പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഗതിമാറി ഒഴുകുന്ന പെന്തക്കോസ്തു നദി

പെന്തക്കോസ്തു എന്ന് പറഞ്ഞാൽ ഒരു വലിയ ആത്മീയ പ്രവാഹമാണ് . ഈ നദി ചെല്ലുന്നിടത്തൊക്കെയും ചലിക്കുന്ന പ്രാണികൾ ഉണ്ടാകും എന്ന് വചനം പറയുന്നു . ഈ പ്രവാഹത്തിൽ വീണവർ അനുഗ്രഹിക്കപ്പെടുകയും അനുഗ്രഹം പ്രാപിക്കാനുള്ളവർ ഈ നദി എന്റെ മേൽ ഒന്ന് ഒഴുക്കണമേ എന്ന് പ്രാർത്ഥിക്കുകയും അതിനായി വഞ്ചിക്കുകയും ചെയ്യുന്നവരാണ് . അത്രയ്ക്ക് മഹത്വമുള്ള ഒരു ആത്‌മീയപ്രവാഹമാണ് പെന്തക്കോസ്തു എന്ന് ആരായുന്നത് . എന്നാൽ ഇന് എങ്ങനെ? ചില പ്രസ്ഥാനങ്ങളിൽ അതിൻറെ  കേന്ദ്രങ്ങളിൽ ഭരണസ്ഥലങ്ങളിൽ ഭരണകർത്താക്കളിൽ ഈ നടിയുടെ ചെറു കണങ്ങൾ പോലും തെറിക്കുന്നതുപോലുമില്ല എന്നുതന്നെ സങ്കടത്തോടുകൂടി പറയട്ടെ . പിന്നെ ആത്മാവിൻറെ  തീയറി വിളിച്ചുകൂകുന്ന അധരവ്യായാമക്കാർ നമ്മുടെയിടയിൽ കൂടി വരുന്നു. സത്യസന്ധന്മാരെന്നു നമ്മൾ വിചാരിച്ച പലരും തനി കള്ളന്മാരായതെങ്ങനെ? നിയമജ്ഞരുടെ മണ്ണിൽ ഇവർ കുറ്റക്കാരല്ലെന്നു തോന്നിയാലും ദൈവത്തിൻറെ  മുമ്പാകെ ഇവർ തികച്ചും കള്ളന്മാർ തന്നെയാണ്

സ്വന്തം സഹോദരനെ വലവച്ചുപിടിക്കാൻ നിൽക്കുന്ന കള്ളനാണയങ്ങളാണ് ഇക്കൂട്ടർ . ഭരണം പദവി പ്രസിഡണ്ട് മുതൽ ട്രഷറർ വരെയുള്ള സ്ഥാനങ്ങളിലാണ് ഇക്കൂട്ടരെ അധികം ദർശിക്കുവാൻ കഴിയുന്നത് . പദവിക്കുവേണ്ടി ഇവർ കാണിക്കുന്ന പ്രാകൃതവും സാത്താന്യവുമായ തന്ത്രങ്ങൾ കാണുമ്പോൾദേവാലയത്തിനുള്ളിൽ കയറിച്ചെന്നു  ചാട്ടവാറെടുത്തു തല്ലിയോടിച്ച കർത്താവിന്റെ  ചിന്തയാണുള്ളിൽ വരുന്നത് . ദൈവത്തിന്റെ നാമം വിളിക്കപ്പെട്ടിടത്തെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർക്കാൻ ഒരു ദിവസത്തെ ജോലി ഉപേക്ഷിച്ചു സഭാആസ്ഥാനങ്ങളിൽ എത്തി വോട്ടുപിടിച്ചും വോട്ടുകൊടുത്തും കള്ളന്മാരെ സഭയ്ക്കുള്ളിൽ പ്രതിഷ്ഠിച്ചവരാണ് ദൈവമുമ്പാകെ കുറ്റക്കാർ . സഭ എന്ന കർത്താവിന്റെ ശരീരത്തെ വികലമാക്കിയ ഇക്കൂട്ടർക്ക് കർത്താവ് മാപ്പുകൊടുക്കുകയില്ല . പണത്തിനുവേണ്ടിപദവി കൊടുത്ത ഏറ്റവും വലിയ സഭാദ്രോഹികളാണ് ഇങ്ങനെയുള്ളവർ . മുപ്പതുവെള്ളിക്കാശിനു യേശുവിനെ ഒറ്റിക്കൊടുത്ത യൂദാ ഇസ്‌കോറിയത്തിനെ ‘ദ്രോഹി ‘എന്നാണു വചനം സംബോധന ചെയ്തിരിക്കുന്നത് . അങ്ങനെയെങ്കിൽ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങൾ പണം വാങ്ങി കൊടുക്കുന്നവർ സഭാദ്രോഹികൾ തന്നെയാണ് . പണത്തിനുവേണ്ടി എന്ത് കളവു പറയുന്നവരെ നമ്മുടെ സഭകളിൽ അല്ലാതെ മറ്റെങ്ങും കാണുകയില്ല , ഇവിടെ കറപ്‌ഷൻ നടത്തിയാൽ ആത്മീയമണ്ഡലത്തിൽ പിടിക്കാൻ കഴികയില്ല . എന്നാൽ സര്വശക്തന്റെ  കണ്ണിനുമുന്നിൽ ഇവയെല്ലാം നഗ്നമായി തന്നെ കിടക്കുകയാണ് . അവൻ അതുകണ്ണിൻറെ  മുന്നിൽ നിർത്തിവയ്ക്കുന്ന ഒരു ദിവസമുണ്ട്. അര്ഹതയില്ലാത്തതു കയ്യിൽ വരുമ്പോ ൾ ഓർക്കണം ഇത് അടിവേദിക്കാനുള്ള വകുപ്പാണുള്ളത് . സഭാശുശ്രൂഷയിലുള്ള ഒരാൾക്ക് ലഭിക്കുന്ന സഭാവരുമാനം  കൈക്കൂലി അല്ല. അഴിമതി  ആരോപണം അതിൽ പറയാനില്ല . എന്നാൽ പദവിയിൽ ഇരിക്കുമ്പോൾ ലഭിക്കുന്ന പണം യാത്രാച്ചിലവുകൾ വേണമെങ്കിൽ എടുത്തിട്ടു ബാക്കി തുക സഭയുടെപൊതു പ്രയോജനത്തിനായി തന്നെ കൊടുക്കുന്നവരാണ് മാതൃകയുള്ള ശുശ്രൂഷകന്മാർ . സഭ കൊടുക്കുന്ന വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന ശുശ്രൂഷകന്മാരാണ് അധികവും ഇന്നുള്ളത് . അവരെപ്പോലെ സഭാശുശ്രൂഷ ചെയ്യുന്ന പദവിക്കാർ സഭയുടെ വരുമാനം കൊണ്ട് മാത്രം ജീവിക്കണം

ഇവിടെ ഇന്ന് എന്താണ് നടക്കുന്നത് . ലക്കൽ സഭയുടെ സീനിയർ പാസ്റ്റർ , കുറെ വിശ്വാസികളെ അസോസിയേറ്റ് പാസ്റ്റർ ആക്കി വാഴിക്കുന്നതിനാൽ സാമ്പത്തികം കൊടുക്കണ്ട ആവശ്യമില്ല . സെന്റർ ശുശ്രൂഷയും ഇവർ തന്നെ കയ്യാളുന്നതിനാൽ ശുശ്രൂഷകന്മാരുടെ ദശാംശം ചോദിച്ചും വിരട്ടിയും വാങ്ങുന്നു. ഒന്നുമില്ലാതെ പട്ടിണി കിടക്കുന്നവൻറെ  കയ്യിൽ നിന്നും ദശാംശം എന്ന ഓമനപ്പേരിൽ പണം വാങ്ങുന്നു . പിന്നെ പ്രാദേശിക സഭകളിൽ സ്നാനം ഉൾപ്പടെ വിശേഷാൽ നടക്കുന്ന എല്ലാ കാര്യത്തിലും മേൽക്കോയ്‌മ ഇക്കൂട്ടർ പിടിച്ചു വാങ്ങും . പിന്നെ സ്റ്റേറ്റ് പദവികൾ . അതിലൂടെ ലഭിക്കുന്ന സാമ്പത്തികം വലുതാണ് . പിന്നീട് കൺവൻഷൻ പ്രസംഗം . അതിനു ഇവരെ കൊല്ലത്തില്ലെങ്കിലും വിളിച്ചേ പറ്റൂ . ഇല്ലെങ്കിൽ കണ്ണുരുട്ടും .ഈ വിധത്തിലും നല്ലൊരുതുക ലഭിക്കും . ഇങ്ങനെ പണം ലഭിക്കും എന്ന ആശയുള്ളതിനാലും മാസം തോറും പദവിയുടെ മറവിൽ വിദേശയാത്രചെയ്തും സ്ഥിരം വരുമാനം ലഭിക്കത്തക്കവണ്ണം കാര്യങ്ങൾ ലഭിക്കാൻ ഇവർ ജനത്തെ സ്വാധീനിക്കും

ഒന്ന് ചിന്തിച്ചു നോക്കൂ ! ഇവർ പണത്തിനുവേണ്ടി എന്തെല്ലാം ചെയ്യുന്നു . ഈ നേതാക്കന്മാർ വരുമാനം ഒന്നുമില്ലാത്തവരാണോ ? ലോക്കൽ സഭയുടെ ചുമതലയുള്ളവർ അവിടെ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കണം . സാധാരണ ശുശ്രൂഷകന്മാരല്ലേ ബഹുഭൂരിപക്ഷവും ഉള്ളത് . അവരൊക്കെ ജീവിതം കഴിക്കുന്നതും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതും ഈ വരുമാനത്തിൽ നിന്നല്ലേ?. അതിൽ നിന്നല്ലേ സെന്റർ ശുശ്രൂഷകന് ദശാംശം കൊടുക്കുന്നത് .പതിനായിരത്തിൽ താഴെ രൂപ വരുമാനമുള്ള ധാരാളം ശുശ്രൂഷകന്മാർ നമ്മുടെയിടയിൽ ഇല്ലേ?, പുതിയ സ്ഥലത്തേക്ക് ഇവരുടെ ഇഷ്ടത്തിന് നിൽക്കാത്തവരെ പറഞ്ഞയച്ചിട്ടു അവർ ജീവിക്കുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ ?. അവർ ജീവിക്കുന്നത് മാതൃക ആക്കിക്കൂടെ .വേണ്ടാ ഓരോരുത്തർ ശുശ്രൂഷിക്കുന്ന സഭയിലെ വരുമാനം കൊണ്ട് അവർ ജീവിക്കുന്നതുപോലെ നേതാക്കന്മാരും സ്വന്തം സഭകളിലെ വരുമാനം കൊണ്ടുതന്നെ ജീവിക്കണം . സാധാരണ സഭകളെക്കാൾ നല്ല വരുമാനമുള്ള സഭകളാണല്ലോ ഇവർ ഉണ്ടാക്കിയിരിക്കുന്നത്. മറ്റുള്ളവരുടെ സഭയിൽ സാമ്പത്തികമുള്ള അടിച്ചുമാറ്റി സ്വന്തം പൂണിയിൽ പനമെത്താനുള്ള തന്ത്രങ്ങളും മെനഞ്ഞുകൊണ്ടല്ലേ സഭാപ്രവർത്തനങ്ങൾ ഇന്നും തുടരുന്നത് , അതുകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വന്തം സഭയിൽ നിന്നും തന്നെ ഉപജീവനം നടത്തണം . സഭയ്ക്ക് വെളിയിൽ നിന്നും ലഭിക്കുന്ന പണം എത്രയായാലും പൊതു ഫണ്ടിൽ തന്നെ കൊടുക്കണം

മറ്റിതര പെന്തക്കോസ്തുസമൂഹങ്ങളായ ചർച്ച് ഓഫ് ഗോഡ് ,അസംബ്ലിസ് ഓഫ് ഗോഡ് തുടങ്ങിയ സഭകളിലെ ശുശ്രൂഷകന്മാരുടെദശാംശം ഡിസ്ട്രിക്റ്റ് പാസ്റ്റർക്കോ  സെക്ഷൻ പ്രെസ്ബിറ്റർക്കോ അല്ല കൊടുക്കുന്നത് സഭയുടെ പൊതു ഖജനാവിലേക്കാണ് . സഭാശുശ്രൂഷകനും ഡിസ്ട്രിക്റ്റ് ശുശ്രൂഷകനും ഒക്കെ പ്രായപരിധി വച്ചിട്ടുണ്ട് . ആ പ്രായംകഴിയുമ്പോൾ വിരമിക്കണം . ചില വല്യേട്ടൻ പെന്തക്കോസ്തുസഭകളിൽ കണ്ണും കാണാൻ കാഴിയില്ല ചെവിയും കേൾക്കാൻ കഴിയില്ല (ഈയർ ഫോൺ വച്ചാലും കേൾക്കാത്ത ലോക്കൽ , സെന്റർ , മേഖല /സംസ്ഥാന )സമിതികളിൽ ഇരിക്കുന്നവർ ഉണ്ട് . മരണപര്യന്തം ശുശ്രൂഷ ഏൽപ്പിച്ചെന്ന ഭാവത്തിലാണ് ഇരിക്കുന്നത്. അതിൻറെ  കാരണം ശുശ്രൂഷയോടുള്ള ആത്മാർത്ഥതയല്ല മറിച്ചു പണത്തോടുള്ള അത്യാർത്തിയാണ് . ലോക്കൽ സഭയുടെ ചുമതലയുള്ള സെന്റർ ശുശ്രൂഷകനായാലും മറ്റു ഭാരവാഹികളായാലും സഭയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ജീവിക്കുകയും ലോക്കൽ സഭക്കുവെളിയിൽ നിന്നും ലഭിക്കുന്ന സകല വരുമാനവും സഭാ ആസ്ഥാനത്തു തന്നെ കൊടുക്കത്തക്ക വക്രമീകരണം ചെയ്യണം . സഭയുടെ ഭരണഘടനയിൽ അങ്ങനെ ചെയ്യാൻ പാടില്ല എന്നൊന്നും എഴുതിയിട്ടില്ല. അതുകൊണ്ടു പുതിയ നിയമങ്ങൾ ഒന്നും പാസാക്കേണ്ടതുമില്ല .കൗൺസിലിലേക്ക് വരുന്ന ശുശ്രൂഷകന്മാർ തങ്ങളുടെ പണം ചിലവാക്കിത്തന്നെയാണ് വരുന്നത് . അവരെ ആരും മറ്റൊന്നിനും വിളിക്കുന്നുമില്ല . അങ്ങനെ വരുമ്പോൾ എല്ലാറ്റിനും പണം വാങ്ങിക്കുന്ന നേതാക്കന്മാർ തിന്നു കൊഴുത്തുതടിച്ചു ബാങ്ക് ബാലൻസ് കൂട്ടുകയല്ലേ ചെയ്യുന്നത്. ഇത് ശരിയായ നിലയല്ല

വിശ്വാസികളാണ് ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് .അറുത്ത കൈക്കു ഉപ്പുതേക്കാത്തവർ എന്നുപഴമക്കാർ പറയുന്നത് ഇവരെത്തന്നെയാണ് . നേതാക്കന്മാരുടെ കയ്യിൽ നിന്നും സഹായം വാങ്ങിയിട്ടുള്ളവർ എത്രപേരുണ്ട് . ആർക്കെങ്കിലും അരസ്യമായി രംഗത്തു വരാമോ? ദൈവമക്കളുടെ സാമ്പത്തികം ഊറ്റിയെടുക്കുന്ന ഈ വിധ നേതാക്കന്മാരെ ജനം വാഴിക്കാൻ കൂട്ടുനിൽക്കരുത് , എന്നാൽ തങ്ങളുടെ സാമ്പത്തികം ദൈവവേളക്ക് സഹായകമാക്കുന്നവരെ ഇരട്ടിമണത്തിനു യോഗ്യരായി എണ്ണണം . അത് മറക്കരുത് . ദൈവത്തിന്റെ ഈ നദിയിൽ വിഷം കലക്കുന്നവരും ജലം മലിനമാക്കുന്നവരും സഭായാം ഗാത്രത്തെ ഇല്ലാതാത്താക്കും , അവരവരുടെ വാഴ്ച കാത്തുകൊണ്ട് അവരവരുടെ ലോക്കൽ തലങ്ങളിൽ നിൽക്കട്ടെ . ഇനിയും ഒരബദ്ധം ദൈവജനത്തിനു സംഭവിക്കരുത് , വാങ്ങുന്ന നേതാവിനെയല്ല കൊടുക്കുന്ന നേതാവിനെയാണ് നമ്മുടെ സഭകൾക്കാവശ്യം (തുടരും )

Comments are closed.