പ്രബോധനം JULYലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി കുമ്പനാട് സെൻറർ കൺവൻഷൻ പ്രതിസന്ധിയോട് പര്യവസാനിച്ചു!ഉച്ചഭാഷിണി പോലീസ് കസ്റ്റഡിയിൽ എടുത്തു

ഐപിസി കുമ്പനാട് കൺവൻഷൻ പ്രതിസന്ധിയോടുകൂടി സമാപിച്ചു . മുട്ടുമൺ ഐക്കര പെനിയേൽ ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന കൺവെൻഷനെതിരെ സമീപവാസിയായ ഡോക്ടർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിസന്ധിയുണ്ടായിരുന്നു . കലക്ടറുടെ ഓഫീസിൽ പരാതിക്കാരനേയും സഭയുടെ ഉത്തരവാദിത്തപ്പെട്ടവരെയും വിളിച്ചുവരുത്തി ഉപാധികളോടുകൂടി കൺവെൻഷൻ നടത്തുന്നതിനു അനുവദിച്ചിരുന്നു . എന്നാൽ കൺവൻഷനിൽ അനുവദിക്കപ്പെട്ടതിൽ കൂടുതൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായി കാണിച്ചു പരാതിക്കാരൻ വീണ്ടും പോലീസ് അധികാരികളെ സമീപിച്ചുപരാതികൊടുത്തു .

വ്യാഴാഴ്ച ഇതുസംബന്ധിച്ചു ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിരുന്നു . അനുവദിക്കപ്പെട്ട അളവിൽ കൂടുതൽ ഡിസിബിൾ ശബ്ദം ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനാൽ ഉച്ചഭാഷിണി പോലീസ് കണ്ടുകെട്ടാൻ തീരുമാനിച്ചു. എന്നാൽ കൺവൻഷൻ ചുമതലക്കാരുടെ അഭ്യർത്ഥനമാനിച്ചു ഞായറാഴ്ച നടന്ന പൊതുസഭായോഗത്തിനുശേഷമാണ് ഉച്ചഭാഷിണികൾ പോലീസ് അധികാരികൾ പിടിച്ചെടുത്തത് . മൈക്ക് മറ്റിതര  സംവിധാനങ്ങൾ പോലീസ് കൊണ്ടുപോയതിനാൽ ഉടമയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത് . ഇത് പരിഹരിക്കുന്നതിനുള്ള ഓട്ടത്തിലാണ് സംഘാടകർ എന്നറിയുന്നു

Comments are closed.