പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

നേരില്ലാത്ത നേതാക്കന്മാർ

പെന്തക്കോസ്തുസമൂഹം സത്യത്തിനും നീതിക്കും വേണ്ടി നിലനിന്നുവന്ന പാരമ്പര്യമുള്ള ദൈവഭക്തരുടെ കൂട്ടമായിരുന്നു . അവരിൽ നിന്നും ഇത് ഇന്നിൻറെ അധികാരമോഹികൾ തട്ടിയെടുത്തുവെന്നുവേണം പറയാൻ . ഐപിസിയുടെ സംസ്ഥാനപ്രസിഡണ്ടുമാരിൽ ഏറ്റവും നിലവാരം കുറഞ്ഞ ഭരണരീതികൾ അവലംബിച്ചത് പാസ്റ്റർ കെ സി തോമസിൻറെ  കാലത്താണ് . അദ്ദേഹം ഭരണത്തിൽ വന്ന കാലഘട്ടം എന്തൊക്കെയാണ് ചെയ്തുകൂട്ടിയതു എന്ന് സാധാരണ ജനങ്ങൾക്കറിയുകയില്ല .  പലരും ഈ വിഷയത്തിൽ എത്തിനോക്കാത്തതുകൊണ്ടും കുമ്പനാടുള്ള ഓഫീസുകളിൽ കയറിയിറങ്ങാത്തതുകൊണ്ടും പലരും പലതും അറിയുന്നില്ല .ഏതെങ്കിലുമൊക്കെ പൊതുകാര്യങ്ങൾ വരുമ്പോൾ മാത്രം ഇവരുടെ ആത്മീയതയുടെ മുഖം മൂടി അണിഞ്ഞു വരുമെന്നതൊഴിച്ചാൽ ഭരണരംഗത്ത് ഇവർ തീർത്തും പരാജയം തന്നെയാണ് . പണം മുടക്കി പാനൽ ഉണ്ടാക്കുന്നതുകൊണ്ടും പാനൽ സംവിധാനത്തിൽ നിലവാരമില്ലാത്ത പണക്കൊതിയന്മാരായ ചില പാസ്റ്ററന്മാരും  വാക്കു കേൾക്കുന്ന വിശ്വാസികളും വന്നു വോട്ടു ചെയ്തു ഇവരെ വിജയിപ്പിച്ചിട്ടു  പോകുന്നതൊഴിച്ചാൽ ഇവരെക്കുറിച്ചും ഇവരുടെ പ്രവർത്തികളെക്കുറിച്ചും എന്തറിയാം .

വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ വച്ച് പണം വാങ്ങി കരാർ പറഞ്ഞൊപ്പിച്ചു ആരും അറിയാതെ സെൻറർ കൊടുത്തതിലും തീരുമാനങ്ങൾ എടുത്തതിലും വളരെയധികം അഴിമതികൾ നടത്തിയിട്ടുണ്ട്. അതിനൊക്കെ സെക്രട്ടറിയും കൂട്ടുനിന്നു ലഭിക്കുന്ന അപ്പക്കഷണങ്ങൾ പങ്കിട്ടെടുക്കുകയും ചെയ്യുന്ന പ്രവണത  നാളുകളായിഅരങ്ങേറുകയാണ്  . എവിടെങ്കിലും സെൻറർ പാസ്റ്ററുടെ സ്ഥാനം ഒഴിഞ്ഞാൽ അവിടെ ആരുടെയെങ്കിലും സ്വന്തത്തിലുള്ളതോ ബന്ധത്തിലുള്ളതോ ആയവർക്ക് അത് കൊടുക്കാൻ ഞരങ്ങിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് പാസ്റ്റർ കെ സി തോമസ് കാണിച്ചിട്ടുള്ളത് . ആരെങ്കിലും മരിച്ചാൽ ചാകര സ്വപ്നം കാണുകയാണിവർ .യു കെ യിലുള്ള ഒരാളുടെ സഹോദരന് തിരുവനന്തപുരത്തുള്ള ഒരു സെൻറർ  പതിച്ചു കൊടുത്തതിൽ ഇദ്ദേഹം വ്യാപകമായ അഴിമതി നടത്തിയിട്ടുണ്ട്. പണം വാങ്ങാതെ കൊടുക്കാൻ തക്ക പരിചയമോ ശുശ്രൂഷാ പരിചയമോ ഇല്ലാത്ത ഒരാൾക്കാണ് ഇദ്ദേഹത്തിൻറെ ൩സൂത്രവിദ്യയിൽ ക്രമീകരണം ചെയ്തത് ആരും  ഇദ്ദേഹത്തിൻറെ  വിചാരം . അവിടെയുള്ള സെൻറർ പാസ്റ്റർ മരിച്ച ഒഴിവിൽ ഒരാളെ നിയമിക്കുന്നതിന് സെൻറർ  പാസ്റ്ററുടെ ഭാര്യയുടെ കത്തുവാങ്ങുകയും അവിടെയുള്ള ശുശ്രൂഷകന്മാരെ ബോധവൽക്കരിച്ചു അവരിൽ നിന്നും കത്തും വാങ്ങി ആരും ഒന്നുമറിയാത്ത രീതിയിൽ ആരും എതിരില്ലാ എന്ന് കാണിച്ചു സെൻറർ  അനുവദിച്ചു കൊടുത്ത് ഇദ്ദേഹം നല്ല പിള്ള ചമഞ്ഞു . ഇല്ലെങ്കിൽ ഇപ്പോൾ നിയമിതനായ പാസ്റ്റർക്കു അതിനുള്ള യോഗ്യതയുണ്ടെന്നു പാസ്റ്റർ കെ സി തോമസിനും പാസ്റ്റർ രാജു പൂവക്കാലക്കും പാസ്റ്റർ ഷിബു നെടുവേലിക്കും പാസ്റ്റർ സി സി എബ്രഹാമിനും എങ്ങനെ മനസിലായി . അതാണ് പൗണ്ടിൻറെ വില .

ഇത്ര തരംതാണ നിയ,മനങ്ങൾ നടത്തി സഭയെ തകർക്കുകയല്ലേ ഇവർ  ചെയ്തത് ?ഇവരൊക്കെ ഏതെങ്കിലും സർക്കാർ ഉദ്ദ്യോഗസ്ഥർ ആയിരുന്നെങ്കിൽ അഴിമതിയിലും കൈക്കൂലി വാങ്ങുന്നതിലും തൊണ്ടിസഹിതം പിടിച്ചു ഇവരെ ജയിലിൽ അടക്കുമായിരുന്നു . അത്ര നാണംകെട്ട കാര്യങ്ങളാണ് ചെയ്തുകൂട്ടുന്നത്  . ഇതൊക്കെ വിളിച്ചു പറയാതിരുന്നാൽ ദൈവകോപം ഉണ്ടാകും . ഇതൊന്നും പറയാൻ ആരുമില്ലെന്ന് അവർക്കറിയാം അതാണ് ഇവർ അഴിമതിയിൽ മുങ്ങിക്കുളിക്കുന്നതു , കഴിയുമെങ്കിൽ പാസ്റ്റർ പിള്ളയുടെ പേരിൽ ആക്ഷൻ എടുക്കുക . അങ്ങനെ വന്നാൽ നിങ്ങളുടെ വരുമാനത്തിൻറെ  ഉറവിടവും നിങ്ങൾ ഇന്നുണ്ടാക്കിയ ധനാഗമമാർഗ്ഗങ്ങളും എങ്ങനെയുണ്ടായി എന്ന് കാണിച്ചു ശരിക്കും നിങ്ങൾക്ക്  നീതിന്യായ വകുപ്പിൻറെ  സഹായത്താൽ ശിക്ഷ വാങ്ങിച്ചു തരാതെ പാസ്റ്റർ പിള്ള അടങ്ങിയിരിക്കുകയിലല്ല . ഇതൊരു വെല്ലുവിളിയാണെന്ന് മനസ്സിലാക്കട്ടെ. ഐപിസി തെന്മല ഏരിയായിൽ പെട്ട ഇടമൺ സഭയെ പുനലൂർ സെൻററിൽ ആക്കിക്കൊടുക്കുവാൻ പാസ്റ്റർ കെ സി തോമസും പാസ്റ്റർ സി സി എബ്രഹാമും കളിച്ച കളി രാഷ്ട്രീയക്കാർ പോലും ചെയ്യുന്നതിലും അപ്പുറമാണ്. ഇന്ന് ആ സഭയുടെ അവസ്ഥ ഒന്ന് കാണാൻ നിങ്ങൾ ഒന്ന് പോയി നോക്കണം . അന്ന് നിങ്ങൾ ആർക്കുവേണ്ടി സപ്പോർട്ട് ചെയ്തുവോ അവരൊക്കെ അവിടെ ഉണ്ടോ എന്ന് നോക്കി ഒന്ന് നെടുവീർപ്പിടുക . ആരെങ്കിലും തരുന്ന പണം പെട്ടന്ന് തീരും എന്നാൽ നിന്ദ മാറില്ല എന്നറിയണം . ഏറെ വര്ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കലയപുരം സെൻററിൽ ഒഴിവുനികത്താൻ പാസ്റ്റർ കെ സി തോമസിനും പാസ്റ്റർ രാജു പൂവക്കാലക്കും പാസ്റ്റർ ഷിബു നെടുവേലിക്കും പാസ്റ്റർ സി സി ഏബ്രഹാമിനും എന്തുകൊണ്ട് കഴിയുന്നില്ല . പകരം ആരും അപേക്ഷ നൽകിയില്ല?പാസ്റ്റർ കെ സുദർശനൻ പിള്ള നൽകിയ അപേക്ഷ എവിടെപ്പോയി.  മുപ്പത്തിയഞ്ചു വർഷമായി ശുശ്രൂഷാരംഗത്തുണ്ടല്ലോ സകല ആത്മീയ ശുശ്രൂഷകളും നിങ്ങളെക്കാൾ ഭംഗിയായി ചെയ്യാനുള്ള കഴിവും പ്രാപ്തിയും ദൈവകൃപയും ഉണ്ടല്ലോ ? നിങ്ങള്ക്ക് അത് അറിയാമല്ലോ? എന്നിട്ടെന്തേ തീരുമാനം എടുക്കാത്തത്. വെള്ളറടയിൽ നിങ്ങൾ നിങ്ങൾ ഒന്ന് ചെയ്‌താൽ മതിയല്ലോ ? ചെയ്യില്ല ! കാരണം പണം തന്നു ശുശ്രൂഷ പിടിച്ചെടുക്കാൻ പിള്ള തയ്യാറല്ല ! അതുതന്നെയാണ് കാര്യം . അടൂർ വെസ്റ്റ് സെൻറർ കൊടുക്കുന്നതിനും പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസിനെ പദവിയിൽ നിന്നും താഴെയിറക്കാൻ നിങ്ങൾ കാണിച്ച നീചമായ കലിയുണ്ടല്ലോ അത് ദൈവം ക്ഷമിക്കുന്നതല്ല . അതിൻറെ  പരിപൂർണ്ണ ഉത്തരവാദി പാസ്റ്റർ ഷിബു നെടുവേലിയാണ് . ബ്രദർ ജോയിസ് ചാക്കോ കോടതിയിൽ കൊടുത്ത കേസാണ് വിഷയമെങ്കിൽ അടൂർ വേസ്റ്റിൻറെ  വിഷയം മാത്രമായിരുന്നില്ലല്ലോ തൻറെ  പരാതിയിൽ ഉണ്ടായിരുന്നത്. ഐപിസി കലയപുരം സെൻററിൻറെ വിഷയവും ഉണ്ടായിരുന്നില്ലേ? നിങ്ങളുടെ ഈ അവിശുദ്ധ കൂട്ടുകെട്ട് ദൈവം കണ്ടുകൊണ്ടിരിക്കയില്ല എന്നറിയണം

പാസ്റ്റർ സാം ജോർജ്ജിനെതിരെ തിരുവല്ല മുൻസിഫ് കോടതിയിൽ കള്ളസത്യവാങ്മൂലം കൊടുത്തതിൽ പാസ്റ്റർ കെ സി തോമസിനും പാസ്റ്റർ രാജപൂവക്കാലക്കും പശ്ചാത്താപം ഉണ്ടോ? ഐപിസി ജനറൽ ആക്റ്റിങ്ങു് സെക്രട്ടറി ആയിരുന്ന പാസ്റ്റർ സാംജോർജ്ജു സഭയുടെ മിനിട്സ് ബുക്ക് കീറിയെന്നും സഭയുടെ കോടികൾ തട്ടിയെടുത്തെന്നും പറഞ്ഞു കോടതിയിൽ കയറ്റി അദ്ദേഹത്തെ വിസ്തരിപ്പിച്ചില്ലേ ? ഇത് ശരിയായ നടപടി
ആയിരുന്നോ? പച്ചക്കള്ളമല്ലേ  രേഖാമൂലം കോടതിയിൽ കൊടുത്തത് . ഇന്നും ആ കേസുകൾ നിലനിൽക്കുകയല്ലേ?പാസ്റ്റർ സാം ജോർജ്ജിൽ ഞ്ഞിന്നും നന്മ സ്വീകരിക്കാത്ത നേതാക്കന്മാർ ആരുണ്ട് ? സഭയ്ക്കുവേണ്ടി കോടികൾ മുടക്കി സഭയെ സ്നേഹിച്ച അദ്ദേഹത്തിനെതിരെ നിങ്ങൾ നടത്തിയ ചാട്ടുളി പ്രയോഗം സദൈവം ക്ഷമിക്കുമോ? ന്യായവിധി ദിവസത്തിൽ ദൈവമുമ്പാകെ നിങ്ങൾ നിൽക്കേണ്ടി വന്നാൽ നിങ്ങളുടെ മുട്ടാടും എന്ന വിചാരം നിങ്ങൾക്കുണ്ടായോ? ദൈവീക ന്യായവിധിയെക്കുറിച്ചെല്ലാം  എഴുത്തുയും പ്രസംഗിച്ചും നടക്കുന്ന നിങ്ങൾ നിങ്ങളോടെന്തേ സംസാരിക്കാത്തതു . ഈ വിധ കള്ളസത്യവാങ്മൂലം കൊടുത്തിട്ടു അടുത്ത തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പാസ്റ്റർ കെ സി തോമസും സ്റ്റേറ്റ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പാസ്റ്റർ രാജൂ പൂവക്കാലക്കും മത്സരിക്കാനും വോട്ടു ചോദിച്ചിറങ്ങാനും ലജ്ജയില്ലേ?അല്ല ഇതെല്ലാം കള്ളമാണെങ്കിൽ വരുന്ന കുമ്പനാട് കൺവൻഷനിൽ പരസ്യമായി പറഞ്ഞു തങ്ങൾ ചെയ്തത് ശരിയാണെന്നു പറയുക. അല്ല തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ കുമ്പനാട് കൺവെൻഷന്റെ പൊതുവേദിയിൽ മാപ്പു പറഞ്ഞു കേസ് പിൻവലിക്കുക . ഇല്ലെങ്കിൽ ദൈവകോപത്തിനൊരുങ്ങിക്കൊൾക

Comments are closed.