പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച പാസ്റ്റർ കെ . സുദർശനൻ പിള്ളയുടെ പ്രസ്താവന

ഐപിസി കേരളാ സ്റ്റേറ്റിലുള്ള എല്ലാ ബഹുമാന്യ കർത്തൃദാസന്മാർക്കും സഹോദരന്മാർക്കും യേശുക്രിസ്‌തുവിൻറെ ധന്യനാമത്തിൽ സ്‍നേഹവന്ദനം

നമ്മുടെ സഭയുടെ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരികയാണല്ലോ ! സ്റ്റേറ്റ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഞാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച വിവരം ഇതിനോടകം അറിഞ്ഞുകാണുമെന്നുവിശ്വസിക്കുന്നു . ഒരു സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടമോ അധികാരഭ്രമം തലക്കുപിടിച്ചതുകൊണ്ടോ ഒരു പദവിയില്ലാതെ ഐപിസിയിൽ മുന്നോട്ടുപോകാൻ കഴികയില്ല എന്നതുകൊണ്ടുമല്ല ഞാൻ ഈ രംഗത്തേക്ക് വരുവാൻ തീരുമാനിച്ചത് . ഒരു സാധാരണ കർതൃശുശ്രൂഷകനായി മൂന്നരപ്പതിറ്റാണ്ട് ഐപിസിയിൽ തന്നെ തുടർച്ചയായി കർത്തൃവേലചെയ്തുകൊണ്ടിരിക്കുന്നു . നിലവിൽ ജനറൽ കൗൺസിലംഗമായി തുടരുന്നു . കുമ്പനാട് കൺവൻഷൻ സമയത്താണ് നമുക്ക് ഒന്നിച്ചുകാണാനുള്ള സന്ദർഭം ഉള്ളത് . തുടർച്ചയായി കുമ്പനാട് കൺവെൻഷൻറെ ഭക്ഷണ കൺവീനറായി പ്രവർത്തിച്ചതിനാൽ പലരേയും നേരിട്ടറിയുവാൻ ഇടയായിട്ടുണ്ട്

കേരളാസംസ്ഥാനത്തുള്ള ശുശ്രൂഷകന്മാരിൽ വലിയപങ്കും കഷ്ടപ്പാടുകൾ സഹിച്ചും വളരെ ബുദ്ധിമുട്ടിയും കർത്തൃസേവചെയ്യുന്നവരാണന്നറിയാം . കാരണം പാഴ്‌സനേജിലെ ബുദ്ധിമുട്ടുകളും ഇല്ലായ്മകളും സഭാതലത്തിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന തിക്താനുഭവങ്ങളും നേരിട്ടറിഞ്ഞവർക്കുമാത്രമേ മറ്റുള്ളവരുടെ വേദനയും കഷ്ടപ്പാടും എന്തെന്ന് മനസിലാക്കാൻ കഴികയുള്ളു . മെഗാചർച്ച് എന്ന സ്വപ്നം കണ്ടു സഭ സ്ഥാപിക്കുകയും അടിസ്ഥാനദൈവവചനപഠനം പോലുമില്ലാത്ത ചിലർ സഭകൾ സ്ഥാപിക്കുകയും മറ്റുള്ള സഭകളിൽ നിന്നും വിശ്വാസികളെ മോഷ്ടിച്ച് അവരുടെ കണ്ണുനീരും കൊണ്ട് സഭ നടത്തുകയും പത്തും പതിനഞ്ചും സഹയോഗികളെയും ഉണ്ടാക്കി നേതാവുകളിക്കുന്നവർക്കു കണ്ണുനീർ തൂകി ദൈവവേല ചെയ്യുന്നവരുടെ മനസ്സറിയുകയില്ല . സുവിശേഷവേലയുടെ കൈപ്പു അറിയണമെങ്കിൽ ഭാര്യയും മക്കളുമായി പാഴ്‌സനേജിൽ നിന്നും പാഴ്‌സനേജിലേക്കു യാത്രയാകുകയും ലഗേജുകൾ അഴിച്ചു  വയ്ക്കുന്നതിന് മുമ്പ് മൂന്നു വർഷത്തിലൊരിക്കലുള്ള ട്രാൻസ്ഫർ മുഖാന്തിരമുള്ള നൊമ്പരവും മനസിലാക്കുന്ന അവസ്ഥയുള്ള നേതാക്കന്മാർ സഭയുടെ അമരത്തുവരണം . നമ്മുടെയിടയിൽ അതില്ലാത്തതിനാൽ ഈവക ക്ലേശം അനുഭവിക്കുന്നവരുടെ വേദന ഇക്കൂട്ടർക്കറിയില്ല . പ്രസവിച്ചവൾക്കു മാത്രമേ പ്രസവവേദന എന്തെന്നറിയൂ എന്ന പ്രായമുള്ളവരുടെ വാക്കുകൾ ഇവിടെ അർത്ഥമുള്ളതാണ് .

സഭാതലത്തിലൂടെ സാധാരണദൈവദാസന്മാർ അനുഭവിക്കുന്ന വേദന അറിഞ്ഞിട്ടില്ലാത്തവരായ സമ്പന്നരാണ് എക്കാലവും സഭയുടെ അമരത്തു പണവും സ്വാധീനവും കൊണ്ട് ചില അനുയായികളെ മുന്നിൽ നിർത്തി പണം കൊടുപ്പിച്ചു അധികാരം പിടിച്ചെടുത്തു ശുശ്രൂഷകന്മാരെ ഭരിച്ചത് . സ്ഥലം മാറ്റത്തിൽ ചിറ്റമ്മനയം കാണിക്കുകയും പണവും സ്വാധീനവും ഉള്ളവന് ഒരു ഫോൺ വിളിയിൽ കാര്യങ്ങൾ ചെയ്തുകൊടുക്കുമ്പോൾ ഒന്നുമില്ലാത്തവനെ പലവട്ടം കുമ്പനാട് ഓഫീസിൽ കയറ്റിയിറക്കി കണ്ണുനീർ വാർത്തുപോകേണ്ട സ്ഥിതിയാണ് വരുത്തിയിട്ടുള്ളത് . ഓഫീസിലും പരിസരത്തും ഈ ശുശ്രൂഷകനാരുടെ കണ്ണുനീർ വീണത് സാക്ഷ്യത്തിനായി എഴുന്നേൽക്കുന്ന സമയമാണിത് . ഇനിയും ഈ ഭരണമേധാവിത്വം ഈ രീതിയിൽ തുടരണമോ ? പലവട്ടം പല പദവികളിൽ മാറിമാറി വന്നവരാണ് ഇനിയും അത് തുടരാൻ വന്നിട്ടുള്ളതു . അവരുടെ ഇടയിൽ സാധാരണ ശുശ്രൂഷകന്മാരുടെ വേദന അറിയുന്നവനായിട്ടാണ് ഞാൻ നിൽക്കുന്നത്

നിങ്ങളുടെ നന്മക്കായി നാം ആഗ്രഹിക്കുന്ന ഒരു ശുഭ ഭാവി ലഭ്യമാക്കുന്നതിന് ഞാൻ പ്രതിജ്ഞാ ബദ്ധമാണെന്നു ഉറപ്പുതരുന്നു . ശുശ്രൂഷകന്മാർക്കു അർഹിക്കുന്ന പരിഗണന ലഭ്യമാക്കണം . അതിനു സാധാരണക്കാരനായ  ഒരാൾ സഭയുടെ നേതൃത്വത്തിൽ വരേണ്ടത് ആവശ്യമാണ് . സഭയെ നന്നായി നയിക്കാനുള്ള നിയോഗവും അനുഭവസമ്പത്തുമായാണ് ധൈര്യത്തോടുകൂടി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഞാൻ വന്നിട്ടുള്ളതു . നിങ്ങളുടെ സഹായം കൂടി ലഭിച്ചാൽ നമുക്ക് ഒരു ശുഭ ഭാവി പ്രതീക്ഷിക്കാം . ഒരു ഊണിനു ജേഷ്ഠാവകാശം വിറ്റതുപോലെ പാനലുകാരൻ വച്ചുനീട്ടുന്ന അഞ്ഞൂറ് രൂപയ്ക്കോ അവർ വിളിച്ചു തരുന്ന വാഹനത്തിലിരുന്നതുകൊണ്ടോ അതിൻറെ  പ്രത്യുപകാരമായി അവർക്കു വോട്ടുകൊടുത്തതുകൊണ്ടോ സഭ നന്നായി പോകുമെന്ന് കരുതരുത് . ഇവിടെ വിവേകമുള്ളവരാകുക . എനിക്ക് തരാൻ പണമില്ല , നിങ്ങളുടെ വീടുകളിൽ വരാൻ തക്ക സാമ്പത്തികവുമില്ല .നാളിതുവരെ നിങ്ങളുടെ വീടുകളിൽ വരാത്ത ഞാൻ വോട്ടുചോദിക്കാൻ വന്നാൽ അത് ദൈവീക നീതിയല്ല . ആയതിനാലാണ് വരാത്തത്. നിങ്ങളെ നേരിൽകണ്ട് വോട്ടു ചോദിക്കണം എന്ന ആഗ്രഹം എനിക്കുണ്ട് . പക്ഷെ കഴിയുന്നില്ല . നിങ്ങൾ എൻറെ അഭ്യർത്ഥന അംഗീകരിക്കും എന്ന ചിന്ത എനിക്കുണ്ട് . നിങ്ങളുടെ വോട്ടുകൾ എനിക്കുനൽകി  നാം വിജയിക്കുവാൻ ഇടയാകട്ടെ എൻറെ  വിജയം നിങ്ങളുടെ വിജയമാണ്

ദൈവവചനത്തിൽ ഒരു ഭാഗം ഇങ്ങനെ പറയുന്നു  ബോവസിൻറെ  വയലിൽ വന്ന രൂത്തിനോടുള്ള ബന്ധത്തിൽ പറഞ്ഞത് .” അന്യജാതിക്കാരത്തിയായ ഇവൾ നമ്മുടെ വയലിൽ കാലാ പെറുക്കുവാൻ വന്നിരിക്കയാണ് , അവളെ ഉപദ്രവിക്കരുത് , അവളോട് കരുണതോന്നണം. അവൾ നമ്മുടെ വയലിൽ നിന്നും പെറുക്കിക്കൊള്ളട്ടെ , കറ്റകളുടെ ഇടയിൽ നിന്നും അവൾക്കു നിങ്ങൾ വലിച്ചിട്ടുകൊടുക്കണം .അങ്ങനെ അവർ ചെയ്‌തു . അങ്ങനെ അവൾക്കു ലഭിച്ചത് മെതിച്ചപ്പോൾ കൊയ്ത്തുകാർക്കു ലഭിച്ചതിലും അധികം പതം  അവൾക്കു ലഭിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്നിങ്ങളെ ഏവരെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ .നമുക്ക് ഒട്ടുമിച്ചു കകർത്താവിൻറെ വയലിൽ അദ്ധ്വാനിക്കാം .

നിങ്ങളുടെ സകലവിധസഹകരങ്ങളും പ്രതീക്ഷിച്ചുകൊണ്ട്

കർതൃശുശ്രൂഷയിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ കെ സുദർശനൻ പിള്ള

ഫോൺ 9447359133

Comments are closed.