പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ദുബായ് ട്രിനിറ്റി ചർച്ച് ആരാധന : കെട്ടിച്ചമച്ച വ്യാജവാർത്ത  

ദുബായ് ട്രിനിറ്റി ചർച്ചിലെ ആരാധനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന് കാണിച്ചു സോഷ്യൽ മീഡിയായിൽ പ്രചരിച്ചത് വ്യാജവാർത്തയെന്നു അവിടെ നിന്നും റിപ്പോർട്ട്  ചെയ്യപ്പെടുന്നു. വ്യാജവാർത്തകൾ മെനഞ്ഞെടുത്തു പുര മുകളിൽ ഘോഷിക്കുന്ന ചിലരാണ് ഇതിൻറെ  പിന്നിലെന്ന് പറയപ്പെടുന്നു. ”കാള പ്രസവിച്ചെന്നു കേട്ടപ്പോഴേക്കും കയറെടുക്കാൻ പോയി ”എന്ന പഴഞ്ചൊല്ല് പോലെയായി ഈ വിഷയവും .ട്രിനിറ്റി ചർച്ചിൽ ആരാധന നടത്തുന്നവർ നിയമപരമായി തന്നെ അനുവാദം വാങ്ങിയിട്ടാണ് ആരാധന വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത് . നിയമാനുസരണമല്ലാതെ ആർക്കെങ്കിലും ഏതെങ്കിലും കെട്ടിടത്തിൽ കയറി ആരാധന നടത്താൻ സാധിക്കുമോ? . അതും ഗൾഫ് നാടുകളിൽ .ഓരോ വർഷങ്ങളിലും ഇങ്ങനെയുള്ള സംവിധാനങ്ങൾക്ക് നിയമങ്ങളും ചട്ടങ്ങളും  പുതുക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ അവരുടെ ബോർഡ് മീറ്ററിംഗിൽ ഉരുത്തിരിയുന്ന വിഷയത്തിന് അനാവശ്യ കളർ അടിച്ചു പുറത്തിറക്കുന്ന വാർത്തകൾ പലപ്പോഴും ഗൾഫു നാടുകളിൽ ഉള്ളവരെ പ്രതിക്കൂട്ടിലാക്കാറുണ്ട് . അതാണ് ഇവിടെ സംഭവിച്ചതും. സമതിക്കാരോ അവിടെ പ്രവർത്തിക്കുന്ന സഭകളോ അറിയാത്തതാണ് ഇങ്ങനെയുള്ള വ്യാജവാർത്തകൾ സോഷ്യൽ മീഡിയാക്കാരറിയുന്നതു . ചിലർക്ക് ഒരു വാർത്തയും ലഭിച്ചില്ലെങ്കിൽ വ്യാജം ഇറക്കിക്കളയാം എന്ന നിലയാണ് കാണുന്നത്. ട്രിനിറ്റി ചർച്ച അധികാരികൾ പുറത്തു വിടാത്ത കാര്യം സോഷ്യൽ മീഡിയായിൽ എങ്ങനെ പ്രചരിക്കുന്നു എന്ന അന്വേഷണത്തിലാണ് അധികാരികൾ എന്നറിയുന്നു. നിലവിലുള്ള സഭകൾക്ക് ആരാധനക്ക് ഇതുവരെ തടസമുള്ളതായി അറിയുന്നില്ലെന്നും അവിടെ ഉള്ള കാര്യങ്ങൾക്കു ആശങ്കപ്പെടേണ്ടതില്ലെന്നും അറിയുന്നു. ഇങ്ങനെയുള്ള വ്യാജവാർത്തകൾക്കെതിരെ ജനം പ്രതികരിക്കുക . ഈ വ്യാജ  വാർത്തയറിഞ്ഞു പലരും ഉപവാസവും പ്രാർത്ഥനയും വരെ തുടങ്ങിയതായി അറിയുന്നു.

Comments are closed.