പ്രബോധനം JULYലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഭോപ്പാൽ സുസമാചാർ സേവാ മണ്ഡൽ ഇനിമുതൽ ഐപിസി കോട്ടയം സെമിനാരിക്ക് സ്വന്തം

കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ കല്ലട മത്തായിച്ചൻറെ  മകൻ പാസ്റ്റർ സാമുവേൽ മത്തായി * (ബ്രദർ ജോർജ്ജ് മത്തായി CPA യുടെ സഹോദരൻ )ഭോപ്പാൽ കേന്ദ്രമാക്കി സ്ഥാപിച്ച സുസമാചാർ സേവാ മണ്ഡൽ എന്ന സ്ഥാപനവും അനുബന്ധ സംവിധാനങ്ങളും നൂറ്റമ്പതിലധികം വേലസ്ഥലങ്ങളും ഒരു പ്രതിഫലവും വാങ്ങാതെ കോട്ടയം ഐപിസി തിയോളജിക്കൽ സെമിനാരിക്ക് ദാനം നൽകി . വലിയ സാമ്പത്തിക മുതൽ മുടക്കുള്ള ഈ സ്ഥാപനം ദൈവസഭയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി നടത്തിവരുന്നതാണ് . പാസ്റ്റർ സാമുവേൽ മത്തായിയും അദ്ദേഹത്തിൻറെ  സഹധർമ്മിണിയും കോട്ടയത്തു എത്തുകയും സെമിനാരിയുടെ പതിനഞ്ചാമത് ഗ്രാഡുവേഷൻ സർവ്വീസിൽ പ്രഖ്യാപനം നടത്തുകയും ധാരണാ പത്രം കൈമാറുകയും ചെയ്തു .

കല്ലട മത്തായിച്ചൻറെ  മക്കൾ സഭാ തലത്തിൽ വലിയ സ്ഥാനം മോഹിച്ചു പ്രവർത്തിക്കാതെ തങ്ങളുടെ സുഭിക്ഷം മറ്റുള്ളവരുടെ സുഭിക്ഷത്തിനു ഉതകട്ടെ  എന്ന ദൈവവചനം ജീവിതത്തിൽ തെളിയിച്ചു കാണിക്കാൻ തുടങ്ങിയിട്ട് നാളുകളായി . ബ്രദർ ജോർജ്ജ് മത്തായി വർഷങ്ങളായി ഐപിസി എന്ന പ്രസ്ഥാനത്തിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരികയാണ് . അദ്ദേഹത്തിൻറെ  സഹോദരൻ തൻറെ സമ്പാദ്യം മുഴുവനും കർത്താവിൻറെ  നാമത്തിനുവേണ്ടി   നൽകുകയായിരുന്നു . ഇത്രയും മഹത്തായ കാര്യം ചെയ്തതിൽ വലിയ സന്തോഷത്തിലാണ് ഈ കുടുംബം . അതുപോലെ ഒരു വലിയ ദൗത്യം ഏറ്റെടുത്തത്തിൻറെ വിശാലതയും സെമിനാരി ബോർഡംഗങ്ങൾക്കുമുണ്ട് . കല്ലട മത്തായിച്ചൻറെ മക്കൾ ചെയ്യുന്നതുപോലെ ചെയ്യുവാൻ നമ്മുടെ ആളുകൾ തുനിഞ്ഞിരുന്നെങ്കിൽ നമ്മുടെ സഭാപ്രവർത്തനങ്ങൾ ശക്തമാകുമായിരുന്നു . ഇവർക്കുവേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക ! . പ്രബോധനത്തിൻറെ  ആശംസകൾ പാസ്റ്റർ സാമുവേൽ മത്തായിക്കും  കുടുംബത്തിനും അറിയിക്കുന്നു .

Pastor T S Abraham – Funeral Special Suppliment

Special Suppliment

വർക്കി ഏബ്രഹാം കാച്ചാണത്ത് ദുബായിൽ അറസ്റ്റിലായതായി സൂചന

വർക്കി എബ്രഹാം കാച്ചണത്തു ദുബായിൽ പോലീസ് അറസ്റ്റു ചെയ്തതായി സൂചന ലഭിച്ചു. നാട്ടിൽ നിന്നും ദുബൈയിൽ ചെന്നിറങ്ങിയപ്പോഴാണ് അറസ്റ്റു ചെയ്തതെന്ന് പറയുന്നു . സാമ്പത്തില ഇടപാടുകളിൽ വരുത്തിയ വീഴ്ചയാണ് അറസ്റ്റിനു കാരണമായതെന്നും പറയപ്പെടുന്നു . ഒരു സമയത്തു ഇദ്ദേഹം പലരെയും സഹായിക്കുകയും വിവിധ സഭാ വിഭാഗഭകളെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടുണ്ട് . എന്നാൽ സംഭവിച്ചതെന്തെന്നു കൂടുതൽ അറിവായിട്ടില്ല . വിശദമായ വാർത്തകൾ പുറകാലെ

ബ്രദർ സജിപോളിൻറെ സഹോദരീ ഭർത്താവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

 

ഐപിസി ജനറൽ ട്രഷറർ ബ്രദർ സജിപോളിൻറെ  ഇളയസഹോദരി ലൗലിയുടെ ഭർത്താവും ഐപിസി തിരുവനന്തപുരം ഐപിസി താബോർ സഭാംഗവുമായ  എലീം വില്ലയിൽ പാസ്റ്റർ ഉമ്മൻ വർഗ്ഗീസിൻറെ മകനുമായ ഫിൽബി ഉമ്മൻ (45) കർത്തൃസന്നിധിയിൽപ്രവേശിച്ചു .ചിലദിവസങ്ങളായി സൗഖ്യമില്ലാതെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . 9 / 2 / നു രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്കാരം തിങ്കളാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഉച്ചക്ക് 12 .30 നു തിരുവനന്തപുരം താബോർ ഐപിസി സെമിത്തേരിയിൽ വച്ച് നടക്കും , ഏക മകൾ: പ്രിസില്ല

പാസ്റ്റർ ടി എസ് ഏബ്രഹാമിൻറെ സംസ്കാരശുശ്രൂഷയിൽ പ്രബോധനം സ്‌പെഷ്യൽ പതിപ്പ് പുറത്തിറക്കുന്നു

പാസ്റ്റർ ടി എസ്  ഏബ്രഹാമിൻറെ സംസ്കാരവുമായി ബന്ധപ്പെട്ടു പ്രബോധനം പത്രത്തിൻറെ  സ്‌പെഷ്യൽ പതിപ്പ് ആനി ദിവസം പുറത്തിറക്കുന്നു . ഐപിസിയുടെ സ്റ്റേറ്റ് റീജിയൻ ഭാരവാഹികകളുടെയും അദ്ദേഹവുമായി അടുത്തു ബന്ധം പുലർത്തിയവരുടെയും  അനുശോചനസന്ദേശങ്ങളും ഉൾപ്പെടുത്തുന്നു . താല്പര്യമുള്ളവർ ബുധനാഴ്ചക്കകം പത്രാധിപരുടെ ബന്ധപ്പെടുക .പാസ്റ്റർ കെ സുദർശനൻ പിള്ള 9447359133 e ,E mail . pastorspillai@gmail.com

പാസ്റ്റർ ടി എസ് ഏബ്രഹാമിൻറെ സംസ്കാരശുശ്രൂഷ ഫെബ്രു . 13 ചൊവ്വാഴ്ച നടക്കുന്നതാണ്

കർത്തൃസന്നിധിയിലേക്കു വാങ്ങിപ്പോയ  ഐപിസിയുടെ ആദരണീയനായ മുൻ ജനറൽ പ്രസിഡണ്ടു പാസ്റ്റർ ടി എസ്  ഏബ്രഹാമിൻറെ  സംസ്കാരശുശ്രൂഷ ഫെബ്രുവരി 13 നു ചൊവ്വാഴ്ച കുമ്പനാട് ഹെബ്രോൻ പുരത്തുവച്ചു നടക്കും .സംസ്കാരശുശ്രൂഷയുടെ തത്സമയ സംപ്രേഷണം www.indianettv.com, സൈറ്റുകളിൽ ദർശിക്കാവുന്നതാണ് .11 ഞായറാഴ്ച  വൈകുന്നേരം 4 -7 വരെ ഹെബ്രോൻ പുരത്തു എത്തിക്കുന്ന ഭൗതീകശരീരം പൊതുദർശനത്തിനു വയ്ക്കുന്നതും ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ സംസ്കാരശുശ്രൂഷകൾക്കു തുടക്കം കുറിക്കുകയും ഉച്ചക്ക് ഒരുമണിക്ക് സെമിത്തേരിയിൽ എത്തിച്ചു സംസ്കരിക്കുന്നതുമാണ്

പാസ്റ്റർ ടി എസ് എബ്രഹാം (94 )പ്രാണനെ വിട്ടു കർത്തൃസന്നിധിയിലേക്കു പറന്നകന്നു !

പാസ്റ്റർ ടി എസ്  എബ്രഹാം നിത്യതയിൽ പ്രവേശിച്ചു. തിങ്കൾ രാവിലെ 7 .5 നായിരുന്നു അന്ത്യം .ഐപിസിയുടെ ജനനായകൻ ഐപിസിയുടെ ഭരണനക്ഷത്രം  ഐപിസിഎന്ന് മഹാപ്രസ്ഥാനത്തിനൊപ്പം കാലിടറാതെ നടന്ന സർവ്വാദരണീയനും പെന്തക്കോസ്തുസമൂഹം ഒന്നടങ്കം ആദരിക്കുന്നതുമായ ഐപിസി എന്ന ആത്മീക പ്രസ്ഥാനത്തിന് വിവിധനിലകളിൽ ഭാരവാഹിത്വം വഹിച്ച സർവ്വാദരണീയനായ പാസ്റ്റർ ടി എസ് എബ്രഹാം കർത്തൃ സന്നിധിയിൽ പ്രവേശിച്ചു . ഐപിസിയുടെ കർമ്മോൽസുകനായ നേതാവായിരുന്നു അദ്ദേഹം എന്നത് പെന്തക്കോസ്തുസമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വസ്തുതയാണ് . അദ്ദേഹം ഒരാഴ്ചയായി ശ്വാസതടസം മൂലം  തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. എന്നാൽ നേരിയ ആശ്വാസം ഉള്ളതിനാൽ വീട്ടിലേക്കു കൊണ്ടുവരികയും അന്ത്യം സംഭവിക്കുകയുമായിരുന്നു . ഐപിസി ജനറൽ പ്രസിഡണ്ട് സ്ഥാനത്തു നിന്നും  പ്രായാധിക്യം  മൂലം വിരമിച്ച അദ്ദേഹം സഭാ ആസ്ഥാനത്തുള്ള ബംഗ്ളാവിൽ  വിശ്രമജീവിതം നയിക്കുകയായിരുന്നു .ഭാര്യ;  പരേതയായ മേരി എബ്രഹാം ,മക്കൾ പാസ്റ്റർ വത്സൻ ഏബ്രഹാം , മോളി ജേക്കബ് ,സ്റ്റാർലാ ലൂക്ക് , ഷേർളി ചാക്കോ

തൂലിക വ്യാജവാർത്ത പ്രചരിപ്പിക്കുന്നു ! പാസ്റ്റർ ടി എസ് എബ്രഹാം ജീവനോടെയിരിക്കുന്നു

പാസ്റ്റർ ടി എസ്  എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടുവെന്ന വ്യാജവാർത്തയുമായി തൂലിക രംഗത്തുവന്നു. ഐപിസിയിലെ ജനങ്ങൾ മുഴുവൻ ആദരണീയനായ ദൈവദാസനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് തൂലിക ഈ വിധ മാപ്പർഹിക്കാത്ത വ്യാജവാർത്ത പ്രസിദ്ധീകരിച്ചത് . ലോകമെമ്പാടുമുള്ള ദൈവജനം ഈ വാർത്ത വിശ്വസിക്കരുത്. പാസ്റ്റർ ടി എസ്  എബ്രഹാം ജീവനോടിരിക്കുന്നു. തൂലികയുടെ വാർത്ത പുറംകാലുകൊണ്ടു ചവിട്ടിക്കളയണം . തൂലികയോട് ഐപിസിയിലെ ജനങ്ങൾ ഒരു കാലത്തും മാപ്പുകൊടുക്കാത്ത വ്യാജവാർത്തയാണ് ലോകത്തിൻറെ  മുന്നിൽ ഇറക്കിവിട്ടത് . ഇതോടുകൂടി തൂലികയുടെ വിശ്വാസ്യത പെന്തക്കോസ്തുസമൂഹത്തിൽ ഇല്ലാതായി . ഇനിയും ഇവർ സത്യം പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല . ഒരുവിധം ചീഞ്ഞളിഞ്ഞ പത്രപ്രവർത്തനം

സഭയുടെ പണം അമിതമായി ചിലവാകുന്നതെങ്ങനെ?കൺവെൻഷൻ ചെലവ് ഒരു കോടിയോളം ആകുന്നതെങ്ങനെ>

സഭയുടെ പണം ധൂർത്താകുന്നതെങ്ങനെ ? അമിതച്ചിലവുകൾ സംഭവിക്കുന്നതെങ്ങനെ?ആരാണിതിനുപിന്നിൽ? നമ്മുടെ ജനറൽ കൺവൻഷനിൽ ഒരുകോടിയിൽപ്പരം രൂപ ചിലവാകുന്നതെങ്ങനെ?ഇത് ഇങ്ങനൊക്കെ  വീതിക്കപ്പെടുന്നു?വളരെ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യേണ്ട വിഷയമാണിത് . കൺവൻഷൻ അടുത്തുകഴിയുമ്പോൾ പലരും സഭാആസ്ഥാനത്തു കയറിയിറങ്ങും . എന്തൊക്കെ കാര്യങ്ങൾ ചെയ്യണമോ അതൊക്കെ ചെയ്യാനുള്ള കരാർ എടുപ്പാണ് ഇവർ ചെയ്യുന്നത്?ഭക്ഷണത്തിനു ഒരു കമ്മറ്റിയെടുത്തിട്ടുണ്ടെങ്കിൽ അതൊന്നും ഇവർക്ക് പ്രശ്നമല്ല . അകത്തളത്തിൽ കയറി ഇറച്ചി ഞാൻ ഏർപ്പാടാക്കാം മൽസ്യം ഞാൻ ഏർപ്പാടാക്കാം പലചരക്കു സാധനങ്ങൾ ഞാൻ ഏർപ്പാടാക്കാം ,കുടിവെള്ളം ഞാൻ ഏറ്റെടുത്തു . മലിനജലം ഞാൻ കൊണ്ടുപോകാം സെക്യൂരിറ്റി ഞാൻ ഏറ്റെടുത്തു . അങ്ങനെ പോകുന്നു കാര്യങ്ങൾ . ഒരു കാര്യം ശ്രദ്ധിക്കണം മുകളിൽ പറഞ്ഞ കാര്യങ്ങളായ ഇറച്ചി, മൽസ്യം എന്നിവ വിൽക്കുന്നവരല്ല ഇവരാരും . അങ്ങനെയുള്ളവർ വന്നാൽ അവരെ വിരട്ടിയോടിക്കാൻ ഇവർ തയ്യാറാണ്. ഇവർക്കുവേണ്ടി വാദിക്കാൻ ചില കൗൺസിൽ അംഗങ്ങളും തയ്യാറായി നിൽക്കും എന്നതാണ് വിചിത്രം  . അതുകൊണ്ടു യഥാർത്ഥ കച്ചവടക്കാർ കുമ്പനാട്ടേക്കു വരാറില്ല . അഥവാ ആരെങ്കിലും കരാർ എടുത്താൽ പിന്നെ അവരുടെ നേരെ ഗുണ്ടായിസവും ഫോൺ കാളുകളിലൂടെ ഭീഷണിയും മുഴക്കും . അതുകൊണ്ടു പലരും വരാറില്ല. ഇവരെ ഒന്നും കൂസാത്തവർ നേരിട്ടുവന്നു കാര്യങ്ങൾ ഏൽക്കും .

എന്നാൽ പതിനായിരത്തിൽ നിൽക്കേണ്ട കാര്യങ്ങൾക്കു ഇരുപത്തിയയ്യായിരം കൊടുക്കേണ്ടുന്ന അവസ്ഥയാകുന്നത് ഈ വിധ ബിനാമികൾ രംഗത്തുവരുന്നതുകൊണ്ടാണ് . കുമ്പനാട് കൺവെൻഷൻറെ പണത്തിൽ നല്ലൊരു ശതമാനവും ഇങ്ങനെ പാഴാകുന്നത് ഈ വിധ ഇടപാടുകാർ ബ്രോക്കർ കളിക്കുന്നതുകൊണ്ടാണ് പണം അമിതമായി ചിലവാക്കുന്നത് . യഥാർത്ഥ കരാറുകാരൻ ശരിയായ തുകയ്ക്ക് കരാർ ഉറപ്പിച്ചാൽ പലതും ശരിയായ ദിശയിൽ വരും . എന്നാൽ ഇടനിലക്കാരായി ചിലർ പണം തട്ടാൻ നിൽക്കുന്നതുകൊണ്ടു അവർക്കും കൊടുക്കേണ്ടതിനുവേണ്ടി കരാർ തുക കൂടുതലായി നൽകേണ്ടതായിവരുന്നു. ആ ഇനത്തിലാണ് ശരിക്കും തുകകൾ വഴിമാറുന്നത് മറ്റൊരു കാര്യം ഏതെങ്കിലും വിധത്തിൽ ഒരു ഡ്യൂട്ടി ബാഡ്ജ് കയ്യിൽ കിട്ടിയാൽ അവർക്കു സേവനത്തിന്  ആനൂകൂല്യം കൊടുക്കണം കുറഞ്ഞത് രണ്ടായിരം രൂപയെങ്കിലും ആളൊന്നിന് ലഭിക്കും എന്നതിന് സംശയമില്ല.

ഒരു കാര്യം നമ്മൾ ചിന്തിക്കണം . ഒരു ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണെങ്കിൽ ഈ വിധ ബാഡ്ജ് ധരിച്ചുനിൽക്കുന്നവർ അവസാനം പണം വാങ്ങാനായി ക്ഷേത്രകമ്മറ്റി ആഫീസിൽ പോയി നിൽക്കുമോ? കിട്ടിയില്ലെൻകിൽ ബഹളം വയ്ക്കുമോ? സാമുദായിക സഭകളിലെ കൺവൻഷനുകളിൽ ഈ വിധ  ബാഡ്ജ് ധരിച്ചെത്തുന്നവർ പണം മോഹിച്ചു നിൽക്കുമോ? രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനത്തിൽ ബാഡ്ജുധാരികളായി നിൽക്കുന്നവർ അവസാനം പണത്തിനുവേണ്ടി നിൽക്കുമോ? മാരാമൺ കൺവൻഷനു ഈ വിധ ഡ്യൂട്ടി ചെയ്യുന്നവർ പണത്തിനുവേണ്ടിയാണോ പ്രവർത്തിക്കുന്നത്. ടി പി എം സഭയുടെ കൺവൻഷനു അവരുടെ സഹോദരന്മാർ ഈ വിധ രീതി അവലംബിക്കുമോ? ഭക്ഷണം വിളമ്പുന്നതിനും പന്തലിൽ ക്രമീകരണം ചെയ്യുന്നതിനും തുകയെഴുതിക്കൊടുക്കുമോ? കുടിക്കാൻ വെള്ളം കൊടുക്കുന്നതിനും സ്തോത്രകാഴ്ച എടുക്കുന്നതിനും എണ്ണുന്നതിനും ഒക്കെ ഇവിടെ കൂലികൊടുത്തല്ലേ ചെയ്യുന്നത്? മറ്റുള്ളയിടത്തൊക്കെ കർത്താവിൻറെ   നാമത്തിനുവേണ്ടി ചെയ്യുമ്പോൾ ഇവിടെ പണത്തിനുവേണ്ടി ചെയ്യുന്നു. പാസ്റ്റർമാരിൽ ചിലരാണ് ഈ വിധ കാര്യത്തിൽ മുന്നിൽ നിൽക്കുന്നതെന്നതാണ് നാണക്കേടുണ്ടാക്കുന്ന കാര്യം.സഹോദരന്മാർ പലരും പണം വാങ്ങാറില്ല എന്നാണറിയുന്നത് . ഒരു ബാഡ്ജ്  വെറുതെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്നതിനാണ് ഇവിടെ പണം കൊടുക്കുന്നത് . ഇത് ശരിയായ നടപടിയല്ല. പലരും ജോലി ചെയ്യുന്നതേയില്ല. വെറുതെ നിൽക്കുന്നതിനാണ് ഈ കൂലി വാങ്ങുന്നത് . ജോലി ചെയ്യുന്നവർ കൂലിക്കു യോഗ്യരാണ്

ഒരാഴ്ച മുഴുവനും കൺവൻഷൻ നടക്കുന്ന ഇടം നമ്മുടെ പലയിടങ്ങളിലുമുണ്ട് . അവിടെയെല്ലാം സഭാ പാസ്റ്റർമാർ ദൈവനാമത്തിനുവേണ്ടി പ്രവർത്തിച്ചാൽ പണം വാങ്ങാൻ നിൽക്കുമോ? അല്ലെങ്കിൽ പണം കൊടുക്കുമോ? ഒരാഴ്ചത്തെ കൺവൻഷൻ നടക്കുമ്പോൾ നമ്മുടെ സേവനങ്ങൾ  ഉപയോഗിക്കുന്നത് നല്ലതല്ലേ? ആരും പണം വാങ്ങാതെ സൗജന്യമായി കാര്യങ്ങൾ ചെയ്‌താൽ പണത്തിൻറെ  മുറവിളികൾ സ്റ്റേജിൽ അധികം കേൾക്കായില്ലല്ലോ? എന്തിനും പണം വാങ്ങുന്ന പ്രതവണതകൾനിർത്തലാക്കണം . ഭക്ഷണം വിളമ്പുവാൻ ഓരോ മേഖലയിൽപ്പെട്ടവർ ത്തിനു പരിചയമുള്ളവർ രംഗത്തുവരണം .കസേരകൾ  നിരത്താനും പന്തൽ ഡ്യൂട്ടി ചെയ്യാനും ഓരോ സെൻററുകൾ മുന്നോട്ടുവരണം. അതുപോലെ വിജിലൻസ് സഭയ്ക്കകത്തുനിന്നുള്ളവർ തന്നെ ആകണം . അല്ലാതെ കൂലിക്കാരെ വയ്ക്കരുത്. കുടിവെള്ളം കുപ്പിയിൽ സ്റ്റേജിൽ വിതരണം ചെയ്യുന്നത് നിർത്തലാക്കണം ആവശ്യമുള്ളവർ സ്വയം കരുതട്ടെ . പതിനായിരക്കണക്കിന് വിശ്വാസികൾ പന്തലിൽ ഇരിക്കുമ്പോൾ അവരുടെ മുന്നിൽ സ്റ്റേജിൽ ഇരിക്കുന്നവർക്ക് കുപ്പിവെള്ളം കൊടുക്കുന്ന രീതി ശരിയായ നടപടിയല്ല . അത് നിർത്തലാക്കണം . ചില മേഖലാ കൺവൻഷനിൽ കർതൃമേശ കഴിയുമ്പോൾ സ്റ്റേജിൽ ഇരിക്കുന്നവർക്ക് ചായ കുടിക്കാൻ കൊടുക്കും.  അഞ്ചടി മാത്രം അകലത്തിൽ ഇരിക്കുന്ന സഹോദരങ്ങൾ പാസ്റ്റർമാർ കുട്ടികൾ ഇവരുടെ കണ്ണിനുമുന്നിലാണ്  ഇവർ ചായ കുടിക്കുന്നത്. ശരിയായ നടപടിയല്ല.

കുമ്പനാട് കൺവൻഷനിൽ.   നടന്ന ഒരു കാര്യം ഞെട്ടിപ്പിച്ചു ചിലരുടെ ബിനാമിപ്പണികൾ നടക്കാതെവന്നപ്പോൾ അവർക്കു ലാഭവും പൊയ്പ്പോയെന്നു കണ്ടു പുതിയനിയമത്തിൽ കണ്ടതുപോലെ ചില പാരപ്പണികൾ സഭയ്‌ക്കെതിരെയും സംഘാടകർക്കെതിരെയും ചെയ്തു.ഭക്ഷണം തികയാതിരിക്കാൻ അമിതമായി വിളമ്പിച്ചു തീർത്ത് ഓടി നടന്നു ഭക്ഷണം ഇല്ലെന്നു കൂവിവിളിച്ചു ബഹളം ഉണ്ടാക്കി . എങ്ങേനെങ്കിലും ഭക്ഷണം കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കുകയാണ് ചെയ്തത്. ഇല്ലെന്നു അറിയിക്കാനും വാട്സ്ആപ്പിൽ കുത്തിയിരുന്നെഴുതാനും മാത്രമല്ല ഞങ്ങളെ ഏൽപ്പിച്ചിരുന്നെങ്കിൽ കൊടുക്കുമായിരുന്നു എന്ന് പ്രചരിപ്പിക്കുവാനും ഭക്ഷണം തീർന്നുവെന്നു ഭക്ഷണകമ്മറ്റിക്കാർ പോലും അറിയാതെ ബോർഡ് തൂക്കാനും വെമ്പൽ കൊണ്ടവർ ഒരു ഭാഗത്തു നിൽക്കുമ്പോൾ മറ്റൊരു കൂട്ടർ പരിസരവാസികൾ ഇളക്കാൻ നിൽക്കുന്നു . വേറൊരുകൂട്ടർ കുടിവെള്ള ടാങ്കിൽ മാലിന്യം കലർത്തിയെന്നു കാണിച്ചു ഐപിസിയുടെ ടാങ്കിൽ നിറച്ച പാഴ്‌ജലത്തിൻറെ  ഫോട്ടോ എടുത്തു ബഹുമാനപ്പെട്ട സർക്കാർ അധികാരികളെ അറിയിച്ചു സായൂജ്യമടയുന്നു . സർക്കാരിൽ നിന്നും മൂന്നു ടാങ്കുകൾ വാടകക്ക് എടുത്തിരുന്നു. അതിൽ രണ്ടെണ്ണം ഡാമേജ് ആയിരുന്നു. ഒരെണ്ണം കുടിവെള്ളം നിറച്ചു സ്‌റ്റേജിൻറെ  പുറകിൽ വയ്ക്കുകയും ഡാമേജായത് ഉപയോഗിക്കാൻ കഴിയാതെ ഭക്ഷണശാലയിൽ വയ്ക്കുകയും ചെയ്തു അയ്യായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് ഡാമേജ് നിമിത്തം മൂവായിരത്തിൽ താഴെ മാത്രം വെള്ളം നിറക്കാൻ കഴിയുമായിരുന്നുള്ളൂ .

ഒരു പ്രാവശ്യം അയ്യായിരം ലിറ്റർ വെള്ളം വരുന്നതിനാൽ ഈ ടാങ്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ല. കാരണം ഡാമേജ് നിമിത്തം നിറക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു . എന്നാൽ ഇടക്കുവച്ചു കഞ്ഞിവെള്ളം നിറച്ച ടാങ്കിൽ നിന്നും സമയത്തു വെള്ളം മാറ്റാൻ കഴിയാഞ്ഞതിനാൽ മറ്റൊരു സംവിധാനം ഇല്ലാഞ്ഞതിനാൽ പൊട്ടിയ ടാങ്ക് കഞ്ഞിവെള്ളം പകർന്നുവെയ്ക്കാൻ ഉപയോഗിച്ചു . ഒരു തുള്ളിവെള്ളം പോലും പാചകം ചെയ്യുന്നിടത്തോ കൈ കഴുകുന്നിടത്തോ വീഴാതെ അവിടെ നിന്നും മാറ്റുകയായിരുന്നു ചെയ്തത്. ഈ വെള്ളം കൊണ്ടുപോകുന്ന വാഹനത്തിൻറെ  തകരാറുനിമിത്തമാണ് ഡാമേജ് ടാങ്കിൽ കഞ്ഞിവെള്ളം നിറക്കാൻ മുതിർന്നത് . അതും ഒരു ടാങ്ക് മാത്രമേ ഈ ആവശ്യത്തിന് ഉപയോഗിച്ചുള്ളൂ .ഈ തക്കം നോക്കി ഈ ടാങ്കിൻറെ  ഫോട്ടോ എടുത്തു സർക്കാർ അധികാരികൾക്ക് കൈമാറുകയും ഒരു ലക്ഷത്തിലധികം പേർ  കൈകഴുകി വായ കഴുകി ശുദ്ധജലം ശേഖരിക്കുന്ന സർക്കാറിൻറെ  ടാങ്കികളിൽ തുപ്പുന്ന വെള്ളം ശേഖരിച്ചു ടാങ്കുകൾ മലിനപ്പെടുത്തുന്നു എന്ന് കാണിച്ചു സന്ദേശങ്ങൾ അയച്ചതായി അറിയാൻ കഴിഞ്ഞു. എന്നാൽ കൈകഴുകുന്ന സ്ഥലത്തു വച്ചിരുന്ന ടാങ്ക് ഐപിസിയുടെ സ്വന്തം ടാങ്കാണ്. അത് വർഷാവർഷം ഈവിധ മലിനജലം ശേഖരിക്കുന്ന ടാങ്കാണ് . സർക്കാർ ടാങ്ക് മലിനജലം ശേഖരിക്കാൻ ഉപയോഗിച്ചിട്ടില്ല , ഡാമേജായ ഒരു ടാങ്കിൽ കഞ്ഞിവെള്ളം ശേഖരിച്ചു. അത് വൃത്തിയായി കഴുകി തിരികെ ഏൽപ്പിച്ചു.

സർക്കാർ വക ടാങ്കിൽ വൃത്തികെട്ട മലിനജലം ഉപയോഹിച്ചതായി ബോധ്യപ്പെട്ടു എന്ന് കാണിച്ചു സർക്കാർ നടപടിക്കൊരുങ്ങുകയും പോലീസ് അധികാരികൾ മറ്റിതര ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും അന്വേഷണവും അറിയിപ്പുകളും ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു .ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ട സ്ഥിതിയായി .മുപ്പത്തിയയ്യായിരം രൂപാ  വീതം വിലയുള്ള ടാങ്കുകൾ വാങ്ങി കൊടുക്കേണ്ടുന്ന സ്ഥിതിയും ഉണ്ടായി . അത് നമ്മുടെ ആളുകളുടെ വ്യാജ റിപ്പോർട്ടിൽ തെറ്റിദ്ധരിക്കപ്പെട്ടതിനാൽആയിരുന്നു .സഭയ്ക്ക് പണമുണ്ടല്ലോ കോടികൾ മുടക്കി കാര്യങ്ങൾ ചെയ്യുന്നയിടത്തു ഇതൊന്നും യാത്രാപ്രശ്നമല്ല എന്നാണു ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞത് .  ഒരു ടാങ്കിൽ കഞ്ഞിവെള്ളം നിറച്ചത് മാത്രമാണ് ചെയ്തത്. സർക്കാർ നല്ല സമീപനം എടുക്കുകയും കാര്യകാരണങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ഖസഭയ്‌ക്കൊപ്പം എന്ന് പറഞ്ഞ ചിലർ സംഘാടകരുടെപേരിൽ ക്രിമിനൽ നടപടി കൈക്കൊള്ളുവാൻ സാഹചര്യം ഒരുക്കുകയാണ് ചെയ്തത് . തങ്ങൾക്കു ആദായം കിട്ടിയില്ലെങ്കിൽ പണി തരും എന്ന തത്വമാണ് ഇവിടെ സ്വീകരിക്കപ്പെട്ടത്. ഇവരൊക്കെ വിശുദ്ധന്മാരായി സഭാ ആഫീസുകളിൽ ഇന്നും വന്നുപോകുമ്പോൾ ഇവർ ചെയ്ത ചതികൾ ആരും അറിഞ്ഞില്ല എന്ന നിലയിലാണ് വരവും പോക്കും എന്നതാണ് വിചിത്രം.”ഇവർ ചെയ്യുന്നത് എന്തെന്നറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ ”എന്ന് കർത്താവ് പറഞ്ഞത് നമുക്കും പറയാം . എന്നാൽ അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവർ എല്ലാം കാണുന്നുണ്ട് എന്ന് ഇവർ അറിയുന്നില്ല

ഐപിസി പ്രോപ്പർട്ടി മാനേജർ എൻ സി ബാബു സഭയ്ക്ക് ബാധ്യതയാകും

ഐപിസി പ്രോപ്പർട്ടി മാനേജർ എന്ന തസ്തികയിൽ ഐപിസി ആസ്ഥാനത്തു വിരാജിക്കുന്ന എൻ സി ബാബു ഐപിസി പ്രസ്ഥാനത്തിന് ബാധ്യതയുണ്ടാക്കും എന്നതിന് സംശയമില്ല . സാമ്പത്തിക ഇടപാടുകളിൽ  സഭയ്ക്ക് അനുകൂലം നിൽക്കാതെ മറിച്ചുകളയുന്ന പ്രവണതയാണ് ഇദ്ദേഹം ചെയ്യുന്നത് . സഭയുടെ വാസ്തുവിൻറെ ചുറ്റുമതിൽ വരെ തന്നിഷ്ടപ്രകാരം പൊളിച്ചുമാറ്റി സ്വകാര്യ വഴികൾ പൊതുവഴികളാക്കി മാറ്റുകയും സഭയുടെ വസ്തു അനുവാദം കൂടാതെ മറ്റൊരാൾക്ക് കൃഷിനടത്തുന്നതിനും കൊടുത്തിട്ടുള്ളതായി അറിയുന്നു. പുതുതായി വാങ്ങിയ വാസ്തുവിൻറെ ഗേറ്റിൻറെ  ചാവിപോലും സഭാ അസ്ഥാനത്തല്ല സൂക്ഷിക്കുന്നതെന്നും അതും മറ്റൊരാളുടെ പക്കൽ ഏൽപ്പിച്ചു നാടകം കളിക്കുകയാണെന്നും നാട്ടുകാർതന്നെ പരാതിപ്പെടുന്നു. കൺവൻഷൻ സമയത്തു ഇതും നേരിട്ട് ബോധ്യമാവുകയും ചെയ്തിട്ടുണ്ട് . ഐപിസിക്ക് ലാഭമുണ്ടാക്കാൻ മാന്യമായ നിലയിൽ പലരും ശ്രമിക്കുമ്പോൾ ഐപിസിയുടെ പണം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇദ്ദേഹത്തെ ഇപ്പോൾ ആക്കിയിരിക്കുന്നു പദവിയിൽ നിന്നും എത്രയുംവേഗം മാറ്റിയില്ലെങ്കിൽ ഐപിസിക്ക് കനത്ത സാമ്പത്തികനഷ്ടം ഇദ്ദേഹത്തിൽ നിന്നും ഉണ്ടാകുമെന്നതിനു സംശയമില്ല . അനധികൃത  നിർമ്മാണങ്ങൾ അനാവശ്യ നിർമ്മാണങ്ങൾ എന്നിവ നടത്തി സഭക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇദ്ദേഹം കഴിഞ്ഞ ഒന്നരക്കൊല്ലം കൊണ്ട് ഉണ്ടാക്കിയത് . ഇനിയും ഇത് അനുവദിച്ചാൽ സ്വദേശത്തും വിദേശത്തുമുള്ള ദൈവമക്കൾ നൽകുന്ന വിയർപിൻറെ  ഫലം അനാവശ്യ ചിലവുകളായാക്കി മാറ്റുമെന്നതിൽ സംശയമില്ല. ചിലർക്കുവേണ്ടി  ബിനാമിപ്പണി നടത്തുകയാണ് ഇദ്ദേഹം ചെയ്യുന്നതെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചുകഴിഞ്ഞു .

പല കാര്യങ്ങളുടെയും അന്വേഷണത്തിലാണ് ഞങ്ങൾ . സഭാകേന്ദ്രത്തിൻറെ സമീപവാസികളുടെ ശക്തമായ എതിർപ്പുകൾ ഇത്രമാത്രം ഉണ്ടാകാൻ കാരണമായതും എൻ സി ബാബുവിൻറെ  ഇടപെടീലിനെചൊല്ലിയാണന്നു നാട്ടുകാർ പറയുന്നു . ബാബുവിനെ അത്രമാത്രം അവർ എതിർക്കുന്നതായും പറഞ്ഞു. ഇപ്രാവശ്യം കൺവൻഷനു പാർക്കിങ്ങിനുവേണ്ടി മുപ്പതു സെൻറ് സ്ഥലം അയ്യായിരം രൂപ കൊടുത്ത് ഇടപാട് നടത്തി . എന്നാൽ പാർക്കിങ്  ക്രമീകരിക്കാൻ ആരോടും ഇദ്ദേഹം അറിയിച്ചില്ല . ഭക്ഷണശാലയോടു അടുത്ത സ്ഥലമായിട്ടുപോലും വാഹനമുടമകൾ ഇതൊന്നും അറിഞ്ഞില്ല. അവിടെ ഒരു ദിവസംപോലും ഒരു വാഹനവും പ്രവേശിച്ചതുമില്ല . സഭയുടെ പണം ഈ വിധത്തിൽ ദുർവിനയോഗം ചെയ്യുവാൻ ഇദ്ദേഹത്തെ ആരാണ് ചുമതലപ്പെടുത്തിയത്? സ്വന്തം പണം ആയിരുന്നെങ്കിൽ ഇദ്ദേഹം ഇങ്ങനെ ചെയ്യുമായിരുന്നോ?. കൂടുതൽ പറയാനുണ്ട് കാര്യങ്ങൾ . അന്വേഷണത്തിലാണ് . സഭയുടെ ഭാഗത്തുനിൽക്കുന്നതിനു പകരം ബിനാമിപ്പണി ചെയ്യുന്ന ഇദ്ദേഹത്തെ സഭ ഇപ്പോൾ ആക്കിയിരിക്കുന്നു പദവിയിൽ നിന്നും എത്രയും വേഗം മാറ്റിയില്ലെങ്കിൽ ദൂരവ്യാപകമായ പ്രതിസന്ധികൾ സഭാജനങ്ങളിൽ നിന്നും അതുപോലെ പരിസരവാസികളിൽ നിന്നും നേരിടേണ്ടിവരും എന്നറിയണം . സഭ ഈ വിഷയത്തിൽ എന്ത് നടപടികളാണ് എടുക്കുന്നതെന്നറിയാൻ ആഗ്രഹമുണ്ട്. അതിനായി കാത്തിരിക്കുന്നു. ഭക്ഷണശാലയിൽ ഉണ്ടായ അപര്യാപ്തതയുടെ പിന്നിൽ ഇദ്ദേഹത്തിൻറെ  ഇടപെടീൽ മറനീക്കി പുറത്തുവന്നിരിക്കയാണ്