പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പ്രബോധനം പത്രത്തിന്റെ ഓഫീസിലേക്ക് ലാപ്‌ടോപ്പ് ആവശ്യമുണ്ട് . സന്മനസുള്ളവർ സഹായിക്കാം

പ്രബോധനം പത്രം നാളിതുവരെ മുടങ്ങാതെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞ പത്തുവർഷം കർത്താവ് സഹായിച്ചു . ഓഫീസ് ആവശ്യത്തിന് ഒരു ഡസ്ക്ക് ടോപ്പ് കമ്പ്യൂട്ടർ ചില സഹോദരന്മാർ ചേർന്ന് അഞ്ചുവർഷത്തിനു മുമ്പ് നൽകിയിരുന്നു . ഇലക്ട്രോണിക് യന്ത്രങ്ങൾ കാലപ്പപ്രബോധനം ഴക്കത്തിൽ ഉപയോഗത്താൽ തകരാർ സംഭവിക്കുന്നത് സ്വാഭാവികമാണ് . അങ്ങനെ പലതവണ തകരാർ സംഭവിക്കുകയും ഇടിമിന്നലേറ്റ് തകരാർ സംഭവിക്കുകയും ചെയ്തു . ഏതുസമയത്തും തകരാർ സംഭവിക്കാവുന്ന നിലയിലാണ് കാര്യങ്ങൾ ഉള്ളത്.

കഴിഞ്ഞ എട്ടു വർഷങ്ങൾക്ക് മുമ്പ് ഒരു സഹോദരൻ പ്രബോധനത്തിനുവേണ്ടി ഒരു ലാപ്പ് ടോപ്പ് വാങ്ങി നൽകുകയുണ്ടായി . അന്ന് അദ്ദേഹം നാൽപ്പത്തി അയ്യായിരം രൂപ മുടക്കിയാണ് തോഷിബാ കമ്പനിയുടെ മുന്തിയ തരം ലാപ്പ് ടോപ്പ് വാങ്ങി നൽകിയത് . അദ്ദേഹത്തെയും കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കുന്നു . ഡെസ്‌ക് ടോപ്പ് വാങ്ങിത്തന്നവരോട് നന്ദിയും കടപ്പാടുമുണ്ട്

എന്നാൽ ഇപ്പോൾ അടിയന്തരമായി ഇവ രണ്ടും തകരാറിലായതിനാൽ റിപ്പയർ ചെയ്തു ഉപയോഗിക്കുന്നതിലും ഭേതം പുതിയത് വാങ്ങുന്നതാണ് നല്ലതെന്ന സർവ്വീസ് ചെയ്യുന്നവരുടെ അഭിപ്രായം ലഭിച്ചു . അടിയന്തിരമായി ഈ വിഷയത്തിൽ സഹകരിക്കാൻ താല്പര്യമുള്ള പ്രബോധനം പാത്രത്തിന്റെ  അഭ്യുദയകാംഷികൾക്കോ സ്നേഹിതന്മാർക്കോ സഹായിക്കാവുന്നതാണ് . നിങ്ങളോടെപ്പോഴും കടപ്പാടുണ്ടായിരിക്കും . പ്രബോധനം സാമ്പത്തിക പ്രതിസന്ധിയിലായിട്ടു കുറെ നാളുകളായി , അത് വായനക്കൊരോട് പങ്കു വച്ചിട്ടുള്ളതാണ് . വരിസംഖ്യ തരാനുള്ളവർ നിരവധിയാണ് .അങ്ങനെയുള്ളവർ സഹായിച്ചിരുന്നെങ്കിൽ ഈ അഭ്യർത്ഥനയുടെ ആവശ്യം ഇല്ലായിരുന്നു . ഇന്റർനെറ്റിലൂടെ വായിക്കുന്നവർ നാളിതുവരെ പ്രബോധനത്തെ സഹായിച്ചിട്ടില്ല ,. നിങ്ങളുടെ സംഭാവനയായി ഇക്കാര്യങ്ങൾ നടക്കണം നിങ്ങളുടെ സഹകരണം ആവശ്യപ്പെടുന്നു . സഹായം അയക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന അഡ്രസ്സ് ശ്രദ്ധിക്കുക

Probodhanam Voice  Ac No 67157718287 SBI Enathu ,Pathanam Thitta

International Codu SBININBBFXD

Indian IFSC sbin 0070361

ph 9447359133

Email pastorspillai@gmail.com

വിലാസം

പ്രബോധനം വോയിസ് .കുളക്കട പി .ഒ, കൊട്ടാരക്കര 691521

Comments are closed.