പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

തറവേല  കാണിക്കുന്നവർ

ഐപിസി സഭ ഏറെ ആദരിക്കുന്ന വ്യക്തിയായിരുന്നു പാസ്റ്റർ ടി എസ് എബ്രഹാം. സഭയെ കൃത്യമായ ദിശാബോധത്തോടുകൂടി നയിച്ച കർമ്മയോഗിആയിരുന്നു അദ്ദേഹം  . പി വൈ പി എ യുടെ ഓഫീസ് പുതിയ കെട്ടിടത്തിൽ സ്ഥാപിച്ചപ്പോൾ അതിൻറെ  ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചത്‌ പാസ്റ്റർ ടി എസ് എബ്രഹാം ആയിരുന്നു. അതിനു സാക്ഷ്യം വഹിക്കുവാൻ ഇന്ന് ഐപിസിയെ ഭരിക്കുന്നെന്നു പറയുന്ന പാസ്റ്റർ കെ സി തോമസ് ഉൾപ്പടെയുള്ളവർ അന്ന് സന്നിഹിതരായിരുന്നു . പുതിയ ഓഫിസിൻറെ  ശിലാഫകം പി വൈ പി എ ഓഫീസിൻറെ  ഭിത്തിയിൽ പുറമെ നിന്ന് നോക്കുന്നവർക്ക് കാണത്തക്കനിലയിൽ പ്രദർശിപ്പിച്ചിരുന്നു . ഭിത്തിക്കുള്ളിൽ ഉറപ്പിച്ചു വച്ചിരുന്ന ഫലകമാണ് ആധുനിക പി വൈ പി എ ക്കാർ വൈറ്റ് വാഷ് ചെയ്യാൻ ശ്രമിച്ചപ്പോൾ മന:പ്പൂർവ്വം ഇളക്കി മാറ്റിയത് .

ഐപിസി ഏറെ ബഹുമാനിച്ച ആ ദൈവദാസൻറെ  പേര് കൊത്തിവച്ച ശിലാഫലകം അവിടെ നിന്നും ഇളക്കി മാറ്റി മൂലയിൽ എറിഞ്ഞു . പകരം പെയിന്റടിച്ചവരുടെയും അതിനു നേതൃത്വം കൊടുത്തവരുടെയും പേരുകൾ കൊത്തിയ ഫലകം തൽസ്ഥാനത്തു പ്രതിഷ്ഠിച്ചു. വർണ്ണം ചാർത്തി എ സി ഫിറ്റു ചെയ്തപ്പോൾ ഉത്‌ഘാടകനായ പാസ്റ്റർ കെ സി തോമസിൻറെ പേര് വച്ച ഫലകം മറ്റു പാരാവാഹികൾക്കൊപ്പം ഭിത്തിയിൽ കയറി . അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും പെയിന്റടി നടക്കും അപ്പോൾ ഫലകം വീണ്ടും മാറും . ഇത്ര നാണം കെട്ട പരിപാടി ഐപിസിയിലല്ലാതെ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? രാഷ്ട്രീയപാർട്ടികളിൽ കണ്ടിട്ടുണ്ടോ? . പാസ്റ്റർ കെ സി തോമസ് ഈ കുഞ്ഞാടുകളെ പറഞ്ഞു മനസിലാക്കിക്കാണാമായിരുന്നു . ബഹുമാന്യനായ കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ടി എസ് ഏബ്രഹാമിൻറെ  ഫലകം മാറ്റിയിട്ടു തൻറെ പേര് ചാർത്തിയ ഫലകം അവിടെ വയ്ക്കരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് മാന്യതയുണ്ടാകുമായിരുന്നു .

എന്നാൽ കാലം പൊറുക്കാത്ത ഒരു തെറ്റിന് കൂട്ടുനിൽക്കുകയാണ് അദ്ദേഹം ചെയ്തത് . ഐപിസി ഉള്ള കാലത്തോളം ഇത് മാപ്പു അർഹിക്കുന്ന കാര്യമല്ല . എത്രയും വേഗം സഭാ ജനങ്ങളുടെ വികാരം മാനിച്ചു പാസ്റ്റർ കെ സി തോമസ്‌ രക്ഷാധികാരി ആയിരിക്കുന്ന പി വൈ പി എ ക്കാരെക്കൊണ്ട് അനാവശ്യമായി പൊളിച്ചുമാറ്റിയ ഫലകം തിരികെ സ്ഥാപിക്കണം . പാസ്റ്റർ ടി എസ് ഏബ്രഹാം ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ബംഗ്ളാവിലെ വൈദ്യുതി മോഷ്ടിച്ചു എന്ന് കാണിച്ചു കുടുക്കാൻ ശ്രമിച്ചവർ ഐപിസിയിൽ ഉണ്ടായിരുന്നു എന്നത് ഐപിസിക്കാർ മറന്നിട്ടില്ല . ഇപ്പോഴിതാ അദ്ദേഹത്തിൻറെ പേര് കൊത്തിവച്ച ഫലകവും കുഞ്ഞന്മാർ എടുത്തു കളഞ്ഞിരിക്കുന്നു . ഇതിലും ഐപിസിക്ക് മിണ്ടാട്ടം ഉണ്ടാകില്ല.കാര്യം നിസാരമായി കാണരുത്. എത്രയും വേഗം ഫലകം പുനഃസ്ഥാപിക്കണം . ഇല്ലെങ്കിൽ പ്രതികരണത്തിന്  ഭാവം മാറാൻ ഇടയുണ്ട്

Comments are closed.