പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പദവിയിലിരിക്കുന്ന പാഴ് ജന്മങ്ങൾ 

ഒരു ക്രൈസ്തവസംഘടനയിലെ തെരഞ്ഞെടുപ്പിൽ അവസാനം മുൻ തീരുമാനങ്ങളില്ലാതെ മത്സരരംഗത്തേക്കു വരുന്ന ചിലരുടെ അവസ്ഥ ഓർത്ത് പരിതാപമാണ് വരുന്നത്. ശക്തമായി നയിക്കപ്പെടേണ്ട ഒരു സംഘടനയുടെ നാവാണ് അതിൻറെ  നിലവാരത്തെ  ജനങ്ങളിൽ എത്തിക്കുന്നത് . വായനാശീലമുള്ളവനാണ് എഴുത്തുകാരൻ . അവൻ എഴുതുന്നത് വായിക്കാൻ മറ്റുള്ള വരെ പ്രേരിപ്പിക്കുന്നതുപോലെ തന്നെ എഴുത്തുകാരനും വായനാശീലം ഉണ്ടായിരിക്കണം . അങ്ങനെ ഇല്ലാത്തവൻറെ   കയ്യിൽ എഴുത്തുകൊൽ കൊടുത്താൽ ചെവിയിൽ ചെറിയാനും മറ്റുള്ളവരെ മാന്തിവിളിക്കാനും മാത്രമേ ആ എഴുത്തുകൊൽ ഉപകരിക്കുകയുള്ളൂ . ഒരു സഭയുടെ യുവജനസംഘടനയിൽ പുറത്തിറക്കുന്ന മാസികയിൽ എഴുതുന്നവരുടെ ഫോട്ടോയും പേരും ഉണ്ടെന്നല്ലാതെ ആരുടെപേരിൽ അക്ഷരങ്ങൾ പേപ്പറിൽ വിസർജ്ജിക്കുന്നുവോ ആ വ്യക്തി ഇത് അറിയുന്നതേ ഇല്ല. പകരം ആളെ വച്ച് തകർപ്പൻ എഴുത്തുകളാണ് അടവെച്ചിറക്കുന്നതു . എഴുതിയ ആൾ വേറെ, ലേഖനം അറിയപ്പെടുന്നത് മറ്റൊരാളുടെ പേരിൽ , അതിൽ എഴിതിയിരിക്കുന്നതിനെക്കുറിച്ചു ആരുടെപേരിലാണോ പുറത്തിറക്കിയിരിക്കുന്നത് അയാൾ തല ചൊരിഞ്ഞു നിൽക്കും . ഒരിക്കൽ ഈ മാസികയുടെ സ്പോൺസറോട് ചോദിച്ചപ്പോൾ സത്യസന്ധമായ മറുപടി കിട്ടി . എങ്ങനെങ്കിലും ഇതൊന്നു പുറത്തിറക്കണ്ടേ , എൻറെ പേരിലും വരുന്നതൊന്നും ഞാൻ എഴുതിയതല്ല എനിക്കെവിടാ നേരം അല്ലെങ്കിൽ തന്നെ എഴുത്തും ലേഖനവും ഒന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ ? ദയവുചെയ്ത് ശല്യമുണ്ടാക്കരുത് ! എന്ന മറുപടിയാണ് ലഭിച്ചത്.

സർക്കാർ ഓഫീസുകളുടെ മുന്നിൽ ആവശ്യക്കാരനുവേണ്ടി അപേക്ഷ തയ്യാറാക്കാൻ ആളുകൾ ഇരിക്കുന്നതുപോലെ ആർക്കുവേണമെങ്കിലും എന്തും എഴുതിക്കൊടുക്കാനും കമ്മീഷൻ വാങ്ങാകും ഒപ്പം കാക്ക നോക്കുന്നതുപോലെയുള്ള ചരിഞ്ഞ മുഖവും വച്ചുകൊണ്ടു കൂലിയെഴുത്തുകാർ ഐപിസിയിൽ ഇന്ന് വാതിൽക്കൽ ഉണ്ടല്ലോ. പലർക്കും വേണ്ടി എഴുതുവാൻ ഇവരൊക്കെ തയ്യാറാണ് ( വായിക്കാൻ ആളുകൾ കൂട്ടാക്കാറില്ലെന്നത് സത്യമായ കാര്യം). പഴയ മാസികകളിൽ നിന്നും അടിച്ചുമാറ്റുന്നതാണ് പലതും . പല നേതാക്കന്മാരുടെയും ലേഖനങ്ങൾ മാസികയിൽ വരുമ്പോൾ ഓർത്തുകൊള്ളണം ഇതൊക്കെ പണ്ടത്തെ പല മാസികകളിൽ നിന്നും കോപ്പിയടിച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്നറിയുന്നില്ല. കാരണം ഇവരാരും മാസികകളിൽ റെഗുലർ എഴുത്തുകാരല്ലല്ലോ.  വില്ലേജ് ഓഫീസിൽ പേരിൽക്കൂട്ടി കരം കൊടുക്കുവാൻ സംഭവം ഉള്ളതുപോലെ കാക്കകൾ ചിറകടിച്ചു നിൽക്കുകയല്ലേ , ആരുടെ ലേഖനങ്ങൾ വേണമെങ്കിലും തയ്യാർ പേരിൽ കൂട്ടുന്നതിന് നിശ്ചിത ഫീസ് മാത്രം. അങ്ങനെ യുവജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കാഹളവുമായി കാക്കകൾ രംഗത്തുണ്ടു . അത് മുതലാക്കി നടക്കുന്ന പബ്ലിസിറ്റിക്കാരെ ഓർക്കുമ്പോൾ പരിതാപം മാത്രമേ ഉള്ളൂ. അറപ്പുരയിൽ മന്ത്രിക്കുന്നത് പുരമുകളിൽ പബ്ലിസിറ്റി ആകും എന്നറിഞ്ഞാൽ നന്ന് . ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട് അതെ ചെയ്യാവൂ.

Comments are closed.