പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി കേരളാസംസ്ഥാന ജനറൽ ബോഡിയും തെരഞ്ഞെടുപ്പും ഏപ്രിൽ 30 ന്

ഐപിസി കേരളാസംസ്ഥാന ജനറൽ ബോഡിയും 2019 -2022 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും നടത്താൻ ഫെബ്രു. 12 നുകൂടിയ കൗൺസിലിൽ തീരുമാനമായി . ഭരണഘടന ലംഘിച്ചുള്ള ഒരു തെരഞ്ഞെടുപ്പിനുകൂടി ഐപിസി വീണ്ടും സാക്ഷ്യം വഹിക്കാൻ പോകുകയാണ് . ഭരണഘടനയുടെ ആർട്ടിക്കിൾ XI വകുപ്പ്  I,II ൽ പറഞ്ഞിരിക്കുന്നതിൻറെ  നഗ്നമായ ലംഘനമാണ് വീണ്ടും നടത്താൻ പോകുന്നത് . ജനറൽ കൗൺസിലിലേക്കുള്ള അംഗങ്ങളെയും സ്റ്റേറ്റ് ഭാരവാഹികളെയും അതായത് പ്രസിഡണ്ട് മുതൽ ട്രഷറർ വരെയുള്ള ഭാരവാഹികളെ ജനറൽ ബോഡിയിൽ തന്നെ തെരഞ്ഞെടുക്കണമെന്നും തെരഞ്ഞെടുപ്പിൻറെ സൗകര്യാർത്ഥം സ്റ്റേറ്റ് /റീജിയൻ കൗൺസിലിലേക്കുള്ള അംഗങ്ങളെ നിയോജകമണ്ഡലത്തിലൂടെ തെരഞ്ഞെടുക്കാമെന്നും പറഞ്ഞിരിക്കുന്നു. ഓരോ ജില്ലയെ നിയോജകമണ്ഡലം ആക്കി ക്വോട്ട നിശ്ചയിക്കാൻ ഭരണഘടന പറയുന്നില്ല . സ്റ്റേറ്റ് / റീജിയൻ കൗൺസിലിലേക്കു എത്ര അംഗങ്ങളെ വേണമെന്ന് അതാതു കൗൺസിലിൽ എടുക്കുന്ന തീരുമാനമനുസരിച്ചുള്ള മുഴുവൻ അംഗങ്ങൾക്കും സ്റ്റേറ്റ് / റീജിയണിലെ മുഴുവൻ അംഗങ്ങൾക്കും വോട്ടുചെയ്യുവാൻ ഉള്ള അവകാശമാണ് ഭരണഘടന പറഞ്ഞിട്ടുള്ളത് . അത് മനഃപൂർവ്വം ലംഘിച്ചാണ് ഇപ്പോൾ തെരഞ്ഞെടുപ്പുനടത്താൻ  പോകുന്നത് . ഉത്തരഭാരതത്തിലെ ഗ്രാമങ്ങളിൽ അവിടെ വേണ്ടത്ര അറിവും വിദ്യാഭ്യാസവും വായിച്ചാൽ ഒന്നും മനസിലാക്കാനുള്ള കഴിവും ഇല്ലാത്ത  ചിലർ എടുക്കുന്ന തീരുമാനമാണ് അവിടെ നടക്കുന്നത് . അതുപോലെ തന്നെയാണ് ഐപിസിയിൽ ഭരണഘടന വ്യക്തമായി പറഞ്ഞിട്ടുള്ളത് മനസിലാക്കാൻ സാമാന്യബുദ്ധിയില്ലാത്ത തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് . ഇനിയും കോടതിയിൽ കയറിയിറങ്ങാനും ഭരണക്കാർക്കു ഭരണത്തിൽ തുടരാനും ഉള്ള അടവാണോ ഈ ഭരണഘടനാലംഘനം വഴിയുള്ള ഈ തീരുമാനമെന്ന് ആരറിഞ്ഞു

മാർക്കറ്റിൽ സാധനങ്ങളുടെ വില കുത്തനെ കൂട്ടിയതുപോലെയാണ് തെരഞ്ഞെടുപ്പ് ഫീസും കൂട്ടിയത് നിലവിലെ തീരുമാനമനുസരിച്ചുള്ള  തുകയും പഴയ തുക  ബ്രാക്കറ്റിലുംകാണാം .  സ്റ്റേറ്റ് വഹാരവാഹികൾ 20,000 (15,000 ) സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ 7000 (5000 ),ജനറൽ കൗൺസിൽ അംഗങ്ങൾ 9000 (7000 ) . കഴിഞ്ഞ ടേമിലെ കമ്മീഷൻ തുടരും എന്നാണറിവ് .ഇലക്ഷൻ തീരുമാനമായതോടുകൂടി പാനലുകൾ ശക്തിപ്രാപിച്ചു . പ്രാർത്ഥനയുടെ പേരിലാണ് പാനൽ യോഗങ്ങൾ വിളിക്കുന്നത് . ഇതെല്ലാം കണ്ടു സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നുണ്ടാകും . പാസ്റ്ററെ തല്ലി കണ്ണിൻറെ കാഴ്ചകളഞ്ഞവനും ഗുണ്ടകളും വരെ പാനലിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇവരെ ഒക്കെ എഴുന്നെള്ളിച്ചു നടക്കുന്ന നേതാക്കളും അണികളും ജയിച്ചാൽ ഐപിസിയുടെ ഗതികേട് ചിന്തിക്കുന്നത് നന്നായിരിക്കും . ഈ മുൾപ്പടർപ്പു പാനലുകൾ അണിനിരക്കുമ്പോൾതന്നെ പാനൽ രഹിതരായി പ്രധാനസ്ഥാനങ്ങളിലേക്കു സഭയുടെ പുരോഗതിക്കുവേണ്ടിപ്രവർത്തിക്കാൻ തീരുമാനിച്ച വ്യക്തികളും രംഗത്തുണ്ട്, അവർക്കാണ് സഭാസ്നേഹികളുടെ വോട്ടുകൾ നൽകേണ്ടത് . അല്ലാതെ  അന്യായ കൂട്ടുകെട്ടുകൾ ഉണ്ടാക്കി ആത്മീയതയുടെ മുഖം മൂടികൾ അണിഞ്ഞു നടക്കുന്നവരുടെ തനി സ്വരൂപം തുറന്നു കാണിക്കുന്ന അവസരം കൂടിയാകണം ഈ തെരഞ്ഞെടുപ്പ് . പണത്തിനുവേണ്ടിയും ഒരു നേരത്തെ ഊണിനുവേണ്ടിയും അഞ്ഞൂറ് രൂപയ്ക്കുവേണ്ടിയും ഒരു വോട്ടെങ്കിലും പാഴാക്കിയാൽ നശിക്കുന്നത് സഭയാണ് . പിന്നീട് അതിൻറെ ദുരന്തം കണ്ടിട്ട് തേങ്ങിയിട്ടു കാര്യമില്ല . വോട്ടറന്മാർ ചിന്തിക്കേണ്ട സമയമാണിത് . ഇതുവരെ നയിച്ചവരും ഭരണത്തിൽ മുമ്പ് ഒരുപ്രാവശ്യമെങ്കിലും ഇരുന്നവരും എന്താണ് ചെയ്തതെന്ന് ചിന്തിക്കുക ! ഇനി ഒരബദ്ധം പട്ടരുത് . ദൈവത്തിൻറെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിനു ഏൽപ്പിക്കരുത്

Comments are closed.