പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പാസ്റ്റർ സാംജോർജ്ജ് ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും ! പ്രഖ്യാപനം നടത്തി

ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാംജോർജ്ജു ജനറൽ സെക്രട്ടറിസ്ഥാനത്തേക്കു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു . കഴിഞ്ഞദിവസം വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത് . അദ്ദേഹം ജനറൽ സെക്രട്ടറി ആയിരുന്ന കാലയളവിൽ സഭാ കൗൺസിലും ഓഫീസിലും കുറ്റമറ്റനിലയിലാണ് കാര്യങ്ങൾ നയിച്ചത് . ഓഫീസ് കാര്യക്ഷമമാക്കി . ആർക്കും കയറിയിറങ്ങാവുന്ന ഒരിടമാക്കി ഓഫീസ് തീർക്കാതെ അടുക്കും ചിട്ടയിലും മാതൃകാപരമായിത്തന്നെ കാര്യങ്ങൾ നിർവ്വഹിക്കുകയും ചെയ്ത അനുഭവം ഓഫീസ് സന്ദർശിച്ചവർ കണ്ടിട്ടുള്ളതാണ് . ഒരു വേലയും ഒരാവശ്യവും ഇല്ലാത്തവർ വന്നിരിക്കുന്ന കാത്തിരിപ്പു കേന്ദ്രങ്ങളെപ്പോലെ ഓഫീസ് ആക്കിയിരുന്നില്ല . ആർക്കും അവരുടെ പരാതികളും ആവശ്യങ്ങളും പേഴ്‌സണലായി പറയാനുള്ള അവസരമായിരുന്നു ജനറൽ കൗൺസിൽ ഓഫീസ് . ഒരാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അനുവാദം കൂടാതെ ആരെയും അകത്തേക്ക് ലയരാണ് അദ്ദേഹം അനുവദിച്ചിരുന്നില്ല . എന്നാൽ ആർക്കും അദ്ദേഹത്തെ കാണാൻ അവസരം കൊടുത്തിരുന്നു . ആവശ്യക്കാരുടെ ആവശ്യങ്ങളിൽ മറ്റുള്ളവരെക്കാൾ അധികം ചാരിറ്റി പ്രവർത്തനം അർഹതയുടെ മാനദണ്ഡത്തിൽ അദ്ദേഹത്തിൻറെ  സ്വന്തം പണം അദ്ദേഹം വിതരണം ചെയ്യുവാൻ ഓഫീസ് സ്റ്റാഫുകളെ ഏൽപ്പിച്ചിരുന്നു . സുവിശേഷപ്രവർത്തനങ്ങൾക്കു കൈതുറന്നു സഹായിച്ചിരുന്നു. തിരക്കുള്ള ശുശ്രൂഷകൾ ഉണ്ടായിരുന്നിട്ടും യാതൊരു പ്രതിഫലവും ആരിൽനിന്നും സ്വീകരിക്കാതെ ശുശ്രൂഷകളിൽ സാമ്പത്തികബുദ്ധിമുട്ടനുഭവിച്ചു ക്രമീകരിക്കുന്ന പ്രോഗ്രാം ആണന്നു മനസിലാക്കി സാമ്പത്തികസഹായം ചെയ്യുന്നതിൽ അദ്ദേഹം മുന്നിലായിരുന്നു . വലങ്കൈ ചെയ്തത് ഇടംകൈ അറിയാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല . ഇന്നത്തെ ചില നേതാക്കൾ ചെയ്യുന്നതുപോലെ കൊടുത്തിട്ടു വിളിച്ചുപറയുന്ന സ്വഭാവം ഇല്ലാത്ത നേതൃത്വമാണ് പാസ്റ്റർ സാംജോർജ്ജു ചെയ്തിട്ടുള്ളത് . തികച്ചും സഭാസ്നേഹിയായി അദ്ദേഹം പ്രവർത്തിച്ച മികവുമായാണ് അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിക്കുന്നത്. പറഞ്ഞ വാക്കുകൾ  അവസരത്തിനൊത്ത് മാറ്റിപറയാത്ത ആത്മീകൻ . ദ്രവ്യാഗ്രഹത്തിൻറെ ഉപായമില്ലാത്ത മനുഷ്യസ്നേഹി , ഇതൊക്കെയാണ് പാസ്റ്റർ സാംജോർജ്ജിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്  .കർണാടകത്തിലും മറ്റിടങ്ങളിലെ സുവിശേഷപ്രവർത്തനങ്ങളിലും ആയി സ്വന്തം വരുമാനത്തിലെ മുഖ്യപങ്കും ദൈവനാമമഹത്വത്തിനായി ചിലവഴിച്ചുകൊണ്ടിരിക്കയാണ്   അതൊന്നും ആരോടും പിരിച്ചെടുത്തതല്ല . ഊതിവീർപ്പിച്ച കണക്കുമില്ല

അടുത്തുവരുന്നതെരഞ്ഞെടുപ്പിൽ ജനറൽ കൗൺസിളിലേക്കു മത്സരിക്കുന്നവർ ധാരാളമുണ്ട് . പാസ്റ്റർ സാം ജോർജ്ജിനും എതിരാളികൾ കണ്ടേക്കാം . മത്സരിക്കുന്നവർ എല്ലാം വളരെ പണം മുടക്കാതെ മത്സരരംഗത്ത് പിടിച്ചു നിൽക്കാൻ കഴികയില്ല , ദൈവം പറഞ്ഞിട്ടോ പ്രവാചകന്മാർ പറഞ്ഞിട്ടോ മൺമറഞ്ഞുപോയ മുൻഗാമികൾ ദർശനത്തിൽ വന്നുപറഞ്ഞിട്ടോ അല്ല പാസ്റ്റർ സാംജോർജ്ജു മത്സരരംഗത്ത് വന്നത് . മറിച്ചു സഭയെ ആത്മീകമായും സാമ്പത്തികമായും നേരോടും കപടമില്ലാതെയും ഡിസിപ്ലീനായി നയിക്കുവാനും വേണ്ടി മാത്രമാണ് ജനമുന്നിൽ എത്തുന്നത് . അദ്ദേഹം ജോലിചെയ്തും  വളരെ ബുദ്ധിമുട്ടുസഹിച്ചും മിച്ചം പിടിച്ച പണമാണ് ഇലക്ഷനും മറ്റും ചിലവാക്കുന്നത് . തനിക്കുള്ളതെല്ലാം ദൈവവേലക്കുവേണ്ടി വിനയോഗിക്കാൻ സമർപ്പിതനാണ് പാസ്റ്റർ സാം ജോർജ്ജ് . അല്ലാതെ സുവിശേഷവേലയുടെ ആവശ്യത്തിലേക്കു ആരെങ്കിലും കൊടുത്ത ലക്ഷങ്ങളല്ല അദ്ദേഹം ചിലവാക്കുന്നത് . ഇന്ന് മത്സരരംഗത്ത് വരുന്നവരിൽ എത്രപേരാണ് തങ്ങളുടെ രക്തം  വിയർപ്പാക്കി ഉണ്ടാക്കിയ പണം ഈ വിധത്തിൽ ചിലവഴിക്കുന്നത് . ആരെങ്കിലും ഒക്കെ വിവിധ കാര്യങ്ങൾക്കായി സുവിശേഷവേലയുടെ ആവശ്യങ്ങൾക്കായി ഏൽപ്പിച്ച പണം വകമാറ്റി ഇലക്ഷനിൽ വാരിയെറിയുന്നവർ ഓർക്കണം . ഈ പണം ന്യായവിധിയുടെ പണമാണ് ( ഇത് പ്രബോധനത്തിൻറെ  വാക്കുകളാണ് )അതിനു കണക്കു പറയണം . എന്നാൽ ദൈവത്തിൻറെ  സഭയെ നയിക്കുന്നതിന് നീതിയുള്ളവർ പോലും ഇന്ന് പണം വാരിയെറിയേണ്ട അവസ്ഥയാണ് . അത് സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ള പണമാകട്ടെ . സുവിശേഷവേലയുടെ മറവിൽ കിട്ടിയ പണം അധികാരത്തിനുവേണ്ടി വലിച്ചെറിയുന്നവർക്കു അയ്യോ കഷ്ടം . അതിനു കണക്കു കൊടുക്കേണ്ടതാണ് വരും എന്നറിയണം . ഏതായാലും പാസ്റ്റർ സാൻജോർജ്ജിൻറെ പിന്തുണ വർദ്ധിക്കുകയാണ്

Comments are closed.