പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

കുമ്പനാട് കൺവൻഷൻ ഭക്ഷണചുമതല പാസ്റ്റർ കെ സുദർശനൻ പിള്ളക്ക്

ഐപിസി കുമ്പനാട് ജനറൽ കൺവൻഷനിൽ ഭക്ഷണചുമതല പാസ്റ്റർ കെ സുദർശനൻ പിള്ളക്ക് . ജനറൽ എക്സിക്യൂട്ടിവിനോട് ചേർന്നാണ് ഈ ചുമതല ഏൽപ്പിക്കപ്പെട്ടതു . കൺവെൻഷൻറെ വിവിധ തിരക്കുകൾ എക്സിക്യൂട്ടീവിനുള്ളതിനാൽ ഭക്ഷണ ചുമതല ഏറ്റെടുത്തു നടത്തുന്നതിനും പരിപൂർണ്ണ ഉത്തരവാദിത്തത്തിൽ ശ്രദ്ധ ചെലുത്തുവാനും കഴിയാത്തതിനാലാണ് പാസ്റ്റർ പിള്ളയുടെ അനുഭവപരിചയം ഈ ചുമതലയിൽ മുൻ വർഷങ്ങളിൽ വിജയകരമായതിനാൽ കൗൺസിൽ ഈ വർഷവും പാസ്റ്റർ പിള്ളയ്ക്ക് ഈ ചുമതല ഏൽപ്പിക്കപ്പെട്ടതു . ആദ്യം സസ്യാഹാരം കൊടുക്കണമെന്നായിരുന്നു തീരുമാനം എങ്കിലും അത് മാറ്റി മുൻ വർഷങ്ങളിലെപ്പോലെ നോൺ വെജിറ്റേറിയൻ ഭക്ഷണവും കൊടുക്കുവാൻ താൽപര്യപ്പെടുന്നതായി പാസ്റ്റർ പിള്ള അറിയിച്ചു . ഫണ്ട് ലഭ്യമാകുന്ന മുറക്ക്  ക്രമീകരണം വിശാലമാക്കും  . ഭക്ഷണശാലയിലേക്കു പ്രവേശിക്കുന്നത് കൂപ്പൺ സമ്പ്രദായത്തിലൂടെ മാത്രം നിയന്ത്രിക്കും . കൂപ്പൺ ഇല്ലാതെ ആരെയും ഭക്ഷണശാലയിലേക്കു പ്രവേശനം  ഉണ്ടായിരിക്കുന്നതല്ല .

ഭക്ഷണത്തിനു ആവശ്യമുള്ള കാർഷിക ഉൽപ്പന്നങ്ങൾ മറ്റു സ്റ്റേഷനറി സാധനങ്ങൾ പച്ചക്കറികൾ, നാളികേരം എന്നിവ സംഭാവന ചെയ്യാനും അവസരമുണ്ട് . ഒരു നേരത്തെ ഭക്ഷണം മുതൽ ഒരുദിവസമോ . ഒന്നിലധികം ദിവസത്തെയോ കൺവൻഷൻ ദിവസങ്ങളിലെ മുഴുവൻ ഭക്ഷണമോ സഭകൾക്കോ സംഘടനകൾക്കോ വ്യക്തികൾക്കോ സംഭാവന ചെയ്യാവുന്നതാണ് . അങ്ങനെ താല്പര്യമുള്ളവർ ഐപിസി ജനറൽ കൗൺസിൽ ഓഫീസുമായോ ഭക്ഷണചുമതലയുള്ള കൺവീനർ പാസ്റ്റർ കെ സുദർശനൻ പിള്ളയുമായോ ബന്ധപ്പെടാവുന്നതാണ് . എല്ലാ സംഭവനകൾക്കും ഓഫീസിൽ നിന്നും കൃത്യമായ രസീതുകൾ ലഭിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണ് . ഐപിസി ജനറൽ കൗൺസിലിൻറെ  നേരിട്ടുള്ള ഉത്തരവാദിത്തത്തിൽ ഭക്ഷണം പാകം ചെയ്തു വിതരണം  നടത്തുന്ന ഈ ഉദ്യമത്തിൽ ഏവരുടെയും സഹായസഹകരണങ്ങൾ ഐപിസി ഓഫീസിലേക്ക് നൽകുവാനും അഭ്യർത്ഥിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കെ സുദർശനൻ പിള്ള . ഫോൺ 9447359133

Comments are closed.