പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ബ്രദർ ഉമ്മൻ എബ്രഹാം മുംബൈ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .

ഐപിസി മഹാരാഷ്ട്രാ സ്റ്റേറ്റിൻറെ  ജോയിൻറ് സെക്രട്ടറിയും പ്രബോധനം കുടുംബത്തിൻറെ അടുത്തസുഹൃത്തും ഐപിസി പ്രസ്ഥാനത്തിൻറെ  സഹയാത്രികനുമായിരുന്ന ബ്രദർ ഉമ്മൻ എബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . തികഞ്ഞ ആത്മീയനും സഭയുടെ പുരോഗമനവാദിയുമായിരുന്നു അദ്ദേഹം . തലവടിയിൽ നിന്നും മുംബൈയിലേക്ക് ജോലി തേടിപ്പോയ അദ്ദേഹം ദൈവത്തോടൊപ്പം യാത്രചെയ്തതിനാൽ അദ്ദേഹത്തെ ദൈവം വളർത്തുകയും മുംബൈയിൽ അറിയപ്പെടുന്ന സ്ഥാപനത്തിൻറെ  ഉടമസ്ഥനായും ദൈവവേലയെ സഹായിക്കുന്നതിനും സഭകൾ സ്ഥാപിക്കുന്നതിന് കൂട്ടുത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്ത ദൈവദാസനായിരുന്നു.

കുമ്പനാട് മാലിന്യപ്രശ്നത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുവാൻ ഒരു കോടിയോളം വിലയുള്ള സീവേജ് പ്ലാൻറ് സ്ഥാപിക്കുകയും ചെയ്തു. പ്രസ്തുത സംരംഭത്തിൻറെ അപര്യാപ്തത മനസിലാക്കി പരാതിരഹിതമായ സംവിധാനങ്ങൾ ഉണ്ടാക്കുന്നതിൽ ശ്രദ്ധിച്ചു വരവേ  അദ്ദേഹം രോഗിയായി തീരുകയും എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന്നിടയിൽ അദ്ദേഹത്തിൻറെ മകളുടെ  വിവാഹം സെപ്തംബർആദ്യവാരം നടന്നു . അന്ന് അദ്ദേഹം വിവാഹത്തിൽ പങ്കെടുത്തെങ്കിലും ക്ഷീണിതനായിരുന്നു. തികഞ്ഞ മനുഷ്യസ്നേഹിയായ ഊമ്മച്ചായനോട് അടുത്തിട്ടുള്ളവർ അദ്ദേഹത്തിലെ ദൈവമനുഷ്യനെ കാണുവാൻ കഴിഞ്ഞിരുന്നു . സംസ്കാരം ഒക്ടോബർ നാലിന് ഐപിസി ഹെബ്രോൻ പുരത്തു പൊതുദർശനത്തിനു കൊണ്ട് വരികയും തലവടിയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാവക സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും . പ്രബോധനം കുടുംബത്തിൻറെ പ്രത്യാശയും കുടുംബാംഗങ്ങളെ അറിയിക്കുന്നു

Comments are closed.