പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ആൽപ്പാറ കെ . എം ദാനിയേലിനെതിരെ പ്രബോധനത്തിൽ വന്ന പരാമർശങ്ങൾ പിൻവലിക്കുന്നു

ആൽപ്പാറ ഐ പിസി അംഗവും സർവ്വാദരണീയനും ,സഭാ സ്നേഹിയും , സഭാജനങ്ങൾ വളരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതും മാത്രമല്ല ഐപിസി എന്ന പ്രസ്ഥാനത്തിൻറെ  ഉന്നതിക്കും അഭിവൃദ്ധിക്കും നിർമ്മാണപ്രവർത്തനങ്ങൾക്കും വളരെ കൈത്താങ്ങായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ബ്രദർ കെ . എം ദാനിയേലിനെതിരെ പ്രബോധനത്തിൽ വന്ന പരാമർശങ്ങൾ പിൻവലിക്കുകായും നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

സഭാശുശ്രൂഷകന്മാർക്കു ആശ്വാസവും കുടുംബങ്ങൾക്ക് മാതൃകയും സ്വന്തം സഹോദരബന്ധങ്ങൾക്കും ഇത്ര മാതൃകാപരമായി പ്രവർത്തിക്കുകയും ജീവിച്ചുകാണിക്കുകയും ചെയ്യുന്ന ബ്രദർ ഡാനിയേലിനു പ്രബോധനത്തിൽ വന്ന പരാമർശങ്ങൾ വേദന ഉളവാക്കിയതായും സഭാ ജനങ്ങളും സമൂഹവും പ്രബോധനത്തിൽ വന്ന വാർത്ത വായിച്ചു തന്നെ ഒറ്റപ്പെടുത്തുന്നുവെന്നും മാന്യനായ ഇദ്ദേഹത്തെ ഒരു ”froud ”ആയി ലോകത്തിൻറെ  മുന്നിൽ പ്രബോധനം അവതരിപ്പിച്ചുവെന്നും അതിനാൽ കടുത്ത മാനസിക വ്യഥ ഉള്ളതായും അയച്ച വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നു.ഇത്രമാത്രം മാനസിക വ്യഥ ഉളവാക്കത്തക്ക പരാമർശങ്ങൾ അതിൽ ഉള്ളതായി തോന്നുന്നില്ല . എങ്കിലും അദ്ദേഹത്തിന് വേദന വന്നതിൻറെ  ഉത്തരവാദിത്തം ഏറ്റെടുത്തു ഖേദം അറിയിക്കുന്നു.

വ്യക്തികൾക്കോ സമൂഹത്തിനോ സഭയ്‌ക്കോ ഒരു ദോഷവും മനസിൽപോലും ചിന്തിക്കാത്ത ബ്രദർ ഡാനിയേലിനെക്കുറിച്ചു പ്രബോധനത്തിൻറെ   വായനക്കാർ ഗ്രഹിച്ച കാര്യങ്ങൾ വിട്ടുകളയണമെന്നും  പ്രസ്തുത വാർത്ത തള്ളിക്കളയണമെന്നും അറിയിക്കുന്നു . സുവിശേഷ സ്നേഹിയും തികഞ്ഞ ആത്മീയനും മാതൃകാ ജീവിതമുള്ള ഇദ്ദേഹത്തിനെതിരെയുള്ള എല്ലാ പരാമർശങ്ങളും പ്രബോധനം പിൻവലിക്കുന്നതായും ഖേദപൂർവ്വം അറിയിക്കുന്നു

പാസ്റ്റർ . കെ സുദർശനൻ പിള്ള

പ്രബോധനം പത്രാധിപർ

Comments are closed.