പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

കസേരതേടുന്നവർ

ഐപിസിയുടെ  നിലവിലുള്ള ഭരണഘടനാ അനുസരിച്ചു കുറ്റമറ്റ നിലയിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയും. ഐപിസി യുടെ തെരഞ്ഞെടുപ്പെന്നുപറഞ്ഞാൽ ജനറൽ തെരഞ്ഞെടുപ്പാണ് പറോമോന്നത സ്ഥാനം . അവിടം തെറ്റിയാൽ എല്ലാം തകരും. നിലവിലുള്ള ഭരണഘടനപ്രകാരം പ്രതിനിധികൾ  രേഖപ്പെടുത്തുന്നത് സെൻറർ തലം മുതലാണ് . ഇരുപത്തിഒന്നാംഗങ്ങളുള്ള ഒരു സഭയിൽ നിന്നും ഒരു പാസ്റ്റർ ഒരു വിശ്വാസി എന്നതാണ് ക്രമം . അവിടെ മുഴുവനും പാസ്റ്റർ ആണെങ്കിൽ പോലും ഒരു പാസ്റ്റർക്കു മാത്രമേ വോട്ടവകാശമുള്ളൂ. അത് ഓർഡർ ഉള്ള ശുശ്രൂഷകനുമാത്രം ഐഡി കാർഡുള്ള എല്ലാവര്ക്കും വോട്ടവകാശം ഉണ്ടെന്നു ഏതു ഭരണഘടനയാണ് പറയുന്നത്? . സ്റ്റേറ്റിലേക്കു വരുമ്പോൾ ഇതേ അനുപാതം തന്നെ ആയിരിക്കണം സെൻറർ  തലത്തിലെ ആനുപാതികം എല്ലാ അംഗങ്ങൾക്കും വോട്ടവകാശം പറയുന്നുണ്ടോ? ഇല്ല . സ്റ്റേറ്റിൽ നിന്നും ജനറലിലേക്കു വരുമ്പോൾ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ശരിയല്ല സ്റ്റേറ്റിലെ ആകെ ശുശ്രൂഷകന്മാരുടെ എണ്ണവും ആകെ വിശ്വാസികളുടെ എണ്ണവും ഭരണഘടനക്കനുസരിച്ചുള്ള അനുപാതത്തിൽ നിജപ്പെടുത്തി ആ പ്രതിനിധികൾക്ക് മാത്രം വോട്ടവകാശമാണ് പറയുന്നത്. ഇത് നടപ്പിലാക്കിയാൽ ഇലക്ഷൻ നേരെ ചൊവ്വേ നടക്കും  അഹങ്കാരങ്ങളും അനധികൃത വോട്ടും എല്ലാം നിൽക്കും . ഒരു സഭയിൽ ശുശ്രൂഷകന്മാരുടെ എണ്ണം അനധികൃതമായി ഭരണഘടനക്കനുസരിച്ചു ഇല്ലാത്തതും കൂടുതൽ ശുശ്രൂഷകന്മാരെ സൃഷ്ടിച്ചിരിക്കുന്നതും പാസ്റ്റർ രാജു പൂവക്കാലയുടെ സഭയിൽ നിന്നുമാണ്. കുമ്പനാട് ഹെബ്രോനിലും ശുശ്രൂഷകന്മാരുടെ നീണ്ട നിരായുണ്ട്. അവർ ശുശ്രൂഷകന്മാരായി ഐപിസിയുടെ വിവിധ സഭകളിലെ പാസ്റ്ററന്മാരായിരുന്നു . വിശ്രമജീവിതത്തിൽ അവിടെ അംഗത്വം എടുക്കുകയും ഐഡി കാർഡ് നിലനിർത്തുകയുമാണ് ചെയ്തിരിക്കുന്നതെന്നറിയുന്നു. പക്ഷെ പാസ്റ്റർ രാജു പൂവക്കാലയുടെ സഭയിൽ  . ഇതിനൊക്കെ നിയന്ത്രണം ഏർപ്പെടുത്തണം . ഒരു ലോക്കൽ സഭയിൽ ഓർഡറുള്ള ഒരു ശുശ്രൂഷകന് മാത്രമേ വോട്ടവകാശം നൽകാവൂ. ഭരണഘടനയും അതാണ് പറയുന്നത്

ഇപ്രകാരം നമ്മൾ കാര്യങ്ങൾ ക്രമീകരിച്ചാൽ കസേര തേടി അലയുന്നവരുടെ സഭാരാഷ്ട്രീയക്കളി അവസാനിക്കും . സഭ നേരെ ചൊവ്വേ മുന്നോട്ടു പോകും . ഇപ്പോൾ എന്തെല്ലാം രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. കാര്യപ്രാപ്തിയുള്ളവർ സഭയുടെ അമരത്തും വരണം മനുഷ്യൻറെ  വികലതകളും കഴിവില്ലായ്മയും സ്വയം മനസിലാക്കി ഭരണരംഗത്ത് നിന്നും  നിൽക്കണം. ഇല്ലെങ്കിൽ ജനം മാറ്റി നിർത്തിക്കണം. ഒരു പ്രാദേശിക സഭ നടത്തുന്നതിനും സുവിശേഷം അറിയിൽക്കുന്നതിനും നിങ്ങള്ക്ക് കഴിയുമായിരിക്കും എന്നാൽ പരാധികാരി ആകുന്നതു അങ്ങനെ അല്ല . ശാരീരിക ക്ഷമതയും  കാര്യശേഷിയും ഒക്കെ ഉണ്ടായിരിക്കണം. ദൈവത്തിൻറെ  തെരഞ്ഞെടുപ്പിൽ അതെല്ലാം ഉണ്ടായിരുന്നു. എന്നാൽ ചിലർ വചനം ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞു ” ദൈവം ജ്ഞാനികൾ ലജ്ജിപ്പിക്കുവാൻ ഭോഷത്വമായതു തെരഞ്ഞെടുത്തു എന്നും ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ബലഹീനമായതിനെ തെരഞ്ഞെടുത്തുവെന്നും ഒക്കെ പറഞ്ഞു നടക്കുന്നത് കാണാൻ കഴിയും. ഭരണത്തിനുവേണ്ടി ദൈവം അങ്ങനെ തെരഞ്ഞെടുത്ത ഒരാളുടെ പേര് പറയാൻ കഴിയുമോ? വചനത്തെ സുർവ്യാഖ്യാനം ചെയ്താണ് പലരേയും പണം മുന്നിൽ കണ്ടുകൊണ്ടു ഭരണത്തിലെത്താൻ ശ്രമിക്കുന്നത് .പാസ്റ്റർ ജേക്കബ് ജോണിൻറെ  ടേം അവസാനിക്കുകയാണ്. അദ്ദേഹത്തിൻറെ ഭരണ നാളുകളിൽ ആത്മീയ വാക്കുകൾ ഉരുവിടുന്നതിനേക്കാൾ കൂടുതൽ പ്രാവശ്യം ഉരുവിട്ടത് പണം എന്ന വാക്കാണ് . ഐപിസിയിൽ ഇനി ആത്മീയ നാളുകൾ ഉണ്ടാകണം കസേര തേടുന്നവർ തെരഞ്ഞെടുക്ജ്കരുതു കസേര ആഗ്രഹിക്കാതിരുന്ന ദാവീദിനെ ദൈവം തെരഞ്ഞെടുത്തതുപോലെ നമുക്കും ഒരു നല്ല നേതൃത്വത്തെ തരാൻ ദൈവം സഹായിക്കട്ടെ

സഭയുടെ ഉത്തരവാദിത്തപ്പെട്ട ശുശ്രൂഷ ചെയ്യുമ്പോൾ പണം ആഗ്രഹിക്കാത്ത നിലവാരമുള്ള ദൈവദാസന്മാർ ഭരണത്തിൽ വരുന്നതിനു നമുക്ക് പ്രാർത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യാം.

Comments are closed.