പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പാസ്റ്റർ പിള്ളക്ക് പിന്തുണ ഏറുന്നു

പാസ്റ്റർ കെ സുദർശനൻ പിള്ളയ്ക്ക് വിജയം ആശംസിച്ചുകൊണ്ട് ധാരാളംവിശ്വാസികൾ രംഗത്തു വരുന്നു അടുത്തുവരുന്ന ഐപിസി തെരഞ്ഞെടുപ്പിൽ സഭാരാഷ്ട്രീയം കളിക്കാതെ പാനൽ സംവിധാനമില്ലാതെ ഇലക്ഷന് ഏജൻറുകളെ രംഗത്തിറക്കാതെ പണവുമായി പാഴ്‌സനേജുകൾ കയറിയിറങ്ങാത്ത തികച്ചും മാതൃകാപരമായിത്തന്നെ സഭയുടെ ഉന്നമനത്തിനും മാതൃകാപരമായ ഭരണത്തിലൂടെയും ശുശ്രൂഷകളിലൂടെയും സഭയിൽ ശരിക്കും ആത്മീയമുന്നേറ്റം വേണമെന്ന ആവശ്യത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് പാസ്റ്റർ കെ സുദർശനൻ പിള്ള തന്നെ വരണമെന്ന താല്പര്യത്തോടുകൂടി കേരളത്തിലെ ഐപിസി സഭാവിശ്വാസികളും നിരവധി ശുശ്രൂഷകന്മാരും പിന്തുണ അറിയിച്ചു . ഇലക്ഷൻ വരെ ചിരിക്കുന്ന നേതാക്കന്മാരാണുള്ളത് . വിജയിച്ചുകഴിഞ്ഞാൽ കണ്ട ലക്ഷണം കാണിക്കാത്ത നേതാക്കന്മാരോട് ജനം അകലാൻ തുടങ്ങി. ചിലവ്യാജപ്രസ്താവനകളും മറ്റും പറഞ്ഞുകൊണ്ടാണ് എതിർപാളയത്തിലെ പാനൽ നേതാക്കന്മാർ അണികളെ പരിശീലനം കൊടുത്ത് രംഗത്തിറക്കിയിരിക്കുന്നത് . പിള്ള എന്ത് ചെയ്യാനാ . ഒടുക്കം പിന്മാറും എന്നൊക്കെ പറഞ്ഞുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്നത് പരാജയഭീതികൊണ്ടുതന്നെയാണന്നു വ്യക്തമല്ലേ? ശരിക്കും ഭരണത്തിൽ പരാജയപ്പെട്ടവരാണ് എതിർപാളയത്തിലുള്ളത് . പണക്കെട്ടുകളുമായി പാഴ്‌സനേജിൽ കയറിയിറങ്ങുന്ന ഇക്കൂട്ടർ മനസിലാക്കുന്നത് ഇന്ന് കൈക്കൂലി വാങ്ങി ഇവർ ഭരണം നടത്തിയതുപോലെ ബഹുമാന്യരായ വോട്ടറന്മാരായ ദൈവദാസന്മാർ വീഴുമെന്നാണ് . എന്നാൽ നക്കാപ്പിച്ചാവാങ്ങി മുപ്പതു വെള്ളിക്കാശിനു യൂദാ യിസ്ക്കറിയോത്ത യേശുവിനെ ഒറ്റിക്കൊടുത്തതുപോലെ അഞ്ഞൂറ് രൂപയ്ക്കും ഒരു ഊണിനും സഭയെ ഈ രാഷ്ട്രീയം കളിക്കുന്ന പാനലുകാരുടെ കയ്യിൽ കൊടുത്ത് നശിപ്പിക്കുമെന്നാണ് . അവിടെയാണ് തെറ്റുപറ്റിയാൽ . ജനം ബോധമുള്ളവരായി മാറി . വൈസ് പ്രസിഡണ്ട് മുതൽ സെക്രട്ടറി വരെയായവർ സഭയിൽ എന്തുചെയ്തുവെന്നു നല്ലവണ്ണം അറിയാവുന്നവരാണ് ഐപിസിയിലുള്ളത് . പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പ്രതിനിധി ആയിട്ടുതമെന്നെയാണ് പാസ്റ്റർ പിള്ള രംഗത്തുവന്നിരിക്കുന്നത് . എന്ത് പ്രതിസന്ധി വന്നാലും എടുത്ത തീരുമാനത്തിൽ നിന്നും പുറകോട്ടില്ല . അങ്ങനെ സംഭവിച്ചാൽ അടുത്ത മൂന്നു വർഷം ഐപിസിയുടെ ഭരണം പാർശ്വവർത്തികളുടെ കൈകളിൽ ആകും . പി വൈ പി എ യുടെ ഭരണത്തിൽ യുവാക്കന്മാരെ നിയോഗിതരാക്കാൻ ഇറങ്ങിത്തിരിച്ചവർ യുവാക്കന്മാരെ നോക്കുകുത്തികളാക്കി വെളിയിൽ നിന്നും യുവജനസംഘടനയെ നിയന്ത്രിക്കുന്നതുപോലെ സ്ഥലം മാറ്റം സഭയിലെ പ്രശ്നങ്ങൾ എല്ലാം ഈ ജയിപ്പിക്കാൻ നടക്കുന്ന പാർശ്വവർത്തികൾ ആയിരിക്കും നയിക്കുക . ദൈവസഭയെ ഈ വിധത്തിലുള്ള ക്വാട്ടേഷൻ സംഘങ്ങളുടെ ചുമലിൽ വച്ചുകൊടുക്കാനല്ല നമ്മൾ തീരുമാനിക്കേണ്ടത് . കൂടെനിന്നു വോട്ടു തേടിക്കൊടുത്തവർ നാളെ നിയമത്തിനു വോരോധമായി കാര്യങ്ങൾ ചെയ്യുമ്പോൾ അവരുടെ തെറ്റുകൾക്ക് മറപിടിക്കാനേ ഇങ്ങനെ ഇവയിച്ചുവരുന്ന നേതാക്കൾക്ക് കഴികയുള്ളൂ . കേട്ടിട്ടില്ലേ ഉദ്ദിഷ്ടകാര്യസാധ്യത്തിനു ഉപകാരസ്മരണ . ഐപിസിയുടെ ഭരണം ഇടനിലക്കാരുടെ കൈകളിൽ കയറി നശിക്കാൻ ഇടയാകരുത് ഒരളവിൽ ഇപ്പോഴേ വഴിമാറി യാത്രചെയ്യുന്ന ഭരണസംഹിതയാണുള്ളത് . പിന്നെ ഇടനിലക്കാരുടെ കൈകളിൽ എത്തിയാലോ ? നേതാക്കന്മാർക്ക് ബന്ധമോ സ്വന്തമോ സഹായമോ ചെയ്തവർക്ക് നിയമം ബാധകമല്ല . ആരും ഇല്ലാത്തവർക്കും മലബാറിൽ കഷ്ടമനുഭവിച്ചു ശുശ്രൂഷ ചെയ്യുന്നവർക്കും തെക്കൻ കേരളത്തിൽ ആരുടെയൊക്കെയോ ചട്ടുകമായി തീരുന്ന രീതിയിൽ ശുശ്രൂഷകന്മാരെ ആക്കിത്തീർക്കുന്ന സംഹിതകൾ ഇനി ഐപിസി എന്ന പ്രസ്ഥാനത്തിൽ ഉണ്ടാകാൻ പാടില്ല കഴിയുമെങ്കിൽ എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കുന്ന ഭരണമാണ് വേണ്ടത് . അത് ഇതുവരെ ഏതെങ്കിലും പദവിയിൽ ഒരു പ്രാവശ്യമെങ്കിലും ഇരുന്നവരിൽ നിന്നും പ്രതീക്ഷിക്കണ്ട ആവശ്യമില്ല. അവർ പഠിച്ചതും അനുവർത്തിച്ചതും മാത്രമേ ചെയ്യുകയുള്ളൂ. മാത്രമല്ല ശുശ്രൂഷകന്മാരുടെ വേദന അറിയാൻ അവർ പാഴ്‌സനേജിൽ പാർത്തിട്ടില്ല സാധാരണ ശുശ്രൂഷകൻ അനുഭവിച്ച വേദനകൾ ഒന്നും അറിഞ്ഞിട്ടും അനുഭവിച്ചിട്ടും ഇല്ല. പേരിൻറെ മുന്നിൽ പാസ്റ്റർ എന്ന് വച്ചതുകൊണ്ടു പാസ്റ്റർ ആകില്ലല്ലോ ? അങ്ങനെയല്ലേ നമ്മുടെ പലനേതാക്കന്മാരും ഇന്ന് . തെറ്റ് പട്ടരുത് . ഐപിസിക്ക് ഒരു നല്ല ഭാവി ആവശ്യമാണ് അതിന്നായി പ്രവർത്തിക്കുക

Comments are closed.