പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പ്രവാസികളും ആത്മീയതയും

പ്രവാസജീവിതത്തിൽ ആയിരിക്കുന്ന മലയാളിൽ വളരെയധികം മാനസികനൊമ്പരങ്ങളും വേദനകളും നിറഞ്ഞജീവിതമാണ് നയിക്കുന്നത് . സ്വന്തദേശംവിട്ട് അന്യദേശത്തുവന്നവരുടെ വേദനകൾ ആരോടും പങ്കുവയ്ക്കാതെയാണ് പലരും മുന്നോട്ടുപോകുന്നത്. അല്ലെങ്കിൽത്തന്നെ ആരോട് പങ്കുവയ്ക്കുവാനാണ് കേള്കുന്നവരും ഒരുപക്ഷെ ഈവിധം നൊമ്പരങ്ങൾ അനുഭവിക്കുന്നവരായിരിക്കുമെന്നതിന്‌സംശയമില്ല . കുട്ടികളാണ് കൂടുതൽ വേദനപ്പെടുന്നത് . സ്‌കൂളിൽ പഠിക്കുന്നവർ സ്‌കൂൾ വാഹനത്തിൽ അവിടേക്കു ചെന്ന് അടച്ചിട്ടിരിക്കുന്ന എയർകണ്ടീഷൻ ചെയ്ത ക്ലാസ് മുറികളിൽ ഇരുന്നു അടിക്കുന്നു. പ്രകൃതിയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത വിധത്തിലാണ് ഇവിടുള്ള ക്രമീകരണങ്ങൾ . ചൂട് മിതമാകുന്ന കാലാവസ്ഥയാണ് ഉള്ളത്. ആസമയങ്ങളിൽ വെളിയിലിറങ്ങുക ദുഷ്കരമാണ് . വീടുകളിൽ എത്തിയാലും അടച്ചിട്ടമുറികളിലാണ് പാർക്കുന്നതു . ആരാധനാസ്ഥലങ്ങളിൽ ചെന്നാലും ഇവർ അടച്ചിട്ട ഹാളുകളിൽ തന്നെ കഴിയണം . ഇങ്ങനെയുള്ള കുട്ടികൾക്ക് പ്രകൃതിയുമായി ഇടപഴകുവാനും ദൂരെദൂരെയുള്ള കാഴ്ചകൾ കാണാനും കഴിയാതെ വരുന്നു . അതുകൊണ്ടു കൊച്ചുകുഞ്ഞുങ്ങൾ പോലും നന്നേ ബാല്യത്തിൽ തന്നെ കണ്ണട ധരിക്കുവാൻ നിർബ്ബന്ധിക്കപ്പെടുന്നു . ഒന്നുചിന്തിച്ചുനോക്കൂ നമ്മുട കുഞ്ഞുങ്ങളുടെ സ്ഥിതി . ദിവസവും ലഭിക്കുന്ന മാംസ്യാഹാരങ്ങളാണ് മറ്റൊരു കാര്യം . ശരീരം അമിതവണ്ണത്തിലേക്കു നീങ്ങുന്നതും ഇക്കാരണത്താലാണന്നു അനുമാനിക്കാം

ദൂരക്കാഴ്ചകൾ കാണാതെ അടച്ചിട്ട മുറികളിലെ ചുവരുകളും ക്ലാസ്‌റൂമുകളുടെ നാലുഭിത്തിക്കുള്ളിലുമാണ് നമ്മുടെ കുട്ടികളുടെ കാഴ്ചകൾ . അതുനിമിത്തമാണ് ലോങ്ങ് സൈറ്റ് ഇല്ലാതെയാകുന്നത് . നമ്മൾ നോക്കിയാൽ കൂടുതൽ കുഞ്ഞുങ്ങളും വിദേശത്തുനിന്നും വരുമ്പോ കണ്ണട വെച്ചിരിക്കുന്നതിന്റെ കാരണവും അതാണ് . എന്തുചെയ്യാം നള വിദ്യാഭ്യാസവും മാതാപിതാക്കളുടെ സംരക്ഷണയുമാണ് കുട്ടികളെ മാതാപിതാക്കൾ കൂടെ നിർത്തുന്നത്. അവർ മാതാപിതാക്കളുടെ സ്നേഹം കിട്ടാൻ സമയം നോക്കിയിരിക്കണം . ജോലിയുള്ള മാതാപിതാക്കളാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ . അവർ ജോലി കഴിഞ്ഞു ക്ഷീണത്തോടുകൂടി വരുന്നത് ഒരു സമയത്തായിരിക്കും . ആരാധനായോഗങ്ങളും മറ്റിടപ്രാർത്ഥനകളും ഒക്കെ രാത്രി എട്ടര മുതലാണ് തുടങ്ങുന്നതും . അത് തീർന്നുവരുമ്പോഴേക്കും പത്തരമണി കഴിയും . വീടുകളിൽ എത്തുന്നതിനു ട്രാഫിക്ക് ബ്ലക്കുകൾ സംഭവിച്ചാൽ പിന്നെ പറയുകയും വേണ്ടാ . നേരം പ്രഭാതമാകുമ്പോൾ തന്നെ ജോലിക്കു ഹാജരായെങ്കിൽ മാത്രമേ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ കഴികയുള്ളൂ . സാധാരണ കുടുംബങ്ങൾക്കു ജീവിക്കണമെങ്കിൽ ഭാര്യയും ഭർത്താവും ജോലിക്കുപോയെങ്കിൽ മാത്രമേ കഴികയുള്ളൂ . കുടുംബമായി താമസിക്കുന്നതിനുള്ള വീട്ടുവാടക വലുതാണ് . ചിലർക്ക് താങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരിക്കും . അറുപതുവയസുവരെ ജോലിനോക്കുന്നവർ അത് കഴിഞ്ഞു വിരമിക്കുമ്പോൾ പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല . ആരോഗ്യമുള്ള കാലത്തു അറുപതുവയസുവരെ ജോലിചെയ്യാൻ എന്നേയുള്ളു

അതിനിടയിലാണ് നാട്ടിലെ പാസ്റ്ററന്മാർ സന്ദര്ശനത്തിനെത്തുന്നത് . ദൈവസ്നേഹത്തിൽ അവാര്ഡ് ദുരിതങ്ങൾ പറയാതെയും അവ പങ്കുവയ്ക്കാതെയും ഈ പാവങ്ങൾ വളരെ കാര്യമായി സൽക്കരിക്കുന്നതും തങ്ങളുടെ ഇല്ലായ്മയിൽ നിന്നും കൂട്ടായ്മകൾ കാണിക്കുന്നതും . വിളമ്പുന്നവൻ അറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവൻ അറിയേണ്ടേ എന്ന പഴമക്കാരുടെ വാക്കുകളും ഇവിടെ ഓർത്തുപോകുകയാണ് .ഇവരുടെയൊക്കെ നൊമ്പരങ്ങൾ ആരറിയാൻ?കൃത്യസമയങ്ങളിൽ നാട്ടിലേക്ക് പണം അയച്ചില്ലെങ്കിൽ അതും ബുദ്ധിമുട്ടു. ആത്മീയമണ്ഡലത്തിലെ പണപ്പിരിവുകൾ തീർന്നിട്ട് പിന്നെ ഒന്നും നടക്കുകയില്ല.ഇങ്ങനെ പലവിധബുദ്ധിമുട്ടുകളാണ് പ്രവാസികളിൽ ഗൾഫുകാർ അനുഭവിക്കുന്നത്. വളരെയധികം ജനങ്ങൾ ഈ വിധം ബുദ്ധിമുട്ടുള്ളപ്പോൾ സമ്പന്നർ എന്ന് പറയുന്ന മേൽത്തട്ടുകാരും ബിസിനസുകാരും സ്ഥാപനങ്ങൾ നടത്തുന്നവരും ബഹുസമ്പന്നരും ഉണ്ട്. അവരൊന്നും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മുന്നോട്ടുവരികയില്ല. കാര്യങ്ങൾ ചിരിയിലും തലോടലിലും ഒതുക്കികിടന്നുപോകും. മുറിവേറ്റു അർദ്ധപ്രാണനായി വഴിയരുകിൽ കിടക്കുന്നവനെ കണ്ടു കടന്നുപോയവനെപ്പോലെ ഇവർ ആകുന്നതു കണ്ടിട്ടുണ്ട്. എന്നാൽ നല്ല ശമര്യക്കാരനെപ്പോലെ തനിക്കുള്ളതെല്ലാം മുറിവേറ്റവന് പങ്കിട്ടു കൊടുത്തിട്ടു അധികം വല്ലതും ചിലവിട്ടാൽ അതും തരാം എന്ന് പറയുന്ന പാവങ്ങളാണ് പലരെയും സഹായിക്കുന്നത് എന്നോർക്കുമ്പോൾ എത്ര സന്തോഷമാണുള്ളതെന്നറിയാമോ? ഇങ്ങനെയുള്ളവർ സഭയിൽ ആളാകാൻ പോലും നിൽക്കുന്നില്ല . ആർക്കും ഒന്നും കൊടുക്കാത്തവരാണ്ഇവിടെ സഭാഭരണത്തിലും സഭാകമ്മറ്റിയിലുംകയറിക്കൂടിയിരിക്കുന്നതെന്നറിയ രസം തോന്നും . ഏതായാലും ഞെരുക്കത്തിലും കർത്താവിന്റെ നാമത്തെ ഓർക്കുന്ന സാധാരണക്കാർ ദൈവസഭകളിൽപ്രവാസികളുടെയിടയിൽ ഉണ്ടെന്നുള്ളത് കാണുമ്പോൾ എങ്ങനെ അവരെ ഓർത്ത് പ്രാർത്ഥിക്കാതിരിക്കും(തുടരും)

Comments are closed.