പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

കുമ്പനാട് കൺവൻഷൻ ”മത്സരക്കാർ ”തങ്ങളെത്തന്നെ ഉയർത്തും

ദൈവവചനത്തിൽ ഒരു ഭാഗം ഇങ്ങനെ പറയുന്നു ”മത്സരക്കാർ തങ്ങളെത്തന്നെ ഉയർത്തരുതേ” . നമ്മുടെ കൺവൻഷനിൽ ആളുകൾ തെരഞ്ഞുപിടിച്ചു സ്നേഹത്തോടുകൂടി ഇടപെടാൻ വരും . നമ്മൾ പലപ്പോഴും കാണാത്ത സൗഹൃദം നാല് വർഷം കൂടുമ്പോൾ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉള്ളതുപോലെ ഐപിസിയിൽ മൂന്നുവർഷം കൂടുമ്പോൾ നടക്കുന്ന ഇലക്ഷൻ ഉള്ളതുകൊണ്ട് മത്സരക്കാർ അമിതസ്നേഹവും കെട്ടിപ്പിടുത്തം ,ചുംബനം ,കുശലം പറച്ചിൽ , സ്നേഹാന്വേഷണം , മക്കളുടെ കാര്യം ചോദിക്കൽ , ഇപ്പോൾ എവിടെയാണ് ശുശ്രൂഷിക്കുന്നതു തുടങ്ങി നാളിതുവരെ ചോദിക്കാത്ത ചോദ്യവുമായി വോട്ടുറപ്പാക്കാൻ മത്സരക്കാർ എത്തും . ചിലർ രണ്ടുകയ്യും നിങ്ങളുടെ കയ്യിലേക്ക് ചേർത്തു പിടിച്ചു വിടാതെ പിടിച്ചുകൊണ്ടിരിക്കും . മുഖത്തു പുഞ്ചിരിയും ( ഉള്ളിൽ കാണില്ല )നിറഞ്ഞപ്രത്യാശയും ഒക്കെ മുഖത്തു കാണും . ചിലരെങ്കിലും പോക്കറ്റിനു ഖനം കൂട്ടും . ഇതിരിക്കട്ടെ ഒരു ചെറിയ കൂട്ടായ്മ . അങ്ങനെ ന്യായവിധിയുടെ അംശം തരാനും നോക്കും . സ്തോത്രത്തോടുകൂടെ അനുഭവിച്ചാൽ ഒന്നും വർജ്ജിക്കേണ്ടതില്ല . തരുന്നത് വ്യാജ നോട്ടുകൾ ആണോ എന്നുറപ്പുവരുത്തണം എന്നുമാത്രം . കാരണം വിശ്വസിക്കാൻ പറ്റില്ലേ ! അതാ കാര്യം . തരുന്നത് വാങ്ങണം . കാരണം പിന്നീട് കിട്ടുകയില്ല . ഇനി ഇവരെ കാണണം എങ്കിൽ മൂന്നു വര്ഷം കഴിയണം . അന്ന് ആരൊക്കെ കാണും എന്നെങ്ങനെ അറിയാം . പക്ഷെ വോട്ടിനു നോട്ടു വാങ്ങരുത് അത് ദൈവകോപത്തിനിടവരുത്തും എന്നതിന് സംശയമില്ല.

നിങ്ങളെ സമീപിക്കുന്നവരോട് നിങ്ങളും സ്ഥാനാർത്ഥി ആണന്നു തിരിച്ചടിച്ചാൽ മതി. അവർ കൂടുതൽ ശല്യം ചെയ്യില്ല .ദൈവം ആലോചന തന്നതുകൊണ്ടു നിൽക്കാൻ തീരുമാനിച്ചു എന്ന് അവർ പറഞ്ഞാൽ ഒറ്റ മറുപടി മാത്രമേ പറയാവൂ. അങ്ങാണെങ്കിൽ ഇവിടെ നിന്നോ ഞങ്ങൾക്ക് വേറെ പണിയുണ്ടെന്നു തിരിച്ചടിച്ചാൽ മതി . ഈ സഭാ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കരുത് . ചിരിച്ചുകൊണ്ട് വരുന്ന സ്ഥാനാർത്ഥിയോട് ചോദിക്കുക ! ഇപ്പോൾ ചിരിക്കാൻ അറിയാം അല്ലെ . ഇവരെ വെറുതെ വിട്ടയക്കരുത്. ഇത്രയും നല്ല ഒരവസരം ഇനി കിട്ടുകയില്ല . ഈ കസേരപ്രേമികളെ ശരിക്കും ലജ്ജിപ്പിച്ചു വിടുക. ഇവരൊക്കെ ലജ്ജയായതിൽ മാനം തോന്നുന്നവരാണ്. ഏതു ഉന്നത നേതാവായാലും ബഹുമാനത്തിനും പുകഴ്ചക്കും അർഹനാണെന്നു തോന്നിയാലും പറയാനുള്ളത് പറഞ്ഞെ വിടാവൂ. കാരണം ആത്മീയ സമ്മേളനത്തിൽ വോട്ടു ചോദിക്കാനുള്ള സ്ഥലമായി ഉപയോഗിക്കുന്ന അവസരവാദികളെ ദൈവജനം കണ്ടില്ലെന്നു നടിക്കരുത്. ഇവരോട് ഈ വിധത്തിൽ എതിർക്കുന്നതുകൊണ്ടു ദൈവകോപം ഒന്നും തലയിൽ വരുകയില്ല. കൺവൻഷൻ സ്ഥലവും പരിസരവും അനാത്മീയനും കസേരകളിക്കാരനും പദവി മോഹക്കാരനും വിഹരിക്കാനുള്ള സ്ഥലമാക്കി മാറ്റാൻ അവസരം കൊടുക്കരുത്. യേശു ആലയത്തിൽ വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിയ സംഭവം ഓർമ്മയില്ലേ . ദൈവസന്നിധിയെ കള്ളന്മാരുടെ ഗുഹ ആക്കാൻ ഇടയാകരുത് . വോട്ടു തേടിക്കൊടുക്കുന്ന ബ്രോക്കറുമാരും കറങ്ങി നടക്കും.  അവരോടും ദൈവജനവും പണക്കൊതിയില്ലാത്തവരായി  ദൈവം വേർതിരിച്ച ശുശ്രൂഷകന്മാരും അകലം പാലിക്കുക.ആരൊക്കെ ജയിച്ചാലും ജയിപ്പിച്ചാലും കുമരന് കുമ്പിളിൽ തന്നെ കഞ്ഞിഎന്ന പഴമൊഴിയെ നടക്കൂ.  സഹിച്ചു മടുത്തു എന്ന കാര്യം മറക്കരുത്

Comments are closed.