പ്രബോധനം JULYലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി കൺവൻഷൻ സ്റ്റേജ് പണി പൂർത്തിയായി ! ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു

ഇന്ന് (10 / 1 ) കുമ്പനാട് കൺവൻഷൻ സ്റ്റേജിൻറെ സമർപ്പണ ശുശ്രൂഷ ഹെബ്രോൻ പുരത്തു നടന്നു. പാസ്റ്റർ കെസി ജോൺ അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് ജോൺ സമർപ്പണശുശ്രൂഷ നിർവ്വഹിച്ചു. പാസ്റ്റർ ടി എസ് ഏബ്രഹാം ശിലാഫലകം അനാഛാദനം ചെയ്ത് പ്രാർത്ഥിച്ചു. പാസ്റ്റർ വത്സൻ ഏബ്രഹാം വചനം ശുശ്രൂഷിച്ചു.ജനറൽ ,സ്റ്റേറ്റ് ഭാരവാഹികൾ ആശംസ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമാക്കാൻ സഹായിച്ച സാങ്കേതിക അനുവാദം നൽകിയ  കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോൻസി കിഴക്കേടത്ത് കോൺട്രാക്ടർ ബ്രദർ ജോയി എന്നിവരെ പ്രശംസിക്കുകയും ചെയ്തു .

വളരെ മനോഹരമായ നിലയിൽ നിർമ്മിച്ച സ്റ്റേജിൻറെ നിർമ്മാണച്ചിലവ് വഹിച്ചത് പേര് വെളിപ്പെടുത്തരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ ഉത്സാഹത്തിനും പ്രാർത്ഥനക്കുമായി പറയട്ടെ , ആഞ്ഞിലിത്താനം ഐപിസി സഭാംഗമായ ബ്രദർ എൻ .എം രാജു ,നെടുംപറമ്പിൽ എന്ന സഹോദരനാണ് നാൽപ്പതു ലക്ഷത്തോളം രൂപ ചിലവഴിച്ചു നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്. സ്റ്റേജിൻറെ അടിയിൽ നാനൂറു പേർക്കിരുന്നു പ്രാർത്ഥിക്കാവുന്ന എയർകണ്ടീഷൻ ചെയ്ത പ്രയർ ചേയ്മ്പർ സമർപ്പിക്കപ്പെട്ടു

ഐപിസിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഐപിസിയുടെ ഭാരവാഹികൾ അടങ്ങിയ ജനറൽ കൗൺസിലാണ്‌. ആരൊക്കെ ഏതു ഉത്തരവാദിത്തങ്ങൾ വഹിക്കണം. എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുന്നതും ഈ സമിതിയാണ്. ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പരിഹാസികളുടെ വാക്കുകൾ ആരും തന്നെ മുഖവിലക്കെടുക്കുന്നില്ല . ഐപിസിക്ക് ഏതെങ്കിലും നിലയിൽ സാമ്പത്തിക സഹായമോ പ്രാർത്ഥന ചെയ്യുന്നവരോ പറയുന്ന കാര്യങ്ങാകും ഐപിസി സഭാംഗങ്ങളായ മാന്യത ഉള്ളവരും പറയുന്ന നിർദ്ദേശങ്ങൾ അംഗീകാരയോഗ്യമായി എടുക്കാറുണ്ട്. അല്ലാത്തവക്ക് ശ്രദ്ധ കൊടുക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. വ്യക്തികളെ ആക്ഷേപിക്കുകയും മോർഫ് ചെയ്ത ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമപരമായ രീതിയിൽ കാര്യങ്ങൾ നീങ്ങിക്കഴിഞ്ഞു. ഐപിസിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ കൂടുതൽ പുരോഗമിക്കുകയാണ്

പുതുതായി വാങ്ങിയ ഭൂമിയിൽ ഭക്ഷണശാലയും ബഹുനില പാർക്കിംഗ് സംവിധാനവും അടുത്തവർഷത്തെ കൺവൻഷന്‌ മുമ്പായി പണിയത്തക്ക നിലയിൽ കാര്യങ്ങൾ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. ജനുവരി 22 നു വിശാലമായ എയർകണ്ടീഷൻ ചെയ്ത ഓഡിറ്റോറിയത്തിന് ശിലാസ്ഥാപനം നടത്തും . 23 നു നടക്കുന്ന ജനറൽ കൗൺസിൽ പുതിയ എയർകണ്ടീഷൻ ചെയ്ത ഹാളിൽ നടത്തത്തക്കവണ്ണമുള്ള ക്രമീകരണം ചെയ്തു കഴിഞ്ഞു

സീവേജ് പ്ലാൻറ് , പൊതു ക്രമീകരണങ്ങൾ എന്നിവ വിലയിരുത്തുവാനും ബോധ്യപ്പെടുവാനും ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ഹെബ്രോൻപുരത്തെത്തുകയും ഇതുവരെയുള്ള ക്രമീകരണത്തിനു അനുകൂല സാക്ഷ്യപത്രം നൽകുകയും ചെയ്തു. ഈ കാര്യങ്ങളുടെ ചുമതല ആരോഗ്യവകുപ്പിനോട് ചേർന്ന് പാസ്റ്റർ പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മറ്റി സജീവമായി പ്രവർത്തിക്കുന്നു. കൺവൻഷൻ സ്ഥലത്തു മെഡിക്കൽ സേവനങ്ങൾ പത്തനംതിട്ട ഡി എം ഒ വാഗ്ദാനം നൽകിയിട്ടുണ്ട്

ഐപിസി ആസ്ഥാനത്തു നടക്കുന്ന വികസനപ്രവർത്തനങ്ങൾ മനസിലാക്കി വിറളിപൂണ്ട ദൈവസഭയുടെ ശത്രുക്കൾ പരിഹാസവും നുണക്കഥകളും പ്രചരിപ്പിച്ചു സായൂജ്യമടയുകയാണ് .എന്നാൽ പരിഹാസികളുടെ പരിഹാസത്തിനല്ല ദൈവസഭയുടെ പുരോഗതിക്കായി പ്രാർത്ഥിക്കുന്ന ഒരു കൂട്ടം ഹെബ്രോനിൽ നിരന്തര ധൂപം കത്തിക്കുന്നുണ്ട്. അതിനെ മറികടക്കാൻ പരിഹാസികളുടെ വാക്കിനു കഴിയുകയില്ല .എത്ര പരിഹസിക്കുന്നുവോ അത്രമാത്രം ജനം ദൈവസഭയുടെ പ്രവർത്തനങ്ങളിൽ മുന്നോട്ടു വരുന്നു.

കുമ്പനാട് കൺവൻഷനിൽ  കഴിഞ്ഞ വർഷവും ബ്രദർ സാം കുഴിക്കാല ഗാനശുശ്രൂഷയിൽ പങ്കാളി ആയിരുന്നു. ഈ വർഷം അദ്ദേഹം ജനറൽ കൗൺസിലിൽ അംഗമായതിനാൽ  എതിരില്ലാതെ അദ്ദേഹത്തെ ഗാനശുശ്രൂഷ നിർവ്വഹിക്കുവാൻ ജനറൽ കൗൺസിൽ ചുമതലപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന ചില വാർത്തകളുടെ അടിസ്ഥാനത്തിൽ ചില പരീശന്മാർ പരിഹസിക്കുന്നുണ്ട്. പ്രബോധനം ഒരിക്കലും തെറ്റിന് കൂട്ട് നികൾക്കുന്നില്ല. സാം കുഴിക്കാലയുടെ പേരിൽ ഇതുവരെ കോടതി ശിക്ഷിച്ച ഒരു വിധിയുണ്ടായിട്ടില്ല.ജനറൽ കൗൺസിലിൽ നാളിതുവരെ ഒരു പരാതിയും സാം കുഴിക്കാലക്കു എതിരെ ആരും കൊടുത്തിട്ടില്ല. മാധ്യമങ്ങളിൽ വരുന്നതെല്ലാം കണക്കിലെടുക്കാനുള്ള വിഡ്ഢിത്തരം ഒന്നും ഐപിസിയുടെ ജനറൽ കൗൺസിൽ ചെയ്യുകയില്ല. മാധ്യമങ്ങൾ എഴുതുന്നതെല്ലാം സത്യമാകണമെന്നില്ല സത്യം ഇല്ലാതെയുമില്ല .

എന്നാൽ പരാതിയില്ലാതെയും കോടതി ശിക്ഷിക്കാത്ത ഒരാളുടെ പേരിൽ ആരാണ് അഭിപ്രായം പറയേണ്ടത്?. ആരാണ് തീരുമാനം എടുക്കേണ്ടത്?. ഐപിസി ജനറൽ കൗൺസിലിനറിയാം എന്ത് ചെയ്യണമെന്ന്? ഐപിസിക്ക് ദോഷം വരുത്തുന്ന ഒന്നും ഐപിസി ചെയ്യുന്നില്ല. അല്ല സാംകുഴിക്കാലക്കു എതിരെ നടപടി എടുത്തേ മതിയാകു എങ്കിൽ നിലവിലുള്ള രേഖകൾ വച്ച് ഈ പറയുന്ന പരിഹാസികൾ കോടതിയെ സമീപിക്കൂ , പണം മുടക്കി കേസ് നടത്തുക അങ്ങനെ സാം കുഴിക്കാലയെ ശിക്ഷിപ്പിക്കുക . അതിനുശേഷം പരാതിയുമായി കുമ്പനാട് വരിക . അതാണ് ഉത്തമമായ മാതൃക. മാത്രമല്ല കുമ്പനാട് കണ്വൻഷനുവേണ്ടിയോ ഐപിസി നിർമ്മാണ പ്രവർത്തനത്തിനോ അല്ലെങ്കിൽ സുവിശേഷാവയലിൽ അദ്ധ്വാനിക്കുന്ന ഒരു ശുശ്രൂഷകൻറെ സന്ധാരണത്തിനോ പ്രവർത്തനത്തിനോ നാളിതുവരെ ഒരു സഹായവും ചെയ്യാത്തവരുടെ ആവശ്യമില്ലാത്ത പരിഹാസങ്ങൾ ഏറ്റെടുക്കാൻ ഇരിക്കുകയല്ല  ഐപിസി എന്ന മഹാ പ്രസ്ഥാനം. ഒന്നും ചെയ്യാത്ത ഈ പാഴ്ജന്മങ്ങളുടെ ചോദ്യങ്ങളും കമൻറുകളും പുറംകാലുകൊണ്ടു തള്ളിക്കളയുകയാണ് ചെയ്യുന്നത്. മാന്യതയുള്ളവർ രംഗത്തു വരട്ടെ അവർക്കു മറുപടി കൊടുക്കുവാൻ ഐപിസി തയ്യാറാണ്.  . ”ദുഷ്ടൻ പല്ലുകടിച്ചു ഉരുകിപ്പോകും ! ദുഷ്ടൻറെ ആശാ നശിച്ചു പോകും”

ഐപിസിക്കെതിരെയും ഐപിസിയിലെ ശുശ്രൂഷകന്മാർക്കും എതിരെ എഴുതി തിമിർക്കുന്ന സാം കുരുവിള അമേരിക്കയിൽ നിന്നും ആസാമിൽ ഇറങ്ങി അവിടെ നിന്നും  കേരളത്തിൽ എത്തി പുല്ലാട്ടുള്ള ഭാര്യവീട്ടിൽ പരാമസുഖമായി ഇരിക്കാൻ കെ പി കുര്യനെ അഭയം ചൊല്ലി കഴിയുന്നു. പണി കിട്ടാതിരിക്കുവാൻ ഇപ്പോൾ ക്ഷമ പറയാനും ഒത്തുതീർപ്പിനും ഓടുകയാണ്. അതിൻറെ ഫോൺ കാലുകളുടെ റിക്കാർഡ് പ്രബോധനത്തിന് ലഭിച്ചു. വെറും വീര്യവും കാണിക്കുന്നവർ ഒളിവിൽ ഇരിക്കരുത് രംഗത്തുവരണം . ഏതായാലും സംഗതി ജഗപൊഹ ആയെന്നു പറഞ്ഞാൽ മതി.

Comments are closed.