പ്രബോധനം Jജൂൺ 2018 ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല ! വ്യാജപ്രചാരണങ്ങൾക്കു വിലകൊടുക്കരുത്

ഐപിസിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് പത്തനംതിട്ട ജില്ലാ കലക്ടർ സ്റ്റേ അനുവദിച്ചു എന്ന വ്യാജ പ്രചരണം വ്യാപമാക്കുകയാണ് സഭയുടെ പുരോഗമനപ്രവർത്തനങ്ങൾക്കു തടസ്സം നിൽക്കുന്ന ചിലാറാണിതിന് പിന്നിൽ . പ്രധാനമായും ഇൻറർനാഷണൽ കെട്ടിടത്തിൻറെ മുകളിലുള്ള നിലയിൽ പണിതുകൊണ്ടിരിക്കുന്ന ജനറൽ കൗൺസിൽ ഹാൾ പണി തടഞ്ഞു എന്നാണ്  പ്രചാരണം . ഈ വാർത്ത കേട്ടതിനുശേഷം പ്രബോധനം പത്രാധിപർ നേരിട്ട് കുമ്പനാട്ട്‌ നിർമ്മാണസ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി . എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾ തുടരുന്ന കാഴ്ചയാണ് കണ്ടത് . ജനുവരി 23 നു നടക്കുന്ന ജനറൽ കൗൺസിൽ പുതിയ ഹാളിൽ നടത്താനുള്ള ക്രമീകരണത്തിലാണ് അതിവേഗം നടത്തുന്നത്.

കൺവൻഷൻ പ്രോഗ്രാമുകൾ അശാസ്ത്രീയമായി ചിലരെ മന:പ്പൂർവ്വം ഒതുക്കുന്നതിനും ചിലരെ തഴയുന്നതിനും അനർഹർക്ക് പ്രസംഗിക്കാൻ സാഹചര്യം കൊടുക്കുന്നതുമാണ് നിലവിലെ പ്രോഗ്രാം. ഒരു കാര്യം വ്യക്തമാണ് ഇൻറർനാഷണൽ  കൺവൻഷനിൽ അവസാന ദിവസങ്ങളിൽ പ്രധാന പ്രസംഗകരായി രണ്ടുപേർ വെളിയിൽ നിന്നും ഉള്ളതൊഴിച്ചാൽ പദവികൊണ്ട് പ്രസംഗകരായി എത്തുന്നവർ ”പുല്ലു”വിളമ്പുമെന്നതിൽ ആർക്കും സംശയം വേണ്ടാ . പ്രോഗ്രാം ഇഷ്ടക്കാർക്കു വീതിക്കുന്നതിൽ ഇപ്രാവശ്യവും ചിലർ വിജയിച്ചു എന്നുവേണം പറയാൻ?. എല്ലാ ദിവസവും ഐപിസിയിലെ ജനം കുമ്പനാട് എത്തണം പ്രസംഗം കേൾക്കാനല്ല മറിച്ചു  പ്രസംഗകരെ  കാണാൻ വേണ്ടിയാണ്  . അപ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ പ്രോഗ്രാം കോർഡിനേഷൻ എന്താണന്നുള്ളത് . പ്രബോധനം ഇപ്രകാരമുള്ള നിലവാരമില്ലാത്ത കാര്യങ്ങൾക്കു പിന്തുണകൊടുക്കുകയില്ല. വ്യക്തികളല്ല സഭയാണ് വലുത്

Comments are closed.