പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസിയിൽ വീണ്ടും കേസ് ,പാസ്റ്റർ കെ കെ ചെറിയാനെതിരെ സെൻറർ ട്രഷറർ കേസ് ഫയൽ ചെയ്തു

ഐപിസിയിൽ വീണ്ടും കേസ് കോടതിയിൽ . പാസ്റ്റർ കെ കെ ചെറിയാൻ ഒന്നാം പ്രതിയായും പാസ്റ്റർ ജേക്കബ് ജോൺ ,പാസ്റ്റർ കെ സി തോമസ് ,പാസ്റ്റർ ഷിബു നെടുവേലിൽ രണ്ടും മൂന്നും നാലും പ്രതികളാക്കി കോടതിയിൽ കേസ് നിലവിൽ . സെൻറർ ട്രഷറർ ആണ് വാദി . ഈ മാസം 26 നു കോടതിയിൽ ഹാജരാകാൻ അയച്ച സമൻസ് ഇവർ കൈപ്പറ്റിയതായി അറിവ് ലഭിച്ചു. കേസിനാസ്പദമായ വിഷയം അറിയാൻ കഴിഞ്ഞത് , റാന്നി സെൻറർ അക്കൗണ്ടിൽ നിന്നും പാസ്റ്റർ കെ കെ ചെറിയാൻറെ ചികിത്സയ്ക്കായി പണം അദ്ദേഹം ആവശ്യപ്പെട്ടെന്നും അത് നൽകാൻ കഴികയില്ലെന്നു ട്രഷറർ പറഞ്ഞതിന് അദ്ദേഹത്തെ അവഹേളിച്ചു പരുഷമായ ഭാഷയിൽ പാസ്റ്റർ കെ കേര ചെറിയാൻ പ്രതികരിച്ചതാണ് വിഷയമെന്നും അറിയുന്നു . ഇതിൻറെ  പൂർണ്ണ നിജസ്ഥിതി അറിവായിട്ടില്ല . ഏതായാലും കോടതിയിൽ നിന്നും നാലുപേരെ പ്രതിസ്ഥാനത്തു കണ്ടു ലഭിച്ച പടരാതിയുടെ അടിസ്ഥാനത്തിൽ സമൻസ് അയച്ചിട്ടുണ്ടെന്നാണ് അറിവ് . റാന്നി സെൻററിൽ  പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകളായി . എന്നാൽ ശാരീരിക അസ്വസ്ഥനായി ശസ്ത്രക്രീയക്ക് വിധേയനായി ആയിരിക്കുന്ന പാസ്റ്റർ ചെറിയാനെതിരെ കൊടുത്ത കേസിനു എന്തായിരിക്കും മുന്നോട്ടുള്ള പോക്കെന്നറിയാൻ വിശ്വാസി സമൂഹം ആശങ്കയോട് കാത്തിരിക്കയാണ് .

പാസ്റ്റർ കെ ചെറിയാനെതിരെ സ്റ്റേറ്റ് കൗൺസിലിൽ കൊടുത്ത പരാതിക്കു തീരുമാനം കൈക്കൊള്ളാൻ കാലതാമസം വരുത്തിയതിനാലാണ് വാദിഭാഗംകോടതിയെ സമീപിവാതെന്നാണറിവ്  ഭരണത്തലത്തിലുള്ളവരുടെ വികലതകളാണ് ഐപിസിയിൽ കേസ് എന്ന ശക്തികൾ രൂപപ്പെടാൻ ഇടയാക്കുന്നത് . ഇലക്ഷൻ അടുത്തുവരുന്ന സാഹചര്യത്തിൽ ഇനിയും കേസുകൾ കൂടാനും മനപ്പൂർവ്വം കേസുകൾ കൊടുപ്പിക്കാനും ചില തല്പര കക്ഷികൾ ശ്രമിക്കുമെന്നും പൊതുജനം മനസിലാക്കണം . ഐപിസി ഇലക്ഷനെതിരെയും കേസുകൊടുത്തു ഭരണകാലാവധി നീട്ടിയെടുക്കാൻ നിലവിലെ ഭരണത്തിലുള്ളവർ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്

Comments are closed.