പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പാസ്റ്റർ എം സി ചാക്കോ(അബുദാബി ) നിത്യതയിൽ

ഐപിസി അബുദാബി സഭയുടെ സ്ഥാപകനും ഐപിസി യു എ ഇ റീജിയൻ സ്ഥാപക പ്രസിഡണ്ടും ആപ്കോൺ സഭകളുടെ കൂട്ടായ്മയുടെ സ്ഥാപകനുമായ പാസ്റ്റർ എം സി ചാക്കോ കർത്തൃസന്നിധിയിൽ പ്രവേശിച്ചു . ജോലിയോടുള്ള ബന്ധത്തിൽ അബുദാബിയിൽ എത്തിയ പാസ്റ്റർ എം സി ചാക്കോ ആത്മീയപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു . അപ്രകാരം സ്ഥാപിതമായ പ്രവർത്തനങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. തൻറെ  ഔദ്യോഗിക ജീവിതത്തിനുശേഷവും ഐപിസിയുടെ ശുശ്രൂഷകനായി അബുദാബിയിൽ പ്രവർത്തിച്ചുവന്നു . അതിനുശേഷം നാട്ടിൽ തിരിച്ചെത്തുകയും തൃശൂരിൽ ഐപിസിയുടെ സെൻറർ ശുശ്രൂഷകനായി ചുമതലയേൽപ്പിക്കുകയും ചില നാളുകൾക്കുശേഷം അത് വിടുകയും തിരുവല്ലയിൽ സ്ഥിരതാമസമാക്കി വിശ്രമജീവിതം നയിക്കുകയുമായിരുന്നു.പോലീസ് ചാക്കോ എന്നപേരിൽ ഐപിസിയിലും വിദേശത്തും അദ്ദേഹം അറിയപ്പെട്ടിരുന്നു .ശാരീരിക അസ്വസ്ഥതയിൽ ചില ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Comments are closed.