പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി നേര്യമംഗലം സെൻററിലേ കാളിയാർ സഭയിൽ ആരാധനാക്ക് വിലക്ക്

കാളിയർ ഐപിസി ആരംഭിച്ചിട്ട് മുപ്പത്തിയെട്ടു വർഷമായി . നാളിതുവരെയില്ലാത്ത വിലക്കാണ് വണ്ണപ്പുറം ഗ്രാമപഞ്ചായത്തധികൃതർ ആർ ഡി ഒ യുടെ ശുപാർശപ്രകാരം വിലക്ക് നൽകിയിരിക്കുന്നത് . സഭാഹാൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിൻറെ സമീപവാസി നൽകിയ പരാതിയാണ് പ്രശ്നങ്ങൾക്ക് കാരണമായത് . ആരാധനയിൽ ശബ്ദം കൂടുന്നതുകൊണ്ടു അദ്ദേഹത്തിന് ബുദ്ധിമുട്ടാണെന്ന് കാണിച്ചാണ് പരാതിയുമായി പഞ്ചായത്തിലും ആർ ഡി ഒ യിലും ചെന്നത് . രാഷ്ട്രീയ സ്വാധീനവും പഞ്ചായത്തു ഓഫീസിനരികെ ചായക്കട നടത്തുകയും ചെയ്യുന്ന പരാതിക്കാരനെ പ്രീതിപ്പെടുത്തുവാനാണ് അധികൃതർ സഭയ്‌ക്കെതിരെ ടുനീങ്ങിയത് . ഐപിസി കെട്ടിടം ആരാധനക്കല്ല പാർക്കുവാനുള്ള അനുമതിയാണ് പഞ്ചായത്തു നല്കിയിട്ടുള്ളതെന്നും ആയതിനാൽ ആരാധനയും ശബ്ദകോലാഹലങ്ങളും പാടില്ലാ എന്നും പഞ്ചായത്തു നൽകിയിരിക്കുന്ന അനുമതിപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും കാണിച്ചാണ് നോയയീസ് നൽകിയിട്ടുള്ളത് . വിഷയം അവിടെയുള്ള ശുശ്രൂഷകൻ അറിയിച്ചതിനെത്തുടർന്ന് പ്രബോധനം പത്രാധിപർ പാസ്റ്റർ കെ സുദർശനൻ പിള്ള പഞ്ചായത്തധികൃതരുമായി സംസാരിക്കുകയും അടുത്ത ദിവസം തന്നെ അനുകൂലമായ നടപടിക്രമങ്ങൾ ചെയ്യാമെന്നും പഞ്ചായത്തു പ്രസിഡണ്ട് ഉറപ്പു നൽകിയിട്ടുണ്ട്

Comments are closed.