പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പാസ്റ്റർ പിള്ളയ്‌ക്കെതിരെ ആരോപിക്കപ്പെടുന്ന വാട്സാപ്പ് ക്ലിപ്പുകൾക്കു സത്യസന്ധമായ മറുപടി part -1

ദൈവവചനമാണ് നമ്മെ എല്ലാവരെയും ദൈവത്തിങ്കലേക്കു അടുപ്പിച്ചത് വചനത്തിൽ ഇങ്ങനെ പറയുന്നു “നീതിമാനെ ന്യായവിസ്താരത്തിൽ തോൽപ്പിക്കേണ്ടതിനു ദുഷ്ടൻറെ പക്ഷം പിടിക്കുന്നത് നന്നല്ല “.ഈ വചനം ഉള്ളിൽ വച്ചുകൊണ്ടുതന്നെ ചിന്തിക്കുക ! എഴുത്തുകളിലൂടെയോ സംസാരങ്ങളിലൂടെയോ ഒരു പക്ഷെ വളരെയധികം പാസ്റ്റർ പിള്ള ചിലരെ എതിർത്തിട്ടുണ്ടാകാം . എന്നാൽ അതിനു പകരം വീട്ടത്തക്കവണ്ണം ചിന്തിച്ചാൽ സത്യം മനസിലാകുകയില്ല ,പകരം പാസ്റ്റർ പിള്ള പറയുന്നതെല്ലാം തെറ്റാണെന്നേ തോന്നുകയുള്ളൂ . ശുദ്ധമനസ്സാക്ഷിയോടുകൂടെ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നതാണ് ദൈവീകത . അടുത്തയിടയായി പാസ്റ്റർ കെ സുദർശനൻ പിള്ളയ്‌ക്കെതിരെ ആരോപിക്കപ്പെടുന്ന വാട്സാപ്പ് ലിങ്കുകളും വോയിസ് ക്ലിപ്പുകളും പലർക്കും ലഭിക്കുന്നതായി അറിയാൻ കഴിഞ്ഞു . ആയതിൻറെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടും സത്യസന്ധമായി വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുകയുണ്ടായി . അവരുടെ ആത്മാർത്ഥതയെ അംഗീകരിക്കുന്നു . വാട്സാപ്പിലൂടെ കേട്ട എൻറെ ശബ്ദം എൻറേത് തന്നെയാണ് അല്ലാതെ പലരും പറയുന്നതുപോലെ മിമിക്രിക്കാരെക്കൊണ്ട് സംസാരിപ്പിച്ചതോ ശബ്ദമാറ്റം സംഭവിപ്പിച്ചതോ അല്ല . പാസ്റ്റർ സുദർശനൻ പിള്ള എന്ന ഈയുള്ളവൻ തന്നെ സംസാരിച്ചതാണ് . സത്യത്തെ മറച്ചുപിടിക്കാനോ ദിശമാറി കൊണ്ടുപോകുന്നതിനോ താല്പര്യമില്ല . സത്യം സത്യമായിത്തന്നെ ജനങ്ങൾ അറിയണം എന്ന അതിയായ ആഗ്രഹമുണ്ട് . മനുഷ്യരുടെ മുന്നിൽ ഒളിക്കാം എന്നാൽ ദൈവത്തിൻറെ മുന്നിൽ സാധ്യമല്ലല്ലോ!. ആയതിനാൽ തികച്ചും സത്യസന്ധമായി തന്നെ പ്രതികരിക്കട്ടെ . ഇത് വായിക്കുന്നവർ ആദിയോടന്തം വായിക്കണം എന്നും മനസിലാക്കണമെന്നും അതിയായ ആഗ്രഹമുണ്ട് .

പാസ്റ്റർ പിള്ളയുമായി ബന്ധിക്കപ്പെട്ടു കേൾക്കുന്ന വിഷയം തുടങ്ങിയത് 2014 ജൂലൈ അവസാന ആഴ്ച മുതലാണ് . അന്നൊന്നും ആരും ഈ വിഷയം അറിയുകയോ അല്ല അങ്ങനെയുള്ള പരാതികളോ കേട്ടിരുന്നില്ല . അതിനു തക്ക കാരണങ്ങളും ഉണ്ടായിരുന്നില്ല . പാസ്റ്റർ പിള്ളയ്‌ക്കെതിരെ ആരോപണങ്ങൾ ഒന്നും തന്നെ ആരും ഉയർത്തിയിരുന്നില്ല . അതിനുള്ള അവസരങ്ങളും ഉണ്ടാക്കിയിരുന്നില്ല . തികച്ചും മാതൃകായോടും സത്യസന്ധതയോടുകൂടെ ആയിരുന്നു പ്രവർത്തിച്ചിരുന്നത് . പാസ്റ്റർ പിള്ള അല്പം കർക്കശമായി സംസാരിക്കുന്നതും ജനറൽ കൗൺസിലുകളിൽ ശക്തമായ ഭാഷയിൽ മുഖം നോക്കാതെ സംസാരിക്കുകയും പലർക്കും അത് ബുദ്ധിമുട്ടായി മാറിയ സന്ദർഭമായിരുന്നു . എന്നാൽ ആർക്കും ഇദ്ദേഹത്തെ ഒരുവിധ ആരോപണത്തിലും ഉൾപ്പെടുത്താൻ കഴിയാത്ത അവസ്ഥയായിരുന്നു . 2014 ൽ മുംബയിൽ നിന്നും ജൂലി എന്ന ബ്ലെസ്സി ഐപിസി കേരളാ സംസ്ഥാന കൗൺസിലിലേക്ക് ഒരു പരാതി കൊടുക്കുകയുണ്ടായി . തൻറെ ഒമ്പതു വയസുള്ള മകളെ ഐപിസി ചാത്തന്നൂർ സെൻററിൽ ശുശ്രൂഷയിലായിരുന്ന പാസ്റ്റർ പ്രശാന്ത് സി ജോസ് എന്നയാൾ ഈ കുട്ടിയെ ബോംബയിൽ വച്ച് ശാരീരികമായി പീഡിപ്പിക്കുകയും അതിനെത്തുടർന്ന് നീതിക്കായി സഭാതലത്തിൽ പാസ്റ്റർ കെ സി തോമസ് പ്രസിഡണ്ടായും പാസ്റ്റർ ഫിലിപ്പ് പി തോമസ് സെക്രട്ടറിയായും ചുമതലയിൽ ഇരിക്കുമ്പോഴാണ് ഇവർ പരാതി സമർപ്പിച്ചത് . നൽകിയിരുന്ന പരാതിയിൽ ഇവരുടെ പേരോ ഒപ്പോ വച്ചിരുന്നില്ല . പകരം ഒരു സഹോദരി എന്നും അതുകൂടാതെ ഇവരുടെ അന്നത്തെ ഫോൺ നമ്പറുമായിരുന്നു വച്ചിരുന്നത് . ഇവർ പേര് വയ്ക്കാഞ്ഞതിനാലും ഒപ്പിടാത്ത പരാതി ആയതിനാലും ഇവർ കാര്യമായി വിഷയം പരിഗണിച്ചില്ല . എന്നാൽ നിരന്തരം മാറി മാറി എല്ലാ എക്സിക്യൂട്ടീവുകളെയും ശല്യം ചെയ്യത്തക്കവണ്ണം രാപ്പകലില്ലാതെ ഇവർ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു . പാതിരാത്രിയിലും ഇവർ പാസ്റ്റർ ഫിലിപ് പി തോമസിനെ വിളിച്ചു ബുദ്ധിമുട്ടിക്കുകയും കാര്യങ്ങൾക്കു നീക്കുപോക്കുണ്ടാക്കുകയും വേണമെന്ന് പറഞ്ഞു സ്വസ്ഥത കെടുത്തിയിരുന്നു . അപ്രകാരം കൗൺസിൽ കൂടിയപ്പോൾ ഈ വിഷയത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചു . പാസ്റ്റർ വർഗ്ഗീസ് മത്തായി , പാസ്റ്റർ സുനിൽ വേട്ടമല തുടങ്ങിയവർ അന്വേഷണ കമ്മീഷനായി ഇവരുമായി സംസാരിച്ചു . പാസ്റ്റർ വർഗ്ഗീസ് മത്തായിക്ക് സംഭാഷണത്തിൽ തന്നെ കാര്യം പിടി കിട്ടി . ജൂലി എന്ന ബ്ലെസി ഭർത്താവായി കൊണ്ട് നടന്ന പ്രശാന്ത് അമ്മയെ ഉപയോഗിച്ചതുപോലെ മകളെയും ഉപയോഗിക്കാൻ തുടങ്ങി എന്ന് മനസിലാക്കി ഈ നാറ്റക്കേസിൽ അത്ര കാര്യമായി ഇടപെട്ടില്ല . ഇന്നും ആ കേസ് തീർപ്പു കൽപ്പിക്കാതെ ഐപിസിയുടെ ഫയലിൽ കിടപ്പുണ്ട്. (ഇവർ അന്ന് നൽകിയ കത്തിൻറെ കോപ്പി ഇതേ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .) . ഐപിസിക്ക് കൊടുത്ത പരാതി കൂടാതെ തൃശൂർ ഒല്ലൂർ സർക്കിൾ ഇൻസ്പെക്ടർക്കും പരാതി കൊടുത്തിരുന്നു . കാരണം പ്രശാന്ത് അന്ന് ആമ്പല്ലൂർ ഐപിസി സെൻറർ പാസ്റ്ററായിരുന്ന പാസ്റ്റർ എം വി പായോലോസിൻറെ മരുമകൻ ആയതുകൊണ്ടും ഒല്ലൂർ സി ഐ ക്കു പരാതികൊടുത്തിരുന്നു . ജൂലിക്ക് എം വി പൗലോസ് പാസ്റ്ററുടെ വീടുമായും ബന്ധമുണ്ടായിരുന്നു . നാടകീയമായി എല്ലാവരുമായി ബന്ധം സ്ഥാപിക്കാനുള്ള കഴിവ് ഇവർക്ക് കൂടുതലായിരുന്നു . പ്രശാന്തിൻറെ ഭാര്യയുമായും കുട്ടികളുമായും വളരെ ബന്ധം പുലർത്തിയിരുന്നു .പ്രശാന്തിൻറെ ഭാര്യം രണ്ടാമത്തെ പെൺകുട്ടിയുടെ പ്രസവത്തിനുപോയപ്പോഴാണ് ഇവർ അവിടെയെത്തുന്നതു .പ്രശാന്ത് ശുശ്രൂഷിച്ചുകൊണ്ടിരുന്ന ആലുവയ്ക്കടുത്തുള്ള സഭയിൽ മുംബയിൽ നിന്നും അന്വേഷിച്ചറിഞ്ഞു പ്രവചനദൂതു കേൾക്കാൻ അയാൾ പറഞ്ഞതനുസരിച്ചു സന്ധ്യ കഴിഞ്ഞനേരം പ്രശാന്തിനെ തേടിയെത്തിയതായിരുന്നു ജൂലി എന്ന ബ്ലെസി . ഇവരുടെ ഒർജിനൽ ഭർത്താവ് സജി ഇവരുടെ വഴിപിഴച്ച ജീവിതം കാരണം ഇവരുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു . പിന്നീട് പോകാൻ ഇടമില്ലാതെ ബന്ധുക്കളല്ലാത്ത പലരുടെയും വീടുകളിൽ അന്തിയുറങ്ങും . ബന്ധുക്കളും സ്വന്തക്കാരും കൂടുതൽ മുംബയിൽ ഇവർക്കുണ്ട് . എന്നാൽ സ്വഭാവദൂഷ്യം കാരണം ആരും ഇവരെ ഒരു ദിവസത്തിലധികം അവസരം കൊടുത്തിരുന്നില്ല . ഇവരും ഒമ്പതാമത്തെ വയസിൽ പിതാവ് ഉപേക്ഷിച്ചുപോകുകയും ‘അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു മേൽപ്പാടം പാവുക്കരയിൽ കായാത്ര ജോര്ജിൻറെ ഭാര്യയായി . ഇദ്ദേഹത്തിന് മൂന്നു പെൺമക്കൾ ഉണ്ടായിരുന്നതിനാൽ ജൂലിയെ ഉൾക്കൊള്ളാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല . ഒടുക്കം വല്യപ്പനും വല്യമ്മയുമാണ് വളർത്തിയത് . പത്തൊമ്പതാം വയസിൽ സ്വന്തത്തിൽ പെട്ട ഫിലിപ്പ് എന്ന ഷാജിയെ കല്യാണം കഴിക്കാൻ അയാളോടൊപ്പം കറങ്ങി നടന്നു . അയാൾ മറ്റൊരു വിവാഹം കഴിക്കുന്നതിൻറെ തൊട്ടു തലേ ദിവസം ജൂലിയെ ആ കല്യാണത്തിൽ പ്രശ്നം ഉണ്ടാകാതിരിക്കാൻ മുംബൈക്ക് നിർബ്ബന്ധിച്ചു പറഞ്ഞു വിടുകയായിരുന്നു . ഇതെല്ലാം ഇവർ തന്നെ പങ്കു വച്ച സത്യസന്ധമായ കാര്യങ്ങളാണ് .ചെന്നത് മൂത്ത അമ്മാച്ചൻറെ അടുക്കലേക്കു ആണെങ്കിലും അദ്ദേഹം തികഞ്ഞ ആത്മീയനും ഐപിസി ചെമ്പൂർ മിസാർ ഹാളിലെ അംഗവും ഇപ്പോൾ പനവേലിൽ താമസിക്കുകയും റിട്ടയേർഡ് കസ്റ്റംസ് ഉദ്യോഗസ്ഥനുമായ വ്യക്തിയുമാണ് . ഇവരുടെ സ്വഭാവം കാരണം അദ്ദേഹം ഒഴിവാക്കി . ഒടുക്കം അമ്മയുടെ ജേഷ്ഠത്തിയുടെ മക്കൾ അഭയം കൊടുത്ത് നിർത്താൻ നോക്കി . എന്നാൽ അവിടെയും സ്വഭാവം കാരണം ഇറങ്ങേണ്ടതായി വന്നു , അവസാനം കോട്ടയത്തു കാനത്തു വളരെ ബുദ്ധിമുട്ടബുഭവിക്കുന്ന ഒരു കസിൻ പാസ്റ്ററുടെ വീട്ടിലെത്തി ( അദ്ദേഹം പാമ്പാടി സെന്ററിൽ ആയിരുന്നു രണ്ടു വർഷത്തിന് മുന്നമേ മരിച്ചു ). ജൂലിയുടെ ഏക മകൾ ഭർത്താവുമായി ബന്ധം വേർപെടുത്തിയതിനാൽ പതിനായിരം രൂപ പ്രതിമാസം ജീവനാംശമായി കുട്ടിക്ക് കൊടുക്കണം എന്ന് പറഞ്ഞു വിധിയുണ്ടായി . അതിൻ പ്രകാരം പോകുന്നിടത്ത് കുട്ടിയെ കൊണ്ടുനടക്കാൻ കഴിയാത്തതിനാൽ കൊടൈക്കനാലിൽ ഐപിസി സഹോദരന്മാർ നടത്തുന്ന സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചു . അതിനു മുന്നമേ വെണ്ണിക്കുളത്തുള്ള ബഥനി അക്കാദമയിലായിരുന്നു പഠിച്ചത് . അവിടെയും ബോർഡിങ്ങിലായിരുന്നു . വഴിപിഴച്ച ജീവിതം ആയിരുന്നതിനാൽ എങ്ങും സ്ഥിരമായി നിന്നിരുന്നില്ല . അവിടെ നിന്നും മാറിയാണ് കൊടൈക്കനാലിൽ എത്തിയത്. ഈ സമയത്താണ് പ്രശാന്തുമായി ബന്ധപ്പെടുന്നത് . അന്നുരാത്രി ദൂത് കേൾക്കാൻ പോയി അയാളോടൊപ്പം അന്തിയുറങ്ങി . പിന്നീട് നാലരക്കൊല്ലം ഇയാളുടെ ചൂടിലാണ് ഉറങ്ങിയത് . അപ്പോഴുണ്ടായ ജന്മങ്ങളെ അങ്കമാലി സെൻറ് മേരീസ് , തൃപ്പൂണിത്തുറ വിജയകുമാർ മേനോൻ മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിൽ നശിപ്പിക്കപ്പെട്ടു . നിൽക്കക്കള്ളിയില്ലാതെ ഇയാളുമൊത്തു മുംബൈയിലേക്ക്‌ കടന്നു . എറണാകുളത്തു കൊച്ചിയിലെ ഏഷ്യ പവ്വർ എന്ന സ്ഥാപനത്തിൽ വീസ തരപ്പെടുത്തിക്കൊടുത്തു വിദേശത്തു ആളിനെ വിടുന്ന ജോലി ആയിരുന്നു ഇവർ ചെയ്തത് . അവിടെ പ്രശാന്ത് സജി വെബ്ബ് പേരിലാണ് അറിയപ്പെട്ടത് . ഈ രേഖകൾ എല്ലാം മുൻ ലക്കങ്ങളിൽ ചേർത്തിട്ടുണ്ട് . രേഖകളും ഫോട്ടോകളും അടക്കം . മുംബയിൽ വന്നു വസായ് വെസ്റ്റിൽ പഞ്ചവടി ജംഗ്‌ഷന്‌ സമീപമുള്ള ദൂരീമൂൺ എന്ന ഫ്‌ളാറ്റിൽ പ്രശാന്തിനോടൊപ്പം താമസമാക്കി . കുട്ടിയെ കൊടൈക്കനാലിൽ നിന്നും മുംബയിൽ കൊണ്ടുവന്നു എം. കുട്ടിയെ മുംബയിലെ സ്‌കൂളിൽ ചേർക്കാൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ഈ സ്ത്രീ തനിച്ചു കൊടൈക്കനാലിലേക്കു പോയി . പോയി വരാൻ നാല് ദിവസത്തിലധികം എടുത്തു . ഈ സമയം കുട്ടിയെ പ്രശാന്തിനെ ഏല്പിച്ചിട്ടാണ് പോയത് . ഇയാളെ സംശയമില്ല . രണ്ടുപേരും അച്ഛേ എന്നായിരുന്നു ഇയാളെ വിളിച്ചിരുന്നത് . പലവട്ടം കുട്ടിയെ കുളിപ്പിക്കുന്നതിനും മറ്റും ഇയാളെ അനുവദിച്ചിരുന്നു . അമ്മയെ ഉപയോഗിക്കുവാൻ മകളെ ഉപയോഗിക്കും എന്ന ചിന്തയുമില്ലായിരുന്നു . എന്നാൽ നാല് ദിവസത്തിനുള്ളിൽ പല പ്രാവശ്യം അത് സംഭവിച്ചു . ഇവർ മടങ്ങിയെത്തിയപ്പോൾ ഇയാൾ നാട്ടിൽ പോകാൻ തക്കവണ്ണം ഭാണ്ഡo മുറുക്കിയിരുന്നു . ഇയാൾക്ക് ജൂലി പണവും കൊടുത്ത് റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുകയും ചെയ്തു . തിരികെ വന്നപ്പോഴാണ് കുട്ടിയെ ഇയാൾ പല പ്രാവശ്യം പീഡിപ്പിച്ചതറിഞ്ഞത് . ഇനിയുമാണ് പാസ്റ്റർ പിള്ളയെ എങ്ങനെ പരിചയപ്പെട്ടു എന്നറിയേണ്ടത്

Comments are closed.