പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ദൈവജനത്തെ കൈപ്പുചീര തീറ്റിക്കരുത്

നമ്മുടെ സഭാജനങ്ങൾ സമ്മേളിക്കുകയും ആണ്ടിലൊരിക്കൽ ഒത്തുചേരുന്നയിടമായി നമ്മുടെ കൺവൻഷനുകൾ തീരുന്നു. ദൂരം കണക്കിലെടുക്കാതെയും സാമ്പത്തികചിലവുകൾ നോക്കാതെയു വിദേശരാജ്യങ്ങളിൽപ്പെട്ടവരുൾപ്പടെ ഈ സമ്മേളനത്തിലെ ഭാഗമാകുവാൻ കാത്തിരുന്നു വരികയാണവർ . അവധിക്കാലങ്ങൾ പ്രയോജനപ്പെടുത്തുന്നത് പലരും ജനുവരിയിലായിരിക്കും കാരണം കണ്വന്ഷനിലും സംബന്ധിക്കാൻ എന്ന ആശയാണ് അവരുടെ ഉള്ളിലുള്ളത് . വളരെ താല്പര്യത്തോടുകൂടി വരുന്നവർ പലപ്പോഴും നിരാശരായിട്ടാണ് മടങ്ങിപ്പോകുന്നു. അതിനുള്ള കാരണം പ്രഭാഷണങ്ങളുടെ അപര്യാപ്തതയാണ് , സഭയുടെ സമതികളിലും ജീവിതത്തിൻറെ  അനുഭവങ്ങളിലും പാളിച്ചകൾ സംഭവിച്ചവരും സഭാജനങ്ങളാൽ തന്നെ വിമര്ശനവിധേയരായവരും ഒക്കെയാണ് പ്രഭാഷകരായി തുടരുന്നത്. ഇവർക്ക് പ്രസംഗിക്കാനുള്ള അവസരമായിട്ടാണ് നമ്മുടെ കൺവൻഷനുകൾ മാറ്റുന്നത്

വലിയ ജനസമൂഹത്തെ അഭിസംബോധന  ചെയ്യാൻ തക്ക പരിജ്ഞാനം ഇല്ലാതെയും വലിയ ജനക്കൂട്ടത്തോട് പ്രതിവാദിക്കാൻ തക്ക വചന പാണ്ഡിത്യമില്ലാതെയും പ്രഭാഷണ രംഗത്തു കടിപിടികൂടി അവസരം നേടിയെടുത്തു സാധാരണജനങ്ങളെ കൈപ്പുചീര തീറ്റിച്ചുവിടുന്ന സംഭവങ്ങളാണ് മുന്നോക്കമുള്ള സഭകൾ ചെയ്യുന്നത്. ഒന്നുകിൽ നന്നായി വചനം പേടിച്ചു ധ്യാനിച്ച് ദൈവത്തിൽ നിന്നും പ്രാപിച്ചു പരിശുദ്ധാത്മനിറവോടുകൂടി പ്രഭാഷണത്തിനൊരുങ്ങണം. അല്ലാതെ ജനത്തെ ഉറക്കം തൂങ്ങിക്കുന്ന പ്രഭാഷണമാണ് ജനത്തിനിടയിൽ പലരും വിതക്കുന്നതു. യാതൊരുവിധഫലവും ചെയ്യാത്ത ഈ വിധ അക്ഷര വിസർജ്ജനം കെട്ടണം മനസുമടിച്ചിരിക്കയാണ്. എന്തുകേട്ടാലും ആരവങ്ങളുയർത്തി സ്തോത്രവും സ്തുതിയും അന്യഭാഷയും കൈയടിയും ബഹളവുമായി ഈ അഭിനവപ്രഭാഷകർക്കു അകമ്പടി നൽകുവാൻ ചിലർ രംഗത്തുവരും. പ്രഭാഷണം കഴിഞ്ഞാൽ പ്രസംഗകനെക്കണ്ടു സ്തുതിയുടെകൂലിവാങ്ങി ഇക്കൂട്ടർ പോകും . സ്ഥിരം തൊഴിലുറപ്പുകാരെപ്പോലെ ആർക്കുവേണമെങ്കിലും അകമ്പടി ആക്കാൻ ഇവരെ കിട്ടും . അതുകൊണ്ടു എല്ലാം ആത്മീയമാണെന്നാണ് ഇവരുടെ ചിന്ത

സഭയുടെ ഉന്നതാധികാര സമിതിയിൽ ആയ്സതുകൊണ്ടു പ്രഭാഷണ ആകണമെന്നില്ല .ഓരോരുത്തരുടെമേൽ ദൈവം നൽകിയിട്ടുള്ള ശുശ്രൂഷകളുണ്ട് . പ്രവചനം എങ്കിൽ പ്രവചന ശുശ്രൂഷ ,രോഗശാന്തിയുടെ വരമാണെങ്കിൽ അത് ഇവരാരും ഭരണം ഏറ്റെടുക്കരുത് , ഭരിക്കുന്നുവെങ്കിൽ പൂർണ്ണ ജാഗ്രതയോടുകൂടി തന്നെ . പ്രാർത്ഥനയും വചനശുശ്രൂഷയിലുമായിരിക്കുന്ന ഒരാൾ പ്രസംഗകനാകാം , അങ്ങനെയുള്ളവർ ഭ്ശ്രണത്തിനിറങ്ങരുത്. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ ഇരട്ടി മാനത്തിനു യോഗ്യരാക്കണമെന്നു വചനം പറയുന്നു. സഭയെ മേയ്ക്കുന്നതും ഭരിക്കുന്നതും രണ്ടാണ് ,അപ്പോസ്തോലന്മാർ ഇടയന്മാർ പ്രവാചകന്മാർ ഉപാദ്ഷ്ടാക്കന്മാർ സുവിശേഷകന്മാർ എന്നിവരുടെ ജോലി ഭരണമല്ല ആത്മീയ ശുശ്രൂഷയാണ് .അതുകൊണ്ടാണ് ആദിമസഭയിൽ അൽപ്പം പ്രശ്നമുണ്ടായപ്പോൾ അത് പരിഹരിക്കുവാൻ സഹോദരന്മാരുടെ ഇടയിൽ നിന്നും ആത്മാവും ജ്ഞാനവുമുള്ളതും നല്ലസാക്ഷ്യമുള്ളതുമായ എഴുപുരുഷന്മാരെ തെരഞ്ഞെടുക്കുവാൻ അപ്പോസ്തോലന്മാർ പറഞ്ഞത്. അവരിൽ ഒരാളായിരിപ്പാൻ ഈ അപ്പൂസിഹോളൻമാർ ആഗ്രഹിച്ചില്ല . അവർ പറയുന്നത് ”ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നാണ് . അതുകൊണ്ടാണ് അപ്പോസ്തോലന്മാരുടെ കയ്യാൽ അത്ഭുതങ്ങളും വീര്യപ്രവർത്തികളും നടന്നത്. ഇക്കാലത്തു അതൊന്നും നടക്കാത്തത്തിന്റെ  കാരണവും നമുക്ക് മനസിലാക്കാവുന്നതേയുള്ളു

ഇന്നത്തെ നേതാക്കന്മാർ അപ്പോസ്തോലൻ എന്ന് പറയുകയും പ്രാർത്ഥനയും വചനധാനവുമില്ലാതെ ഭരണത്തിലും പാനമോഹത്താൽ അനീതിചെയ്തു കാലംതള്ളിനീക്കുന്നതിനാൽ ഇവരിലൂടെ ദൈവപ്രവൃത്തി നടക്കുന്നില്ല .  കാരണം ഇവർ ദൈവദാസന്മാരല്ല ദ്രവ്യദാസന്മാരാണ് പലരും. മാത്രമല്ല ദൈവം വിലക്ക് വിളിച്ചതാണ് ദൈവത്തെ വിളിച്ചു വേലക്കിറങ്ങിയവരാണ് ,അത് തങ്ങളുടെ ഉദരപൂരണത്തിനായി മാറ്റുന്നു . ദൈവം വിളിച്ച സമ്പന്നരായ അവൻറെ  ശിഷ്യന്മാർ ഒന്നും സമ്പാദിക്കാൻ നിന്നില്ല , പൗലോസിന് ലാഭമായിരുന്നതൊക്കെയും ഛേദം എന്നി ജീവിതം അവസാനിപ്പിക്കുകയായിരുന്നു , ഇന്നത്തെ സഭാനേതാക്കന്മാർ സുവിശേഷത്തിൻറെ  പേരിൽ ലഭിച്ച പണം തങ്ങളുടെ പുരയിടത്തിൽ കുഴിച്ചിട്ടു . ആത്മക്കളെ നേടുന്നതിനുപകരം സിമിന്റും മണലും കമ്പിയും വാങ്ങി സൗധങ്ങൾ ആണിത് അതിൻറെ  തണലിൽ ഇരുന്നുകൊണ്ട് അഹങ്കരിച്ചു സഭയെ ഭരിക്കുന്. സുവിശേഷം അറിയിക്കാൻ പട്ടിണിയോടും പരിവട്ടത്തോടും കൂടി വിയർപ്പൊഴുക്കി സഭകൾ സ്ഥാപിക്കുമ്പോൾ അവരുടെ മേലാളന്മാരായി ഫറവോന്ധ്യാഭരണം നടത്തുന്നവരാണ് ഇന്നുള്ളതെന്നുപറഞ്ഞാൽ എല്ലാവരും അംഗീകരിക്കുമെന്നറിയാം . പത്രോസിൻറെ  കാലഘട്ടത്തിൽ ദൈവത്തോട് വ്യാജം കാണിച്ചുവെന്ന അനന്യാസിനെയും സഫീറയെയും ശവക്കോട്ടയിലേക്കു ശവമായി പറഞ്ഞുവിട്ട ശുശ്രൂഷയാണ് പത്രോസ് ചെയ്തത്.ഇന്നായിരുന്നെങ്കിൽ അവർ കൊണ്ടുവന്ന പണം വാങ്ങിയിട്ട് അനന്യാസിനെ റീജിയൻ പ്രസിഡണ്ടും സഫീറയെ സാഹോദരീസമാജത്തിന്റെ  പ്രസിഡണ്ടുമാക്കി തീർക്കുമായിരുന്നു. അതാണ് ഇന്നത്തെ അപ്പോസ്തോലന്മാർ എന്നുപറയുന്നവരും ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന അപ്പോസ്തോലന്മാരും തമ്മിലുള്ള വ്യത്യാസം

നേതാക്കന്മാർ പദവിയുള്ളതുകൊണ്ടു പ്രസംഗിച്ചേ പറ്റൂ എന്ന ചിന്തവെടിയുക . നല്ല പ്രഭാഷകരെ കണ്ടെത്തി അവർക്കു അവസരം കൊടുക്കുക / അല്ലാതെ പണം മുടക്കി വന്നുചേരുന്ന ജനത്തെ കൈപ്പുചീര തീറ്റിക്കരുത്

Comments are closed.