പ്രബോധനം JULYലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പുതുവത്സരം വരവായി ! മറ്റുള്ളവരുടെ സന്തോഷം കളയുന്നവർ ഹാപ്പി ന്യൂ ഇയർ പറയരുത്

പുതുവത്സരം പിറക്കുമ്പോൾ ധൃതി വച്ച് ഹാപ്പി ന്യൂ ഇയർ പറയുന്നവരുണ്ട്. മറ്റുള്ളവരെക്കാൾ മുമ്പേ ആശംസിച്ചു എന്ന് പറയുകയും ചെയ്യും. പരസ്പരം ഹാപ്പി ആയിരിക്കുവാൻ കഴിയാത്തവർ തമ്മിൽ ഹാപ്പി ന്യൂ ഇയർ പറയരുത്. അത് പാസ്റ്റർ വിശ്വാസികളോടായാലും വിശ്വാസികൾ പാസ്റ്ററോടായാലും വിശ്വാസികൾ തമ്മിലായാലും പാസ്റ്ററന്മാർ തമ്മിലായാലും നേതാക്കൾ അണികളോടായാലും അണികൾ നേതാക്കളോടായാലും നേതാക്കന്മാർ തമ്മിലായാലും  ഭാര്യാഭർത്താക്കന്മാർ തമ്മിലായാലും മക്കളും മാതാപിതാക്കളും തമ്മിലായാലും ബന്ധങ്ങളും സ്നേഹിതരും തമ്മിലായാലും തൊഴിൽ മേഖലകളിൽ മുതലാളീ തൊഴിലാളി ബന്ധങ്ങളിലായാലും ചുരുക്കിപ്പറഞ്ഞാൽ ആരുതന്നെ ആയാലും പുതുവർഷത്തിൽ ”ഹാപ്പിന്യൂ ഇയർ ” എന്ന് പറയാൻ കഴിഞ്ഞാൽ വർഷം മുഴുവനും ഹാപ്പി തന്നെ ആയിരിക്കണം . ക്ഷമിക്കാനും സഹിക്കാനും ഉള്ള ഹൃദയം ഉണ്ടായിരിക്കണം . അതില്ലെങ്കിൽ മൗനം പാലിച്ചാൽ മതി. വെറുതെ പാലിക്കാൻ കഴിയാത്ത ഹാപ്പി ന്യൂ ഇയർ പറയരുത് . ഇല്ലെങ്കിൽ ദൈവകോപം ഉണ്ടാകും.”എല്ലാവരോടും സമാധാനം ആചരിപ്പാൻ ഉത്സാഹിക്ക . തമ്മിൽ സമാധാനമായിരിപ്പീൻ ”അതാണ് വചനം പറയുന്നത്

അപ്പനും അമ്മയ്ക്കും ഒരു നേരത്തെ ആഹാരം കൊടുക്കാതെ അയൽവാസിക്കു ആഹാരം കൊടുക്കുന്നവർക്കു പുണ്യം കിട്ടുകയില്ല. മുമ്പേ മാതാപിതാക്കൾക്ക് ആഹാരവും വസ്ത്രവും കൊടുക്കുക. നീ ഫാഷൻ കാണിച്ചു നടക്കത്തക്കവണ്ണം നിന്നെ വളർത്തിയപ്പോൾ അവർ പുതുവസ്ത്രം ധരിച്ചിരുന്നില്ല . കീറിയ വസ്ത്രം ധരിച്ചാണ് വളർത്തിയത് എന്നറിയണം. പാകം ചെയ്ത ആഹാരം മക്കളുടെ വയറു നിറക്കാൻ നോക്കിയിരുന്നിട്ടു വിശപ്പോടു പോയി കിടന്നുറങ്ങിയവരാണ് മാതാപിതാക്കൾ എന്നറിയണം. അവരോടു ഒരു നല്ല വാക്കെങ്കിലും പറയാൻ കഴിയട്ടെ ( ചില മാതാപിതാക്കൾ മക്കളെ അംഗീകരിക്കാത്തവർ കണ്ടേക്കും മക്കളെ നോക്കാത്തവരായി മാറിയവരും കണ്ടേക്കും ).

സ്വന്തം ഭർത്താക്കന്മാരെ ആക്ഷേപിക്കുന്ന ഭാര്യമാരും ഭാര്യമാരെ ആക്ഷേപിക്കുന്ന ഭർത്താക്കന്മാരും കണ്ടേക്കും. ഭാര്യമാരുടെ അദ്ധ്വാനത്തിൽ നിന്നും ഭക്ഷിക്കുന്ന ഭർത്താക്കന്മാരെ നോക്കി ”മലം ” തിന്നുന്നതുപോലെ എൻറെ ആഹാരം കഴിക്കുന്നവൻ  എന്നൊക്കെ പറയുകയും അനാഥാലയങ്ങളിൽ കയറിയിറങ്ങി ഭക്ഷണം കൊടുക്കുകയുംചെയ്‌താൽ പുണ്യം കിട്ടുമെന്ന് ധരിക്കുന്നവരും ഉണ്ട്.അങ്ങനെയുള്ളവരെ ലോകം പുകഴ്ത്തും എന്നാൽ നൊമ്പരം അനുഭവിക്കുന്നവരുടെ വേദനയാൽ ശാപം തന്നെ വരും. ആത്മീകമായി ജീവിക്കുന്നവർക്കാണ് സാത്താൻറെ ആയുധം ഫലിക്കാത്തത്. അല്ലാത്തവർക്ക് ഫലിക്കും. ലോക ഇമ്പങ്ങളിൽ മുഴുകുകയും സന്ധ്യ സമയങ്ങളിലും അല്ലാതെയും സീരിയലും മറ്റു ഇൻറർനെറ്റ് കാഴ്ചകളും കണ്ടു രസിച്ചിട്ടു ബൈബിളിലെ ഭാഗങ്ങൾ കാണാതെ പറയുന്ന കപട ഭക്തരും ദൈവീക ശിക്ഷ അനുഭവിക്കും

ഇന്നലത്തെപ്പോലെയാണ് നാളത്തെ ദിവസവും എന്ന് ചിന്തിക്കരുത്. ഇന്നലത്തെ പാപം ഇന്ന് ഏറ്റുപറഞ്ഞാൽ ക്ഷമിക്കപ്പെടും. ഇന്നത്തെപ്പോലെയാണ് നാളെയും എന്നുപറഞ്ഞാൽ ക്ഷമിക്കപ്പെടാത്ത പാപത്തിനു പ്രായം കൂട്ടി കടന്നുപോയി ഒടുക്കം നരകത്തിലെ തീക്കു  ഒരിക്കലും ചാരമാക്കാൻ കഴിയാത്ത വിറകായും ഒരിക്കലും നിർത്താത്ത കരച്ചിലായും ക്ഷമയില്ലാത്ത പല്ലുകടിയിലും നിത്യത ചിലവിടേണ്ടതായി വരും. ഇന്ന് സഹായമായി നിന്നവരും അന്ന് ഈ സ്ഥിതിയിൽ ആകുമെന്നതിനാൽ ആരും സഹായിക്കാനും കാണുകയില്ല

ആകയാൽ ചിന്തിക്കുക .ഹാപ്പി ന്യൂ ഇയർ പറഞ്ഞിട്ട് അതിൻറെ ശിക്ഷ അനുഭവിക്കരുത്. അർത്ഥമില്ലാത്ത ഒരു പടവും ഇല്ലെന്നു ഓർക്കണം . അർത്ഥമുളകള പടങ്ങൾ ഉള്ളതുകൊണ്ട്അത് നടപ്പിലാക്കണം. പറയുന്ന ഓരോ വാക്കിനും കണക്കു കൊടുക്കണം. കേസും വഴക്കും കോടതിയും തമ്മിൽത്തല്ലും കുതികാൽ വെട്ടും അധികാരത്തിനുവേണ്ടി എന്തും കാണിക്കുകയും സഭയുടെ പണം സ്വന്ത ഉദരപൂരണത്തിനുവേണ്ടി എടുക്കുന്നവരും കള്ളം പറഞ്ഞും കള്ളക്കണക്കെഴുതിയും വ്യാജം പറഞ്ഞും ആക്ഷേപിച്ചും സ്വർഗ്ഗരാജ്യം അവകാശമാക്കാം എന്ന് കരുതരുത്. ചത്താൽ കുഴിച്ചിടാനും കല്യാണം നടത്താനും എന്തെങ്കിലും ആവശ്യമുള്ള രേഖകൾ ലഭിക്കാനും ഉള്ളതല്ല സഭ. ദൈവാരാജ്യത്തിലേക്കുള്ള പ്രവേശനത്തിനുള്ള ശരിയായ കവാദത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്‌ സഭയും കൂട്ടായ്മയും എന്നറിയണം . ഇങ്ങനെ അനേകം ചവിട്ടുപടികൾ കടന്നുവേണം ഒടുക്കം സ്വർഗ്ഗത്തിൽ എത്തുവാൻ.

അതുകൊണ്ടു സൂക്ഷിക്കുക . തെറ്റുകൾ എട്ടു പറയുക . ദൈവം ക്ഷമിക്കാത്ത ഒരു കുറ്റവും ജീവിച്ചിരിക്കുന്നവർ ചെയ്തിട്ടില്ല. പരിശുദ്ധാത്മാവിനെതിരെ പറഞ്ഞിട്ടുണ്ടെങ്കിൽ ദൈവം ക്ഷമിക്കുകയില്ല . പാപത്തിനു ഒരു ദിവസം കൂടി പ്രായം കൊടുക്കാതെ ഇന്നുതന്നെ സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിക്കുക . അതിനുശേഷം ഹാപ്പിയായിരിക്കുക മറ്റുള്ളവർക്ക് ”ഹാപ്പി ന്യൂ ഇയർ പറയുക . അത് ഒരു ദിവസത്തേക്ക് മാത്രമല്ല വര്ഷം മുഴുവനും ഹാപ്പി ആയിരിക്കട്ടെ.ഇല്ലെങ്കിൽ വേണ്ടാ പറയരുത്. അതിൽക്കൂടെ ദൈവീക ശിക്ഷ അനുഭവിക്കരുത്

Comments are closed.