പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസിയിലെ ഏറ്റവും സീനിയർ സഹോദരൻ മല്ലപ്പള്ളി മധുരംപൊടികയിൽ കുഞ്ഞുപ്പാപ്പൻ (101)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഐപിസിയിലെ ഏറ്റവും സീനിയർ സഹോദരൻ മല്ലപ്പള്ളി തുരുത്തിക്കാട് മധുരംപൊയ്കയിൽ എം മാത്യു (കുഞ്ഞുപ്പാപ്പൻ 101 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കൾ  (19/6)12 മണിക്ക് ഐപിസി തുരുത്തിക്കാട് കർമ്മേൽ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ നടക്കും. ഭാര്യ. പരേതയായ സാറാമ്മ. മക്കൾ എം എം മാത്യു (U  .S  A),എം എം വർഗീസ് ,പരേതയായ തങ്കമ്മ ,

മരുമക്കൾ : സൂസമ്മ ,ആനി ,പി ജെ . ഉമ്മൻ( മുംബൈ ,ആഞ്ഞിലിത്താനം പൂവക്കാല കുടുംബാംഗം ) പരേതൻ പാസ്റ്റർ കെ ഇ ഏബ്രഹാമിൻറെ ശുശ്രൂഷാ കാലയളവിൽ അദ്ദേഹത്തോടൊപ്പം ഒരു സഹോദരന് ചെയ്യാൻ കഴിയുന്ന ആത്മീയ സർവാണങ്ങൾ സഭയ്ക്കുവേണ്ടി ചെയ്ത വ്യക്തിയായിരുന്നു . ഐപിസിയിലെ ഏറ്റവും സീനിയറായ സഹോദരനായിരുന്നു ബഹുമാന്യ കുഞ്ഞുപ്പാപ്പൻ . പ്രബോധനം പത്രത്തിൻറെ സ്ഥിരം വായനക്കാരനും പത്രത്തിൻറെ വിമർശനങ്ങൾ  പരിധിവിടുന്നു എന്ന് അദ്ദേഹത്തിന് തോന്നുമ്പോൾ വിളിച്ചു വേണ്ടുന്ന ശാസനയും ഉപദേശവും നൽകുമായിരുന്നു . അഫേഹത്തിന്റെ  ദേഹ വിയോഗത്തിൽ പ്രബോധനം കുടുംബത്തിൻറെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

 

Comments are closed.