പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

യുവജനസംഘടന പ്രളയ ദുരിതാശ്വാസതുക നൊട്ടിനു വോട്ടാകുന്നു ! പ്രളയക്കാർക്ക് പണമില്ല

ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ കേരളം കണ്ട വലിയ പ്രളയദുരന്തത്തിൻറെ പേരിൽ സഭാജങ്ങൾ വിതരണം ചെയ്യാൻ യുവജനസംഘടനയെ ഏല്പിച്ചപണം വൻ തോതിൽ ഇലക്ഷനിൽ വോട്ടു ലഭിക്കാൻ വേണ്ടി വിതരണം ചെയ്യുന്നു . ആത്മീയമില്ലാത്തവരുടെ ആത്മീയമുന്നേറ്റകഴകം ഇങ്ങനെ പണം അനാവശ്യ ഇടത്തേക്ക് വിതരണം ചെയ്‌തതിൻറെ  വസ്തുതകൾ നിരവധിയാണ് . തന്നിഷ്ടം ചെയ്യുന്ന സഭാ നേതൃത്വത്തെ ഭയന്നാണ് വിദേശസഭകൾ അടക്കം പലരും യുവജനസംഘടനയിലൂടെ പണം വിതരണം ചെയ്യാൻ ആഗ്രഹിച്ചത് . എന്നാൽ പിതൃസംഘടനകളെ പിന്നിലാക്കിക്കൊണ്ടുള്ള അഴിമതികളാണ് യുവജനസംഘടനക്കാർ ചെയ്യുന്നത് . ഹൈറേഞ്ചിലും കട്ടപ്പനയിലും ഇടുക്കിയിലും വിതരണം ചെയ്ത തുകകൾ അർഹരായവർക്കല്ല എന്ന പരാതി ഉയരുകയാണ് . കാരണം യുവജനസംഘടനയിൽ അംഗമല്ലാത്ത ഒരാൾ പറഞ്ഞതനുസരിച്ചാണ് ഏകദേശം അഞ്ചരലക്ഷം രൂപ കൊടുത്തതെന്നും നോട്ടിന് പകരം വോട്ട് എന്ന മാറ്റക്കച്ചവടമാണ് അവിടെ നടത്തിയത് എന്നും ആക്ഷേപമുണ്ട് . പ്രളയക്കാർ ഇന്നും നക്ഷത്രമെണ്ണുന്ന അവസ്ഥയാണ് ഉള്ളത്   . തൃശൂർ ജില്ലയിലെ ആറു സെൻററിലും ഇത് തന്നെയാണ് ആവർത്തിക്കപ്പെട്ടത്  . യുവജനസംഘടനയുടെ കൗൺസിലിൻറെ അനുമതിയില്ലാതെ തന്നിഷ്ടപ്രകാരം വോട്ടിനു നോട്ടു എന്ന കച്ചവടമാണ് നടത്തിയത് . നാളിതുവരെ നടന്നിട്ടില്ലാത്ത അഴിമതിയാണ് ഇപ്പോൾ നടക്കുന്നത് . ജനങ്ങൾ കൊടുക്കുന്ന പണം അർഹരായവരുടെ കൈകളിൽ എത്തിക്കാതെ തങ്ങൾക്കു വേണ്ടി നിൽക്കുന്നവരെന്നു പറയുന്ന പാനലുകാർക്കു വേണ്ടിയാണ് ഈ അഴിമതി നടത്തുന്നത് . അതിൻറെ പ്രധാന തെളിവുകൾ പ്രബോധനത്തിന് ലഭിച്ചു കഴിഞ്ഞു .യുവജനസംഘടനയിൽ തെരഞ്ഞെടുക്കപ്പെടാത്ത ചിലരാണ് ഇപ്പോൾ ഭരണം നടത്തുന്നത് . യുവജന സംഘടനക്കാർ വെറും നോക്കുകുത്തികളായി നിൽക്കുന്ന അവസ്ഥയാണുള്ളത് . വിദേശത്തുള്ള വിശ്വാസികൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം സഭാരാഷ്ട്രീയം കളിച്ചു അധികാരത്തിലെത്താൻ ശ്രമിക്കുന്ന ചിലർക്കുള്ള വോട്ടു ചെലവുകൾക്കായി കിംഗ് മേക്കറുമാർ ഉപയോഗിക്കുന്നത് .ബീഹാർ രാഷ്ട്രീയത്തിൽ പോലും കാണാൻ കഴികയില്ല . ഈസ്റ്റേൺ റീജിയൻ ഇതുമനസിലാക്കു അവർ പ്രളയത്തിനുവേണ്ടി ശേഖരിച്ച പണം അതിൻറെ പ്രസിഡണ്ടുതന്നെ നേരിട്ടെത്തി വിതരണം ചെയ്തത് അഴിമതികൾ നടക്കാൻ സാധ്യതയുള്ളത് മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് . ഇപ്പോൾ മിഡ്‌വെസ്റ്റ് റീജിയൻ സമാഹരിച്ച തുകയും പ്രളയത്തിൻറെ പേരിൽ വോട്ടിനു നോട്ടു എന്ന തന്ത്രത്തിൽ ആക്കാൻ കിണഞ്ഞു ശ്രമിക്കയാണ് ചെയ്യുന്നത് . അതിനു ഈ റീജിയനും പച്ചക്കൊടി കാണിച്ചിട്ടില്ല . തങ്ങളുടെ പണം രാഷ്ട്രീയം കളിക്കുന്നവരുടെ പദവി ഉറപ്പിക്കാനുള്ളതല്ല എന്നതാണ് അവരുടെ നിലപാട് , കുളിര്‌സഹിച്ചുകിടക്കുന്നവൻറെ പുതപ്പടിച്ചുമാറ്റി കോട്ടിട്ട് നിൽക്കുന്നവനെ ഔതപ്പിക്കുന്ന പ്രക്രീയയാണ് ആത്മീയമുന്നേറ്റകഴകം എന്നപേരിൽ ചെയ്തു ദൈവസഭയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്

ഏദനിൽ വന്നു സാത്താൻ ഉപായത്താൽ ഹവ്വയെ ചതിച്ചതുപോലെയാണ് ഇന്ന് പാഴ്‌സനേജുകളിൽ ഈ പാനലുകാർ കറങ്ങി നടന്നു വ്യാജം പറഞ്ഞും അന്യോന്യം ചെളിവാരിയെറിഞ്ഞും വോട്ടു തെണ്ടുന്നത് . നാളിതുവരെ പാഴ്‌സനേജിൽ താമസിക്കുന്നവരുടെ ക്ഷേമം കണ്ടാൽ ചോദിക്കാത്തവരാണ് ഇന്ന് മുതലക്കണ്ണീർ ഒഴുക്കി എത്തുന്നത് എന്നോർക്കണം . ഇങ്ങനെയുള്ളവരെ ജനം വെറുക്കണം . അവരുടെ വാക്കുകളിൽ വിശ്വസിക്കുകയോ ചെയ്യരുത് . ഇവർ നീതിയും വിശുദ്ധിയും സത്യസന്ധതയും ഇല്ലാത്തവരാണന്നു ഇവരുടെ പ്രവൃത്തി വെളിപ്പെടുത്തുന്നു. ആകയാൽ ദൈവജനം ജാഗരൂപരായിരിക്കുക

Comments are closed.