പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

കുമ്പനാട് ഹെബ്രോൻപുരത്തെ മാലിന്യപ്രശ്നം രമ്യമായി പരിഹരിക്കാൻ നീക്കം

കുമ്പനാട് കൺവൻഷനോടനുബന്ധിച്ചു ഹെബ്രോൻ പുറത്തുള്ള സമീപവാസികളുടെ കിണറുകളിൽ മാലിന്യം നിറയുന്നു എന്ന പരാതിയിയുടെ അടിസ്ഥാനത്തിൽ കോടതിയിൽ കേസുകൾ നിലവിലുണ്ടെങ്കിലും കോയിപ്രം ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത അദാലത്തിൽ സഭയുടെ പ്രതിനിധികളായി പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ ,ഐപിസി പൊലൂഷൻ ആൻഡ് ഹെൽത്ത് ചെയർമാൻ പാസ്റ്റർ കെ സുദർശനൻ പിള്ള ,കേരളാ സംസ്ഥാന ട്രഷറർ ബ്രദർ ജോയി താനുവേലിൽ എന്നിവർ ഹാജരായി . പരാതിക്കാരുടെ ഭാഗത്തുനിന്നും മൂന്നുപേരും ഹാജരായി. പത്തനം തിട്ട ജില്ലാ പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥയും പഞ്ചായത്തു അധികൃതരും വാർഡുമെമ്പർ സഹിതം സന്നിഹിതരായിരുന്നു . പരാതിക്കാരുടെ അടിയന്തരാവശ്യങ്ങളും പ്രശ്നപരിഹാരവും അവർ വെളിപ്പെടുത്തി . 2014 ലെ സർക്കാർ നിർദ്ദേശങ്ങൾ അവർ പങ്കുവച്ചു . എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ അടിയന്തിര ഇടപെടീൽ ആവശ്യമായതുകൊണ്ടു പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ടു പോകാൻ പഞ്ചായത്തധികൃതർ നിർദ്ദേശിച്ചു  . കഴിഞ്ഞ വർഷം വരെ ഭക്ഷണക്രമീകരണങ്ങളുടെ സ്ഥലത്തുനിന്നും മാലിന്യം കിണറുകളിൽ എത്തിയിരുന്നതായും എന്നാൽ ഈ വർഷം അങ്ങനെ ഒരു പരാതി റിപ്പോർട്ട് ചെയ്തില്ലായെന്നും കിണറുകളിൽ ആ വിധത്തിൽ മാലിന്യം എത്തിയില്ലായെന്നും പൊലൂഷൻ ബോർഡ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി.

ഭക്ഷണശാലയുടെ ചുമതലയുള്ള പാസ്റ്റർ കെ സുദർശനൻ പിള്ളയുടെ ക്രമീകൃതമായ സജ്ജീകരണങ്ങളാണ് ഇതിനു വഴിത്തിരിവായതെന്നും പരാതിക്കാരുൾപ്പടെ സർക്കാർ ഉദ്യോഗസ്ഥരും സമ്മതിച്ചു . എന്നാൽ സീവേജ് സ്ഥിതിചെയ്യുന്നയിടത്തുനിന്നും കിണറുകളിൽ മാലിന്യം എത്തിയെന്ന് സമീപവാസിയുടെ പരാതിയിന്മേൽ കിണറുകളിലെ മാലിന്യം ഉണ്ടോ എന്നറിയാൻ ജനുവരി ആദ്യ ആഴ്ചമുതൽ പൊലൂഷൻ കൺട്രോൾ ബോർഡ് പരിശോധനനടത്തിയെന്നും പ്രസ്തുത പരാതിക്കാരിയുടെ കിണറ്റിൽ മാലിന്യത്തിൻറെ അളവ് കൂടുതലാണെന്നും എന്നാൽ മറ്റു കിണറുകളിൽ അത്ര വ്യാപകമല്ലെന്നും റിപ്പോർട്ട് പറഞ്ഞു .

ഇവയെല്ലാം കണക്കിലെടുത്തു ഒരാളുടെയെങ്കിലും കിണറിൽ ഐപിസി ആസ്ഥാനത്തുനിന്നും മാലിന്യം വന്നിട്ടുണ്ടെങ്കിൽ അതിനു ശാശ്വത പരിഹാരം ചെയ്യുവാൻ ഞങ്ങൾ തയ്യാറാണെന്നും സഭയുടെ വക്താക്കൾ സംയുക്തമായി പ്രസ്താവിച്ചു. സീവേജ് പ്ലാന്റിനുവേണ്ടി വിവാദമായ പാഴ്ചിലവുണ്ടാക്കി 63 ലക്ഷം രൂപ ചിവഴിച്ചു എടുത്ത കുഴികൾ നികത്തുകയും ( അത് ഇപ്പോൾ ഉപയോഗിക്കുന്നതല്ല ) അതിനു മണ്ണിട്ട് നികത്താൻ പരാതിക്കാരിയുടെ കൈവശവസ്തുവിൽക്കൂടി ജെസിബിയും അനുബന്ധ വാഹനങ്ങളും ഉപയോഗിക്കുന്നതിനും അവർ സമ്മതിച്ചു . മാത്രമല്ല ഇവർക്ക് താൽക്കാലികമായി സഭയുടെ ഭാഗത്തുനിന്നും കുടിവെള്ളം കൊടുക്കുവാനും തീരുമാനിച്ചു . ഇവരുടെ കിണറുകൾ പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശുചീകരിച്ചു കൊടുക്കുന്നതിനും തീരുമാനമായി . സീവേജിൻറെ പ്രശ്നങ്ങൾ പരിഹരിച്ചു നാട്ടുകാരുടെ സാന്നിധ്യത്തിലും സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിലും പൊലൂഷൻ കൺട്രോൾ ബോർഡ് പരിശോധനനടത്തുകയും അവരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചു യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യപ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം നടത്തുവാൻ ഐപിസി തയ്യാറാണെന്നും പാസ്റ്റർ കെ സുദർശനൻ പിള്ള പ്രസ്താവിക്കുകയും മറ്റു രണ്ടു സഭാ പ്രധാനികളായ പാസ്റ്റർ ജേക്കബ് ജോണും ബ്രദർ ജോയി താനുവേലിയും സമ്മതം അറിയിക്കുകയും ചെയ്തു . ഇത് പരാതിക്കാർ സമ്മതിക്കുകയും സന്തോഷത്തോടുകൂടി പിരിയുകയും ചെയ്തു.

ബ്രദർ എൻ സി ബാബു കൺവൻഷനിൽ രാത്രിയോഗത്തിൽ സമീപവാസിയായ സ്ത്രീയെ ഇസബെലിൻറെ ആത്മാവുള്ള സ്ത്രീ എന്ന സംബോധനയും മറ്റുമാണ് പരാതിയുടെ ആക്കം കൂട്ടാനിടയായതും എന്നറിയുന്നു . കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മാലിന്യപ്രശ്നത്തിൽ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത് . ചാനലുകളിലും സോഷ്യൽ മീഡിയയിലും വരുന്ന വാർത്തകളിൽ ചില ഐപിസി അംഗങ്ങൾ അനാവശ്യമായി പ്രതികരിക്കുകയും ലൈവ് ഇറക്കി ആളുകളിക്കാൻ ശ്രമിക്കുകയും ചെയ്തതും ഐപിസി അനുവദിച്ചിട്ടോ ഇവരാരും ഐപിസിയുടെ വക്ത്താക്കൾ അല്ലെന്നും അത് മുഖവിലക്കെടുത്തു സഭയ്‌ക്കെതിരെ നിൽക്കുന്നത് ശരിയല്ലെന്നും പ്രസ്താവിച്ചു. സഭയുടെ ചുമതലപ്പെട്ടവർ പുറത്തിറക്കുന്ന വാർത്താക്കുറിപ്പുകൾ മാത്രമാണ് സഭയുടെ ശബ്ദമെന്നും പാസ്റ്റർ പിള്ള അറിയിച്ചു .ദൈവം അനുവദിച്ചാൽ ഐപിസിയുടെ അടുത്ത ജനറൽ കൺവൻഷനിൽ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണം ഉറപ്പാക്കുന്ന നിലയിൽ കാര്യങ്ങൾ നീക്കാനാണ് ഐപിസിയുടെ തീരുമാനമെന്നും പാസ്റ്റർ പിള്ള പ്രസ്താവിച്ചു. അതിനൊന്നും പരാതിക്കാർ എതിരല്ലെന്നും കൺവൻഷൻ സമീപവാസികളുടെ കൺവൻഷൻ കൂടി ആയിരുന്നെന്നും എന്നാൽ അടുത്തിടെ പ്രോപ്പർട്ടി മാനേജർ എന്ന വ്യക്തിയാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നതുമാണ് ഇവർ വാദിക്കുന്നത് . ഇങ്ങനെ നാട്ടുകാരുടെ ശത്രുത പിടിച്ചുവാങ്ങുന്ന വ്യക്തികളെ ഒഴിവാക്കിയാണ് പ്രശ്‌നപരിഹാരത്തിന് തുനിയുന്നതെന്ന ഉറപ്പും അവർക്കു നൽകി . ശാശ്വത പരിഹാരത്തിനായി പാസ്റ്റർ കെ സുദർശനൻ പിള്ള , പാസ്റ്റർ ടി ജെ എബ്രഹാം ( കോഴഞ്ചേരി മോനച്ചൻ) , ഡോ . ജോൺ  ജോസഫ് , ബ്രദർ ജോയി താനുവേലിൽ , ബ്രദർ ജേക്കബ് തോമസ് (ഷാജി ),ബ്രദർ കുര്യൻ ജോസഫ് ,ബ്രദർ റ്റിറ്റി പത്തനാപുരം (സിവിൽ എൻജിനീയർ )എന്നിവർ ഉൾപ്പെട്ട ഒരു സമതി അനുവദിച്ചു തരാൻ ജനറൽ ഭാരവാഹികളോട് ആവശ്യപ്പെടാൻ താത്പര്യപ്പെടുന്നു . നമുക്ക് ഒരു സമാധാന ശ്രമവും ശാശ്വത മാലിന്യപ്രശ്നപരിഹാരവുമാണ് ആവശ്യം ,

Comments are closed.