പ്രബോധനം JULYലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഏനാത്ത് പാലം തകരാറിൽ ഭാരം കയറ്റിയ വാഹനങ്ങൾ കടത്തിവിടുന്നില്ല ! വൻ പോലീസ് കാവൽ

ഏനാത്ത് കല്ലടയാറിനു കുറുകെയുള്ള പാലം തകരാറിൽ .അടൂർ കൊട്ടാരക്കര റൂട്ടിലുള്ള ഏനാത്ത് പാലത്തിനാണ് ദുരവസ്ഥ നേരിട്ടത്  . ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിലൂടെ പോയപ്പോൾ ഉഗ്രശബ്ദം ഉണ്ടായതിനെത്തുടർന്നു നടന്ന പരിശോധനയിൽ പാലത്തിന്റെ നടുഭാഗത്തുള്ള പില്ലറിൽ ഘടിപ്പിച്ചിട്ടുള്ള പില്ലർ ബിയറിങ് അടർന്നു മാറി നദിയിൽ വീണതിനാൽ പാലത്തിനു ഒരു ഭാഗത്തേക്ക് ചരിവുണ്ടാകുകയും അതുനിമിത്തം ഭാരം കയറ്റിയ ലോറികൾ, ബസ് സർവ്വീസുകൾ ഒന്നും പാലത്തിലൂടെ കയറ്റി വിടുന്നില്ല. ചെറിയ വാഹനങ്ങൾ മാത്രം പാലത്തിലൂടെ പോകാൻ പോലീസ് അനുവദിക്കുന്നുണ്ട്‌. അതും നിയന്ത്രണ വിധേയമായി മാത്രം അനുവദിക്കുന്നു . വൻ പോലീസ് സന്നാഹവും ഫയർ ഫോഴ്സും  രംഗത്തുണ്ട്. പാലം അപകടത്തിലായ വാർത്തയറിഞ്ഞു വൻ ജനാവലിയാണ് തടിച്ചു കൂടുന്നത്

അടൂർ കൊട്ടാരക്കര റൂട്ടിൽ എത്താൻ ഏനാത്ത് വഴിയല്ലാതെ ബദൽ സംവിധാനമില്ല. പാലത്തിലൂടെയുള്ള യാത്ര മാത്രമായിരുന്നു ഏക പോംവഴി. ഈ റൂട്ടിൽ വരുന്ന ഭാരം കയറ്റിയ വാഹനങ്ങൾ വളരെ ദൂരം കറങ്ങി മാത്രമേ കൊട്ടാരക്കരയിൽ എത്താൻ നിർവാഹമുള്ളൂ

Comments are closed.