പ്രബോധനം JULYലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി നാഗാലാൻഡ് സ്റ്റേറ്റ് തോമസ് കുര്യന് കൊടുക്കുന്നതിൽ പ്രതിഷേധം ഉയരുന്നു!

ഐപിസി ഈസ്റ്റേൺ റീജിയനിൽപ്പെട്ട ന്യൂയോർക്ക് ഇന്ത്യൻ പെന്തക്കോസ്റ്റൽ അസംബ്ലി ട്രഷറർ പാസ്റ്റർ (ബ്രദർ) തോമസ് കുര്യന് ഐപിസി നാഗാലാൻഡ് സംസ്ഥാനത്തിൻറെ  ചുമതല കൊടുക്കുവാൻ അണിയറയിൽ നടക്കുന്ന നീക്കത്തെ അമേരിക്കയിൽ നിന്നും തന്നെ എതിർപ്പുകൾ ശക്തമാകുന്നു. നാളിതുവരെ ഒരു സഭയുടെയും ശുശ്രൂഷകനായിരിക്കാതെ രണ്ടു കൊല്ലത്തിനിപ്പുറം സ്ഥാനീയ റീജിയൻറെയോ അമേരിക്കയിലെ പ്രാദേശിക സഭയുടെയോ ശുപാർശയില്ലാതെ ഏകപക്ഷീയമായി തിരുവല്ല വേങ്ങൽ  സഭയിൽ വച്ച് പ്രസിഡണ്ട് ഓർഡിനേഷൻ കൊടുക്കുകയും അതിനുശേഷം ഇപ്പോൾ നാഗാലാൻഡ് സംസ്ഥാനത്തിൻറെ ചുമതലയും കൊടുക്കാൻ നീക്കം നടക്കുന്നതിനെ ശക്തമായ ഭാഷയിൽ എതിർപ്പുമായി പലരും മുന്നോട്ടു വന്നു കഴിഞ്ഞു.

ഭരണഘടനയുടെ നഗ്നമായ ലംഘനം നടത്തി അയോഗ്യരായവർക്കു റീജിയനും സ്‌റ്റേറ്റും കൊടുക്കുന്നത് നാളിതുവരെ ഐപിസിയുടെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള കാര്യമല്ല . ഇതിനെതിരെയാണ് കടുത്ത എതിർപ്പുമായി ചിലർ രംഗത്തു വന്നിരിക്കുന്നത്. നേതൃത്വത്തിന് കത്തുകൾ വരെ ഈ നിലയിൽ ലഭിച്ചുതുടങ്ങിയതായി അറിയുന്നു.ആത്മീയ മാനദണ്ഡമോ ശുശ്രൂഷാ യോഗ്യതയോ ഇല്ലാത്തവരെ നമ്മുടെ സഭയുടെ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നതിൽ അംശവടി പിടിപ്പിക്കുന്നതിൽ പണ്ടെങ്ങും ഇല്ലാത്ത നിലയിലാണ് കാര്യങ്ങളുടെ നിലവിലെ പോക്ക്. ഇതിനെ പ്രോത്സാഹിപ്പിക്കുവാൻ ഐപിസിയെ സ്നേഹിക്കുന്നവർ തയ്യാറല്ല.

ഇങ്ങനെയുള്ള കാര്യങ്ങൾ അനുവദിച്ചാൽ അമേരിക്കയിലെ സഭകൾ സഭാകേന്ദ്രത്തിനു നൽകുന്ന പലതിലും വിയോജിപ്പ് കാണിക്കുമെന്ന് പരസ്യപ്രസ്താവന നടത്താൻ തയ്യാറായിക്കഴിഞ്ഞു. ഐപിസിയിലെ ഓർഡിനേഷൻ ലഭിച്ച ഒരു ശുശ്രൂഷകന് ഒരു ലോക്കൽ സഭയുടെയോ മറ്റിതര സെൻറർ / സ്റ്റേറ്റ് റീജിയൻ സമതികളിലെ സഹോദരന്മാർക്കായി സംവരണം ചെയ്തിരിക്കുന്ന ട്രഷറർ പദവി അലങ്കരിക്കാൻ അവകാശമില്ല. എന്നാൽ പാസ്റ്റർ തോമസ് കുര്യൻ ന്യൂയോർക്കിലുള്ള ഐപിഎ യിലെ ട്രഷറർ ആണ്. കാരണം ആ സഭപോലും ഇദ്ദേഹത്തിൻറെ  പാസ്റ്റർ പദവി അംഗീകരിക്കുന്നില്ല എന്നല്ലേ അർത്ഥമാക്കുന്നത് . മാത്രമല്ല ഇദ്ദേഹം പുറത്തിറക്കുന്ന സ്വന്തം  പ്രസിദ്ധീകരണത്തിൽ റീയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നതായും ഇദ്ദേഹത്തിൻറെ പേരിനൊപ്പം പാസ്റ്റർ എന്നുപോലും വച്ചിട്ടില്ല . അദ്ദേഹം പോലും ഇത് അംഗീകരിക്കുന്നില്ല എന്നല്ലേ അർത്ഥം ആക്കേണ്ടത് .

പിന്നെ എന്തിനു സഭാ സമിതിയുടെ പൂർണ്ണ തീരുമാനം ഇല്ലാതെ ഇങ്ങനെ പദവികൊടുക്കണം. ഇദ്ദേഹത്തിന് പദവികൊടുക്കാം എന്ന് പറഞ്ഞവർ തന്നെ കമ്മീഷനായി നാഗാലാൻഡിലേക്കു പോകുമ്പോൾ അതിലെ തീരുമാനം എന്താകുമെന്ന് ചിന്തിക്കാമല്ലോ?. ഒരു അംഗീകാരവും കൊടുക്കാതെ നാഗാലാൻഡിൽ ഐപിസിയുടെ ആദ്യത്തെ സ്റ്റേറ്റ് കൺവൻഷൻ നടക്കുവാൻ പോകുകയാണ് . ഇതൊക്കെ ആരെ പൊട്ടൻ കളിപ്പിക്കാനാണ് കാണിക്കുന്നത് .

ഐപിസി നേതൃത്വം ഒരു കാര്യത്തിൽ അടിയന്തിര തീരുമാനം എടുക്കട്ടേ . കേരളത്തിൽ മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് ഓരോ റെയ്ഞ്ച് അടിസ്ഥാനത്തിൽ ലേലം നടത്തികൊടുക്കാറുണ്ട് . നിലവിലെ റീജിയനുകളും സ്‌റ്റേറ്റും പിരിച്ചുവിട്ടു അഞ്ചു വർഷത്തെ കാലാവധി അടിസ്ഥാനത്തിൽ നിരത ദ്രവ്യം കെട്ടിവച്ചു ലേലം നടത്തട്ടെ . കൂടുതൽ തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന് റീജിയനും സ്‌റ്റേറ്റും കൊടുക്കട്ടെ . സഭയ്ക്ക് പണവും കിട്ടുമല്ലോ? അതായിരിക്കും സഭയ്ക്ക് സമ്പത്തുണ്ടാക്കാൻ നല്ല മാർഗ്ഗം. വെറും തറക്കളി  നടത്തി കാര്യങ്ങൾ ചെയ്യരുത്. ടേം കഴിയുമ്പോൾ ഓരോരുത്തർ ഇറങ്ങിപ്പോകും . ഈ വിധത്തിൽ വിതച്ച വിത്ത് അവിടെ വളരും നല്ല ഫലം കൊടുക്കുന്നതായിട്ടല്ല  മറിച്ചു  കളയായിട്ടു തന്നെ . ജനറൽ കൗൺസിലിൽ കള വിതക്കാൻ ആരും തന്നെ തുനിയരുത് .

നാളിതുവരെ പട്ടിണിയും ഇല്ലായ്മയും സഹിക്കുകയും ഉള്ള ജോലികളും മാന്യമായ അനുഭവങ്ങളും കളഞ്ഞിട്ടു കർത്താവിൻറെ  വേലക്കുവേണ്ടി ഇറങ്ങിത്തിരിച്ചു ആഴി എന്നോർത്തില്ല ആറാമാരാഞ്ഞില്ല എന്ന അവസ്ഥയിൽ സഭാ ശുശ്രൂഷ ചെയ്ത സീനിയറായ പലരും ഇവിടെ നിൽക്കുമ്പോൾ പണത്തിൻറെ  ദർശനത്തിൽ ഈ വിധം തീരുമാനങ്ങൾ എടുക്കുന്നത് ശരിയായ നടപടി അല്ല. ഈ വിധ കാര്യങ്ങൾക്കു കൂട്ട് നിൽക്കുന്നവർ പാണമോഹികളാണ് എന്ന് മുദ്രകുത്തി ജനം ഒറ്റപ്പെടുത്തുമെന്നതിൽ സംശയമില്ല. കുഞ്ഞുകളിക്കാനുള്ള ഇടമല്ല സഭയുടെ ഉത്തരവാദിത്തപ്പെട്ട സമതി. ഭരണഘടന അനുസരിച്ചു മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്. കൺവൻഷനിൽ പോലും രാത്രിയോഗത്തിലും പ്രധാന ദിവസങ്ങളിലും പണം പ്രസംഗിക്കും . ഭക്തന്മാരും ശുശ്രൂഷയുള്ളവരും പണത്തിൻറെ  സാഹിത്യം (ദ്രവ്യസാഹിത്യം ) കേട്ട് മടങ്ങേണ്ടതായി വരും തീർച്ച .

മുകളിൽ പ്രബോധനം പ്രസ്താവിച്ച കാര്യങ്ങൾ ഒന്നും ഐപിസിക്ക് എതിര് നിൽക്കുന്നതല്ല . ഐപിസിയെ സ്നേഹിക്കുന്നതുകൊണ്ടാണ്. ഐപിസിയെ സ്നേഹിക്കാത്തവരാണ് ഭരണഘടനയുടെ ലംഘനം നടത്തുന്നത്.

പാസ്റ്റർ തോമസ് കുര്യൻ പുറത്തിറക്കുന്ന പത്രം നോക്കുക . പുറം പേജുണ് ശ്രദ്ധിക്കുക. താഴെയുള്ള ലിങ്ക് ക്ലിക് ചെയ്യുക

gt-news-dec_2016

Comments are closed.