പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

യു കെ യിൽ കള്ളപ്രവചനവുമായി അടൂർ സ്വദേശി വിൻസൻറ്

യുകെയിൽ  സന്ദർശന വിസയിൽ എത്തിയ കള്ളപ്രവാചകൻ അടൂർ സ്വദേശി വിൻസൻറ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് സഭാവിശ്വാസികളുടെ വൻ എതിർപ്പ് . പ്രവാചകനായി വേഷംകെട്ടിയാടിയ ഇയാൾ പ്രാർത്ഥനക്കു ശേഷം ആ വീട്ടിൽ തങ്ങുകയും പ്രസ്തുത വീട്ടിലെ പെൺകുട്ടിയോട് ദൂത് പറയുവാൻ മുറിക്കുള്ളിലേക്ക് കയറ്റുകയും കഥകടക്കുകയും ചെയ്തനന്തരം പ്രവചനം തുടങ്ങിയത്രേ . നിൻറെ പ്രശ്നം മാറിടം വളർച്ചയില്ലാത്തതാണെന്നും അതിനു പരിഹാരം കാണണം എന്ന നിലയിൽ ദൂത് പറയുകയും പെൺകുട്ടിയെ വശീകരിക്കാൻ ശ്രമിക്കുകയും ചെയ്തതായി മുറിയിൽ നിന്നും രക്ഷപെട്ട കുട്ടി ബന്ധുക്കളോട് പറഞ്ഞു . ഇയാളെ കൈകാര്യം ചെയ്യാൻ ബന്ധുക്കൾ തയ്യാറായെന്നും എന്നാൽ അതിനു മുതിരാതെ എത്രയും പെട്ടന്ന് രാജ്യം വിടാൻ ഇയാൾഡ് പറഞ്ഞെന്നും ഇയാളെ യു കെ യിൽ ഇറക്കിയ പാസ്റ്ററെ  സമീപിച്ചെന്നും പ്രബോധനത്തോട് പറഞ്ഞു . ഇയാൾക്ക് സ്പോൺസർ ചെയ്തു കൊടുത്ത ചർച്ച്‌ ഓഫ് ഗോഡ് പാസ്റ്ററുടെ വിശദവിവരവും ഈ കള്ളപ്രവാചകൻറെ ഫോട്ടോയും വിശദവിവരങ്ങളും പ്രബോധനത്തിന് ലഭ്യമായിട്ടുണ്ട് . എത്രയും വേഗം ഇയാൾ രാജ്യം വിടാത്തപക്ഷം ഫോട്ടോയും വിശദവിവരങ്ങളും പൊതുജനത്തെ അറിയിക്കുന്നതാണ്

ഇങ്ങനെ നടക്കുന്ന കള്ളപ്രവാചകന്മാരിൽ നിന്നും ദൈവജനം അകലം പാലിക്കണം എന്ന് പല പ്രാവശ്യം പ്രബോധനം അറിയിച്ചിട്ടുള്ളതാണ് . വീട്ടിൽ കയറ്റാൻ കൊള്ളാത്ത ഇത്തരം കള്ളന്മാരെ വീടുകളിൽ കയറ്റി ദൂത് കേട്ടേ  മതിയാകൂ എന്ന് ചിന്തിച്ചു ചില ഒരുക്കിക്കൊടുക്കുന്നവർ ഇവരിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് . കള്ളപ്രവാചകന്മാരായി മാറുന്നത് സന്ദർശനത്തിനായി വിദേശരാജ്യങ്ങളിൽ കറങ്ങുന്നവരാണധികവും എന്ന് ഞങ്ങൾ തുറന്നു പറയുമ്പോൾ പലരും അംഗീകരിക്കാറില്ല . ഇതുപോലുള്ള സംഭവങ്ങൾ വെളിയിൽ വരുമ്പോഴെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കുക . പ്രവാചകന്മാരിൽ നിന്നും ദൂത് കേൾക്കാനിരിക്കാതെ ദൈവത്തിൽ നിന്നും കേൾക്കാനിരിക്കുക . ഈ വിധ കള്ളന്മാരെ വീടുകളിൽ കയറ്റാതിരിക്കുക

Comments are closed.