പ്രബോധനം JULYലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി കുമ്പനാട് സെൻറർ കൺവൻഷന്‌ കലക്ടറുടെ താൽക്കാലിക സ്റ്റേ

നാളെ മുതൽ നടക്കാനിരുന്ന ഐപിസി കുമ്പനാട് സെൻറർ കൺവൻഷനു പത്തനംതിട്ട ജില്ലാ കലക്ടറുടെ താൽക്കാലിക നിരോധന ഉത്തരവ് . മുട്ടുമൺ ഐക്കര പെനിയേൽ ഗ്രൗണ്ടിലാണ് ആണ്ടുതോറും കൺവൻഷൻ നടന്നുകൊണ്ടിരിക്കുന്നത് . എന്നാൽ സമീപ സ്ഥലത്തു താമസിക്കുന്ന ഒരു ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ നൽകിയത്. പൊലൂഷൻ കൂടുതലാണെന്നും പാർക്കിംഗ് സംവിധാനം ഇല്ലാത്തതിനാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ശബ്ദം നിയന്ത്രണവിധേയമല്ലെന്നും കാണിച്ചാണ് ഇന്ന് വൈകിട്ട് കളക്ടറുടെ പക്കൽ നിന്നും നിരോധന ഉത്തരവ് വാങ്ങിയത് . നാളെ (4 / 1 / 2017 ) പ്രസ്തുത പരാതിക്കാരനുമായി കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി കാര്യങ്ങൾ ഒത്തുതീർപ്പിലെത്തണം . എങ്കിൽ മാത്രമേ കൺവൻഷൻ നടത്താൻ സാധിക്കുകയുള്ളൂ.

വാദി ഭാഗം മന:പൂർവ്വം ഹാജരാകാതിരുന്നാൽ കാര്യങ്ങൾ കുഴഞ്ഞു മറിയും . സുവിശേഷത്തിനു വിഘ്‌നം വരാൻ പാടില്ല . ദൈവമക്കൾ അടിയന്തിരമായി പ്രാർത്ഥിക്കുക ! സുഗമമായ നിലയിൽ ഈ സെൻറർ കൺവൻഷൻ നടക്കണം . ദൈവമക്കളുടെ പ്രാർത്ഥന സംഘാടകർ അഭ്യർത്ഥിക്കുന്നു

Comments are closed.