പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

നാല് നൂറ്റാണ്ടായി ഐപിസിയിൽ പ്രവർത്തിക്കുന്ന ഹനുമാൻ റീജിയൻ പ്രസിഡണ്ട് പോലും

ക്ളോസറ്റ്‌ ജോൺസൺ എന്നുപറഞ്ഞാൽ അറിയാത്തവരില്ല . ഇതിനു ഒരു ചരിത്രം തന്നെയുണ്ടെന്ന് സഭക്കാർ പറയുന്നു . ഇദ്ദേഹം സഭാപാസ്റ്ററായിരുന്ന സമയത്തു പാഴ്‌സനേജിൽ സ്വന്തം ഉപയോഗത്തിനായി വാങ്ങി വച്ച കക്കൂസിലെ ക്ളോസറ്റ്‌ അവിടെ നിന്നും സ്ഥലം മാറിയപ്പോൾ.ഇളക്കിക്കൊണ്ടുപോയത്രെ . ക്ളോസറ്റ്‌ പറഞ്ഞു ” നീ പോകുന്നിടത്ത് ഞാനും വരും ” പിന്നെ രണ്ടുവട്ടം ചിന്തിച്ചില്ല ഇളക്കിയെടുത്ത് യാത്രയായി . അന്നുമുതൽ ഇദ്ദേഹം ക്ളോസറ്റ്‌ ജോൺസനായി . അവരുടെ പ്രവർത്തി അവരെ പിന്തുടരും എന്ന വചനവും നിവർത്തിയായി . നേതാക്കൾക്ക് അബദ്ധം പറ്റി  ഹനുമാൻ രാജ്യത്തിൻറെ  കോർഡിനേറ്ററാക്കി . കോർഡിനേറ്റർ പത്തുമിനിട്ടുകൊണ്ടു ഇരുപത്തിയേഴു സഭ സ്ഥാപിച്ചു ഹനുമാൻ രാജ്യത്തിൻറെ  പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചു. അതിൻറെ  രേഖകൾ പോലീസ് സ്റ്റേഷനിലും ഉണ്ട് .ഡൽഹിയിലെ ന്യൂ ഇന്ത്യ സഭയുടെ അമരക്കാരനായ പാസ്റ്ററുടെ  ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളജിൻറെ  അഡ്മിഷൻ കമ്മീഷൻ ഏജൻറ് ആയിരുന്നു ഇയ്യാൾ .നടപടി ദൂഷ്യം കൊണ്ട് സഭാ പാസ്റ്റർ സ്ഥാനം ഇല്ലാതാകുകയും കമ്മീഷൻ പരിപാടി നടത്തുകയും ചെയ്ത ആൾ കോളജിൽ അഡ്മിഷൻ വാങ്ങിക്കൊടുത്ത ഇനത്തിൽ ഭീമമായ കമ്മീഷൻ വാങ്ങുകയും രക്ഷകർത്താക്കളും കുട്ടികളും നിരന്തരം ശല്യപ്പെടുത്തിയതിനാൽ ആ ജോലി രാജി വച്ച് പഴയ ശുശ്രൂഷ തെരഞ്ഞെടുത്തു . വാചക കസർത്ത് നടത്തുന്നതിനാൽ തരപ്പെടുത്തിയെടുത്ത ശ്രീലങ്കൻ കോർഡിനേറ്റർ സ്ഥാനം ഒരു സഭപോലും ഇല്ലാതെ സ്വയം പ്രഖ്യാപിത റീജിയനാക്കി സ്വയം പ്രസിഡണ്ടായി അവരോധിക്കപ്പെട്ടു . ഇതിന്നിടയിൽ ഗൾഫിലും പര്യടനം നടത്തി. വൈസ്പ്രസിഡണ്ടു മുതൽ താഴോട്ടുള്ള ഭാരവാഹിത്തം വിദേശത്തുള്ളവർക്കു വിൽക്കാൻ ശ്രമിച്ചു . അവരാരും കേട്ട ഭാവം നടിച്ചില്ല . ആളിനെ നന്നായി അറിയാവുന്നതിനാൽ മൈന്റുപോലും ചെയ്തില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ഹാലേലുയ്യാ മാസികയിൽ വാർത്ത കൊടുത്ത് ജനശ്രദ്ധപിടിച്ചുപറ്റി മറ്റുള്ളവരിൽ നിന്നും പണം തട്ടാം എന്ന ചിന്ത ഉദിച്ചത് . അല്ലെങ്കിൽ ശ്രീലങ്കയിൽ തമിഴും സിംഹള ഭാഷയും ഉപയോഗിക്കുന്നയിടത്തു മലയാളത്തിൽ ഇറങ്ങുന്ന പാത്രത്തിൽ അയ്യായിരമോ അതിനോടടുത്ത തുകയും കൊടുത്ത് ഈ വ്യാജം ചമക്കണോ ?. ഇത് ആർക്കു വേണ്ടിയാണ് ഹാലേലുയ്യായിൽ കൊടുത്തത്? ഇതിൻറെ  ഉദ്ദേശമെന്തു?പണം തട്ടാൻ വേണ്ടിയെന്ന് വ്യക്തമല്ലേ?

ഒരു മനുഷ്യൻറെ  ആയുസു എഴുപതു ഏറെ ആയാൽ എൺപതു സംവത്സരം ഇതാണ് വചനം പറയുന്നത് . ഇവിടെ ഇതാ നാനൂറുകൊല്ലമായി ക്ളോസറ്റ്‌ ശുശ്രൂഷ ചെയ്യുന്നു . അയൽ  രാജ്യമായ ശ്രീലങ്കയിൽ പ്രവർത്തനം പോലും . ആരുടെ അയൽ  രാജ്യമാണാവോ ? പത്രം വായിക്കുന്ന ആരെങ്കിലും അബദ്ധം പറ്റി കൊടുക്കുന്നത് തട്ടിയെടുക്കാനുള്ള വ്യഗ്രതയാണിയാൾ കാണിക്കുന്നത്. നാളിതുവരെ  ഒരു സഭപോലും സ്ഥാപിച്ചിട്ടില്ലാത്ത ഇയാൾ എന്തൊരു ‘ചവ ‘സ്ഥാപിക്കാനാണ് . സഭയായി കൊടുത്തിരുന്നത് നശിപ്പിച്ച ചരിത്രമാണുള്ളത് . ഇല്ലെങ്കിൽ അങ്ങ് ഭാരതത്തിൻറെ  വടക്കുമുതൽ ഇങ്ങു കുണ്ടറ വരെ ഒന്ന് അന്വേഷിച്ചു നോക്കുക . ദൈവമക്കൾ ജാഗ്രതൈ

മറ്റൊരു പ്രധാന കാര്യം അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് . ശ്രീലങ്ക എന്ന രാജ്യത്തു ഐപിസിയുടെ സഭകൾ സ്ഥാപിക്കുന്നതിനും സഭാപ്രവർത്തനങ്ങൾ നടത്തുന്നതിനും അമേരിക്കയിൽ ഫ്‌ലോറിഡയിൽ ഐപിസിയുടെ പാസ്റ്ററായിരിക്കുന്ന നോർത്തമേരിക്കാൻ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ പ്രസിഡണ്ടായിരുന്ന പാസ്റ്റർ കെ സി ജോണിനെയാണ് ഐപിസി ഏറ്റവും ഒടുവിലായി ചുമതല ഏൽപ്പിച്ചിരിക്കുന്നത് എന്നറിയിക്കട്ടെ

Comments are closed.