പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പ്രത്യേക പ്രാർത്ഥനക്ക്

പാസ്റ്റർ പിള്ളയുടെ ശാരീരിക നില മോശമായതിനാൽ പ്രത്യേക പ്രാർത്ഥന അഭ്യർത്ഥിക്കുന്നു . ശരീരമാസകലം നീരു ബാധിച്ചതിനെത്തുടർന്നു വിദഗ്ധ പരിശോധനകൾക്കു കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവിധ ടെസ്റ്റുകൾ നടത്തുകയും ചെയ്തു . കാലിൽ ക്രമാതീതമായ നീരും കടുത്തവേദനയും നിമിത്തമാണ് പരിശോധനക്ക് വിധേയപ്പെടുത്തിയത് . പരിശോധനാ റിപ്പോർട്ടിൽ വൃക്കകൾക്ക് തകരാറുള്ളതായി ഡോക്ടർ അറിയിച്ചു.ഡയാലിസിസ് ആവശ്യമാണെന്നും പറഞ്ഞു . ചിലദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ നിമിത്തം ഭവനത്തിൽ വിശ്രമിക്കുകയും ആയിരുന്നു . പെട്ടന്നാണ് ശാരീരിക അസ്വസ്ഥതകൾ ബോധ്യപ്പെട്ടത് . അകാരണമായ വിവാദങ്ങളിൽ പെട്ട് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുവരികയാണ് പാസ്റ്റർ പിള്ള . സന്മനസുള്ളവരും പ്രാർത്ഥിക്കാൻ കഴിയുന്നവരും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു .

Comments are closed.