പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസികേരളാസ്‌റ്റേറ്റും താളംതെറ്റിയ ലൈവ് പ്രോഗ്രാമുകളും

ഐപിസിയിൽ പുതിയകാൽവയ്പുകൾക്കു രൂപംകൊടുത്തു ജനശ്രദ്ധപിടിച്ചുപറ്റാൻ ചിലർ നടത്തിയ ശ്രമം ജനിച്ചപ്പോൾ തന്നെ മൃതിയടഞ്ഞ കുഞ്ഞിനെപ്പോലെയായി, കൗണ്സിലിന്റെ തീരുമാനമില്ലാതെയും ഒരു ചർച്ചപോലുമില്ലാതെയും നടത്തിയ ഈ പരിപാടി യവനികയ്ക്കുള്ളിൽ തന്നെ അമരേണ്ടി വന്നു . ജനറൽ സെക്രട്ടറിയുടെ വാക്കുകൾ ആസ്ഥാനത്താക്കിയാണ് തുടക്കത്തിൽത്തന്നെ ഒടുങ്ങിയത് . സ്റ്റേറ്റ് സെക്രട്ടറിയുടെ പുതിയ അജൻഡ പ്രകാരം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾപോലും ഇതിൻറെ  ഭവിഷ്യത്തുകൾ മനസിലാക്കാതെ തുടങ്ങിവച്ച ഈ സംരംഭം ആർക്കുവേണ്ടി ആയിരുന്നു . കേരളത്തിലെ നിയമസഭാ റിപ്പോർട്ടുകൾ അതാതുസമയങ്ങളിൽ ജനത്തെ അറിയിക്കുവാൻ സർക്കാർ എടുത്ത നയത്തെ കോപ്പിയടിച്ചു ആളാകാൻ ശ്രമിച്ചവർവളരെഉയരത്തിൽ നിന്നും തലകുത്തിവീണു പരിക്കേറ്റ ഹതഭാഗ്യനെപ്പോലെയായി എന്നുവേണം പറയാൻ . സ്റ്റേറ്റ് സെക്രട്ടറി എന്തുപറഞ്ഞാലും നടപ്പാക്കാനിരിക്കുന്ന ഒരു സമിതിയുടെ പരമദയനീയമായ വീഴ്ചയാണിത്

കൗൺസിൽ കൂടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതും തീരുമാനിക്കുന്നതുമായ കാര്യമാണ് സഭയുടെ അധികാരികൾ നടപ്പിലാക്കേണ്ടത് . അല്ലാതെ രാത്രിയിൽ കടന്നുറങ്ങുമ്പോൾ കാണുന്ന പേക്കിനാവുകൾ നടപ്പിലാക്കുന്ന വേദിയല്ല ഐപിസിയുടെ സംസ്ഥാനസമ്മതിയും ജനറൽ ഐപിസിയുടെ സമ്മതിയും . സർവ്വാധിപത്യം തൻറെ  തൊളിലാണ് ഐപിസിയെ ചുമക്കുന്നത് താനാണ് എന്ന ധാർഷ്ട്യത്തിനു ലഭിച്ച ചുട്ട മറുപടി ആയിരുന്നു ലൈവിൻറെ മരണം . ഐപിസിയിൽതന്നിഷ്ടംനടപ്പിലാക്കുന്ന ആദ്യ ഭാരവാഹി എന്ന അനര്ഹ ബഹുമതി കൊടുത്ത് ഇദ്ദേഹത്തെ ആദരിക്കുകതന്നെവേണം . അടുത്തുവരുന്നതെരഞ്ഞെടുപ്പിൽ എതിരാളി ശക്തനാണെന്നു മനസിലാക്കി എങ്ങനെങ്കിലും പദവി നിലനിർത്താൻ കിണഞ്ഞുപരിശ്രമിക്കുന്നതിൻറെ  ഭാഗമാണിതെല്ലാം. നിയമസഭാ കൂടുമ്പോ കാണിക്കുന്ന ലൈവും ഐപിസിയുട കൗൺസിൽ കൂടുമ്പോൾ കാണിക്കുന്ന ലൈവും തമ്മിൽ കോർത്തിണക്കാൻ കഴിയുന്നതല്ല . കാരണം രക്ഷിക്കപ്പെടാത്തവരും ആത്മീയ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാത്തവരും നടത്തുന്ന ലൈവുകൾ ജനം അത്ര കണ്ടു അംഗീകരിക്കാറില്ല. എന്നാൽ സഭയുടെ കൗൺസിലിൽ നടക്കുന്ന കാര്യങ്ങൾ പൊതുലോകത്തെ കാണിക്കാൻ നിന്നാൽ പിന്നെ സുവിശേഷം അറിയിക്കാൻ ആരുടേയും അടുക്കൽ ചെല്ലരുത് . അവർ പുശ്ചിച്ചു തള്ളും .ലൈവ് എടുക്കുന്ന കമ്പനിക്കു കുറെ പണം കൊടുക്കാം എന്നല്ലാതെ മറ്റൊരുപ്രയോജനവും കാണുന്നില്ല . ആത്മീയമൂല്യം നഷ്ടപ്പെടുത്തിയ ഇക്കൂട്ടർക്ക് വരുംവരാഷ്യകളെക്കുറിച്ചു അറിവില്ലാത്തതാണ് കാരണം , ഇപ്പോൾ ഭരണത്തിലിരിക്കുന്ന ആർക്കെങ്കിലും ഞാൻ ഒരു തികഞ്ഞ ആത്മീകനാണ് മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഒരു തികഞ്ഞ മാതൃകയുള്ളവനാണ് എന്ന് പറയാനും മനഃസാക്ഷിനിമിത്തം ദൈവജനത്തെ സമീപിക്കുവാനും ധൈര്യമുള്ള എത്രപേരുണ്ട്? ജീവിതത്തെ മറ്റുള്ളവർ വിമർശിക്കുവാൻ വിട്ടുകൊടുത്തിട്ടു പരിതപിച്ചിട്ടു കാര്യമില്ല. സഭാനിയമം ലംഘിക്കുന്നവരെ ചോദ്യം ചെയ്തു ശിക്ഷണനടപടികൾ കൈക്കൊള്ളാൻ ശക്തിയുള്ള ഏതുഭരണാധികാരിയുണ്ട് ഐപിസിയിൽ . അങ്ങനെയുള്ളവരെ ആദരിക്കാൻ ഞങ്ങൾ തയ്യാറാണ് .

ലൈവ് ആഘോഷച്ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞപ്രസ്താവനകൾ ജനം കേട്ടതാണ് . ഞങ്ങളിൽ ചിലരെ പൊതുജനത്തിന്റെയിടയിൽ ചിലർ പരിചയപ്പെടുത്തുന്നത് ”പാമ്പ് ”എന്നും മറ്റുമുള്ള പേരിലാണന്നുപോലും . ആത്മീയശുശ്രൂഷ ചെയ്യുന്നുവെന്നുപറയുന്ന ഒരാളെ ധൈര്യത്തോടുകൂടി പാമ്പ് എന്നുവിളിക്കാൻ കാരണമെന്ത്?. ഇതൊക്കെ പൊതുജനത്തോട് അനുഭവസാക്ഷ്യമായി പറയാൻ മിനക്കെട്ടതു അപചയത്തിന്റെ  ദൃഷ്ടാന്തമാണ് . സ്റ്റേറ്റ് പ്രസിഡണ്ട് ഞരങ്ങിയും മൂളിയുമുള്ള പാട്ടിനുതുടക്കമിട്ടു ഞങ്ങൾ ഇങ്ങനൊക്കെയാണന്നു മാളോരെകാണിക്കാൻ ഇറങ്ങിയതൊക്കെ ഓർത്താൽ എന്തുപറയാനാണ് . പാട്ട് ലീഡ് ചെയ്യാൻ അവിടെ ആരും ഉണ്ടായിരുന്നില്ലേ? അതോ ഐപിസിയിലെ ഏറ്റവും നല്ല പാട്ടുകാരൻ  സംസ്ഥാനപ്രസിഡണ്ടാണോ ?. അദ്ദേഹം പലതും  ഐപിസിയുടെ ജനറൽ സെക്രട്ടറിയായ സ്വന്തം സഹോദരനെ കണ്ടു പഠിക്കട്ടെ .അദ്ദേഹത്തിന് അറിയാത്തതും ചെയ്യാൻ പ്രയാസമുള്ളതുമായ ഒരുകാര്യത്തിലും ഇടപെടില്ല . മൗനമായിരിക്കും . അല്ലെങ്കിൽ അത് ചെയ്യാൻ കഴിവുള്ളവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കും . ഇന്ന് ഐപിസിയിൽ കാണുന്ന ഒട്ടുമുക്കാൽ സ്റ്റേജ് ഷോ ക്കാരും പാസ്റ്റർ കെ സി ജോണിന്റെ പിന്തുണയോടുകൂടി വന്നവരാണ് . അല്ലെങ്കിൽ തുറന്നു പറയാൻ എതിർക്കാൻ മുന്നോട്ടു വരട്ടെ . ക്യാമറ കണ്ടാൽ മാറാൻ കൂട്ടാക്കാത്ത ക്യാമറാപ്രേമികൾ സഭയ്ക്ക് ബാധ്യതതന്നെയാകും. ലോകത്തിനു മുന്നിൽ ഐപിസിക്കൂത്തുകാഴ്ചയാകാതെ ശ്രമം ഉപേക്ഷിച്ചത് നല്ലകാലം എന്നുതന്നെ പറയാം . ഈ സമയം സുവിശേഷം പറയാൻ അറിയാവുന്നവർ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി സുവിശേഷം ലൈവ്‌ചെയ്തിരുന്നെങ്കിൽ കുറേപ്പേരെങ്കിലും മാനസാന്തരപ്പെടുമായിരുന്നു. സഭാ  രാഷ്ട്രീയക്കളരി അതിരുവിടുന്നതിൻറെ  ഭാഗമാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ കുഞ്ഞു പൊടിക്കൈ

Comments are closed.