പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി ജനറൽ ഇലക്ഷൻ പാസ്റ്റർ ജേക്കബ് ജോൺ മത്സരിക്കില്ല

2019 ൽ നടക്കാനിരിക്കുന്ന ഐപിസി ജനറൽ ഇലക്ഷനിൽ നിലവിലെ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ മത്സരിക്കില്ല . ചില നാളുകളായി അദ്ദേഹം മനസ്സിൽ ചിന്തിക്കാത്തതായ വ്യാജങ്ങളാണ് അദ്ദേഹത്തിൻറെ പേരിൽ പുറംലോകം അറിഞ്ഞത് . അദ്ദേഹം ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പാസ്റ്റർ കെ ഇ എബ്രഹാം (ഉണ്ണൂണ്ണി സാർ )ദർശനത്തിൽ വെളിപ്പെട്ടു പറഞ്ഞുവെന്നുമൊക്കെയാണ് പ്രചരിച്ചത്.  രസികനായ ചിലരുടെ മാധ്യമതമാശ ആയിരുന്നുവെന്നും ഇങ്ങനെ ഒരു കാര്യം അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ലെന്നും അറിയുന്നു. എന്തുകേട്ടാലും ഒന്നിനും പ്രതികരിക്കാത്ത അദ്ദേഹത്തെ പൊതുജനമധ്യത്തിൽ ഹാസ്യമാക്കാനുള്ള ചിലരുടെ നീക്കമാണിതിന് പിന്നിലെന്നും അറിയുന്നു. ഏതായാലും അദ്ദേഹം മത്സരരംഗത്തില്ലായെന്നു പ്രബോധനത്തിന് അറിവുലഭിച്ചു. കഴിഞ്ഞ വർഷത്തെ ജനറൽ കൺവൻഷനിൽ അദ്ദേഹം പരസ്യമായി പറഞ്ഞതാണ് രണ്ടു ടേമിൽ സഭയെ നയിക്കാൻ ദൈവജനം അദ്ദേഹത്തെ തെരഞ്ഞെടുത്തുവെന്നും അതിൽ പരിപൂർണ്ണ സംതൃപ്തനാണെന്നും ഇനിയുള്ള കാലം സുവിശേഷം അറിയിച്ചും പ്രാർത്ഥനയിലും ഉപവാസത്തിലും കഴിയുകയും ഉത്തരഭാരതത്തിലെ പ്രവർത്തനങ്ങളോട് സഹകരിച്ചുപോകാനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു . അതിൽ അണുവിടമാറ്റമില്ലായെന്നു അദ്ദേഹം പറയുന്നു . 95 മാതു കൺവൻഷൻ വളരെ ഭംഗിയായി നടത്തി അദ്ദേഹത്തിന് സഭയുടെ ഉന്നതാധികാര സമിതിയുടെ അമരത്തുനിന്നും വിടവാങ്ങണമെന്നും പറയുന്നു. അതിനു ദൈവജനത്തിൻറെ സഹായസഹകരങ്ങങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു

അടുത്തു നടക്കാൻ പോകുന്ന ജനറൽ ഇലക്ഷനിൽ മത്സരം ഒഴിവാക്കണം എന്നാണു പ്രബോധനത്തിന് പറയാനുള്ളത് . സഭയെ ദിശാബോധത്തോടും ആത്മീകമായും നയിക്കാൻ നമുക്ക് നേതാക്കൾ വേണം . അവർ തമ്മിൽ പോരടിച്ചു ജയിച്ചു ഒരാൾ മറ്റൊരാളെ തോൽപ്പിച്ചും സഭയിൽ ഭരണത്തിൽ എത്തുന്നത് ശരിയല്ല. ദൈവം തോൽപിക്കാത്തവരെ വോട്ടിലൂടെയും പണത്തിൻറെ  മറവിലും തോൽപ്പിച്ചിട്ട് ജയിച്ചയാൾ ആത്മീകം കെട്ടിയാടി നടക്കുന്നതിൽ അർത്ഥമില്ല . ദൈവത്തിനു അത് ഹിതവുമല്ല . അത് ദൈവസഭയ്ക്കു യോജിച്ചതുമല്ല

ഇന്നത്തെ സാഹചര്യത്തിൽ ഐപിസിയെ നയിക്കാൻ പാസ്റ്റർ കെ സി ജോൺ , പാസ്റ്റർ വത്സൻ എബ്രഹാം , പാസ്റ്റർ സാംജോർജ്ജ് ,എന്നിവർ നേതൃത്വ നിരയിൽ അനിവാര്യമാണ് . ഇതിൽ ആരും  കൂടുതൽ ചിന്തിച്ചിട്ട് കാര്യമില്ല .  ഐപിസിയിലെ തള്ളിക്കളയാൻ കഴിയാത്ത മൂന്നു വ്യക്തിത്വങ്ങളാണ് ഇവർ മൂവരും . പ്രസിഡണ്ട് , വൈസ്പ്രസിഡണ്ടു ,സെക്രട്ടറി എന്നീ മൂന്നു തസ്തികകൾ പരസ്പരം ധാരണയിൽ എത്തി സഭയെ നയിക്കാൻ നേരോടെ ജനഹിതം മനസിലാക്കി ദൈവാലോചനപ്രകാരം എതിരാളികൾക്ക് തിന്മ പറയാൻ വക കൊടുക്കാതെ ഇവർ മൂവരും സഭയുടെ അമരത്തു വരേണ്ടത് ആവശ്യമാണ് . ഇപ്പോൾ തന്നെ പാസ്റ്റർ കെ സി ജോൺ പ്രസിഡണ്ട് സ്ഥാനത്തേക്കും പാസ്റ്റർ സാം ജോർജ്ജ്‌ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അവസരം പ്രതീക്ഷിച്ചിരുപ്പാണ് . ഇവർ മൂവരും പരസ്പരം ചർച്ച ചെയ്യുകയും ഇടനിലക്കാരില്ലാതെ തീരുമാനങ്ങൾ എടുക്കുകയും വേണം . പാസ്റ്റർ വിൽസൺ ജോസഫ് ജോയിൻറ് സെക്രട്ടറി ആകുന്നതിൽ പരക്കെ സമ്മതമാണെന്നും കേൾക്കുന്നു. പാസ്റ്റർ വിൽസൺ ജോസഫ് മത്സരരംഗത്തുള്ളതുകൊണ്ടു അദ്ദേഹത്തിൻറെ   സഹോദരൻ ഡോ, ജോൺ ജോസഫ്  മാതൃക കാണിച്ചു മത്സരരംഗത്ത് നിന്നും  വിട്ടുനിൽക്കും എന്നും അറിയുന്നു. പാസ്റ്റർ കെ സി ജോൺ മത്സരരംഗത്തുള്ളതിനാൽ അദ്ദേഹത്തിൻറെ  സഹോദരനും മത്സരരംഗത്തുണ്ടാകുകയില്ല എന്നും അറിയുന്നു.എന്നാൽ ഇവരെ  മത്സരരംഗത്തുകൊണ്ടുവരാണ് ഛിദ്രശക്തികൾ ശ്രമിക്കുന്നതായും അറിവുണ്ട് . ഏതായാലും ഡോ ജോൺ ജോസ്ഫ്, പാസ്റ്റർ വിൽസൺ ജോസഫ് എന്നിവർ ഒരേസമതിയിൽ മത്സരരംഗത്തുണ്ടാകുകയില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു

ജനറൽ ഇലക്ഷനിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ മുന്നിൽ നിർത്തി വിലപേശൽ നടത്തി സംസ്ഥാന ഇലക്ഷൻ നടത്തുന്നതിനും തമ്മിലടിപ്പിക്കുന്നതിനും സഭാരാഷ്ട്രീയം കളിക്കുന്ന ചിലർ സ്ഥാനാർത്ഥി നിർണ്ണയവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് . അവർ ഇതിനോടകം പലരുടെയും എതിർപ്പുകളും പ്രതിഷേധങ്ങൾക്കും ഇരയായിക്കഴിഞ്ഞു . ജനറലിൽ സ്ഥാനം ഉറപ്പിക്കുവാൻ ഇരുപതു ലക്ഷം രൂപയാണുപോലും കരാർത്തുക . അപ്പോൾ മനസിലായില്ലേ? ഇവർ എന്തിനുവേണ്ടി മുന്നിട്ടിറങ്ങുന്നു . യുവജനസംഘടനയെ മുന്നിൽ നിർത്തിക്കളിക്കാൻ ചില ചാണക്യന്മാർ രംഗത്തിറങ്ങിക്കഴിഞ്ഞു . അവരുടെ കെട്ടുകളെ പൊട്ടിച്ചെറിയണം . ഇവരുടെ വലയിൽ ദൈവകൃപയുള്ള അഭിഷിക്തന്മാർ ചെന്ന് വീഴരുത് . കേരളത്തിലെ വോട്ടു കാണിച്ചു പണമുണ്ടാക്കാൻ ലോബികൾ സജീവമായിക്കഴിഞ്ഞു.കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞാൽ ഇവർ രാഷ്ട്രീയക്കാരെ വെല്ലുന്ന നിലയിൽ കാലുവാരൽ ശുശ്രൂഷാനടത്തും തീർച്ച .ഒടുക്കം നാണംകെടും .

ഐപിസിയിൽ ബാലറ്റ് യുദ്ധം അവസാനിപ്പിക്കണം . ഐപിസി ജനറൽ കൗൺസിലിൽ ബാലറ്റുയുദ്ധം പാടില്ല . പാസ്റ്റർ കെ സി ജോൺ , പാസ്റ്റർ വത്സൻ എബ്രഹാം , പാസ്റ്റർ സാം ജോർജ്ജ് , പാസ്റ്റർ വിൽസൺ ജോസഫ് , ബ്രദർ സജിപോൾ എന്നിവർ ഭരണത്തിലെത്തുന്നത് ഐപിസിയിൽ നല്ല കാലം തിരികെ കൊണ്ടുവരാൻ അവസരമുണ്ടാകും . അല്ലാത്തവരിൽ ഐപിസി ജനങ്ങൾക്ക് പ്രതീക്ഷയില്ല . ഇത് പ്രബോധനത്തിൻറെ വായനക്കാരുടെയും പ്രബോധനത്തിൻറെ കണ്ടെത്തലുമാണ് എന്നുമാത്രം വിചാരിച്ചാൽ മതി . സ്ഥാനാർത്ഥികളുടെ പണത്തിൽ കണ്ണുവച്ചു നടക്കുന്ന ചിലരെങ്കിലും ഉണ്ടെന്നറിയണം . അവരായിരിക്കും ഐപിസിയിൽ പോരാട്ടം വേണമെന്ന് ശഠിക്കുന്നവർ എന്നറിയാതിരിക്കരുത്.ഇതിലെ മുന്നറിയിപ്പുകൾ അവഗണിക്കരുത്

Comments are closed.