പ്രബോധനം Jജൂൺ 2018 ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ സമാപിച്ചു

ഐപിസിയുടെ ഏറ്റവും വലിയ മേഖലയായ കൊട്ടാരക്കര മേഖലയുടെ 57- മത് കൺവൻഷൻ സംയുക്ത സഭായോഗത്തോടും ഭക്തിനിർഭരമായ കർത്തൃമേശയോടും വചനശുശ്രൂഷയോടും കൂടി ജനുവരി 8 ഞായറാഴ്ച സമാപിച്ചു. ജനുവരി നാലിന് മേഖലാ പ്രസിഡണ്ട് പാസ്റ്റർ ഇ സി ജോർജ്ജ് കൺവൻഷൻ ഉത്‌ഘാടനം ചെയ്തു. മേഖലയിലെ ഇരുപതു സെൻററുകളിൽ നിന്നായി നാനൂറിലധികം സഭകളിലെ വിശ്വാസികളും അഞ്ഞൂറിലധികം കർതൃശുശ്രൂഷകന്മാരും പങ്കെടുത്തു. ജനുവരി 4 മുതൽ 8 വരെ പുലമൺ ഐപിസി ഹെബ്രോൻ ഗ്രൗണ്ടിൽ വച്ചായിരുന്നു കൺവൻഷൻ നടന്നത് . അമ്പത്തിയേഴു വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച കൺവൻഷൻ മുടക്കം കൂടാതെ നടന്നുവരുന്നു. മേഖലക്ക് സ്വന്തമായി കൺവൻഷൻ ഗ്രൗണ്ട് ഉണ്ട്. വർദ്ധിച്ചുവരുന്ന വിശ്വാസി സമൂഹത്തെ ഇവിടെ ഉൾക്കൊള്ളാൻ വഹിയാത്ത നിലയിലാണ് ഇപ്പോൾ ജനത്തിരക്ക് അനുഭവപ്പെടുന്നത്. ഞായറാഴ്ച നടക്കുന്ന കർത്തൃമേശയിൽ സംബന്ധിക്കുവാൻ വരുന്ന ജനത്തെ ഉൾക്കൊള്ളുവാൻ സമീപത്തെ മാർത്തോമ്മാ ജൂബിലി മന്ദിരത്തിൻറെ ആഡിറ്റോറിയം വാടകക്കെടുത്ത് അവിടെ മെയിൻ പന്തലിലെ ശുശ്രൂഷകൾ സ്‌ക്രീനിൽ ദൃശ്യമാക്കി നിയോഗിക്കപ്പെട്ട ശുശ്രൂഷകന്മാരാൽ തിരുവത്താഴ ശുശ്രൂഷ നടത്തിവരുന്നു. അത്രയ്ക്ക് ജനത്തിരക്കാണനുഭവപ്പെടുന്നത്

പാസ്റ്റർ ഇ സി ജോർജ്ജ് 99 വയസ് പിന്നിട്ടെങ്കിലും അദ്ദേഹത്തിൻറെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ട നിലയിലായിരുന്നു ഉത്‌ഘാടന സമ്മേളനവും സമാപനസമ്മേളനവും നടന്നത് . ഘനഗാംഭീര്യമുള്ള  ശബ്ദത്തോടും വാക്കുകളുടെ സ്ഫുടതയോടും കൂടി അദ്ദേഹം ഉത്‌ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലെ കർത്തൃമേശയിലും ശുശ്രൂഷിച്ചു. ബൈബിൾ ക്ളാസുകൾ,പകലും രാത്രിയിലും പൊതുയോഗങ്ങൾ ,ശുശ്രൂഷക കുടുംബസമ്മേളനം. പുത്രികാ സംഘടനകളുടെ വാർഷികസമ്മേളനങ്ങൾ,സ്നാനശുശ്രൂഷ എന്നിവയും അതതു സമയങ്ങളിൽ നടന്നു. അനുഗ്രഹീതനായ ദൈവദാസന്മാർ വിവിധ സെഷനുകളിൽ വചനശുശ്രൂഷ നിർവ്വഹിച്ചു.പാസ്റ്റർ ജേക്കബ് ജോർജ്ജിൻറെ നേതൃത്വത്തിലുള്ള ഐപിസി പത്തനാപുരം ശാലേം സെൻറർ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിച്ചു

വർക്കിംഗ് പ്രസിഡണ്ട്  പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് ,ബ്രദർ ജെയിംസ് ജോർജ്ജ് (വേങ്ങൂർ ),ബ്രദർ പി എം ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശാലമായ കമ്മറ്റികൾ കൺവെൻഷൻറെ വിജയത്തിനായി പ്രവർത്തിച്ചു. അടുത്തവർഷത്തെ കൺവൻഷൻ കർത്താവിൻറെ വരവ് താമസിച്ചാൽ 2018 ജനുവരി 3 മുതൽ 7 വരെ നടക്കും

Comments are closed.