പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

സഭാ തെരഞ്ഞെടുപ്പും തന്ത്രങ്ങളും! സൂക്ഷിക്കുക നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്

തന്ത്രം പഠിച്ചവൻ മന്ത്രിയും മന്ത്രം പഠിച്ചവൻ തന്ത്രിയും എന്ന നിലപാടായിരുന്നു സമൂഹത്തിലുണ്ടായിരുന്നത് . എന്നാൽ ഇവിടെ അതിനെയെല്ലാം കാറ്റിൽപറത്തി ദൈവദൂതൻ ഊതണം കാഹളം കേൾക്കണം പറക്കണം എന്ന താൽപ്പര്യത്തിലായിരുന്ന പെന്തകൊസ്തിലെ മേൽകയ്യുള്ളവർ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് തന്ത്രിയെക്കാളും മന്ത്രിയെക്കാളും ഒരു പടി മുന്നിലാണെന്ന് തന്നെ പറയാം. തന്ത്രിക്കു തൻറെ  ജോലി ചെയ്യണമെങ്കിൽ മന്ത്രം പഠിക്കണം മാത്രമല്ല അവരുടെ നിയമപ്രകാരം വൃത  ശുദ്ധി  വരുത്തണം. ശബരിമലയിൽ സ്ത്രീപ്രവേശന വിളംബരം സർക്കാർ കോടതിമുഖാന്തിരം നേടിയെടുത്തുവെങ്കിലും മത വിശ്വാസത്തിൻറെ  ക്രമത്തിലും താന്ത്രിക വിധി പ്രകാരവും പതിനെട്ടാം പടി  ചവുട്ടി കയറി അയ്യപ്പ ദർശനം നടത്തിയ സ്ത്രീകൾ മുഖാന്തിരം  പുണ്യാഹം തളിച്ചു ശുദ്ധി വരുത്തിയെങ്കിലും തന്ത്രി എത്രമാത്രം വൃതശുദ്ധിയോടായിരിക്കണം പ്രധാനസ്ഥലത്തു നിലകൊള്ളുന്നത് . അവരൊക്കെ ക്ഷേത്രാചാരപ്രകാരം നിലകൊള്ളുന്നവരാണ്. തെരഞ്ഞെടുപ്പിലൂടെയും വോട്ടെടുപ്പിലൂടെയും അല്ല അവരെല്ലാം അവുടെയെത്തിയത്. അവരെ ചീട്ടിട്ടെടുക്കുകയായിരുന്നു. ഒന്നിലധികം പേരുടെ പേരുകൾ വരുമ്പോഴാണല്ലോ ചീട്ടിട്ടടുക്കുന്നതു . ഒരാൾക്ക് ചീട്ടു വീഴുകയും മറ്റുള്ളവർ ഉപേക്ഷിക്കപ്പെടുകയും ചെയ്യ്യുമ്പോൾ ഉപേക്ഷിക്കപ്പെട്ടവർ അഥവാ പരാജയപ്പെട്ടവർ കോടതിയെ സമീപിക്കുകയോ വാർത്താസമ്മേളനം വിളിച്ചുകൂട്ടി ദേവസ്വം ബോർഡിനെതിരെ കേസുകൾ കൊടുത്ത ചരിത്രവും നിലവിലില്ല. ശബരിമല ഒരു ആത്മീയ സ്ഥലമായാണ് ഹൈന്ദവർ കാണുന്നത് . എന്നാൽ അതിൻറെ  പേരിൽ കേസില്ല കോടതി വ്യവഹാരമില്ല. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുമാത്രമാണ് കോടതിയിൽ  വിഷയം വന്നത് . പെംന്തക്കോസ്തുകാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്നും കോടതിയിൽ  തീർപ്പാകാത്ത കേസുകൾ നിലനിൽക്കുന്നുണ്ട്

ക്ളോസറ്റ്‌ ജോൺസൺ എന്നറിയപ്പെടുന്ന ഭക്ത ശ്രീ ഹനുമാൻ രാജ്യത്തിൻറെ  ഐപിസിയുടെ പഞ്ചായത്തു മെമ്പർ ആയപ്പോൾ അത് നേടിക്കൊടുത്ത ആളിനെതിരെ കള്ളക്കേസുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് ഇൻസ്പെക്റ്റർ ക്ളോസറ്റിനോട് ഇങ്ങനെയാണ് ചോദിച്ചത് നാണമില്ലേ തനിക്കു പാസ്റ്റർ ആണന്നു പറഞ്ഞു നടക്കാൻ. ഒരു പാസ്റ്റർക്കെതിരെ കേസുമായി വന്നിരിക്കുന്നു. അതും സംശയത്തിൻറെ  ആനുകൂല്യത്തിൽ തെളിയിയ്ക്കാൻ കഴിയാത്ത വ്യാജവുമായി . നിന്നെയൊക്കെ എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയാം . മേലിൽ ഇത്തരം കള്ളക്കഥകളുമായി ഞങ്ങളുടെ വിലപ്പെട്ട സമയം കളയാൻ വന്നേക്കരുതെന്ന ശകാരത്തോടുകൂടിയാണ് എഴുതി വപ്പിച്ചിട്ട് വിട്ടത് . അതിൻറെ  രോഷം തീർക്കാൻ ഈ ഹനുമാൻ രാജ്യ സേവക്കാരൻ പോലീസ് സ്റ്റേഷന് വെളിയിൽ നിന്ന നിരപരാധിയായ പാസ്റ്ററുടെ ഫോട്ടോ മറഞ്ഞു നിന്നെടുത്തു   വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു . ആ പാസ്റ്റർ പോലീസ്  കസ്റ്റഡിയിലാണെന്നുവ്യാജപ്രചരണം നടത്തി.  എന്നിട്ടു പോലീസ് സ്റ്റേഷൻറെ  വെളിയിൽ നിന്ന ഫോട്ടോയും എടുത്തു വാട്സാപ്പിലൂടെ ആഘോഷിച്ചു. വ്യാഴവും വെള്ളിയും തമ്മിൽ തിരിച്ചറിയാത്ത ചിലർ വിശ്വസിച്ചു പോലീസ് കസ്റ്റഡിയിൽ തന്നെയാണ് ഈ പാസ്റ്റർ എന്ന്  . ഇതാണ് കള്ളന്മാരുടെ ആത്മീയത . ഇത് ഒരു ഉദാഹരണം മാത്രം.

ക്ളോസറ്റ്‌ ജോണ്സനെപ്പോലുള്ളവരാണ് വോട്ടു ബ്രോക്കരന്മാരായി സഭയിലെ ചിലരെ ആക്കിവയ്ക്കുവാൻ നടക്കുന്നത്. കാരണം ഇയാളെപ്പോലുള്ളവർക്കു നല്ല പരിചയമാണ് . ഡൽഹിയിലെ എൻജിനീയറിങ് ജെ കോളജിൽ അഡ്മിഷൻ വാങ്ങിക്കൊടുത്തു ഉപജീവനം കഴിക്കുകയായിരുന്നു കുറെ നാളുകൾ . കൊട്ടാരക്കരക്കു സമീപമുള്ള സഭയിൽ തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ പിന്നെ സഭാതലത്തിൽ നിന്നും ദലാൾ  പണിക്കിറങ്ങിയ ഇവനെപ്പോലുള്ളവർ ഈ പണിക്കു യോജിച്ചതാണ് .ഒരു  കിട്ടാതായപ്പോൾ പ്രവചനം തൊഴിലാക്കി. പിന്നീട് അതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ ദലാൽ ആയി . ഈ സ്ഥാപനത്തിൻറെ  പേരിൽ പാട്ടുപുസ്തകം ഇറക്കി പരസ്യത്തിന് അവരുടെ പക്കൽ നിന്നും പണവും വാങ്ങി അവർ സൗജന്യ വിതരണത്തിനു ഏൽപ്പിച്ച പാട്ടുപുസ്തകം പോലും ഇയാൾ വിറ്റു കാശാക്കി . ഇപ്പോൾ ശ്രീലങ്കയുടെ പേരിൽ പരസ്യ പിരിവിനും ഇറങ്ങിയിരിക്കയാണ്. ഇവരൊക്കെയാണ് ഇന്നത്തെ വോട്ടു ബ്രോക്കരന്മാർ. ഇവർ ആർക്കു വേണ്ടി ജനത്തെ സമീപിക്കുന്നുവോ അവരുടെ കയ്യിൽ നിന്നും പണം വാങ്ങി സേവനത്തിനു ഇറങ്ങിയിരിക്കയാണ്. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ജനങ്ങൾ അറിയണം. ഈ നിലയിലുള്ള ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പാരപണിതു പാനലുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണ് . ഇലക്ഷൻ കഴിയുമ്പോൾ തിരികെ ആത്മീക വേഷമണിയും . പിന്നീട് എന്തൊരു വിശുദ്ധി ആയിരിക്കും പ്രഖ്യാപിക്കുക. തട്ടുപൊളിപ്പൻ പ്രസംഗവും തീയിറക്കുന്ന ശുശ്രൂഷയും ഒക്കെ നടക്കും. ഇവർക്കൊന്നും ഇവർ ചെയ്യുന്നത് എന്തെന്നറിയില്ല. യേശു ക്രൂശിൽ കിടന്നു പറഞ്ഞ മൊഴികൾ ഇവരോടുള്ള ബന്ധത്തിൽ കൂടി ആയായിരിക്കും എന്നുവേണം കരുതാൻ” ഇവർ ചെയ്യൂന്നതെന്തെന്നറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ”

തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങാതെ മറ്റുള്ള ദലാൾമാരെ കളത്തിലിറക്കി സർവ്വേയെടുപ്പാണ് ചിലർ ചെയ്യുന്നത് . ഇലക്ഷൻ വരുമ്പോൾ ഏതു വൃത്തികെട്ടവനോടും ഇവർ ചങ്ങാത്തം ഉണ്ടാക്കും കാരണം മലിനതയിൽ കിടക്കുന്നവരോട് വോട്ടുചോദിക്കാൻ മലിനപ്പെട്ടവരെ വേണമല്ലോ അയക്കാൻ . പ്രാക്കളോടു വോട്ടു ചോദിക്കാൻ കാക്കയെ വിട്ടാൽ  പറ്റില്ലല്ലോ കാക്കക്കു കാക്കയും പ്രാവിന് പ്രാവും തന്നെ വേണം . പാമ്പുകളോട് വോട്ടുചോദിക്കാൻ പാമ്പാട്ടിയെ വിട്ടാൽ  പറ്റില്ല പാമ്പ് തന്നെ പോകണം . തേനീച്ചയോടു വോട്ടു ചോദിക്കാൻ തേനീച്ച തന്നെ പോകണം . അല്ലാതെ വൃത്തികേടിൽ ഇരുന്നു രോഗം, പരത്തുന്ന മണികണ്ഠൻ ഈച്ച പോയാൽ പറ്റില്ല അതാതു വർഗ്ഗത്തെ തന്നെ വിടണം . അതുകൊണ്ടാണ് ഇന്ന് മാൽസാരിക്കാൻ നിൽക്കുന്നവർ സകല കൊള്ളരുതാത്തവരായ ആളുകളെ കൂടെ കൂട്ടി നിർത്തി പണം കൊടുത്ത് നിയോഗിച്ചു വിടുന്നത് . ദൈവം തെരഞ്ഞെടുക്കാൻ നിൽക്കുന്നവനെ വഷളന്മാർ ഇറങ്ങി വോട്ടുകൊണ്ടുവന്നു വിജയക്കുപ്പായം ഇടേണ്ട ആവാശ്യമില്ല. ദൈവം നൽകിയ പണം ദൈവനാമം മഹത്വത്തിന് വേണ്ടി ഉപയോഗിക്കണം. കസേര ഉറപ്പാക്കാൻ വേണ്ടി ആകരുത്. സ്വർഗ്ഗത്തിൽ കർത്താവിനോടൊപ്പം ഇരിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെയുള്ള വഷളന്മാരുടെ കൂടെ കൂടി ആത്മീയതയും നിത്യതയും കളയാൻ നിൽക്കുകയില്ല. അങ്ങനെ സംഭവിച്ചാൽ ഇവരൊക്കെ വീണുപോയവരുടെ കൂട്ടത്തിൽ തന്നെ ആയിരിക്കുമെന്നതിനു സംശയമില്ല

തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ഉപയോഗിക്കുന്നവർ സാത്താൻറെ  ഏജൻറുകളാണമു. ആത്മീയരുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കാൻ സാത്താൻ അതിനകത്തുള്ളവരെയാണ് നിയോഗിക്കുന്നത് വേദപുസ്തകത്തിൽ പേരുപറയപ്പെട്ടവർ ഒരു കാലയളവിൽ ദൈവത്തിനുവേണ്ടി നിന്നവരാണ് . പിന്നീട് ലോക സ്നേഹവും പണവുമൊക്കെ നോക്കി ഇറങ്ങിപ്പോയി. പുതിയ നിയമത്തിൽ തന്നെ അനേകരെ കാണാം .യേശുവിനോടൊപ്പം യാത്ര ചെയ്ത യൂദായെക്കാൾ മുന്നമേ മനസ്സുകൊണ്ടും പ്രവർത്തി കൊണ്ടും യേശുവിനെ തള്ളിപ്പറഞ്ഞവൻ പത്രോസ് ആയിരുന്നു. യേശു അവനെ നോക്കി പോ സാത്താനെ എന്ന് വിളിച്ചില്ലേ   അതിന്  ശേഷമല്ലേ യൂദാ ഒറ്റുകൊടുക്കുന്നതു. ദേമാസ് ഈ ലോകത്തെ സ്നേഹിച്ചു പോയില്ലേ . ചെമ്പു പണിക്കാരനായ അലക്‌സന്ദർ തുടങ്ങി ഒട്ടനവധിപ്പേർ ഈ നിലയിൽ മാറിയവരല്ലേ. യേശുവിക്കോടൊപ്പം വന്നവരിൽ പലരുംപോകയിൽ നിങ്ങൾക്കും പോകാൻ മനസുണ്ടോ എന്നല്ലേ ചോദിച്ചത്. ഈ കാലഘട്ടത്തിൽ പുസ്തകത്തിൽ പേര് ചേർക്കാൻ പറ്റിയ അവസ്ഥയാണുള്ളതെങ്കിൽ ഇന്ന് കാണുന്ന എത്രയെത്ര പേരുടെ പേരുകൾ എഴുതുമായിരുന്നു. ഫോണിൽ കൂടെ കരാർ ഉറപ്പിക്കുന്നവരും വീട്ടിലും ഹോട്ടകളിലും രഹസ്യ ഇടങ്ങളിലും ആളിനെ വരുത്തി പണം കൊടുത്ത് കരാർ ഉറപ്പിക്കുന്നവരും ഓർത്തുകൊള്ളുക അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവനെ വെട്ടിച്ചു ഒന്നും ചെയ്യാൻ കഴികയില്ല. അവനെ മറച്ചു ചെയ്യാൻ നിങ്ങൾക്ക്  കഴിയുമോ? മൂന്നു വർഷത്തേക്കുള്ള കസേര പണം കൊടുത്തും പാരപണിതും നിങ്ങൾ കരസ്ഥമാക്കിയാൽ പിന്നീടും നിങ്ങളുടെ മരണം വരെ അത് തുടരേണ്ട? ദൈവം അതിനു കൂട്ട് നിൽക്കുമോ? ചിന്തിക്കുക .ചില സ്ഥാപനങ്ങളിൽ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്. നിങ്ങൾ ക്യാമറാ  നിരീക്ഷണത്തിലാണ് . അതുപോലെ ദൈവത്തിൻറെ  നിരീക്ഷണത്തിലാണ് നിങ്ങൾ എന്നറിയുക

Comments are closed.