പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ബഹറിനിൽ ഐപിസിക്ക് റീജിയൻ ഉണ്ടോ?

ഐപിസിയുടെ സഭകൾ ഉള്ളയിടത്തും ഇല്ലാത്തയിടത്തും ഐപിസിക്ക് റീജിയൻ  അനുവദിച്ചുകൊടുക്കുന്നതിനും നമ്മുടെ ബഹുമാന്യനായ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ സദാ സന്നദ്ധനായിരുന്നു എന്നുള്ളത് ഐപിസിയിലെ കൊച്ചുകുട്ടികൾക്ക് വരെ അറിവുള്ളകാര്യമാണ് . എന്നാൽ ഒരു സംശയം പ്രബലപ്പെടുന്നത് ഐപിസിക്ക് ബഹറിനിൽ റീജിയൻ ഉണ്ടോ? ഐപിസി ജനറൽ കൗൺസിലിൽ ബഹറിനിൽ നിന്നുള്ള അംഗങ്ങൾ എങ്ങനെയാണ് കൗൺസിലിൽ പ്രതിനിധികളായതു . പ്രബോധനം പത്രാധിപർ തുടർച്ചയായി നാലാം ടേമിലാണ് ജനറൽ കൗൺസിലിൽ അംഗമായിട്ടുള്ളത് . നിലവിലെ ലീഗൽ ബോർഡ് കൺവീനർ എന്ന നിലയിലും ഒരു ചോദ്യം ചോദിക്കുന്നതും ആവശ്യമായി വന്നിരിക്കുന്നു . കാരണം നിലവിൽ ഒരു റീജിയൻ ഉണ്ടെങ്കിൽ അവിടെ നിയമാനുസരണമുള്ള തെരഞ്ഞെടുപ്പ് ഭരണഘടനപ്രകാരം  മൂന്നു  വർഷത്തിലൊരിക്കൽ നടക്കണം . തെരഞ്ഞെടുപ്പിന് മുമ്പ് കൗൺസിൽ കൂടുകയും തെരഞ്ഞെടുപ്പ് സംബന്ധമായ വിജ്ഞാപനങ്ങൾ ചെയ്യുകയും വേണം . ജനറൽ ബോഡി കൂടുന്നതിന് മുമ്പ് സഭകളിലെ ഐഡി കാർഡുള്ള ശുശ്രൂഷകനും ഭരണഘടനാപ്രകാരമുള്ള സഭാ പ്രതിപുരുഷന്മാരുടെയും ലിസ്റ്റ് തയ്യാറാക്കിയിരിക്കണം  . നിലവിലെ ഭരണസമിതി ലൈവ് ആണെങ്കിൽ റിപ്പോർട്ടും അഥവാ മിനിട്സും അവതരിപ്പിച്ചു പാസാക്കണം ട്രഷറർ വരവ് ചിലവും ഒക്കെ അവതരിപ്പിച്ചു പാസാക്കണം . നിലവിലുള്ള റീജിയണോ സ്റ്റേറ്റോ ലൈവല്ലെങ്കിൽ ജനറൽ കൗൺസിലിൽ നിന്നും രേഖാമൂലം നിയോഗിക്കപ്പെട്ടയാൾ ഭരണഘടനക്ക് വിധേയമായി തെരഞ്ഞെടുപ്പ് നടത്തണം ഇതാണ് വ്യവസ്ഥ . ബഹറിനിൽ ഇതൊക്കെ എപ്പോഴാണ് നടന്നത് ? ഇങ്ങനെ ഒരു സംഭവം സ്വപ്നത്തിൽ എങ്കിലും നടന്നിട്ടുണ്ടോ? ബഹറിനിൽ ഐപിസിക്ക് നിയമാനുസരണമുള്ള എത്ര സഭകൾ ഉണ്ട് ? ആരായിരുന്നു ബഹറിനിലെ റീജിയൻ പ്രസിഡണ്ട്? ഇതൊക്കെ അറിയാൻ ആഗ്രഹമുണ്ട്

ഐപിസി ജനറൽ കൗൺസിലംഗം എന്ന നിലയിൽ ബഹറിനിലെ പ്രഥമ ഐപിസി സഭയിലുള്ളവരോട് ഈ വിഷയം ചോദിച്ചപ്പോൾ അങ്ങനെ ഒരു റീജിയൻ ഉണ്ടെന്നു അവർക്കറിയില്ല എന്നാണു മറുപാടി ലഭിച്ചത് . ആദരണീയനായ പാസ്റ്റർ റ്റി റ്റി തോമസ് അവർകളോട് ചോദിച്ചപ്പോൾ അദ്ദേഹവും പറഞ്ഞത് റീജിയൻ ഉണ്ടായിട്ടുവേണ്ടേ റീജിയൻ പ്രസിഡണ്ടുണ്ടാകാൻ എന്നായിരുന്നു അദ്ദേഹത്തിൻറെ   മറുപടി. അദ്ദേഹവും പറഞ്ഞത് ഐപിസിക്ക് ബഹറിനിൽ രണ്ടു സഭകൾ മാത്രമാണുള്ളതെന്നാണ് . ഇന്ന് കർത്തൃ സന്നിധിയിൽ വിശ്രമിക്കുന്ന അദ്ദേഹം ഒരിക്കലും താൻ റീജിയൻ പ്രസിഡണ്ടാണന്നു പറഞ്ഞിരുന്നില്ല എന്നാണറിയുവാൻ കഴിഞ്ഞത് . അല്ല റീജിയൻ നിലവിലുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ ആരായിരുന്നു പ്രസിഡണ്ട്? , എന്നാണു തെരഞ്ഞെടുപ്പ് നടന്നത്?, അന്നത്തെ മിനിട്സിൻറെ  കോപ്പി ഹാജരാക്കാൻ കഴിയുമോ?. മാത്രമല്ല ജനറൽ കൗൺസിലിൻറെ നിയമപ്രകാരം ഏതെങ്കിലും റീജിയനിലോ സ്റ്റേറ്റിലോ തെരഞ്ഞെടുപ്പ് നടന്നാൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ലിസ്റ്റ് ജനറൽ കൗൺസിലിൽ നിശ്ചിത ദിവസത്തിനുള്ളിൽ കൊടുത്ത് കൗൺസിലിൻറെ അംഗീകാരം നേടിയിരിക്കണം . ഇങ്ങനെ ഒരു സംഭവം നാളിതുവരെ കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി നടന്നിട്ടില്ല . പിന്നെ എങ്ങനെയാണ് അംഗീകാരം ലഭിക്കുക . റീജിയൻറെ  വകയായി ഐപിസിയിൽ അംഗത്വം പുതുക്കിയിട്ടുണ്ടോ?. സഭയുടെ സാമ്പത്തിക ആവശ്യങ്ങളിൽ സഭകളുടേതല്ലാതെ റീജിയൻറെ എന്തെങ്കിലും സംഭാവനകൾ നല്കിയതിൻറെ  തെളിവുകൾ ഹാജരാക്കാനുണ്ടോ?. ആരാണ് ട്രഷറർ? നിലവിലില്ലാത്ത ഒരു സമിതിയിൽ നിന്നും എങ്ങനെ അംഗങ്ങൾ കൗൺസിലിലെത്തി? ആരാണിതിനുപിന്നിൽ ?

വളരെയധികം യുവാക്കളുള്ള ബഹറിനിൽ പി വൈപിഎ ഭാരവാഹികൾ ആരൊക്കെയാണ് ? സഹോദരിമാർ വളരെ കഴിവും പ്രാപ്തിയുമുള്ളവർ ബഹറിനിൽ ഉണ്ടല്ലോ? . റീജിയൻ സഹോദരീ സമാജം ഭാരവാഹികൾ ആരൊക്കെയാണ് ?. ബഹറിനിൽ ഐപിസി ജനറൽ കൗൺസിൽ അംഗീകരിച്ച എത്ര സഭകൾ ഉണ്ട്? ഉണ്ടെങ്കിൽ ഇതിനു എങ്ങനെ അംഗീകാരം കൊടുത്തു ?. പാസ്റ്റർ റ്റി  റ്റി  തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടപ്പോൾ ബഹറിൻ റീജിയൻ വൈസ് പ്രസിഡന്റിൻറെ അധ്യക്ഷതയിൽ അടിയന്തിര മീറ്റിങ് വിളിച്ചതായി സോഷ്യൽ മീഡിയായിൽ വാർത്തകൾ പ്രചരിക്കുന്നു . ഇതൊക്കെ എപ്പോൾ സംഭവിച്ചു .നിയമവും ഭരണഘടനയും ഉള്ള ഐപിസി എന്ന സംഘടനയിൽ നിയമാനുസരണമല്ലാത്ത ഭരണസമിതി എങ്ങനെ ഉണ്ടായി ? ഇതൊക്കെ മറുപടി കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു . സ്ഥാനമോഹികളായ കുറേപ്പേർ തട്ടിക്കൂട്ടിയ തട്ടിക്കൂട്ട് റീജിയനാണോ ഐപിസി ബഹറിൻ റീജിയൻ എന്ന് സംശയിക്കപ്പെടുന്നു

Comments are closed.