പ്രബോധനം Jജൂൺ 2018 ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പുതുവർഷത്തിലെങ്കിലും കേസും കോടതിയും ദൈവമക്കൾ തമ്മിൽതമ്മിൽ ഒഴിവാക്കണം

വിശ്വാസികൾ തമ്മിൽതമ്മിൽ കേസും വ്യവഹാരവും നടത്തുന്നതിനെക്കുറിച്ചു പൗലോസ് ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഇടയിലുള്ള പ്രശ്നങ്ങൾ തീർക്കാൻ അഭക്തരുടെ ഇടയിൽ പോകുന്നതിനെ താക്കീതു ചെയ്യുകയാണ് അപ്പോസ്തോലൻ . നിങ്ങളുടെ ഇടയിൽ അതിനു തക്ക ജ്ഞാനികൾ ഇല്ലയോ? പെന്തക്കൊസ്തിൽ തന്നെ ജഡ്‌ജികളായിരിക്കുന്നവർ ഇല്ലേ? കോടതികളിൽ അവർ വിധിപറയുന്നതിനേക്കാൾ തമ്മിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ അവരുമായി ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കണം.

ജഡ്ജിമാരായി ജോലിചെയ്യുന്നവരെ  നമ്മുടെയിടയിൽ ആത്മീക ശുശ്രൂഷക്കു വിളിക്കാറുണ്ട്. അവരെ മറ്റിതര പ്രതിസന്ധി ഘട്ടങ്ങളിൽ വിളിക്കുകയോ അവരുടെ സേവനങ്ങൾ ഉറപ്പാക്കുകയോ ചെയ്യുന്നില്ല.കുറെ നാളുകൾക്കു മുമ്പ് വരെ വിശ്വാസികൾ തമ്മിൽ തമ്മിലായിരുന്നു കേസും കോടതിയും ഒക്കെ നിലനിന്നിരുന്നത് . പിന്നീടത് വിശ്വാസിയും പാസ്റ്ററും തമ്മിലായി, പിന്നീട് പാസ്റ്ററും പാസ്റ്ററും തമ്മിലായി . അതുകഴിഞ്ഞപ്പോൾ സെൻററുകൾ തമ്മിലായി പിന്നീട് സഭകൾ മുറിഞ്ഞപ്പോൾ ശവക്കോട്ട പ്രശ്നത്തിൽ കേസുകളായി . പിന്നീട് കൗൺസിലും വിശ്വാസികളും തമ്മിൽ കോടതിയിലെത്തി. പിന്നീട് പാസ്റ്ററും കൗൺസിലും കോടതിയിൽ കണ്ടുമുട്ടി. അതുകഴിഞ്ഞപ്പോൾ മാലിന്യവും സഭയും അയൽക്കാരുമായി കോടതിയിൽ പൊരുതി. കേസുനടത്തിയവർക്കു കൊള്ളയടിക്കാൻ പണം കിട്ടി. കാരണം കോടതിച്ചിലവ് എന്ന് പറഞ്ഞു കൃത്യമായ രസീതുകൾ ലഭിക്കയില്ലല്ലോ? അത് അവർ നേട്ടമായി കരുതി

ഇപ്പോൾ നേതാക്കന്മാർ തമ്മിൽ തമ്മിലായി കേസുകൾ . ചിലർ സ്വന്തം പണം മുടക്കി കേസുനടത്തുന്നു . മറ്റുചിലർ സഭാവക പണം ഈ വിധത്തിൽ കേസുനടത്താൻ ചിലവാക്കുന്നു . കേസ് നടത്തുന്നതിന് ഒരു പൈസാ പോലും ആരും സംഭാവന ചെയ്യുന്നില്ല. പാവപ്പെട്ട ദൈവമക്കളുടെ പണമാണ് ഈ വിധത്തിൽ ചിലവഴിക്കുന്നത്. പട്ടിണികിടക്കുന്ന ദൈവദാസന്മാരുടെ സന്ധാരണത്തിനായി ദൈവമക്കൾ കൊടുക്കുന്നപണം കസേര ഉറപ്പിക്കുവാൻ കേസുകളിക്കുന്നു. ഇപ്പോൾ ഇവരുടെ ഇടയിൽ ഉള്ള ഒരു ചോദ്യം . ആരെങ്കിലും സഭയ്‌ക്കെതിരെ കേസുകൊടുത്താൽ അത് നടത്തണ്ടേ . വചനപ്രകാരം കേസ് നടത്താൻ പ്രമാണമില്ല . യേശുവിനെ പിടിച്ചുകൊണ്ടുപോകുമ്പോൾ ആരും അവനുവേണ്ടി ജാമ്യം നിൽക്കാൻ വന്നില്ല. അപ്പോസ്തോലന്മാരെ പിടിച്ചുകൊണ്ടുപോകുമ്പോൾ ആരും ജാമ്യം കൊടുക്കാൻ വന്നില്ല  . യോഹന്നാൻ സ്നാപകൻ തടവിലായപ്പോൾ അവൻ കാത്തിരുന്നു ആരെങ്കിലുൾ അവനെ ഇറക്കാൻ ചെല്ലുമെന്ന് . അതുകൊണ്ടവൻ ചോദിച്ചു വരുവാനുള്ളവൻ നീയോ   അതോ ഞാൻ വേറൊരാളെ കാത്തിരിക്കണമോ? ആരും അവനെ ഇറക്കാൻ ചെന്നില്ല . അവൻ കാരാഗൃഹത്തിൽ കൊല്ലപ്പെട്ടു.

സഭയ്ക്കുവേണ്ടി ആരും വാദിച്ചു ജയിച്ച പ്രമാണമില്ല മരണം ആസ്വദിച്ച പ്രമാണമേ ഉള്ളൂ. കേസുപറഞ്ഞു സഭയെ ജയിപ്പിക്കാൻ നേതാക്കൾ നോക്കരുത്. ചില തോൽവികൾ വിജയത്തേക്കാൾ മാധുര്യമുള്ളതാണ് . അതാണ് ക്രിസ്തുവിൻറെ  വചനം. ശിക്ഷിക്കപ്പെട്ട ക്രിസ്തു അടിയേറ്റ ക്രിസ്തു. പടയാളികളുടെ ക്രൂര മർദ്ദനമേറ്റ ക്രിസ്തു കാൽവറിയിൽ തൂക്കിലേറ്റപ്പെട്ട ക്രിസ്തു അതാണ് നമ്മുടെ നായകൻ . ഒരു നല്ല ശുശ്രൂഷകൾ ചെയ്തു കബറടക്കം ലഭിക്കാത്ത ക്രിസ്തു. സകല ശത്രുക്കളും അവൻ തോറ്റു എന്ന് പറഞ്ഞപ്പോൾ ദൈവവചനം എഴുതി അവൻ ക്രൂശിന്മേൽ മരിച്ചു സാത്താൻറെ  തലയെ തകർത്ത് പരസ്യമായി ക്രൂശിന്മേൽ ജയോത്സവം കൊണ്ടാടി . അതുകൊണ്ടു വചനം പറഞ്ഞു ”നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തിരം നമുക്ക് ജയം നൽകുന്ന ദൈവത്തിനു സ്തോത്രം” എന്ന്

അതുകൊണ്ടു കോടതിയിൽ ശിക്ഷിക്കപ്പെടുകയാണോ ചെയ്യുന്നത് സഭയ്ക്കുവേണ്ടി നേതാക്കൾ ആത്മീയാരെങ്കിൽ അത് സഹിക്കണം. ഭാരതത്തിനുവേണ്ടി മഹാത്മാ ഗാന്ധി ജയിൽ വാസം അനുഭവിച്ചില്ലേ? എന്തുകൊണ്ട് സഭാ നേതാക്കന്മാർക്ക് ജയിൽ വാസം അനുഭവിച്ചുകൂടാ . ഇന്നുവരെയുള്ള നേതാക്കന്മാർ യേശുവിനേക്കാൾ വലിയവരല്ലല്ലോ? ഈ പുതുവത്സരത്തിലെങ്കിലും കോടർതിയും കേസുകളും വേണ്ടാ. ശിക്ഷിക്കപ്പെടുമെങ്കിൽ ശിക്ഷിക്കപ്പെടട്ടെ .സഭ തോൽക്കുകയില്ല കാരണം സഭയുടെ  ഉടയവൻ തോറ്റവനല്ല . അതുകൊണ്ടു അവൻറെ  ദാസന്മാരും തോക്കുന്നില്ല .

സഭയിലെ നേതാക്കന്മാർക്കെതിരെ കേസുകൊടുത്തു ശിക്ഷിപ്പിച്ചു ജയിലിലടച്ചാൽ സഭ വിജയിച്ചു എന്നുവേണം കരുതാൻ . സഭയുടെ വിഷയത്തിൽ ആരെങ്കിലും മർദ്ദനമേറ്റാൽ സഭ വിജയിച്ചു എന്ന് വേണം കരുതാൻ , സഭയ്ക്കുവേണ്ടി നിന്നിട്ടു ആരെങ്കിലും അപമാനിക്കപ്പെട്ടാൽ സഭ വിജയിച്ചു എന്നുവേണം കരുതാൻ . ദൈവസഭയെയും യേശുവിനെയും ശിഷ്യന്മാരെയും ശരിക്കു പഠിച്ചാൽ ഇവിടെ തോറ്റവരെപ്പോലുള്ള  സാഹചര്യമാണ് കാണുന്നത്. യേശു ക്രൂശിക്കപ്പെട്ടു ,ശിഷ്യന്മാർ ഉപദ്രവിക്കപ്പെട്ടു ,അപ്പോസ്തലന്മാരിൽ  ജയിലിലടക്കപ്പെട്ട ചിലർ കൊലചെയ്യപ്പെട്ടു. ഒരളവിൽ പറഞ്ഞാൽ എല്ലാം പ്രതികൂലം ആയിരുന്നു.എന്നാൽ ദൈവവചനം പഠിച്ചാൽ അറിയാം അതൊന്നും പരാജയമായിരുന്നില്ല മറിച്ചു  വിജയമായിരുന്നു. അതുകൊണ്ടു സഭ ഇന്നത്തെ സാഹചര്യത്തിലേക്ക് വളർന്നു. അടുത്ത തലമുറയ്ക്ക് വളർച്ചയുള്ള സഭ കൊടുക്കണമെങ്കിൽ ദൈവദാസന്മാരും നേതാക്കളും ഈ വിധ സാഹചര്യത്തിലൂടെ വളരണം.

ഡോളറിൻറെ  മൂല്യത്തിലല്ല സഭകൾ വളരുന്നത് ഉപദ്രവം സഹിക്കാൻ തയ്യാറാകുന്നതിലൂടെയാണ് എന്ന് മനസ്സിലാക്കട്ടെ . നല്ല സംഘാടകർ ഉള്ളതുകൊണ്ടല്ല സഭ വളരുന്നത് പരിശുദ്ധാത്മാവിൻറെ ശക്തിയാലാണ് . ആത്മാവ് വ്യാപാരിക്കുമ്പോൾ ഇരുട്ടിൻറെ  ശക്തികൾ ഇളകും .സഭയ്‌ക്കെതിരെ എഴുന്നേൽക്കും പീഡകൾ വരും അതിൽ പതറാതെ നിൽക്കുന്ന ദൈവദാസന്മാർ അത് സഹിക്കും അങ്ങനെ സഭ വളരും

സഭയ്‌ക്കെതിരെ നീങ്ങാൻ പന്നി മുട്ടത്തെ കൂട്ടുപിടിച്ചു അപവാദം എഴുതിച്ചാൽ തീരുന്നതല്ല പ്രശ്നങ്ങൾ . സഹിക്കാനുള്ള കൃപയുണ്ടാകണം. സാത്താൻറെ ഏജൻറി നെയാണ് ഇന്ന് നമ്മുടെ ചില ആളുകൾ കൂട്ടുപിടിക്കുന്നത് .അത് വായനക്കാർക്കു നന്നായി അറിയാം.പന്നിയുടെ കമൻറിന് സാത്താന്യസന്തതികൾ കമൻറിട്ടാൽ ദൈവസഭയിലെ പ്രശ്നങ്ങൾ തീരുമോ?

പാസ്റ്റർ വത്സൻ എബ്രഹാമിനെ ഈ വിഷയത്തിൽ ആദരിക്കണം . പദവി പോയതുകൊണ്ടു അതിനു കാരണക്കാരായവരെ തകർക്കാൻ ശ്രമിച്ചില്ല. എഴുത്തുകാരെ കൂട്ടിനു കൂട്ടുകയോ കൂലിയെഴുത്തു നടത്തുകയോ ചെയ്തില്ല . മത്സരിക്കാൻ അവസരം ഉണ്ടായിട്ടും  മാറിനിന്നു . ആരെക്കുറിച്ചും നാളിതുവരെ എതിര് പറഞ്ഞിട്ടില്ല. പ്രസംഗത്തിനുവേണ്ടി സ്റ്റേജ് തേടിപ്പോയില്ല. മാധ്യമങ്ങളിൽ തൻറെ സാന്നിധ്യം അറിയിച്ചിട്ടില്ല. അങ്ങനെ ഒരു നേതാവിൻറെ  ഗുണങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടു ആയിരിക്കുന്നുഅദ്ദേഹം നീങ്ങിയത്  . അവസരത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. ഒടുക്കം ആ കൈകളിൽ എത്തുമെന്ന വിശ്വാസം കാണുമായിരിക്കും. എന്തുതന്നെയാകട്ടെ ആർക്കും ഒരു ഭാരമാകുന്നില്ലല്ലോ. ഇത് എഴുതിയതുകൊണ്ടു പ്രബോധനത്തെ ദുർവ്യാഖ്യാനം ചെയ്യരുത് . പ്രബോധനം ആരുടേയും പക്ഷത്തല്ല

നേതാക്കന്മാരെ നിങ്ങൾ ബുദ്ധി പഠിപ്പിൻ. സഭ എന്ന് പറയുന്നത് നിങ്ങളുടെ ചുമലിൽ അല്ല, ദൈവത്തിൻറെ  കയ്യിലാണ് എന്ന് മനസിലാക്കുവീൻ. ജാതീയ വക്കീലന്മാരുടെ കയ്യിലല്ല ദൈവസഭയുടെ വിധി . ദൈവസഭയുടെ വിജയത്തിൽ വക്കീലന്മാരുടെ തലയല്ലേ . പ്രാർത്ഥിക്കുന്ന ദൈവജനത്തിൻറെ  കരത്തിലാണ്  വിജയം . മോശയുടെ കൈക്കു ഭാരം തോന്നിയപ്പോൾ ഹൂരും അഹരോനും ത്യാങ്ങിയതുപോലെ കയ്യുയർത്തി വിജയത്തിനുവേണ്ടി ജാഗരിക്കുന്നവരോടൊപ്പം കൈത്താങ്ങായി ഇരുന്നു കൊടുക്കാം കേസും കോടതിയും വ്യവഹാരവും ദൈവസഭയിൽ വേണ്ടേ വേണ്ടാ

 

 

Comments are closed.