പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ആർക്കും എന്തും ചെയ്യാൻ നിൽക്കുന്നവർ

മഹത്തായ ഒരു ശുശ്രൂഷയും വിശ്വാസപ്രമാണങ്ങളുമുള്ളതാണ് ദൈവമക്കളുടേതു. അഥവാ പെന്തക്കോസ്തു എന്ന് പറയുന്നത്. കുത്തഴിഞ്ഞ പുസ്തകം പോലെ ഇവ ആകുന്നോ എന്ന് നാം സംശയിക്കണം . സഭയ്ക്കുള്ളിൽ നടക്കുന്ന ആത്മീയ ശുശ്രൂഷകളുണ്ട് . അതുപോലെ സഭക്ക് പുറത്തു നടക്കുന്ന ശുശ്രൂഷകളുണ്ട് . വിവാഹം ,സ്നാനം എന്നിവ ബൈബിളിനകത്തുള്ള കർമ്മങ്ങൾ ആകയാൽ ഇത് പുറം ലോകം വീക്ഷിക്കുന്ന ഒന്നാണ് . എന്നാൽ ഈ കാലഘട്ടങ്ങളിൽ വിവാഹം എന്നത് വളരെ അന്വേഷണാത്മകമായി ചെയ്യേണ്ട ശുശ്രൂഷയാണ്. കുപ്രസിദ്ധ കുറ്റവാളി ആട് ആൻറനിയെപ്പോലുള്ളവർ ഒമ്പതിലധികം വിവാഹം കഴിച്ചു. അതിൽ ഒരു പെന്തക്കോസ്തുകാരിയും ഭാര്യയായിട്ടുണ്ട് . അവരുടെ വിവാഹം നടത്തിക്കൊടുക്കാനും ആളുണ്ടായിരുന്നു. ഒരന്വേഷണവും ചെയ്യാതെ വിവാഹം കഴിപ്പിച്ചുകൊടുക്കുന്ന പ്രവണത നമ്മുടെ നേതാക്കളിൽ കൂടി വരികയാണ് . അടുത്തിടെ വടശ്ശേരിക്കരയിൽ നടന്ന ഒരു വിവാഹം ശ്രദ്ധയിൽ പെട്ട് . വധു ഒരു പാസ്റ്ററുടെ മകൾ . വിദേശത്തു ചിലിക്കുപോയി . അവിടെ വച്ച് കന്യക ഗർഭിണിയായി . ഒരു കുഞ്ഞിനെ പ്രസവിച്ചു . പ്രസവം എടുത്തതും സ്വന്തമായി തന്നെ. അതിനുശേഷം കുട്ടിയെ കൊലപ്പെടുത്തി കട്ടിലിൻറെ അടിയിൽ വച്ചെന്നും അതിനുശേഷം ആരുമറിയാതെ നാട്ടിലേക്ക് മടങ്ങിയെന്നും അറിയുന്നു. സമീപ വാസികൾക്ക് ദുർഗ്ഗന്ധം അനുഭവപ്പെട്ടതിനാൽ പോലീസിൽ പരാതി നൽകി . ഗൾഫിലാണ് സംഭവം . പോലീസെത്തി മുറി തുറന്നു പരിശോധിച്ചപ്പോൾ അഴുകിയ കുട്ടിയുടെ മൃദദേഹം ലഭിച്ചതായി വാർത്തകൾ പുറത്തുവന്നു.

നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ വിവാഹം വടശ്ശേരിക്കരയിലെ ഒരു പെന്തക്കോസ്തുസഭയിൽ സെൻറർ അധിപനും സഭാനേതാവുമായ വിശ്വാസികളുടെ പേരിലറിയപ്പെടുന്നയാൾ നടത്തിക്കൊടുത്തു. പെൺകുട്ടിയുടെ ഭാഗത്തുനിന്നും ആരുമില്ലാതിരിക്കെ ഈ വിവാഹം നടത്തിക്കൊടുത്തത് എങ്ങനെ? ഏതു സഭയാണ് പെൺകുട്ടിക്കുവേണ്ടി വന്നത് ആരാണ് സാക്ഷികൾ? . വിവാഹത്തിന് മുമ്പ് ഇങ്ങനെ പല കന്യകമാരും ഗർഭിണിയായിട്ടുണ്ടാകാം ( ഒരിക്കൽ ഇതുപോലെ ഒരു സംഭവമുണ്ടായി . അതിനു ഒരു മാതാവ് പറഞ്ഞത് . ഞങ്ങളോടൊരു ദൂത് ഉണ്ടായിരുന്നു. കന്യക ഗർഭിണിയായി മകനെ പ്രസവിക്കുമെന്നു . ആ ഡിയ്‌തു നിറവേറുകയായിരുന്നുവെന്നു )__ . ഇവിടെ സംഭവിച്ചത് കൊലപാതകവും ചെയ്തുവെന്നല്ലേ? വാർത്തകളിൽ കണ്ടത് . അങ്ങനെയുള്ളവരുടെ വിവാഹം നടത്തിക്കൊടുത്തിട്ടു നേതാവ് ഗമയിൽ നടക്കുകയാണ് . ഇത് ചോദ്യം ചെയ്ത സഭാംഗത്തെ സഭയിൽ നിന്നും പുറത്താക്കാനും നേതാവ് മടിച്ചില്ല. ഈ നേതാവും അടുത്ത അങ്കത്തിനു സഭയിൽ നേതാവാകാൻ അങ്കത്തട്ടിലാണ് എന്നതാണ് ലജ്‌ജാകരം . ഇതൊക്കെ കേൾക്കുമ്പോൾ സഞ്ചാരിക്ക് ചിരിയും ഇവരെ ഓർത്ത് പുശ്ചവും ഒക്കെയാണ് വരുന്നത്. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന നിലയിലാണ് ഇന്നത്തെ നേതൃത്വത്തിൽ ചിലർ എന്ന് പറയാതിരിക്കാൻ തരമില്ല . ഈ വിഷയത്തിൽ പെൺകുട്ടിയുടെ പിതാവായ പാസ്റ്റർക്കു ആ സെൻറർ താക്കീതു നൽകി മാറ്റി നിർത്തിയിരിക്കയാണന്നറിയുന്നു. ഈ വിവാഹം നടത്തിക്കൊടുത്ത നേതാവിനെയും സഭ മാറ്റി നിർത്തണം അതാണ് വേണ്ടത്

 

Comments are closed.