പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ജനറൽ കൺവെൻഷനുകളിൽ വിവേചനം പാടില്ല

ഐപിസിയുടെ ജനറൽ കൺവെൻഷനിൽ വിവേചനം പാടില്ല . തൊണ്ണൂറ്റിയഞ്ചാമതു ജനറൽ കൺവെൻഷനാണു നടക്കാൻ പോകുന്നത് . ജനറൽ കൗൺസിലിൽ അമ്പതോളം സ്റ്റേറ്റ് ,റീജിയമുകളിൽ നിന്നുമായി നൂറ്റിയിരുപത്തിയാറു അംഗങ്ങളാണുള്ളത് . അമ്പത് സംസ്ഥാനങ്ങളിൽ നിന്നായി സമാഹരിക്കുന്ന സംഭാവനകളാണ് ചിലവഴിക്കുന്നത് . എന്നാൽ ഈ സ്റ്റേറ്റുകൾക്കോ റീജിയനുകൾക്കോ അർഹമായ പരിഗണനകൾ കൺവെൻഷനിൽ ലഭിക്കുന്നില്ല . ഇഷ്ടക്കാർക്കും പണം കൊടുക്കുന്നവർക്കും പലതും വീതിച്ചു കൊടുക്കുന്ന സമ്പ്രദായങ്ങളാണ് അരങ്ങേറുന്നത്. അത് ശരിയായ നടപടിയല്ല . കേരളം അമ്പത് റീജിയനുകളിൽ ഒന്നുമാത്രമാണ് . കേരളത്തിൽ വച്ച് പ്രോഗ്രാം നടക്കുന്നതിനാൽ ചെറിയ പരിഗണന മറ്റുള്ളവരെക്കാൾ കൊടുക്കുന്നത് നല്ലതാണ് അതിനു എതിർപ്പില്ല. എന്നാൽ മറ്റുള്ള റീജയനുകളെ അവഗണിച്ചിട്ടു കേരളത്തിനുമാത്രം കുമ്പനാട് കൺവെൻഷൻ പിടിച്ചടക്കാനുള്ള അവസരം കൊടുക്കുന്നത് ശരിയല്ല .പ്രസിഡണ്ടിൻറെ  കുടുംബയോഗമല്ല നടക്കുന്നത് ഐപിസിയുടെ കുടുംബയോഗമാണ് എന്നത് ഓർക്കണം

കേരളം സംസ്ഥാന കൺവെൻഷൻ നടത്തുന്നതിന് മുമ്പ് വരെ കേരളത്തിന് അർഹമായ പ്രാധിനിത്യം കൊടുത്തിരുന്നു . തികച്ചും അതിനെ എതിർക്കുന്നില്ല . ഒരു കാലഘട്ടം വരെ കേരളത്തിൻറെ ചുമതലയിലായിരുന്നു കുമ്പനാട് കൺവൻഷൻ നടന്നിരുന്നതും . പാസ്റ്റർ ടി എസ് എബ്രഹാം കേരളസംസ്ഥാന ചുമതല വഹിച്ചിരുന്ന കാലത്തായിരുന്നു അത്. അതിനുശേഷം അദ്ദേഹം ജനറൽ സെക്രട്ടറി ആയി മാറിയതിനു ശേഷമാണ് ജനറൽ കൗൺസിൽ കൺവെൻഷൻറെ പരിപൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തത് . അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ സംസ്ഥാന കൺവൻഷൻ  നടന്നിരുന്നില്ല .  അവധിക്കു നടന്നിരുന്ന ശുശ്രൂഷകന്മാരുടെ മീറ്ററിംഗായിരുന്നു പെരളസംസ്ഥാനത്തിൽ ശുശ്രൂഷകന്മാർ ഒന്നിച്ചു വന്നിരുന്ന പൊതുവേദി. ജനറൽ കൗൺസിൽ ഉത്തരവാദിത്തം ഏറ്റെടുത്തതിനു ശേഷം കേരളക്കാർക്കു മനസിലുദിച്ച ഒരു കാര്യമായിരുന്നു സംസ്ഥാന കൺവെൻഷൻ എന്നത്. ജനറൽ കൗൺസിലിൽ ഈ വിഷയം ചർച്ചക്ക് വന്നപ്പോൾ സ്റ്റേറ്റ് കൗൺസിലിന് അവരുടെ കാര്യങ്ങൾ പറയുന്നതിനും ശുശ്രൂഷകന്മാർക്കു പ്രോത്സാഹനം കൊടുക്കുന്നതിനു കൺവൻഷൻ കൂടിയേ തീരൂ എന്ന ആവശ്യം ഉയർന്നു . അതിനു പച്ചക്കൊടി കാണിച്ചു ജനറൽ കൗൺസിൽ ഉപാധികളോടുകൂടി അനുവാദവും നൽകി . തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ മാത്രമേ കൺവൻഷൻ നടത്താവൂ എന്നും ഒക്ടോബർ മാസത്തിനകം അത് നടത്തണമെന്നും കുമ്പനാട് കൺവൻഷൻ നടക്കുന്നതിനു തടസമുണ്ടാകാത്ത നിലയിലാണ് ഈ ക്രമീകരണങ്ങൾ നടത്തുന്നതെന്നും കാണിച്ചു സ്റ്റേറ്റിന് കത്തു കൊടുത്ത് ക്രമീകരണം ചെയ്തു. പാസ്റ്റർ ഫിലിപ്പ് പി തോമസ് സ്റ്റേറ്റ് സെക്രട്ടറി ആയ സമയം ഇത് കൃത്യമായി പാലിച്ചു. എന്നാൽ പാസ്റ്റർ ഷിബു നെടുവേലി സ്റ്റേറ്റ് സെക്രട്ടറിയായപ്പോൾ തന്നിഷ്ടം പോലെ കാര്യങ്ങൾ നീക്കി. തൃശൂർ വരെയുള്ളതു കോട്ടയം വരെ എത്തിച്ചു . ഒക്ടോബർ വരെ എന്നുള്ള പരിധി മറികടന്നു ഡിസംബർ വരെ ആക്കി . ഇതൊക്കെ ജനറൽ കൗൺസിൽ തീരുമാനത്തിൻറെ ലംഘനം ആയിരുന്നു ചെയ്തത്. മറു ചോദ്യവുമായാണ് അദ്ദേഹം മുന്നോട്ടു വന്നത് . ഐപിസിയുടെ കേരളം ഒഴികെ മറ്റിതര സ്റ്റേറ്റുകളിൽ നടക്കുന്ന കൺവൻഷൻ ജനറൽ തീരുമാനിച്ചാണോ സ്ഥലവും സമയവും തീരുമാനിക്കുന്നത് . പിന്നെ കേരളത്തിന് മാത്രം ഈ വിധ നിയന്ത്രണം ഏർപ്പെടുത്തുവാൻ എന്താണ് അധികാരം?. ഈ വിഷയത്തിൽ ഒരധികാരവുമില്ലായെന്നു ഷിബു നെടുവേലി പറയുന്നു

കേരളത്തിലെ കഴിവുള്ള  അവസരം ഒരുക്കി അവരെ പ്രഭാഷണരംഗത്തു സജ്ജമാക്കാനാണ് എന്ന് പറഞ്ഞുതുടങ്ങിയ കൺവൻഷനിൽ ഷിബു നെടുവിലി കൊണ്ടിറക്കിയത് ദുരുപദേശക്കാരായ രവി മണിയെയും, അനിസം കെ സാമുവേലിനെയും ഒക്കെയാണ്. ഐപിസിയുടെ ശുശ്രൂഷകന്മാരെ ഇവരുടെ മുന്നിലിരുത്തി ദുരുപദേശം പഠിപ്പിക്കാനാണ് ഷിബു നെടുവേലിയും കൂട്ടരും ശ്രമിച്ചത് എന്ന് പറയുന്നതാകും ശരി. അല്ലാതെ ആർക്കും ഇവർ സമയം കൊടുത്തിട്ടില്ല ഉണ്ടെങ്കിൽ ഇവർ പറയട്ടെ . ഐപിസി ജനറൽ കൺവൻഷനിൽ ഇനി ഒരു  ആധിപത്യം വേണ്ടാ . അതാതു റീജിയൻ സ്റ്റേറ്റ് കൺവൻഷൻ നടക്കുമ്പോൾ പി വൈ പി എ , സണ്ടേസ്കൂൾ , സോദരീസമാജം എന്നിവയുടെ വാര്ഷികസമ്മേളനം അതാതു റീജിയനുകളിലും സ്റ്റേറ്റുകളിലും നടക്കുന്നു. കാരണം അവർക്കു പ്രത്യേക കൺവൻഷൻ ഉനല്ലതുകൊണ്ടു . അതുപോലെ കേരളാ സ്റ്റേറ്റിന് പ്രത്യേകം കൺവൻഷൻ ഉള്ളതുകൊണ്ട് ഇവരുടെ പുത്രികാ സംഘടനകളുടെ വാർഷികവും അതെ കൺവൻഷനിൽ തന്നെ നടക്കണം . അല്ലാതെ ജനറൽ കൺവൻഷനിൽ നടത്തരുത് . അതനുവദിക്കരുത് . കേരളാ സംസ്ഥാന കൺവൻഷൻ നടക്കുന്നവരെ അവർക്കു ഈ വിധ കാര്യങ്ങൾക്കു ഒരു  അതിനാൽ കുമ്പനാട് കൺവൻഷനിൽ അവസരം കൊടുത്ത്. ഇപ്പോൾ അവർക്കു വെടിയുണ്ട. അതുകൊണ്ടു അവിടെ മാത്രമേ നടക്കാവൂ. കൺവെൻഷന്റെ  പ്രധാനപ്പെട്ട ദിവസമാണ് ശനിയാഴ്ച . അന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് പകൽ മുഴുവൻ ആത്മീയ വേദി ഒരുക്കണം അതാണ് ആവശ്യം . ഇല്ലെങ്കിൽ സ്റ്റേറ്റ് റീജിയനുകളായ അമ്പത് ഇടങ്ങളിൽ നിന്നും ഒരുപോലെ ഈ അവസരം വീതിച്ചു നൽകണം . കേരളത്തിലെ പുത്രികാ സംഘടനകൾ കേരളത്തിലെ പണം കൊണ്ട് മാത്രമല്ല പ്രവർത്തിക്കുന്നത്. വിദേശത്തുള്ളവരുടെ സഹായം കൊണ്ടും കൂടിയാണ്. അല്ല കേരളാ സംസ്ഥാന കൺവൻഷനിൽ അവർ ചെയ്യുന്നില്ല കുമ്പനാട് തന്നെയാണ് ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ എലീം ഹാളോ ,ഹെബ്രോൻ ഹാളോ  മറ്റിതര ഇടങ്ങളോ കണ്ടെത്തട്ടെ . മെയിൻ പന്തലോ സ്റ്റേജോ ഉപയോഗിക്കാൻ കൊടുക്കട്ടെ . ഇല്ലെങ്കിൽ കൺവൻഷൻ തുടങ്ങുന്നതിനു മുമ്പുള്ള ശനിയാഴ്ചയോ അല്ലെങ്കിൽ കൺവൻഷൻ കഴിഞ്ഞുള്ള തിങ്കളാഴ്ചയോ അവർ ഉപയോഗിച്ചുകൊള്ളട്ടെ . ജനറൽ കൺവൻഷൻ എല്ലാവരുടെയും വകയാണ് അല്ലാതെ കേരളക്കാരുടെ മാത്രമല്ല. കേരളത്തിലുള്ളവർക്കു പ്രോഗ്രാമിൽ ഇടം കൊടുക്കുന്നതുപോലെ എല്ലാ റീജിയനുകൾക്കും സ്റ്റേറ്റുകൾക്കും തുല്യ പ്രാധാന്യം കൊടുക്കണം . അധികാരികൾ ഈ വിഷയത്തിൽ ശ്രദ്ധിക്കണം

Comments are closed.