പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

യുകെയിലെത്തി കള്ള പ്രവചനം നടത്തിയ വിൻസെന്റിന്റെ നാടുകടത്തി

പ്രവചനത്തിൻറെ മറവിൽ പെൺകുട്ടിയോട് അസഭ്യമായി പെരുമാറിയ അടൂരുകാരൻ വിൻസൻറ് എന്ന കള്ളപ്രവാചകനെക്കുറിച്ചു കഴിഞ്ഞദിവസം പ്രബോധനത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അയാളെ യുകെയിൽനിന്നും  നാടുകടത്തിയതായി വാർത്ത ലഭിച്ചു .ഇതിനു മുൻകൈയെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു .ഇങ്ങനെയുള്ള കള്ളപ്രവാചകന്മാരെ വിദേശങ്ങളിൽ ഇറക്കുന്നവരും ഇവർക്കൊക്കെ പ്രോഗ്രാം കൊടുക്കുന്നവരുമാണ് തെറ്റുകൾ ചെയ്യുന്നത് .ദൈവത്തിൻറെ പേരിൽ വന്നിറങ്ങുന്ന ഈ വിധ കള്ളന്മാരിൽ നിന്നും ദൈവമക്കൾ  അകലം പാലിക്കുക . സഭയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ഏറെ കാരണക്കാരാകുന്നതും സഭകൾ പിളർത്തുന്നതും കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതും ഈ കള്ളപ്രവാചകന്മാർ മൂലമാണെന്ന് പലയാവർത്തി  ഞങ്ങൾ പറഞ്ഞിട്ടുണ്ട്

ഒരു പ്രാദേശിക സഭയിലെ ആരാധനയിൽനിന്നും ലഭിക്കുന്ന ആത്മീയദൂതുകൾ ശ്രദ്ധയോടുകൂടി ഏറ്റെടുക്കുന്ന ദൈവമക്കൾക്കു നിലനിൽക്കുവാൻ  ആ വചനം മതി . ആത്‌മീയ പാപ്പരത്തം ബാധിച്ചവർക്കും ദൈവത്തിനു നേരിട്ടിടപെടുവാൻ താല്പര്യമില്ലാത്തവരുമാണ് പ്രവാചകന്മാരെ തേടിപ്പോകുന്നത് .പഴയനിയമ കാലഘട്ടത്തിലെപ്പോലെയോ അപ്പോസ്തോലിക കാലങ്ങളിലെപ്പോലെയോ അല്ല ഇന്നത്തെ പ്രവാചകന്മാർ പ്രവചിക്കുന്നതും പ്രവർത്തിക്കുന്നതുംസിലാക്കാത്തവരാണ് ഇവരുടെ ചതിയിൽ പെടുന്നത്  എന്ന് പലപ്രാവശ്യം പ്രബോധനം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്  . തങ്ങളുടെജീവിതമാർഗ്ഗത്തിനുവേണ്ടിയാണ് ഈ കള്ളന്മാർ  ദൈവത്തിൻറെ പേരിൽ നടക്കുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കട്ടെ . കഴിവതും പ്രവാചകന്മാരിൽ നിന്നും അകലം പാലിക്കുക . വ്യക്തമായി അറിയാത്തവരുമായി ഈ വിധ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുക . പരിചയമില്ലാത്തവരോ പരിചയമുള്ളവരോ ആയാലും അവരുടെ മുന്നിലേക്ക് പെൺകുട്ടികളെ വിടാതിരിക്കുക . വിദേശരാജ്യങ്ങളിൽ എത്തുന്ന പ്രവാചകന്മാർ പലരും കള്ളപ്രവചനക്കാരാണെന്നു മനസിലാക്കുക.ഇനിയങ്കിലും ഇവർക്കുവേണ്ടി വീടുകൾ തുറന്നുകൊടുക്കുകയോ സാമ്പത്തിക കൂട്ടായ്മകൾ കാണിക്ക്കുകയോ ചെയ്യാതിരിക്കുക .

Comments are closed.