല. സാം കുഴിക്കാലയുടെ പേരിൽ ഇതുവരെ കോടതി ശിക്ഷിച്ച ഒരു വിധിയുണ്ടായിട്ടില്ല.ജനറൽ കൗൺസിലിൽ നാളിതുവരെ ഒരു പരാതിയും സാം കുഴിക്കാലക്കു എതിരെ ആരും കൊടുത്തിട്ടില്ല. മാധ്യമങ്ങളിൽ വരുന്നതെല്ലാം കണക്കിലെടുക്കാനുള്ള വിഡ്ഢിത്തരം ഒന്നും ഐപിസിയുടെ ജനറൽ കൗൺസിൽ ചെയ്യുകയില്ല. മാധ്യമങ്ങൾ എഴുതുന്നതെല്ലാം സത്യമാകണമെന്നില്ല സത്യം ഇല്ലാതെയുമില്ല .

എന്നാൽ പരാതിയില്ലാതെയും കോടതി ശിക്ഷിക്കാത്ത ഒരാളുടെ പേരിൽ ആരാണ് അഭിപ്രായം പറയേണ്ടത്?. ആരാണ് തീരുമാനം എടുക്കേണ്ടത്?. ഐപിസി ജനറൽ കൗൺസിലിനറിയാം എന്ത് ചെയ്യണമെന്ന്? ഐപിസിക്ക് ദോഷം വരുത്തുന്ന ഒന്നും ഐപിസി ചെയ്യുന്നില്ല. അല്ല സാംകുഴിക്കാലക്കു എതിരെ നടപടി എടുത്തേ മതിയാകു എങ്കിൽ നിലവിലുള്ള രേഖകൾ വച്ച് ഈ പറയുന്ന പരിഹാസികൾ കോടതിയെ സമീപിക്കൂ , പണം മുടക്കി കേസ് നടത്തുക അങ്ങനെ സാം കുഴിക്കാലയെ ശിക്ഷിപ്പിക്കുക . അതിനുശേഷം പരാതിയുമായി കുമ്പനാട് വരിക . അതാണ് ഉത്തമമായ മാതൃക. മാത്രമല്ല കുമ്പനാട് കണ്വൻഷനുവേണ്ടിയോ ഐപിസി നിർമ്മാണ പ്രവർത്തനത്തിനോ അല്ലെങ്കിൽ സുവിശേഷാവയലിൽ അദ്ധ്വാനിക്കുന്ന ഒരു ശുശ്രൂഷകൻറെ സന്ധാരണത്തിനോ പ്രവർത്തനത്തിനോ നാളിതുവരെ ഒരു സഹായവും ചെയ്യാത്തവരുടെ ആവശ്യമില്ലാത്ത പരിഹാസങ്ങൾ ഏറ്റെടുക്കാൻ ഇരിക്കുകയല്ല  ഐപിസി എന്ന മഹാ പ്രസ്ഥാനം. ഒന്നും ചെയ്യാത്ത ഈ പാഴ്ജന്മങ്ങളുടെ ചോദ്യങ്ങളും കമൻറുകളും പുറംകാലുകൊണ്ടു തള്ളിക്കളയുകയാണ് ചെയ്യുന്നത്. മാന്യതയുള്ളവർ രംഗത്തു വരട്ടെ അവർക്കു മറുപടി കൊടുക്കുവാൻ ഐപിസി തയ്യാറാണ്.  . ”ദുഷ്ടൻ പല്ലുകടിച്ചു ഉരുകിപ്പോകും ! ദുഷ്ടൻറെ ആശാ നശിച്ചു പോകും”

ഐപിസിക്കെതിരെയും ഐപിസിയിലെ ശുശ്രൂഷകന്മാർക്കും എതിരെ എഴുതി തിമിർക്കുന്ന സാം കുരുവിള അമേരിക്കയിൽ നിന്നും ആസാമിൽ ഇറങ്ങി അവിടെ നിന്നും  കേരളത്തിൽ എത്തി പുല്ലാട്ടുള്ള ഭാര്യവീട്ടിൽ പരാമസുഖമായി ഇരിക്കാൻ കെ പി കുര്യനെ അഭയം ചൊല്ലി കഴിയുന്നു. പണി കിട്ടാതിരിക്കുവാൻ ഇപ്പോൾ ക്ഷമ പറയാനും ഒത്തുതീർപ്പിനും ഓടുകയാണ്. അതിൻറെ ഫോൺ കാലുകളുടെ റിക്കാർഡ് പ്രബോധനത്തിന് ലഭിച്ചു. വെറും വീര്യവും കാണിക്കുന്നവർ ഒളിവിൽ ഇരിക്കരുത് രംഗത്തുവരണം . ഏതായാലും സംഗതി ജഗപൊഹ ആയെന്നു പറഞ്ഞാൽ മതി.

ദൈവസഭയെ ഭരിക്കാനിറങ്ങുന്ന സ്പോൺസർമാർ

ദൈവസഭയിൽ അടുത്തകാലത്തു കടന്നുകൂടിയിരിക്കുന്ന മുതലാളീ സ്വഭാവമുള്ള ചില പണക്കാരാണ് ഈ പേരിനു തൊഴിൽചെയ്യാനിറങ്ങുന്നത് . ഭൗതീകതക്കു സ്പോൺസർ ആവശ്യമാണ് . ഒരു വിദ്യാർത്ഥിക്ക് സാമ്പത്തിക സഹായം നൽകി പഠനത്തിൽ സഹായിക്കുന്നതുപോലെയോ ഭവനമില്ലാത്തവർക്കു വീട് വച്ചുകൊടുക്കാൻ സാമ്പത്തികസഹായം ചെയ്യുന്നതിനോ സ്പോൺസർ ആവശ്യമാണ് . തിരികെ ലഭിക്കാൻ ആഗ്രഹിക്കാത്ത സഹായങ്ങളാണ് സ്‌പോൺസർഷിപ്പ് എന്ന വിഷയത്തിലൂടെ ആഗ്രഹിക്കുന്നത്. അത് മാനുഷീക ആവശ്യത്തിന് എന്നും അത്യന്താപേക്ഷിതമാണ് . ഒരു നേരത്തെയോ ഒരു ദിവസത്തെയോ ഒരു മാസത്തെയോ അല്ലെങ്കിൽ ഒരു വർഷത്തെയോ ഭക്ഷണം വേണമെങ്കിൽ സ്പോൺസർ ചെയ്യാം . അതൊക്കെ അനാഥാലയങ്ങളിലും മറ്റിതര അനുബന്ധഇടങ്ങളിലും സംഭാവന ചെയ്യുന്നവരുണ്ട്.

എന്നാൽ ഇന്നത്തെ സ്വയം പര്യാപ്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ഇടത്തും പലരും പലരെയും ദൈവസഭയുടെ പണിക്കായി പ്രവർത്തനത്തിനായി സുവിശേഷവേലചെയ്യുന്നവരുടെയും  സഭകൾ സ്ഥാപിക്കുന്നവരുടെയും  സ്പോണ്സർമാരായി കണ്ടെത്തി കൊണ്ടുവന്നു ആക്കാറുണ്ട്. ദൈവത്തിൻറെ പണിക്കു സ്പോൺസർ വേണ്ടാ. അങ്ങാനായിരുന്നെങ്കിൽ പരിശുദ്ധാത്മാവിനെ ദ്രവ്യം കൊടുത്ത് വാങ്ങാൻ വന്നവനെ അപ്പോസ്തോലന്മാർ  ശാസിക്കണ്ടായിരുന്നു . പണം മുടക്കി പദവി മോഹിക്കുന്നതു ശരിയല്ല. വേദപ്രമാണത്തിനു എതിരാണ് . യേശുവിൻറെ കാലത്തോ അപ്പോസ്തോലന്മാരുടെ കാലത്തോ ഈ വിധ സ്‌പോൺസർമാർ ഉണ്ടായിരുന്നോ?. ദൈവസഭ നടക്കേണ്ടത് സ്പോൺസർ മുഖാന്തിരമാണോ?. ഈ പദവി കൊടുക്കലിന് വേദപുസ്തകത്തിൽ എന്തെങ്കിലും ആധാരമുണ്ടോ?

സുവിശേഷവേല ചെയ്യുന്നവരുടെ സ്‌പോൺസർഷിപ്പ് ദൈവം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ”എൻറെ പിന്നാലെ വരുവിൻ ന്യായമായതു തരാം എന്ന് പറഞ്ഞത് അവൻ മാത്രമാണ്. ഞാൻ നിങ്ങളെ ഒരു നാളും  അനാഥരായി വിടുകയില്ല. ഞാനോ ലോകാവസാനത്തോളം എല്ലാ നാളും  നിങ്ങളോടു കൂടെയുണ്ട്” എന്നിത്യാദി കാര്യങ്ങൾ പറഞ്ഞു നിലനിർത്തിയിരുന്നത് ദൈവമാണ്. ഇവിടുത്തെ സ്പോൺസർ ലോകാവസാനത്തോളം കൂടെയിരിക്കുമോ?. ആവശ്യങ്ങളിൽ എല്ലാം സഹായിക്കാൻ വരുമോ?. വളരെ ഞെരുങ്ങിയും ഞെരുക്കിയും തരുന്ന തുകക്ക് കണക്കും റിപ്പോർട്ടും കൊടുക്കണം എങ്കിൽ മാത്രമേ  പിന്നീട് തരികയുള്ളൂ. അതിനും ഒരു കാലാവധി കാണും. എന്നാൽ ദൈവം അങ്ങനെയല്ല. ”ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി നമ്മെ നടത്തുന്നവനാണ്”. മനുഷ്യനിൽ ആശ്രയിച്ചു നടത്താനുള്ളതല്ല സുവിശേഷവേല ,ദൈവത്തിൽ ആശ്രയിച്ചു ചെയ്യേണ്ടതാണ്. ”മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിലാശ്രയിക്കുന്നതു നല്ലത്” .

സ്പോൺസർ എന്ന പദത്തിനേക്കാൾ ദൈവ വേലയെ സഹായിക്കുന്നവരെ വിളിക്കേണ്ടത് പാർട്ട്ണർ എന്നാണ് . നമ്മൾ ചെയ്യുന്ന പ്രവർത്തനത്തിന് നമ്മോടൊപ്പം പ്രവർത്തിക്കുന്ന പാർട്ട്ണർ അതാണ് നല്ല പേര് . എന്നുപറഞ്ഞാൽ സുവിശേഷപ്രവർത്തനത്തിൻറെ കൂട്ടാളി . അല്ലാതെ ദൈവവേലയെ സ്പോൺസർ ചെയ്യത്തക്ക ആരുണ്ടിവിടെ?. ഇല്ലാത്ത പേരുകൾ കൊടുത്ത് ദൈവസഭയെ സാത്താൻറെ തൊഴുത്തിൽ കൊണ്ട് കെട്ടരുത്.

ആർക്കെങ്കിലും ഈ ലേഖനം നല്ലതാണെന്നു തോന്നുന്നെങ്കിൽ നിങ്ങളെ ആരെങ്കിലും സ്പോൺസർ ആക്കി വച്ചിട്ടുണ്ടെങ്കിൽ അവരോടു പറയുക ഞാൻ സ്പോൺസർ അല്ല ! പാർട്ട്ണർ ആണ് . നമുക്ക് ആർക്കും ഒരിക്കലും എത്ര പണമുണ്ടെങ്കിലും ദൈവസഭയുടെ സ്പോൺസർ ആകാൻ പറ്റുകയില്ലെന്നറിയുക. ആരെങ്കിലും ഈ വിധ പദവി തന്നിട്ടുണ്ടെങ്കിൽ അത് അവരുടെ അറിവുകേടാണ് എന്ന് കരുതുക . അത് ഉപേക്ഷിക്കുക !പാർട്ട്ണർ പദവി ചോദിച്ചു വാങ്ങുക! അതാണ് ദൈവം ആഗ്രഹിക്കുന്നത

ദൈവസഭയെ സ്പോൺസർ ചെയ്യാൻ പണം എവിടെ നിന്ന് ലഭിച്ചു ഒരു   ശ്രദ്ധിക്കുക ! ” ഞങ്ങൾ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാൻ ഞാൻ ആര്?എൻറെ ജനവും എന്തുള്ളു ! സകലവും നിന്നിൽനിന്നല്ലോ വരുന്നത് .നിൻറെ  കയ്യിൽ നിന്നും വാങ്ങി ഞങ്ങൾ നിനക്ക് തരുന്നതേയുള്ളൂ .ഞങ്ങൾ നിൻറെ  മുമ്പാകെ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ അതിഥികളും പരദേശികളും ആകുന്നു;ഭൂമിയിൽ ഞങ്ങളുടെ ആയുഷ്ക്കാലം ഒരു നിഴൽപോലെയത്രേ യാതൊരു സ്ഥിരതയുമില്ല ”.(1 ദിന . 29: 14)

കുമ്പനാട് കൺവൻഷൻ പ്രോഗ്രാം ക്രമീകരിച്ചതിൽ വ്യാപക അതൃപ്തി

കുമ്പനാട് കൺവൻഷൻറെ പ്രോഗ്രാമുമായി ബന്ധപ്പെട്ടു വ്യാപക അതൃപ്തി മറനീക്കി പുറത്തുവരുന്നു. പ്രോഗ്രാം ക്രമീകരിച്ചത് ഏകപക്ഷീയമായിട്ടാണെന്നും മഹായോഗത്തിൻറെ നിലവാരം ഇല്ലാതാക്കിയെന്നും കുടുംബത്തിലുള്ളവർക്കു എന്തെങ്കിലുമൊക്കെ പ്രോഗ്രാം കൊടുത്ത് കാര്യങ്ങൾ ക്രമീകരിക്കയാണെന്നും പരാതിക്കാർ പറയുന്നു . ഒരു മാനദണ്ഡവുമില്ലാതെയാണ് കാര്യങ്ങളുടെ പോക്ക് . ഐപിസി ഇതുവരെ കാണാത്ത വികസനപ്രവർത്തനങ്ങളാണ് പാസ്റ്റർ ജേക്കബ് ജോൺ ജനറൽ പ്രസിഡണ്ടായതിനുശേഷം നടന്നിട്ടുള്ളത്. പണം പിരിക്കുന്നതിനും പലരെയും കണ്ടു കാര്യങ്ങൾ സാധിക്കുന്നതിലും അദ്ദേഹം മറ്റുള്ളവരെക്കാൾ മുന്നിലാണ്. എടുത്തുപറയാൻ കഴിയുന്ന പല നല്ല  കാര്യങ്ങളും ചെയ്തിട്ടുണ്ട്. അതിനു തികച്ചും അഭിനന്ദനം കൊടുക്കുക തന്നെ വേണം

സഭയെ സ്നേഹിച്ചു പലനിലയിൽ  സഭക്കുവേണ്ടി പണം മുടക്കിയവർക്കൊന്നും കൺവൻഷനിൽ പ്രോഗ്രാം ഒന്നും കൊടുത്തിട്ടില്ല എന്ന് വേണമെങ്കിൽ പറയാം . അവരിൽ ചിലർ പ്രോഗ്രാം കിട്ടുമെന്നും പറഞ്ഞല്ല പല നല്ല കാര്യങ്ങളും ചെയ്യാൻ മുന്നോട്ടുവന്നത് . എന്നാൽ കുമ്പനാട് കൺവൻഷനിൽ രാത്രിയോഗത്തിൽ പ്രസംഗിക്കുന്ന പലരും എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രസംഗിക്കുന്നത് ?. അറിയപ്പെടുന്ന പ്രാസംഗികരുടെ ലിസ്റ്റിൽപ്പെടുന്നവരോ മറ്റിതര വേദികളിൽ പ്രസംഗിക്കുന്നവരോ അല്ലാത്തവരായ ചിലരെ ഉൾക്കൊള്ളിച്ചത് വിവാദമായിട്ടുണ്ട്. മറ്റുള്ളവരെക്കാൾ എന്ത് യോഗ്യത കൂടുതലാണ് ഇവർക്കുള്ളത്?. ഇവരെ ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കുള്ള അയോഗ്യത എന്താണ്?

ജനറൽ ഭാരവാഹികൾ പോലും അറിയാത്ത പ്രോഗ്രാം ആണിതെന്നു പറയപ്പെടുന്നു. തീരുമാനിച്ചത് ഒന്നും ഒടുക്കം പാട്ടുപുസ്തകത്തിലെ പ്രോഗ്രാം ഷീറ്റിൽ പ്രസിദ്ധീകരിച്ചത് മറ്റൊന്നുമാണന്നു പറയപ്പെടുന്നു.ഒമ്പതു ദശാബ്ദത്തിലധികമായി നടക്കുന്ന കുമ്പനാട് കൺവൻഷൻറെ ചരിത്രം കുറെയെങ്കിലും അറിയാവുന്ന പ്രസിഡണ്ടാണ് ഇപ്പോൾ ഇങ്ങനെയുള്ള പ്രോഗ്രാം  ക്രമീകരിച്ചിരിക്കുന്നത്. ഇത് ഐപിസിയുടെ കൺവൻഷനാണ് അല്ലാതെ മറ്റാരുടേയും കുടുംബയോഗമല്ല . ഇന്നലെ സഭയ്ക്കുള്ളിൽ തലകാണിച്ചവർക്കും മറ്റും വേദിയൊരുക്കിക്കൊടുത്തതും ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ എന്ന നിലയിൽ പലരെയും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതും  പാർശ്വവർത്തികളുടെയും തലയണമന്ത്രക്കാരുടേയും വാക്കിനു പ്രോഗ്രാം തയ്യാറാക്കിയത് പ്രസിഡണ്ടിന് പറ്റിയ ഏറ്റവും വലിയ തെറ്റുതന്നെയാണ്. അത് ഐപിസി സഹിക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ല . കുമ്പനാട് കൺവൻഷനു ജനങ്ങൾ തരുന്ന ഒരു വിലയുണ്ട് അത് കളഞ്ഞു കുളിച്ചതിനാൽ ഖേദം ഉണ്ട്.

പ്രബോധനം നല്ലതായ എല്ലാകാര്യത്തിനും പിന്തുണകൊടുക്കും. ഐപിസിയുടെ നിലവാരം വിട്ടുകളയുന്ന ഒരു കാര്യത്തിനും പ്രബോധനത്തിൻറെ പിന്തുണയില്ല. പണം കൊടുത്ത് അധികാരം കൈക്കാലാക്കിയവരും അല്ലാതെ ജനത്താൽ മുൻ കാലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ആദരണീയരും ആയ ദൈവദാസന്മാരും ചെയ്ത പ്രസംഗ ദിവസം തന്നെ പദവിയുടെ അടിസ്ഥാനത്തിൽ വേണമെന്ന് പുതു പദവിക്കാർ ശഠിക്കുന്നതും അതനുസരിച്ചു വഴങ്ങുന്നതും ശരിയായ നടപടിയല്ല. കടന്നുവരുന്ന ജനത്തിനു ആവശ്യമായ ദൂത് കൊടുക്കാൻ കഴിവുണ്ടോ എന്നതാണ് നോക്കേണ്ടത് . അല്ലാതെ പദവി ഉള്ളതുകൊണ്ട് ചോദിക്കുന്നത് കിട്ടണം എന്ന് പറയുന്ന കാര്യം ശരിയല്ല. ഐപിസിയുടെ ഏതെങ്കിലും ചുമതല ലഭിച്ചത് പ്രസംഗിക്കാനാണന്നു ധരിക്കുന്നതു അറിവുകേടാണ് .

സഭയുടെ ഭരണം നല്ല നിലയിൽ കൊണ്ടുപോകുന്നതിനാണ് ഭാരവാഹികളും കൗൺസിൽ അംഗങ്ങളും ഉള്ളത് . അല്ലാതെ പ്രസംഗിക്കാനാണന്നുള്ള ചിന്താഗതി മാറണം . ജനം അംഗീകരിക്കുന്ന പ്രഭാഷകർ നമ്മുടെയിടയിൽ ധാരാളം ഉണ്ട്. അവരെ ഒന്നും ഇവിടെ ആരും കാണുന്നില്ല . നമ്മുടെ നേതാക്കന്മാർ പദവി വിട്ടൊഴിയുന്നവർ എത്രപേർ ജനാംഗീകാരമുള്ള പ്രഭാഷകരുടെ ലിസ്റ്റിലുണ്ട് ?.അതുകൊണ്ടു തന്നെ മനസിലാക്കണം ഇവരാരും ജനാംഗീകാരമുള്ള പ്രഭാഷകരല്ല. പണം കൊടുത്ത് വേദി വാങ്ങിയവർ പണം മുടക്കി അധികാരം ഒപ്പിച്ചെടുത്തു മുഖ്യ ദിവസങ്ങളിൽ പ്രസംഗിക്കുന്നു. ഇവരുടെ നിലവാരംകുറഞ്ഞ വാക്കുകളും ആക്ഷനും കണ്ടുപോകാൻ പതിനായിരങ്ങൾ വന്നിരുന്നു കൊടുക്കുന്നു . ഇത് ചോദ്യം ചെയ്യപ്പെടും .

ചരിത്രപ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഒന്ന് ശ്രദ്ധിക്കുക . സഭയുടെ ഉന്നത സ്ഥാനീയരല്ല അവിടെ പ്രസംഗിക്കുന്നത്. ലോകപ്രശസ്തരായ പ്രഭാഷകർ കൊണ്ടുവരുന്നതിനാൽ  മാരാമൺ കൺവൻഷനു ഇന്നുംപേരുണ്ട് . നമ്മൾ കാണിക്കുന്ന ഈ വിലകുറഞ്ഞ കാര്യങ്ങൾ സഭാജനങ്ങൾ സ്വീകരിക്കുമെന്ന് വിചാരിക്കരുത്

കുമ്പനാട് കൺവൻഷൻറെ ചെലവുകളിൽ നല്ലൊരു പങ്കും അനാമത്തു ചിലവുകളും കമ്മീഷൻ വാങ്ങലുമാണന്നു പറയാതെവയ്യാ ! അതിനുള്ള സാഹചര്യം നമ്മുടെയിടയിൽ പ്രബലപ്പെട്ടു കഴിഞ്ഞു. കമ്മീഷൻ തുകകൾ വൻതുകകൾ ആയതിനാൽ ചെലവും വളരെയാണ് . ഇതിനെല്ലാം തമ്പുരാൻ ശരിക്കും കണക്കു ചോദിക്കുന്ന ഒരു നാൾ ഉണ്ടെന്നു ഇവരാരും മനസിലാക്കുന്നില്ല. കമ്മീഷൻ അടിസ്ഥാനത്തിൽ ഇവിടെ കാര്യങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്ന് നമ്മുടെ നേതാക്കളിൽ പലർക്കും അറിയാം. അങ്ങനെയുള്ളവർക്ക് ഏണി ചാറിക്കൊടുക്കുന്ന നേതാക്കന്മാരുമുണ്ട്. ഇവരെ വളരാൻ അനുവദിക്കുന്നതല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങൾ നിർത്തലാക്കി സഭയ്ക്ക് ലാഭം ഉണ്ടാകത്തക്കവണ്ണം ക്രമീകരണം ചെയ്യാൻ ആർക്കും വയ്യാ.കാരണം സ്വന്തം അദ്ധ്വാനത്തിൻറെ പണമല്ലല്ലോ ഇവിടെ ചിലവഴിക്കുന്നത്. പാവപ്പെട്ട ദൈവമക്കളുടെ രക്തം വിയർപ്പാക്കിയതല്ലേ ? ഇതിനൊക്കെ എണ്ണിയെണ്ണി കണക്കു പറയുന്ന നാൾ അതി വിദൂരത്തിലല്ല. പലരും തങ്ങളുടെ കാര്യത്തിന് പണമുണ്ടാക്കുന്ന കൊയ്ത്തുകാലം കുമ്പനാട് കൺവൻഷൻ വരുമ്പോഴാണ്. ഇതും മറ്റുള്ളവർ അറിയാതെ പോകരുത്. ഇവിടെ വളരെ കുറച്ചുപേർ മാത്രമേ ഒരു പ്രതിഫലവും വാങ്ങാതെ പ്രവർത്തിക്കുന്നുള്ളു . ബാക്കിയുള്ളവർ പണം മോഹിച്ചു മാത്രം കുമ്പനാട്ട് കറങ്ങുന്നു

ഐപിസി കുമ്പനാട് സെൻറർ കൺവൻഷൻ പ്രതിസന്ധിയോട് പര്യവസാനിച്ചു!ഉച്ചഭാഷിണി പോലീസ് കസ്റ്റഡിയിൽ എടുത്തു

ഐപിസി കുമ്പനാട് കൺവൻഷൻ പ്രതിസന്ധിയോടുകൂടി സമാപിച്ചു . മുട്ടുമൺ ഐക്കര പെനിയേൽ ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന കൺവെൻഷനെതിരെ സമീപവാസിയായ ഡോക്ടർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിസന്ധിയുണ്ടായിരുന്നു . കലക്ടറുടെ ഓഫീസിൽ പരാതിക്കാരനേയും സഭയുടെ ഉത്തരവാദിത്തപ്പെട്ടവരെയും വിളിച്ചുവരുത്തി ഉപാധികളോടുകൂടി കൺവെൻഷൻ നടത്തുന്നതിനു അനുവദിച്ചിരുന്നു . എന്നാൽ കൺവൻഷനിൽ അനുവദിക്കപ്പെട്ടതിൽ കൂടുതൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായി കാണിച്ചു പരാതിക്കാരൻ വീണ്ടും പോലീസ് അധികാരികളെ സമീപിച്ചുപരാതികൊടുത്തു .

വ്യാഴാഴ്ച ഇതുസംബന്ധിച്ചു ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിരുന്നു . അനുവദിക്കപ്പെട്ട അളവിൽ കൂടുതൽ ഡിസിബിൾ ശബ്ദം ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനാൽ ഉച്ചഭാഷിണി പോലീസ് കണ്ടുകെട്ടാൻ തീരുമാനിച്ചു. എന്നാൽ കൺവൻഷൻ ചുമതലക്കാരുടെ അഭ്യർത്ഥനമാനിച്ചു ഞായറാഴ്ച നടന്ന പൊതുസഭായോഗത്തിനുശേഷമാണ് ഉച്ചഭാഷിണികൾ പോലീസ് അധികാരികൾ പിടിച്ചെടുത്തത് . മൈക്ക് മറ്റിതര  സംവിധാനങ്ങൾ പോലീസ് കൊണ്ടുപോയതിനാൽ ഉടമയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത് . ഇത് പരിഹരിക്കുന്നതിനുള്ള ഓട്ടത്തിലാണ് സംഘാടകർ എന്നറിയുന്നു

ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ സമാപിച്ചു

ഐപിസിയുടെ ഏറ്റവും വലിയ മേഖലയായ കൊട്ടാരക്കര മേഖലയുടെ 57- മത് കൺവൻഷൻ സംയുക്ത സഭായോഗത്തോടും ഭക്തിനിർഭരമായ കർത്തൃമേശയോടും വചനശുശ്രൂഷയോടും കൂടി ജനുവരി 8 ഞായറാഴ്ച സമാപിച്ചു. ജനുവരി നാലിന് മേഖലാ പ്രസിഡണ്ട് പാസ്റ്റർ ഇ സി ജോർജ്ജ് കൺവൻഷൻ ഉത്‌ഘാടനം ചെയ്തു. മേഖലയിലെ ഇരുപതു സെൻററുകളിൽ നിന്നായി നാനൂറിലധികം സഭകളിലെ വിശ്വാസികളും അഞ്ഞൂറിലധികം കർതൃശുശ്രൂഷകന്മാരും പങ്കെടുത്തു. ജനുവരി 4 മുതൽ 8 വരെ പുലമൺ ഐപിസി ഹെബ്രോൻ ഗ്രൗണ്ടിൽ വച്ചായിരുന്നു കൺവൻഷൻ നടന്നത് . അമ്പത്തിയേഴു വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച കൺവൻഷൻ മുടക്കം കൂടാതെ നടന്നുവരുന്നു. മേഖലക്ക് സ്വന്തമായി കൺവൻഷൻ ഗ്രൗണ്ട് ഉണ്ട്. വർദ്ധിച്ചുവരുന്ന വിശ്വാസി സമൂഹത്തെ ഇവിടെ ഉൾക്കൊള്ളാൻ വഹിയാത്ത നിലയിലാണ് ഇപ്പോൾ ജനത്തിരക്ക് അനുഭവപ്പെടുന്നത്. ഞായറാഴ്ച നടക്കുന്ന കർത്തൃമേശയിൽ സംബന്ധിക്കുവാൻ വരുന്ന ജനത്തെ ഉൾക്കൊള്ളുവാൻ സമീപത്തെ മാർത്തോമ്മാ ജൂബിലി മന്ദിരത്തിൻറെ ആഡിറ്റോറിയം വാടകക്കെടുത്ത് അവിടെ മെയിൻ പന്തലിലെ ശുശ്രൂഷകൾ സ്‌ക്രീനിൽ ദൃശ്യമാക്കി നിയോഗിക്കപ്പെട്ട ശുശ്രൂഷകന്മാരാൽ തിരുവത്താഴ ശുശ്രൂഷ നടത്തിവരുന്നു. അത്രയ്ക്ക് ജനത്തിരക്കാണനുഭവപ്പെടുന്നത്

പാസ്റ്റർ ഇ സി ജോർജ്ജ് 99 വയസ് പിന്നിട്ടെങ്കിലും അദ്ദേഹത്തിൻറെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ട നിലയിലായിരുന്നു ഉത്‌ഘാടന സമ്മേളനവും സമാപനസമ്മേളനവും നടന്നത് . ഘനഗാംഭീര്യമുള്ള  ശബ്ദത്തോടും വാക്കുകളുടെ സ്ഫുടതയോടും കൂടി അദ്ദേഹം ഉത്‌ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലെ കർത്തൃമേശയിലും ശുശ്രൂഷിച്ചു. ബൈബിൾ ക്ളാസുകൾ,പകലും രാത്രിയിലും പൊതുയോഗങ്ങൾ ,ശുശ്രൂഷക കുടുംബസമ്മേളനം. പുത്രികാ സംഘടനകളുടെ വാർഷികസമ്മേളനങ്ങൾ,സ്നാനശുശ്രൂഷ എന്നിവയും അതതു സമയങ്ങളിൽ നടന്നു. അനുഗ്രഹീതനായ ദൈവദാസന്മാർ വിവിധ സെഷനുകളിൽ വചനശുശ്രൂഷ നിർവ്വഹിച്ചു.പാസ്റ്റർ ജേക്കബ് ജോർജ്ജിൻറെ നേതൃത്വത്തിലുള്ള ഐപിസി പത്തനാപുരം ശാലേം സെൻറർ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിച്ചു

വർക്കിംഗ് പ്രസിഡണ്ട്  പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് ,ബ്രദർ ജെയിംസ് ജോർജ്ജ് (വേങ്ങൂർ ),ബ്രദർ പി എം ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശാലമായ കമ്മറ്റികൾ കൺവെൻഷൻറെ വിജയത്തിനായി പ്രവർത്തിച്ചു. അടുത്തവർഷത്തെ കൺവൻഷൻ കർത്താവിൻറെ വരവ് താമസിച്ചാൽ 2018 ജനുവരി 3 മുതൽ 7 വരെ നടക്കും

ഞങ്ങളുടെ കിച്ചു (അലൻ ജോൺ സോണി 20 ) ഞങ്ങളെ വിട്ടുപിരിഞ്ഞു

Image may contain: 1 person, close-up

പ്രബോധനം ടിവിയുടെ ലൈവ് ടെലികാസ്റ്റിങ്ങിൽ പങ്കാളിയായ ഞങ്ങളുടെ കിച്ചു ഞങ്ങളെ വിട്ടുപിരിഞ്ഞു . ജനുവരി ഒന്നിന് ഏനാത്ത് ബസ് കാത്തുനിൽക്കുമ്പോൾ അതിവേഗത്തിൽ വന്ന കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റു തിരുവനന്തപുരം കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കിച്ചു അലൻ ജോൺ സോണി (20 ) ഇന്ന് രാവിലെ (7 / 1 2017 )നാലുമണിക്ക് ഞങ്ങളെ വിട്ടുപിരിഞ്ഞു . ലൈവ് രംഗത്തു ശ്രദ്ധേയനായ ക്യാമറാമൻ ആയിരുന്നു. കുമ്പനാട് കൺവൻഷൻ .തുടങ്ങിയ വലിയ കൺ വൻഷനുകളിൽ തത്സമയ സംപ്രേഷണത്തിൽ സജീവ പങ്കാളി ആയിരുന്നു . വീ സ്‌ക്വയർ ടിവിയുടെ ഡയറക്ടർ വിനോദിൻറെ സഹോദരീപുത്രനാണ് . സംസ്കാരം ചൊവ്വാഴ്ച നടക്കും

Image may contain: 1 person, standing and outdoor

IPCകുമ്പനാട് സെൻറർ കൺവൻഷൻ ഉപാധികളോടുകൂടി നടത്താൻ കലക്ടറുടെ ഉത്തരവ്

ഐപിസി കുമ്പനാട് സെൻറർ  കൺവൻഷനു എതിരെ നിലനിന്നിരുന്ന  സ്റ്റേ നീക്കുകയും പത്തനംതിട്ട ജില്ലാ കലക്ടർ ഉപാധികളോട് കൂടി നടത്താൻ അനുമതി നൽകി . പരാതിക്കാരൻറെ വീടിനു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല . സർക്കാർ അനുവദിച്ചിട്ടുള്ള ശബ്ദ തോതനുസരിച്ചു മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിക്കാവൂ.നോട്ടീസിൽ കാണിച്ചിട്ടുള്ള സമയത്തിനുള്ളിൽ പ്രോഗ്രാം അവസാനിപ്പിക്കണം ഈ ഉപാധികളോടുകൂടി കൺവൻഷൻ നടത്താൻ അനുമതി രേഖാമൂലം നൽകി  .

കലക്ടറുടെ മുന്നിൽ ഇരുകൂട്ടരും എത്തി കാര്യങ്ങൾ സമാധാനത്തിൽ പരിഹരിക്കയായിരുന്നു . പ്രാർത്ഥിച്ചവർക്കു നന്ദി അറിയിക്കുന്നു . ഇന്ന് തുടങ്ങുന്ന കൺവൻഷൻ ജനുവരി 8 നു സമാപിക്കും