പ്രബോധനത്തിന്റെ ബഹുമാന്യ വായനക്കാർക്ക് നന്മ നിറഞ്ഞ പുതുവത്സരാശംസകൾ!!! HAPPY NEW YEAR TO OUR BELOVED READERS!!! പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ലോക്കിന് താഴെയുള്ള CURRENT ISSUE ക്ലിക്ക് ചെയ്യുക!

ജയലളിതയും അനുയായികളും പോലെ ഐ പി സി യിലും !ഐ പി സി ഇലക്ഷൻ വിലപേശൽ നടക്കുന്നു!

തമിഴ് നാട് മോഡൽ ഇലക്ഷൻ സമ്പ്രദായം ഐ പി സി യിൽ വരുന്നു. പാസ്റ്റർ ഫിലിപ്പ് പി തോമസ്‌ കഴിഞ്ഞ ദിവസം മണ്ണുത്തിയിൽ വിളിച്ചു കൂട്ടിയ യോഗത്തിലാണ് ജയലളിത മോഡൽ പ്രഖ്യാപനം നടന്നത്. സ്ഥാനാർത്ഥി നിർണ്ണയം നടത്തി വൈസ് പ്രസിഡന്റു മുതൽ താഴേക്കു മാത്രമേ നടന്നുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ തലയില്ലാത്ത ശരീരം. ഇനി ഈ ശരീരത്തിന് തല വയ്ക്കണമെങ്കിൽ പാസ്റ്റർ വത്സൻ എബ്രാഹം വരണം പോലും. ഫിലിപ്പ് പി തോമസിന്റെ നേതാവ് പാസ്റ്റർ വത്സൻ ഏബ്രഹാം ആണന്നും 19 നു ഓതറയിൽ കൂടുന്ന പാനൽ മീറ്റിംഗിൽ പാസ്റ്റർ വത്സൻ ഏബ്രഹാം തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നും പറഞ്ഞുപോലും. ഒരു സമയത്ത് ഇദ്ദേഹം പറഞ്ഞത് ജനം അംഗീകരിക്കാത്ത രണ്ടു പാനലിലും ഞാൻ മത്സരിക്കാൻ കൂടുകയില്ല എന്നായിരുന്നു. മൂന്നാം ചേരി ഉണ്ടാകുമെന്നും അതിൽ ജനം അംഗീകരിക്കുന്ന വ്യക്തികൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. രണ്ടു പാനലിലും മാറി മാറി വിലപേശി നോക്കി. ഒടുക്കം നാളിതു വരെ ശത്രുവായി ഇലക്ഷൻ കളത്തിൽ പോരാടിയ എം പി ജോർജ്ജുകുട്ടിയുടെ കൂടെ പാസ്റ്റർ വത്സൻ ഏബ്രഹാമിന്റെ പേരിൽ കടന്നു കൂടി , എം പി ജോർജ്ജു കുട്ടിയെ കാലുവാരിയതിനു തിരിച്ചു കാലുവാരാൻ എം പി നിൽക്കയില്ലെന്നു ആര് കണ്ടു. അത്രയ്ക്ക് മുറിവേറ്റ ആളാണ്‌ എം പി .ഈ ബന്ധം സ്വന്തം കോർട്ടിൽ ഗോളടിച്ചു കളിക്കുന്നതായിരിക്കും. എല്ലാം തലൈവി മോഡൽ

ആകെക്കൂടി നടന്ന ഒരു കാര്യം സുവിശേഷവും കറ  തീർന്ന ഉപദേശവും പ്രസംഗിച്ചു നടന്ന പാസ്റ്റർ സണ്ണി കുര്യനെ പിടിച്ചു കേരളത്തിലെ വൈസ് പ്രസിഡന്റു സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചതാണ്. കഴിഞ്ഞ ടേമിനു മുമ്പ് ജനറൽ ജോയിന്റ് സെക്രട്ടറി ആയി മത്സര രംഗത്ത് വന്നിട്ട് പരാജയം എറ്റു  വാങ്ങി ഇനി മത്സരത്തിനില്ലെന്ന് പറഞ്ഞു ഗുഡ് ബൈ പറഞ്ഞു വചനശുശ്രൂഷയിൽ ഉറ്റിരുന്ന ശുശ്രൂഷകനാണ് പാസ്റ്റർ സണ്ണി കുര്യൻ.വീണ്ടും ഇതാ രംഗത്തെത്തിറക്കിയിരിക്കുന്നു , തങ്ങളെപ്പോലെ മറ്റുള്ളവരെ ആക്കാൻ ശ്രമിക്കുന്ന ശ്രമത്തിന്റെ ഭാഗമാണിത്. ഏദനിലെ പാമ്പ് ഹവ്വയുടെ അടുക്കൽ ചെന്ന് പറഞ്ഞതുപോലെ മാത്രം ഇത് കണ്ടാൽ  മതി. വാസ്തവമായി പാസ്റ്റർ സണ്ണി കുര്യൻ മത്സരിക്കയില്ലെന്നു പറഞ്ഞിട്ടുണ്ടോ? മത്സരിച്ചാൽ എന്തെങ്കിലുമൊക്കെ ആകാം. ഒരാളെക്കൂടി തങ്ങളുടെ പദവിയിൽ നിന്നും തള്ളിയിടാനുള്ള ശ്രമം. എങ്ങെനെങ്കിലും സുവിശേഷം അറിയിക്കാൻ പ്രതിജ്ഞ എടുത്തവരെ സഭാരാഷ്ട്രീയത്തിൽ ഇറക്കണം. അതല്ലാതെ മറ്റൊന്നുമില്ല.സഭയിലെ സമ്പന്ന ലോബികൾ എന്ന് മുദ്രകുട്ടിയ ഫിലിപ്പ് പി തോമസ്‌ ഇപ്പോൾ സമ്പന്ന ലോബികളുടെ വക്താവായി അവരുടെ ചിലവിൽ സ്ഥാനം ഉറപ്പിക്കുവാൻ ശ്രമിക്കുന്നു. ഒരിക്കൽ പറഞ്ഞ വാക്കുകൾ ഒന്നോർത്തിരുന്നെങ്കിൽ ആദർശത്തിൽ നിന്നും വീഴില്ലായിരുന്നു

പാസ്റ്റർ സണ്ണി കുര്യനെ സംബന്ധിച്ചിടത്തോളം ഒരു കാര്യം മാത്രമേ അജണ്ഡയുള്ളൂ.പാസ്റ്റർ വത്സൻ ഏബ്രഹാമിന് മാന്യമായ ഒരു സ്ഥാനം ഐ പി സിയിൽ കൊടുക്കണം. അങ്ങനെയെങ്കിൽ അദ്ദേഹം ഒരു സ്ഥാനത്തേക്കും മത്സരിക്കയില്ല എന്നാണു അറിവ്.  പ്രസിഡന്റു സ്ഥാനമോ അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനമോ കൊടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിൽ ഏതെങ്കിലും കൊടുക്കാൻ ഇവടെ ആർക്കെങ്കിലും കഴിയുമോ? ജനമല്ലേ ഇതെല്ലാം തീരുമാനിക്കേണ്ടത്.

പിന്നെ ചെയ്യാൻ കഴിയുന്നത്‌ മത്സരിക്കുന്നവർ മാറിക്കൊടുക്കുക എന്നതാണല്ലോ. ജനത്തിനു ജേക്കബ് ജോണ്‍ ഇഷ്ടനായിക്കഴിഞ്ഞു. വലിയ പ്രസംഗം ഒന്നും ചെയ്തില്ലെങ്കിലും ഐ പി സി യ്ക്ക് വേണ്ടി പണം കണ്ടെത്തികൊണ്ട് വന്നു ചിലകാര്യങ്ങൾ ഒക്കെ നടത്തിയില്ലേ! അത് ജനം പെട്ടന്ന് അങ്ങ് മറക്കുമോ? നാളിതു വരെ ഇവരൊക്കെ പരിശ്രമിച്ചിട്ടു ഐ പി സി യ്ക്ക് എന്ത് ചെയ്തു എന്ന് പറഞ്ഞു ജനത്തിന്റെ മുന്നിൽ വരും. ആരുടേയും പക്ഷം പിടിക്കണ്ട ഒന്ന് ചിന്തിച്ചു നോക്ക്!

പാസ്റ്റർ സണ്ണി കുര്യൻ പറഞ്ഞ വിഷയം മുഖ വിലയ്ക്കെടുത്തു പറഞ്ഞു നോക്കി. ഒരു ടേം കഴിഞ്ഞാൽ ജനറൽ പ്രസിഡന്റു സ്ഥാനം ഒഴിയും പാസ്റ്റർ ജേക്കബ് ജോണ്‍ പിന്നെ താഴേക്കിറങ്ങി മത്സരിക്കാൻ വരില്ല. അദ്ദേഹത്തിൽ ജനം അർപ്പിച്ച വിശ്വാസം പൂർത്തീകരിക്കാൻ ജനം സമ്മതിക്കും. അതിനു സംശയമില്ല. പിന്നീടും പാസ്റ്റർ വത്സൻ ഏബ്രഹാമിന് സമയം ലഭിക്കുമല്ലോ. ഇപ്പോൾ ഒഴിയുന്ന വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് എതിർ സ്ഥാനാർത്ഥികൾ വരാതെ ക്രമീകരണം ചെയ്യാൻ ഒരുക്കമായതു അംഗീകരിക്കാൻ പാസ്റ്റർ സണ്ണി കുര്യൻ തയാറല്ല. പിന്നെന്തു ചെയ്യും അങ്കത്തട്ടിൽ തന്നെ അല്ലാതെന്തു പറയാൻ. പണം മുടക്കാൻ കഴിയുന്ന ഒരാളെ മുന്നിൽ നിർത്തിക്കളിക്കാൻ തയ്യാറെടുക്കുകയാണ് ഇവിടുത്തെ സഭാ രാഷ്ട്രീയ കളി നടത്തുന്നവർ എന്ന് ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ. തങ്ങളുടെ കാര്യം കഴിഞ്ഞിട്ട് ഇവർ പൊടിയും തട്ടി പോകും . ജനറൽ ഇലക്ഷൻ വരുമ്പോൾ ഒരു കസേരയും ഇട്ടു എവിടെങ്കിലും ഒരു മൂലയിൽ മാറിയിരിക്കും. അതിൽ കൂടുതൽ ഒന്നും പാസ്റ്റർ വത്സൻ ഏബ്രഹാം ഇവരിൽ നിന്നും പ്രതീക്ഷിക്കരുത്. സ്വന്തം കാര്യം സിന്ദാബാദ് ആശയക്കാരാണിവർ എന്ന് മനസിലാക്കുക. ചതിവു പറ്റരുത്‌. വിശ്വസിച്ചവർ വഞ്ചിച്ച ചരിത്രം മായാതെ കിടക്കുന്നുവെന്നും അറിയണം. സഭാ രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ  മാത്രം ഇത് കുറിച്ചെന്നെ  ഉള്ളൂ. ഇനി ഒരു മുറിവും കൂടി സഹിക്കാൻ തയ്യാറാണോ അല്ലയോ എന്ന് ചിന്തിച്ചു പ്രവര്ത്തിക്കുക

കേരളത്തിന്റെ തെരഞ്ഞെടുപ്പിൽ എം പി ജോർജ്ജു കുട്ടി നേതൃത്വം കൊടുക്കുന്ന പാനലിൽ തലയില്ലാത്ത ഈ ശരീരത്തിൽ ആരുടെ തല കയറും .പാസ്റ്റർ കെ സി തോമസിന്റെതോ അതോ പാസ്റ്റർ ഫിലിപ്പ് പി തോമസിന്റെതോ? ഏതായാലും പകയുടെ കനൽ എരിയും എന്നതിന് സംശയമില്ല

Comments are closed.