പ്രബോധനം Jജൂൺ 2018 ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി നവീന പദ്ധതികൾക്ക് ആലോചനയിടുന്നു ! മുതൽമുടക്കാൻ വിശ്വാസികളിൽ താൽപര്യവും

കുമ്പനാട് ഹെബ്രോൻപുരത്ത് വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കുതിക്കുന്നു. തുടങ്ങിവച്ച പദ്ധതികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു.  ജനറൽ കൗൺസിലിൻറെ പുതിയ ഹാൾ ആധുനികരീതിയിൽ നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2017 ജനുവരി 23 നു നടക്കുന്ന ജനറൽ കൗൺസിൽ പുതിയ ഹാളിൽ നടക്കുമെന്ന് ഉത്തരവാദിത്തപ്പെട്ടവർ പ്രബോധനത്തോട് പറഞ്ഞു.

കുമ്പനാട് കൺവൻഷനിൽ സമാപന സമ്മേളനത്തിനു മുന്നോടിയായി ഭക്തിനിർഭരമായി നടക്കുന്ന കർത്തൃമേശയിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് വിശ്വാസികൾ പരസ്പരം കാണാൻ കഴിയാതെ മൈതാനത്തും , പാരീഷ് ഹാളിലും ,ഐപിസി ഹെബ്രോൻ ചാപ്പലിലും ,ഇന്ത്യാ ബൈബിൾ കോളജിൻറെ ചാപ്പലിലും ഇരിക്കുവാൻ ഇടം ലഭിക്കാതെ മതിൽപോലെ കോമ്പൗണ്ടിനു ചുറ്റിലും നിന്നുകൊണ്ടാണ് തിരുവത്താഴ ശുശ്രൂഷയിൽ പങ്കുകൊള്ളുന്നത്.

ഇതിനൊരു പരിഹാരം വരുത്തുവാൻ നിലവിലുള്ള സ്ഥലം ഉപയോഗപ്രദമാക്കുകയാണ് ലക്‌ഷ്യം.ഇൻഡോർ സ്‌റ്റേഡിയത്തിൻറെ മാതൃകയിൽ പണിതാൽ നിലവിൽ ഉൾക്കൊള്ളിക്കുന്ന അത്രയും ജനങ്ങളെ കൂടുതലായി ഉൾക്കൊള്ളിക്കുവാൻ കഴിയും . ഈ വർഷം അതിനു കഴികയില്ലെങ്കിലും അടുത്ത വർഷമെങ്കിലും ക്രമീകരണം ചെയ്യത്തക്ക നിലയിൽ കൗൺസിലിൻറെ അംഗീകാരത്തോടുകൂടി നിർമ്മാണം നടത്താനാണ് ആലോചിക്കുന്നത് .ഈ വിധ നിർമ്മാണ പ്രവർത്തനത്തിനും വികസനപ്രവർത്തനത്തിനും വിശ്വാസികളുടെ സഹകാരം ഉറപ്പാക്കിവരുന്നു .

ഭക്ഷണശാല ക്രമീകരിച്ചുകൊണ്ടിരിക്കുന്ന പുതുതായി വാങ്ങിയ സ്ഥലത്തു കെട്ടിടം പണിതാൽ അടിയിൽ പാർക്കിങ്ങും  ഒന്നാം നിലയിലും രണ്ടാം നിലയിലും വിശാലമായ ഭക്ഷണശാലയും ക്രമീകരിക്കാനും കഴിയും. സഭയുടെ ആവശ്യങ്ങൾ അല്ലാതെ മറ്റുആത്മീയ പ്രോഗ്രാമുകളും കുറഞ്ഞരീതിയിലുള്ള വിവാഹ ആവശ്യങ്ങൾക്കും കരാർ അടിസ്ഥാനത്തിൽ കൊടുക്കുവാനും കഴിയും.

വിദൂരസ്ഥലങ്ങളിൽ നിന്നും സഭാ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് ഭക്ഷണം ലഭ്യമാക്കുന്ന രീതിയിൽ കാൻറീൻ പ്രവർത്തിപ്പിക്കാൻ ഉത്സാഹിക്കണം . സ്റ്റേറ്റ് / ജനറൽ / പുത്രികാസംഘടനകൾ എന്നീ ഓഫീസുകളിൽ വരുന്ന ധാരാളം വിശ്വാസികളുണ്ട് . അവർക്കും ഇത് വളരെ പ്രയോജനം ചെയ്യും. മിതമായ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള വ്യവസ്ഥകളോടുകൂടി കരാർ കൊടുക്കണം

സ്റ്റേറ്റ്/ ജനറൽ കൗൺസിലുകൾ / പി വൈ പി എ /സണ്ടേസ്കൂൾ / സോദരീസമാജം/പ്രയർ ചേംബർ  തുടങ്ങി സഭയുടെ വിവിധ മീറ്റിങ്ങുകൾ സ്ഥിരമായി സഭാവക ഓഫീസുകളിൽ നടക്കുന്നുണ്ട്. ഈ മീറ്റിങ്ങുകളിൽ സംബന്ധിക്കുന്നവർക്കു അതത് വിഭാഗങ്ങളിൽപെട്ട ചുമതലക്കാർ ഭക്ഷണം കൊടുക്കുന്നുണ്ട്. കാൻറീൻ നടത്താൻ യോഗ്യരായവരെ ചുമതലപ്പെടുത്തിയാൽ അവർ മിതമായ നിരക്കിൽ ക്രമീകരണം ചെയ്യും. സഭയുടെ ചിലവിലുള്ള ഭക്ഷണങ്ങളിലെ ആർഭാടങ്ങളും ഒഴിവാക്കാം. സഭ ഇപ്രകാരമുള്ള ഉപകാരപ്രദമായ കാര്യങ്ങൾ ചിന്തിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യട്ടെ

Comments are closed.