പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഇരുചക്രവാഹനത്തിൽ നിന്നും തെറിച്ചുവീണു പാസ്റ്റർ കെ സുദർശനൻ പിള്ളയ്ക്ക് പരിക്ക്

ഇരുചക്രവാഹനത്തിൽ യാത്രചെയ്യുകയായിരുന്ന പാസ്റ്റർ കെ സുദർശനൻ പിള്ളയ്ക്കു വാഹനത്തിൽ നിന്നും തെറിച്ചുവീണുപരിക്കുപറ്റി . കഴിഞ്ഞദിവസം പെയ്ത മഴ മുഖാന്തിരം ഒഴുകിറോഡിൽ വീണ ചരലുകൾ മെയിൻ റോഡിൽ വീണത് നിമിത്തം അതിൻറെ മുകളിലൂടെ കടന്നുപോയപ്പോഴാണ് അപകടമുണ്ടായത്. ചരലിൽ തെന്നി മറിഞ്ഞ വാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ചുവീഴുകയും വാഹനം പാസ്റ്റർ പിള്ളയുടെ മുകളിലേക്ക് മറിയുകയുമായിരുന്നു . കൈകാലുകൾക്ക് മുറിവും ചതവും ഏറ്റിട്ടുണ്ട് . ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്കു പരിക്കേറ്റില്ല .

പാസ്റ്റർ പിള്ള ധരിച്ചിരുന്ന വസ്ത്രം ധരിക്കാൻ കഴിയാത്ത നിലയിൽ കീറിപ്പോയ നിലയിലായി . ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും പരിശോധനയിൽ കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ വീട്ടിലേക്കു വിടുകയായിരുന്നു. എം സി റോഡിൽ കൊട്ടാരക്കരക്കടുത്തു ഇഞ്ചക്കാട്ടുവച്ചായിരുന്നു അപകടം നേരിട്ടത്. കണ്ണിൻറെ കാഴ്ചയില്ലായ്മ കാരണം റോഡിൽ വീണുകിടന്ന ചരൽ കാണാതെപോയതിനാലാണ് അപകടം സംഭവിച്ചത് . സർവ്വശക്തനായ ദൈവത്തിൻറെ കാവലിനാൽ ഗുരുതരപരിക്കുകൾ സംഭവിക്കാൻ സാധ്യതയുള്ള ഇടത്തുനിന്നും ദൈവം അത്ഭുതകരമായി രക്ഷിക്കുകയായിരുന്നു

Comments are closed.