പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഭർത്താവ് ഭാര്യക്ക് ശമ്പളം നൽകണമെന്ന് വ്യവസ്ഥചെയ്യുന്ന നിയമം ഉടൻ

ഭാര്യമാർക്ക് ശമ്പളം നൽകിയില്ലെങ്കിൽഒരു പക്ഷെ പട്ടിണികിടക്കേണ്ടിവരും അല്ലാത്തപക്ഷം ഭാര്യ ഭർത്താവിനെതിരെ കോടതിയിൽപോകാനും സാധ്യതയുണ്ട് . ഭാര്യമാർ സ്വന്തം വീടുകളിൽ  ചെയ്യുന്ന ജോലികൾക്കാണ് ഭർത്താക്കന്മാർ പ്രതിമാസ ശമ്പളം നൽകണമെന്ന വ്യവസ്ഥചെയ്യുന്ന ബിൽ നിലവിൽ വരാൻ പോകുന്നത്.   ഭക്ഷണമുണ്ടാക്കുന്നതുൾപ്പടെ വീട്ടമ്മമാർ നിത്യേന ചെയ്യുന്ന ജോലികൾക്കു നിശ്ചിത തുക പ്രതിമാസ വരുമാനമായി നൽകാൻ ഭർത്താക്കന്മാരെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതാണ് ബിൽ , ഇതിന്റെ കരടുരൂപം തയ്യാറാക്കി വരുന്നു .ഇതിന്റെ പിന്നിൽ കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പാണെന്നും അറിയുന്നു.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് സർക്കാർ നടപടിയെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണ തിരത്തു പറഞ്ഞു .വീട്ടമ്മമാർക്ക് പ്രതിമാസം നൽകേണ്ട ശമ്പളത്തുക സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കും . കരടുബിൽ തയ്യാറായാൽ ആറുമാസത്തിനുള്ളിൽ ഇത് പാർലമെന്റിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയതായിപറയുന്നു .ഭർത്താക്കന്മാരുടെപ്രതിമാസ വരുമാനത്തിന്റെപത്തുമുതൽ ഇരുപതു ശതമാനം വരെ തുക ഭാര്യയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥയെക്കുറിച്ചു ആലോചിച്ചുവരികയാണെന്നും റിപ്പോർട്ടുചെയ്യപ്പെടുന്നു

Comments are closed.